അളവില്ലാത്ത സ്വത്തുക്കളിലേക്കു വാതില്‍ തുറക്കുന്ന ഒരു ഗുഹ... പക്ഷേ, ആ വാതില്‍ എവിടെയാണെന്നു അത് എങ്ങനെ തുറക്കണമെന്നോ ആര്‍ക്കുമറിയില്ല! എന്നാലോ ഇതന്വേഷിച്ചെത്തുന്നവരുടെ എണ്ണത്തിൽ ഒരു കുറവുമില്ല! ഇങ്ങനെ ഒരു നാടോടിക്കഥയ്ക്കു വേണ്ട ചേരുവകള്‍ എല്ലാമുണ്ടെങ്കിലും ഇതൊരു കഥയല്ല എന്നാണ് ചരിത്രം പറയുന്നത്. അളവില്ലാത്തത്രയും വേണമെങ്കില്‍ ലോകത്തെ തന്നെ വിലക്കു വാങ്ങുവാന്‍ സാധിക്കുന്നത്രയും സ്വര്‍ണ്ണവും മറ്റു സമ്പത്തുകളും ഒളിപ്പിച്ചിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഗുഹ സ്ഥിതി ചെയ്യുന്നത് ബീഹാറിലാണ്. ഇവിടുത്തെ രാജ്ഗിര്‍ സോന്‍ ഭണ്ഡാര്‍ എന്ന ഗുഹ. പലരും പല തരത്തില്‍ പരിശ്രമിച്ചിട്ടും ഇവിടുത്തെ നിദി കണ്ടെത്തുവാനായിട്ടില്ലത്രെ.... സോന്‍ ഭണ്ഡാര്‍ ഗുഹയുടെ വിശേഷങ്ങളിലേക്ക്
മന്ത്രപ്പൂട്ട്
ആര്‍ക്കും ഒരു തരത്തിലും തുറക്കുവാന്‍ സാധിക്കാത്ത മന്ത്രപ്പൂട്ട് ഇട്ടാണത്രെ മുനി സ്വത്ത് പൂട്ടിയിരിക്കുന്നത്. ഇവിടേക്കുള്ല വാതിലും മുനി മന്ത്രവിദ്യയാല്‍ മറച്ചു എന്നാണ് വിശ്വാസം. ഗുഹയ്ക്കുള്ളില്‍ എവിടെയോ നിലവറ ഉണ്ട് എന്നറിയും എന്നല്ലാതെ ഇവിടേക്കുള്ള വാതിലോ എങ്ങനെ എത്തിച്ചേരണമെന്നോ ആര്‍ക്കും കണ്ടുപിടിക്കുവാനായിട്ടില്ല. ഇവിടെ പ്രധാന ഗുഹയിലേക്കു പോകുന്നിടത്ത് ചുവരില്‍ ഒരു വാതിലിന്റെ രൂപം കാണാം. അത്ര വ്യക്തമല്ലെങ്കില്‍ കൂടി അതിലേതെ പ്രാചീന ലിപിയില്‍ കുറേ എഴുത്തു കാണാം. നിഗൂഢ ഭാഷകളിലെഴുതിയിരുന്ന ഇത് വായിച്ചെടുത്താല്‍ നിലവറയിലേക്കുള്ള വാതില്‍ തനിയെ തുറന്നു വരുമെന്നാണ് വിശ്വാസം. ഗുഹയുടെ എതിർവശത്തെ സപ്തപാമി മലനിരകളില്‍ നിന്ന് സോൻ ഭണ്ഡാറിലേക്കു നീളനൊരു തുരങ്കമുണ്ടെന്നാണു ചരിത്രകാരന്മാർ പറയുന്നത്.
PC:Aryan paswan
പീരങ്കി പൊട്ടിച്ചിട്ടും രക്ഷയില്ല
നിധി ഒളിപ്പിച്ച കാലം മുതല്‍ തന്നെ അത് തുറക്കുവാനുള്ള പല ശ്രമങ്ങളും നടന്നിട്ടുണ്ട്. മുഗളന്മാര് മാത്രമല്ല, ഇവിടെ കാണാനായി എത്തുന്നവര്‍ പോലും അത് വായിക്കുവാനുള്ള ഒരു ശ്രമം നടത്തുന്നു. ഇവിടുത്തെ നിധിയെക്കുറിച്ചറിഞ്ഞ് എങ്ങനെയെങ്കിലും അത് കരസ്ഥമാക്കാനെത്തി ബ്രിട്ടീഷുകാരുടെ ഒരു കഥ ഇവിടെ പ്രചാരത്തിലുണ്ട്. പീരങ്കിയുമായെത്തി ഗുഹ തകര്ക്കുവാനായിരുന്നുവത്രെ അവരുടെ ശ്രമം എന്നാല്‍ അവരിവിടെയെത്തി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പീരങ്കി ഉപയോഗിച്ചിട്ടും ഈ നിലവറ തുറക്കുവാനായില്ല. ബ്രിട്ടീഷുകാര്‍ ഗുഹയില്‍ നടത്തിയ അതിക്രമത്തിന്റെ അടയാളമായി ഇന്നും അവിടെ ചുവരില്‍ കറുത്ത പാടുകള്‍ കാണാം.
PC:Ktoya