Search
  • Follow NativePlanet
Share
» »നൈനിറ്റാളിൽ സന്ദർശിക്കാൻ ഒരു വ്യത്യസ്ത ഇടം

നൈനിറ്റാളിൽ സന്ദർശിക്കാൻ ഒരു വ്യത്യസ്ത ഇടം

നൈനിറ്റാളിൽ പോയാൽ വ്യത്യസ്തമായി എന്തൊക്കെ കാണാനുണ്ട്...ഇവിടേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ആദ്യം ചോദിക്കുന്ന ചോദ്യങ്ങളിലൊന്നാണിത്... ഇന്ത്യയുടെ തടാക ജില്ലയിൽ കണ്ടു തീർക്കുവാൻ ഒരുപാടിടങ്ങളുണ്ട്.. ക്രിസ്തുവിനേക്കാളും പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ നഗരത്തിലെ സ്ഥിരം കാഴ്ചകളിൽ നിന്നും മാറി കണ്ടിരിക്കേണ്ട ഒരിടമുണ്ട്. സ്നോ വ്യൂ പോയന്റ്. നൈനിറ്റാളിന്റെ വ്യത്യസ്ത കാഴ്ചകളുള്ള സ്നോ വ്യൂ പോയിന്‍റിന്റെ വിശേഷങ്ങൾ...

സ്നോ വ്യൂ പോയിന്റ്

സ്നോ വ്യൂ പോയിന്റ്

ഹിമാലയത്തിന്റെ കാഴ്ചകൾ കാണാനായി നടക്കുന്നവർക്ക് പറ്റിയ ഇടമാണ് നൈനിറ്റാളിലെ സ്നോ വ്യൂ പോയിന്‍റ്. സമുദ്ര നിരപ്പിൽ നിന്നും 2270 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ വ്യൂ പോയന്‍റിന് വിശേഷങ്ങൾ ഒരുപാടുണ്ട്.

മൂന്നു പർവ്വതങ്ങൾ

മൂന്നു പർവ്വതങ്ങൾ

സ്നോ വ്യൂ പോയിന്റ് എന്നു ഇവിടം അറിയപ്പെടുവാൻ കാരണം ഇവിടെ നിന്നു കാണുവാൻ സാധിക്കുന്ന കാഴ്ചകളാണ്. നന്ദാ ദേവി, തൃശൂൽ, നന്ദ കോട്ട് എന്നീ മൂന്ന് പർവ്വതങ്ങൾ തൂമഞ്ഞിൽ കുളിച്ചു നിൽക്കുന്ന കാഴ്ച ഇവിടെ നിന്നും കാണാം. ഹിമാലയത്തിന്റെ അടുത്തുള്ള കാള്ചകൾ കാണാം എന്നതും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു.

ബൈനോക്കുലർ കാഴ്ച

ബൈനോക്കുലർ കാഴ്ച

വ്യൂ പോയിന്റിൽ എത്തി ഇവിടെ നിന്നും ബൈനോക്കുലറിലൂടെയുള്ള വ്യൂവാണ് ഏറ്റവും ആകർഷകം.ഇവിട സ്ഥാപിച്ചിരിക്കുന്ന വലിയ ബൈനോക്കുലറിലൂടെയുള്ള പർവ്വതങ്ങളുടെ കാഴ്ച ഏറെ മനോഹരമാണ്. ഇതിനു തൊട്ടടുത്തായി തന്നെ ഒരു കൊച്ചു ക്ഷേത്രവും കാണാം.

ഏരിയൽ കേബിൾ കാറിൽ മല്ലിതാൽ മാൾ റോഡിൽ നിന്നും സ്നോ വ്യൂ പോയിന്റിലേക്ക് നേരിട്ടെത്താം.

സന്ദർശന സമയം

സന്ദർശന സമയം

ഞായർ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് ഇവിടെ സ്നോ വ്യൂ പോയിന്റിൽ പ്രവേശനം അനു വദിച്ചിരിക്കുന്നത്. രാവിലെ 10.30 മുതൽ വൈകിട്ട് 5.00 വരെയാണ് പ്രവേശനം. ശനിയാഴ്ച ഇവിടെ അവധിയാണ്.

ഇവിടേക്ക് പ്രവേശിക്കുവാൻ പ്രത്യേക ചാർജ്ജുകൾ ഒന്നുമില്ല. റോപ് വേ സർവ്വീസിൽ പോകണമെങ്കിൽ മുതിർന്നവര്‍ക്ക് 200ഉം കുട്ടികൾക്ക് 130 ഉം ബൈനോക്കുലറിന് 20 രൂപയും ചാർജ്ജ് ഈടാക്കും.

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

വേനൽക്കാലമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ച സമയം. ഈ സമയങ്ങളിൽ 10 ഡിഗ്രി മുതൽ 27 ഡിഗ്രി വരെയായിരിക്കും ഇവിടുത്തെ തണുപ്പ്. കൂടാതെ തെളിഞ്ഞ ആകാശമുള്ളതിനാൽ കാഴ്ചകൾ എളുപ്പത്തിൽ കാണാനും സാധിക്കും. അതിനാൽ മാർച്ച് പകുതി മുതൽ ഇവിടേക്ക് സന്ദർശനം നടത്താം.

തണുപ്പു കാലങ്ങളില്‍ പൂജ്യം ഡിഗ്രി മുതൽ 15 ഡിഗ്രി വരെ തണുപ്പ് അനുഭവപ്പെടാറുണ്ട്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഉത്തരാഖണ്ഡിൽ നൈനിറ്റാൾ മല്ലിതാലിൽ മാൽഡൺ കോട്ടേജ് റോഡിലാണ് സ്നോ വ്യൂ പോയിന്റ് സ്ഥിതി ചെയ്യുന്നത്. മല്ലിതാൽ മാൾ റോഡിൽ നിന്നും കേബിൾ കാർ വഴി വ്യൂ പോയിന്റിലെത്താം.

ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ മല്ലിതാൽ മാൾ റോഡിൽ നിന്നും 34 കിലോമീറ്റർ അകലെയുള്ള കാത്ഗോഡം റെയിൽവേ സ്റ്റേഷനാണ്.

അപ്പര്‍ മാളും ലോവർ മാളും

അപ്പര്‍ മാളും ലോവർ മാളും

നൈനിറ്റാളിലെ പ്രധാന റോഡുകളാണ് അപ്പർ മാൾ എന്നും ലോവർ മാൾ എന്നും അറിയപ്പെടുന്നത്. ബ്രി‌ട്ടീഷുകാരു‌െ കാലത്ത് നിർമ്മിക്കപ്പെ‌ട്ടതാണ് ഈ രണ്ടു റോഡുകളും. ബ്രി‌ട്ടീഷുകാർക്കു വേണ്ടി മാത്രമാണ് അപ്പർ മാൾ നിർമ്മിച്ചത്. എന്നാൽ ലോവർ മാൾ ഇന്ത്യക്കാർക്കു വേണ്ടി മാത്രമാണ് നിർമ്മിച്ചിരിക്കുന്ന്. അതായത് സാധാരണക്കാരായ ആളുകള്‍ക്കാണ് ഈ വഴി ഉപയോഗിക്കുവാൻ സാധിച്ചിരുന്നത്. അക്കാലത്ത് ഏതെങ്കിലും ഒരു ഇന്ത്യൻ അപ്പർ മാൾ റോഡിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ ശിക്ഷ ലഭിക്കുമായിരുന്നു.

 നൈനി ദേവതയു‌‌ടെ നാ‌ട്

നൈനി ദേവതയു‌‌ടെ നാ‌ട്

നൈനിറ്റാളിനെക്കുറിച്ച് അന്വേഷിച്ചു ചെല്ലുന്നവർക്ക് അതിന്‍റ പേരിൽ നിന്നും തന്നെ അത്ഭുതപ്പെടുവാൻ തുടങ്ങാം. സതീ ദേവിയു‌‌ടെ ഇടതു കണ്ണു വീണ ശക്തി പീഠമായാണ് നൈനിറ്റാൾ അറിയപ്പെടുന്നത്. നൈനി ത‌ടാകം സതീ ദേവിയുടെ കണ്ണ് വീണാണ് രൂപപ്പെട്ടത് എന്നാണ് വിശ്വാസം. നൈനീ തടാകം എന്നാൽ കണ്ണിന്റെ രൂപത്തിലുള്ള ത‌ടാകം എന്നാണ് അർഥം. മാത്രമല്ല, ദേവീയുടെ കണ്ണീരിൽ നിന്നുമാണ് തടാകം രൂപപ്പെട്ടത് എന്നും ഒരു വിശ്വാസമുണ്ട്.

ഇന്ത്യയിലെ ഏക ഉപ്പുനദി മുതൽ ഒറ്റ ദിവസത്തിൽ അപ്രത്യക്ഷമായ ഗ്രാമം വരെ...ഇതാണ് യഥാർഥ രാജസ്ഥാൻ

ഇന്ത്യയിലുണ്ട് എന്നു നിങ്ങൾ ഒരിക്കലും വിശ്വസിക്കാത്ത 10 കാര്യങ്ങൾ!!

PC:sporadic

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X