കുറഞ്ഞ ചിലവില്‍ കൂടുതല്‍ കാഴ്ചകളും വ്യത്യസ്ത അനുഭവങ്ങളുമാണ് മിക്കവരും യാത്രകളില്‍ തേടുന്നത്. അതിനൊപ്പം തന്നെ ജീവിതത്തില്‍ വേറൊരിടത്തു നിന്നും ആസ്വദിക്കുവാന്‍ സാധിക്കാത്ത കാര്യങ്ങള്‍ കൂടി ലഭിക്കുമെങ്കിലോ? അങ്ങനെയാണെങ്കില്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ഒരു സ്ഥലമുണ്ട്. ചിലവ് കുറഞ്ഞുള്ള യാത്രാ ഇടങ്ങളിലെ രാജാവായ ഷിംലയ്ക്ക് തൊട്ടടുത്തുള്ള സോളന്‍. ഷിംലയിലെ ചിലവു കുറഞ്ഞ കറക്കത്തിനിടയില്‍ ഒരു രണ്ടു മൂന്നു ദിവസം പോയി ചിലവഴിക്കുവാനുള്ളതെല്ലാം സോളനിലുണ്ട്. യാത്രികര്‍ക്കിടയില്‍ അത്ര അറിയപ്പെടുന്ന ഇടമല്ല സോളന്‍. എന്നിരുന്നാലും തീര്‍ച്ചയായും ഇവിടം കണ്ടിരിക്കണമെന്ന കാര്യത്തില്‍ സംശയമില്ല. സോളന്റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം.

സോളന്‍
ഷിംല യാത്രയില്‍ മറക്കാതെ സന്ദര്‍ശിക്കേണ്ട സ്ഥലമാണ് സോളന്‍. സോളനിലേക്ക് മാത്രമായി ഒരു യാത്ര പ്ലാന്‍ ചെയ്യുന്നതിലും നല്ലത് ഷിംല യാത്രയില്‍ സോളനിലേക്കു കൂടി രണ്ടു ദിവസം മാറ്റിവയ്ക്കുന്നതാണ്. ഒരു പക്ഷേ, ചില കാര്യങ്ങളില്‍ ഷിംലയേക്കാള്‍ മനോഹരിയാണ് സോളന്‍ ന്നു പറയാതെ വയ്യ. കുന്നുകളോട് കയറിയിും ഇറങ്ങിയും സ്ഥിതി ചെയ്യുന്ന ഇവിടുത്തെ ഗ്രാമങ്ങളും അവിടുത്തെ കാഴ്ചകളും മുത്തശ്ശിക്കഥകളിലെ നാടിനെപ്പോലെ സോളനെ തോന്നിപ്പിക്കും.
ഷിംലയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് സോളന്‍ സ്ഥിതി ചെയ്യുന്നത്.
PC:Garconlevis

ഹിമാലയത്തിനു താഴെ
ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ ഹിമാലയത്തിനു താഴെയായാണ് സോളാനുള്ളത്. അതുകൊണ്ടു തന്നെ ഹിമാലയത്തിന്റെ അതിമനോഹരമായ ചില കാഴ്ചാനുഭവങ്ങളും ഇവിടെ നിന്നും ലഭിക്കും. പച്ചപ്പും മഞ്ഞും ആകാശം മുട്ടുന്ന പര്‍വ്വത കാഴ്ചകളും എല്ലാം ചേരുന്നതാണ് സോളന്‍ എന്ന സ്വര്‍ഗ്ഗം.
വികസനവും നഗരവസ്ക്കരണവും ഒന്നും സോളനെ അതിമതമായി ഇതുവരെ ബാധിച്ചിട്ടില്ലാത്തതിനാല്‍ ആ തരത്തിലുള്ള അനുഭവമാണ് ഇവിടെ നിന്നും ലഭിക്കുക.നാട്ടുരാജ്യമായിരുന്ന ഭഗതിന്റെ തലസ്ഥാനമായിരുന്നു സോളന്‍.
PC:Garconlevis

ശൂലിനി ദേവിയില്‍ നിന്നും
സമുദ്രനിരപ്പില്‍ നിന്നും 1502 മീറ്റര്‍ വരെ ഉയരത്തിലുള്ള ഭാഗം സോളനിലുണ്ട്. ഹിന്ദു ദേവതയായ
ശൂലിനി ദേവിയില്‍ നിന്നുമാണ് സോളന്‍ ന്ന പേരു പ്രദേശത്തിനു ലഭിക്കുന്നത്. ശൂലിനി ദേവിയെ ആരാധിക്കുന്ന ക്ഷേത്രവും ഇവിടെയുണ്ട്. 2280 മീറ്റര്‍ ഉയരത്തിലുള്ള മൗണ്ട് കരോള്‍ ആണ് ഇവിടുത്തെ ഏറ്റവും ഉയരത്തിലുള്ള സ്ഥലം. തണുപ്പുകാലങ്ങളില്‍ ഇവിടെ മിക്കപ്പോഴും മഞ്ഞുവീഴ്ച അനുഭവപ്പെടാറുണ്ട്.

വിശ്വാസങ്ങളിലെ സോളന്‍
പേരു മാത്രമല്ല, ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട പല കാര്യങ്ങള്‍ക്കും സോളന്‍ പ്രസിദ്ധമാണ്. ഇവിടെ ഒരു കുന്നിന്മുകളില് പാണ്ഡവാ കേവ് എന്നറിയപ്പെടുന്ന ഒരു സ്ഥലമുണ്ട്. പാണ്ഡവന്മാര് തങ്ങളുടെ വനവാസക്കാലത്ത് ഇവിടെ കുറേനാള്‍ തപസ്സനുഷ്ഠിച്ചു എന്നാണ് വിശ്വാസം. മൗണ്ട് കാരോളിനു മുകളിലാണ് ഈ ഗുഹയുള്ളത്.
എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ ശൂലിനി ദേവിക്കായി മൂന്നു ദിവസത്തെ മേള ഇവിടെ നടത്താറുണ്ട്. ജടോലി ശിവ ക്ഷേത്രമാണ് മറ്റൊരു പ്രധാന ക്ഷേത്രം.
PC:Rickyurs

മഷ്റൂം സിറ്റി ഓഫ് ഇന്ത്യ
ഇന്ത്യയുടെ മഷ്റൂം സിറ്റി എന്നും ഇന്ത്യയുടെ മഷ്റൂം തലസ്ഥാനം എന്നുമെല്ലാം സോളന്‍ അറിയപ്പെടുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചില മഷ്റൂം പാടങ്ങള്‍ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. മഷ്റൂം ഫാമുകള്‍ സന്ദര്‍ശിക്കുവാനും അവിടുത്തെ പ്രവര്‍ത്തനങ്ങളും രീതികളും മനസ്സിലാക്കുവാനും ഇവിടെ സൗകര്യം ലഭ്യമാണ്.
ഡയറക്ടറേറ്റ് ഓഫ് മഷ്റൂം റിസേർച്ച് (DMR) എന്ന സ്ഥാപനവും സോളനിലുണ്ട്.
PC:Tabsjuit1995

സിറ്റി ഓഫ് റെഡ് ഗോൾഡ്
ചുവന്ന സ്വര്‍ണ്ണ നഗരം എന്ന പേരും സോളനുണ്ട്. ഇവിടെ ധാരാളമായി ചുവന്നു തുടുത്ത വലിയ തക്കാളി ഉല്പാദനമുണ്ട്. ഇതില്‍ നിന്നുമാണ് സോളന്‍ ചുവന്ന സ്വര്‍ണ്ണ നാട് എന്ന പേരുവന്നത്. ഇത് കൂടാതെ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന മദ്യനിര്‍മ്മാണ ശാലയും സോളനിലാണ് സ്ഥിതി ചെയ്യുന്നത്. സോളന്‍ ബ്രൂവറി എന്നണിതിന്റെ പേര്.
PC:Shyamal L.

ക്ഷേത്രങ്ങളും ആശ്രമങ്ങളും
ഹിമാലയത്തോട് ചേര്‍ന്നു കിടക്കുന്ന മറ്റേതു ഗ്രാമത്തെയും പോലെ തന്നെ പുരാതനങ്ങളായ ക്ഷേത്രങ്ങളും ആശ്രമങ്ങളുമാണ് സോളനിലെ മറ്റൊരു ആകര്‍ഷണം. കുന്നുകളോടും മറ്റും ചേര്‍ന്നു കിടക്കുന്നതിനാല്‍ അതിമനോഹരമാണ് ഇവയുടെ കാഴ്ച. യുങ്ദുങ് ആശ്രമമാണ് ഇവിടുത്തെ ഏറ്റവും പഴക്കമുള്ള ആശ്രമം. മുന്നൂറ് വര്‍ഷം പഴക്കമുള്ള ഒരു കോട്ടയും ഇവിടെ കാണാം.
PC:Garconlevis

എത്തിച്ചേരുവാന്‍
ഹിമാചല്‍ പ്രദേശില്‍ ഷിംലയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് സോളന്‍ സ്ഥിതി ചെയ്യുന്നത്. എന്‍എച്ച് 1 സോളനെ ഡെല്‍ഹിയുമായി ബന്ധിപ്പിക്കുന്നു. ട്രെയിനിനാണ് വരുന്നതെങ്കില്‍ ഡെല്‍ഹി- കല്ക്കാ ശതാബ്ദിയ്ക്കു കയറി കല്‍ക്കയിലിറങ്ങി അവിടുന്ന് കല്ക്കാ-ഷിംലാ ടോയ് ട്രെയിനിനോ അല്ലെങ്കില്‍ ടാക്സിക്കോ സോളനിലെത്താം. ഡെല്‍ഹി- കല്ക്കാ ശതാബ്ദിയുടെ യാത്രാ സമയം നാല് മണിക്കൂറാണ്.
ഷിംലാ എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടുന്ന് രണ്ട് മണിക്കൂര്‍ ദൂരമുണ്ട് സോളനിലേക്ക്.
PC:Garconlevis
സന്തോഷമാണ് ഇവരുടെ മെയിന്‍!!! ലോകത്തിലെ ഏറ്റവും സത്യസന്ധരുടെ നാട്!!
ട്രെന്‍ഡായി മാറുന്ന സ്റ്റേക്കേഷന്! പണം ലാഭം,പേടിയും വേണ്ട! ധൈര്യമായി അടിച്ചുപൊളിക്കാം
മഞ്ഞും തണുപ്പും!! ഹെവി ക്യാംപിങ് മൂഡും!! പോകാം കുന്നുകളിലേക്ക്
ക്യാംപിങ്ങും റാഫ്ടിങ്ങും പിന്നെ ബംഗീ ജംപിങും...ഋഷികേശില്‍ ഈ കാര്യങ്ങള്‍ മറക്കരുത്