പ്രേതകഥകൾ കേട്ട് പേടിക്കാത്തവരായി ആരും കാണില്ല. പേടികൊണ്ട് ആളുകൾ ഉപേക്ഷിച്ച് പോയ ഗ്രാമങ്ങളും പക്ഷികൾ ആത്മഹത്യ ചെയ്യുന്ന താഴ്വരകളും ആത്മാക്കൾ വിഹരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന വീടുകളും ഒക്കെ ഓരോ തരത്തിലാണ് പേടിപ്പിക്കുന്നത്. പേടിപ്പെടുത്തുന്ന ഇത്തരം സ്ഥലങ്ങളുടെ ലിസ്റ്റിലേക്ക് കൂട്ടിവയ്ക്കുവാൻ കഴിയുന്ന ഒരിടം കൂടിയുണ്ട്. കർണ്ണാടകയിലെ ഗുൽബർഗയിലെ സോംനാഥഹള്ളി. കർണ്ണാടകയിലെ ഏറ്റവും പേടിപ്പെടുത്തുന്ന ഇടമെന്ന് അറിയപ്പെടുന്ന സോംനാഥഹള്ളി ഇന്ന് ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ട ഒരു നാടാണ്. ഇവിടെ ബാക്കിയായവർക്കാവട്ടെ, ഒരു നിമിഷം പോലും സമാധാനത്തോടെ ജീവിക്കാനാവുന്നുമില്ല. ഈ ഗ്രാമത്തിലെ ഒരു വീടാണ് ഇന്നിവിടുത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നാണ് വിശ്വസിക്കപ്പെടുന്നത്.