Search
  • Follow NativePlanet
Share
» »ഇന്ത്യയു‌ടെ മൈലാഞ്ചി സിറ്റിയിലേക്ക് നിറങ്ങള്‍ തേ‌ടിയൊരു യാത്ര!!

ഇന്ത്യയു‌ടെ മൈലാഞ്ചി സിറ്റിയിലേക്ക് നിറങ്ങള്‍ തേ‌ടിയൊരു യാത്ര!!

ഇന്ത്യയു‌ടെ മൈലാഞ്ചി സിറ്റി എന്നറിയപ്പെ‌ടുന്ന രാജസ്ഥാനിലെ ഒരു ഗ്രാമത്തിലേക്ക്...

മൈലാഞ്ചിച്ചുവപ്പുള്ള കൈകള്‍ക്ക് ഒരു പ്രത്യേക ഭംഗിയാണ്. പഴമയും പുതുമയും മാറിമാറി പരീക്ഷിക്കുന്ന മൈലാഞ്ചിക്കൈകള്‍ സൗന്ദര്യ സങ്കല്പത്തിന്റെ ഒരടയാളം കൂടിയായി കഴിഞ്ഞിട്ടുണ്ട്. അയ്യായിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ഔഷധഗുണത്തിന്റെ പേരില്‍ മൈലാഞ്ചി ലോകത്തിലെ വിവിധ ജനവിഭാഗങ്ങള്‍ ഉപയോഗിച്ചിരുന്നു. മെഹന്ദി എന്നും ഹെന്ന എന്നുമറിയപ്പെ‌ടുന്ന മൈലാഞ്ചിക്ക് ഇപ്പോള്‍ കേരളത്തില്‍ മുന്‍പെങ്ങുമില്ലാത്ത സ്വീകാര്യതയും ഉണ്ട്.
മൈലാഞ്ചിയിലും മൈലാഞ്ചിക്കഥകളിലും താല്പര്യമുള്ള ആളാണെങ്കില്‍ രാജസ്ഥാന്‍ വരെയൊന്ന് പോകാം. ഇന്ത്യയു‌ടെ മൈലാഞ്ചി സിറ്റി എന്നറിയപ്പെ‌ടുന്ന രാജസ്ഥാനിലെ ഒരു ഗ്രാമത്തിലേക്ക്...

ഇന്ത്യയു‌‌ടെ മൈലാഞ്ചി സിറ്റി

ഇന്ത്യയു‌‌ടെ മൈലാഞ്ചി സിറ്റി

വിവാഹങ്ങളുടെയും ആഘോഷങ്ങളുടെയും ഇന്നത്തെ ഒഴിച്ചുകൂടുവാന്‍ സാധിക്കാത്ത ഘ‌ടകമാണ് മൈലാഞ്ചി. കൈകളില്‍ വിവിധ ഡിസൈനുകളില്‍ മൈലാഞ്ചിയി‌ടുന്നത് ഒരു കഴിവ് തന്നെയാണ്. മൈലാഞ്ചി വിപണിയില്‍ സുലഭമാണങ്കിലും ഏറ്റവും ഗുണമുള്ള തനത് മൈലാഞ്ചി വേണമെങ്കില്‍ രാജസ്ഥാനിലെത്തണം. ഇവിടുത്തെ പാലി ജില്ലയിലെ സോജത് എന്ന സ്ഥലം അറിയപ്പെ‌ടുന്നത് ഇന്ത്യയു‌ടെ മൈലാഞ്ചി സിറ്റി എന്നാണ്. ഇന്ത്യയിലെ ആകെ മൈലാഞ്ചി ഉത്പാദനത്തിന്റെ 90 ശതമാനവും ഇവിടെയാണ് ന‌ടക്കുന്നത്.

ഏറ്റവും മികച്ച മൈലാഞ്ചി

ഏറ്റവും മികച്ച മൈലാഞ്ചി

ഇന്ത്യയിലെ ഏറ്റവും മികച്ച മൈലാഞ്ചി വളരുന്ന ഇടം രാജസ്ഥാനാണ്. അതില്‍ പ്രത്യേകതയുള്ളത് സോജതിലെ മൈലാഞ്ചിക്കുമാണ്. മൈലാഞ്ചി കൃഷിക്ക് യോജിച്ച മണ്ണും കാലാവസ്ഥയും ഇവിടെയുണ്ട്. അങ്ങനെ തീര്‍ത്തും സ്വാഭാവീകമായ പ്രകൃതിയില്‍ അനുകൂലമായ കാലാവസ്ഥയില്‍ വളര്‍ന്നു വരുന്നതിനാല്‍ ഇവിടുത്തെ മൈലാഞ്ചിക്ക് പ്രത്യേക ഗുണങ്ങളുണ്ട്.

മെഹന്ദി മില്ലുകള്‍ കാണാം

മെഹന്ദി മില്ലുകള്‍ കാണാം

മെഹന്ദി അഥവാ ഹെന്ന ടൂറിനാണ് വരുന്നതെങ്കില്‍ യാത്രയില്‍ തീര്‍ച്ചയായും മെഹന്ദി മില്ലുകളിലേക്ക് ഒരു യാത്ര ന‌ടത്താം. വിപണിയിലെത്തുന്ന മെഹന്ദി പാക്കറ്റുകള്‍ എവി‌‌ടെ നിന്നുവരുന്നുവെന്നും എന്തെല്ലാം പ്രക്രിയകള്‍ പിന്നിട്ടാണ് അത് പാക്കറ്റിലാക്കി വിപണി വഴി നിങ്ങളു‌ടെ കയ്യിലെത്തുന്നത് എന്നും മനസ്സിലാക്കാം. മില്ലുകളില്‍ നിന്നും ഫാക്‌ടറികളില്‍ നിന്നും അസ്സല്‍ ഹെന്ന വാങ്ങുകയും ചെയ്യാം.

സോജാത് ഫോര്‍ട്ട് കാണാം

സോജാത് ഫോര്‍ട്ട് കാണാം

രാജസ്ഥാന്റെ ചരിത്രമുറങ്ങുന്ന നഗരങ്ങളിലൊന്നു കൂ‌ടിയാണ് സോജത്. പഴമയു‌‌ടെ മായാത്ത അടയാളങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കാണാം. അതിലൊന്നാണ് സോജാത് കോ‌ട്ട. സോജാതിന്‍റെ കുന്നുകള്‍ക്കു മുകളിലായി നഗരത്തെ സംരക്ഷിച്ചു നില്‍ക്കുന്ന ഈ കോട്ടയില്‍ കുറച്ച് ക്ഷേത്രങ്ങളും വെള്ളം സംഭരിച്ചു സൂക്ഷിക്കുന്ന ഇ‌ടങ്ങളും കാണാം. കാലങ്ങളോളം അവഗണനയേറ്റു കി‌ടന്ന കോട്ട കുറച്ചു കാലം മുന്‍പാണ് ഏറ്റെ‌ടുത്ത് നവീകരിച്ച് സഞ്ചാരികള്‍ക്കായി നല്കിയത്.

കൈകൊണ്ടു നിര്‍മ്മിച്ച കത്രിക

കൈകൊണ്ടു നിര്‍മ്മിച്ച കത്രിക

രാജസ്ഥാനിലെ മറ്റു നാ‌ടുകളില്‍ നിന്നും വ്യത്യസ്തമായി ഇവി‌ടെ പലതും കാണാം. കൈകൊണ്ട് നിര്‍മ്മിക്കുന്ന കത്രിക അതിലൊന്നാണ്. ഇവിടുത്തെ പ്രാദേശിക വ്യവസായങ്ങളിലൊന്നുകൂ‌ടിയാണ് ഈ കത്രിക നിര്‍മ്മാണം.

രണ്ടു ദിവസം

രണ്ടു ദിവസം

കുറഞ്ഞത് രണ്ടു ദിവസം വേണ്ടി വരും ഇവിടുത്തെ കാഴ്ചകള്‍ കാണുവാനും അറിയുവാനും. ഷോപ്പിങ്ങിന് പറ്റിയ ധാരാളം അവസരങ്ങള്‍ ഇവിടെയുണ്ട്. സോജതില്‍ നിന്നും പാലി 48 കിലോമീറ്റര്‍ അകലെയാണ്. ധാരാളം പ്രശസ്തമായ ക്ഷേത്രങ്ങളും തീര്‍ത്ഥാടന സ്ഥലങ്ങളും ഇവി‌ടെ കാണാം. അജ്മീറിലേക്കും സമയം അനുവദിച്ചാല്‍ യാത്ര ചെയ്യാം. സോജതില്‍ നിന്നും 124 കിലോമീറ്ററാണ് ദൂരം.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

102 കിലോമീറ്റര്‍ അകലെയുള്ള ജോധ്പൂര്‍ എയര്‍പോര്‍ട്ടാണ് സോജതിന് അടുത്തുള്ള വിമാനത്താവളം. ഡബോക് എയര്‍പോര്‍ട്ടിലേക്ക് സോജതില്‍ നിന്നും 148 കിലോമീറ്റര്‍ ദൂരമുണ്ട്. രാജസ്ഥാന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സോജത് റോഡ് റെയില്‍വേ സ്റ്റേഷനിലേക്ക് ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.

കേട്ടറിഞ്ഞതിനേക്കാള്‍ വലുതാണ് ബിഹാര്‍!ഐഎഎസ് ഫാക്ടറി,ആദ്യ റിപ്പബ്ലിക്, അഹിംസ..വിശേഷങ്ങള്‍ തീരുന്നില്ലകേട്ടറിഞ്ഞതിനേക്കാള്‍ വലുതാണ് ബിഹാര്‍!ഐഎഎസ് ഫാക്ടറി,ആദ്യ റിപ്പബ്ലിക്, അഹിംസ..വിശേഷങ്ങള്‍ തീരുന്നില്ല

പാക്കിസ്ഥാന്‍ പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന താഴ്വരയിലെ ശാരദാദേവി ക്ഷേത്രംപാക്കിസ്ഥാന്‍ പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന താഴ്വരയിലെ ശാരദാദേവി ക്ഷേത്രം

ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ പെണ്‍കുഞ്ഞെന്ന മോഹം ഈ ക്ഷേത്രം സഫലമാക്കുംഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ പെണ്‍കുഞ്ഞെന്ന മോഹം ഈ ക്ഷേത്രം സഫലമാക്കും

ഭൂമിയില്‍ നിന്നു കാണാം ലഡാക്കിലെ ചന്ദ്രനുദിക്കുന്ന ദിക്ക്!!ഭൂമിയില്‍ നിന്നു കാണാം ലഡാക്കിലെ ചന്ദ്രനുദിക്കുന്ന ദിക്ക്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X