Search
  • Follow NativePlanet
Share
» »ശബ്ദപൂട്ടില്‍ ബന്ധിച്ച നിലവറ, കാത്തിരിക്കുന്ന അമൂല്യ നിധിശേഖരം! തുറക്കണമെങ്കില്‍ ലിപി വായിക്കണം

ശബ്ദപൂട്ടില്‍ ബന്ധിച്ച നിലവറ, കാത്തിരിക്കുന്ന അമൂല്യ നിധിശേഖരം! തുറക്കണമെങ്കില്‍ ലിപി വായിക്കണം

അളവില്ലാത്ത സ്വത്തുക്കളിലേക്കു വാതില്‍ തുറക്കുന്ന ഒരു ഗുഹ... പക്ഷേ, ആ വാതില്‍ എവിടെയാണെന്നു അത് എങ്ങനെ തുറക്കണമെന്നോ ആര്‍ക്കുമറിയില്ല!! നാടോടിക്കഥയ്ക്കു വേണ്ട ചേരുവകള്‍ എല്ലാമുണ്ടെങ്കിലും ഇതൊരു കഥയല്ല എന്നാണ് ചരിത്രം പറയുന്നത്. അളവില്ലാത്തത്രയും വേണമെങ്കില്‍ ലോകത്തെ തന്നെ വിലക്കു വാങ്ങുവാന്‍ സാധിക്കുന്നത്രയും അളവില്‍ സ്വര്‍ണ്ണവും മറ്റു സമ്പത്തുകളും ഒളിപ്പിച്ചിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഗുഹ സ്ഥിതി ചെയ്യുന്നത് ബീഹാറിലാണ്. ഇവിടുത്തെ രാജ്ഗിര്‍ സോന്‍ ഭണ്ഡാര്‍ എന്ന ഗുഹ. പലരും പല തരത്തില്‍ പരിശ്രമിച്ചിട്ടും ഇവിടുത്തെ നിദി കണ്ടെത്തുവാനായിട്ടില്ലത്രെ.... സോന്‍ ഭണ്ഡാര്‍ ഗുഹയുടെ വിശേഷങ്ങളിലേക്ക്

സോന്‍ ഭണ്ഡാര്‍ ഗുഹ

സോന്‍ ഭണ്ഡാര്‍ ഗുഹ

ബീഹാറിലെ രാജ്ഗിറില്‍ ആണ് പ്രസിദ്ധമാ. സോന്‍ ഭണ്ഡാര്‍ ഗുഹകള്‍ അഥവാ സോനേഭണ്ഡാര്‍ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. എഡി 3-4 നൂറ്റാണ്ടുകളില്‍ എപ്പോഴൊ നിര്‍മ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ഗുഹ വൈഭർ കുന്നുകളിലെ രണ്ടു വലിയ പാറകൾ തുരന്നാണത്രെ നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഗുഹ ഒരു വലിയ പാറയുടെ ഭാഗമാണെന്നു പറയുന്നവരും ഉണ്ട്.
PC:Aryan paswan

ജൈന മതക്കാരുടെ ആരാധനാ കേന്ദ്രം

ജൈന മതക്കാരുടെ ആരാധനാ കേന്ദ്രം

ചരിത്രത്തിലെ വ്യത്യസ്ത രാജവംശങ്ങളുടെ പല അടയാളങ്ങളും ഈ ഗുഹകളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ജൈന മതവിഭാഗക്കാരുടെ ആരാധാന കേന്ദ്രമാണ് ഈ ഗുഹയെന്ന വാദത്തിലാണ് കൂടുതല്‍ ആളുകളും പിന്തുണയ്ക്കുന്നത്. ഗുപ്ത ഭാഷയില്‍ ഗുഹയുടെ കവാടത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ലിഖിതങ്ങളില്‍ വൈരവേദ എന്ന മുനിയാണത്രെ ഈ ഗുഹ നിര്‍മ്മിച്ചത്. മാത്രമല്ല, ഇവിടെ കാണുന്ന വിഷ്ണു രൂപങ്ങള്‍ ഗുഹയ്ക്ക് ജൈനമതവിശ്വാസവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുയും ചെയ്യുന്നു.
PC:Aryan paswan

ചരിത്രത്തിലിങ്ങനെയും

ചരിത്രത്തിലിങ്ങനെയും

നേരത്തെ പറ‍ഞ്ഞതുപോലെ വേറെയും രാജവംശങ്ങളുടെ പല ശേഷിപ്പുകളുെ ഈ ഗുഹയില്‍ കണ്ടെത്തിയിട്ടുള്ളതിനാല്‍ അതുകൂടി ചേര്‍ത്തു വായിച്ചാലെ ഇതിന്റെ ചരിത്രം അല്‍പമെങ്കിലും പൂര്‍ണ്ണമാവൂ. ബിസി 319നും 180 നും ഇടയില്‍ ഭരണത്തിലുണ്ടായിരുന്ന മൗര്യ വംശത്തിന്റെ കാല്തതാണ് ഈ ഗുഹ നിര്‍മ്മിക്കപ്പെട്ടതെന്നാണ് ചില ചരിത്രകാരന്മാര്‍ പറയുന്നത്. ഇവിടുത്തെ പ്രധാന ഗുഹ ചതുരാകൃതിയില്‍ പോയിന്‍റഡ് സീലിങ്ങോടു കൂടിയതാണ്. ഇന്ത്യയിലെ ആദ്യത്തെ കൃത്രിമ ഗുഹകളായ ബരാബര്‍ ഗുഹകളെ അനുസ്നരിപ്പിക്കുന്ന തരത്തിലാണ് ഇതിന്റെ ഘടനയുള്ളത്. മൗര്യന്മാരുടെ കാലത്തെ നിര്‍മ്മാണ രീതികളിലെ പോളിഷിങ് ഈ ഗുഹകളില്‍ കാണാം. ഇത് ഇനിയും വെളിപ്പെട്ടിട്ടില്ലെങ്കിലും ഇതിന്ററെ പഴക്കം നിര്‍ണ്ണയിച്ചതിലും അധികമാണെന്ന് കരുതുന്നവരാണ് അധികവും
PC:Aryan paswan

 രണ്ടു ഗുഹകള്‍

രണ്ടു ഗുഹകള്‍


രണ്ടു ഗുഹകളാണ് സോന്‍ ഭണ്ഡാര്‍ ഗുഹകളുടെ ഭാഗമായുള്ളത്. അതിലൊന്ന് വലുതും രണ്ടാമത്തേത് താരതമ്യേന ചെറുതുമാണ്. കാര്യമായ ശേഷിപ്പുകളൊന്നും ഇരു ഗുഹകളിലും കാണുവാനില്ല. ആദ്യത്തെ വലിയ ഗുഹയില്‍ നിന്നും പണ്ടു നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ഒരു വിഷ്ണുവിന്റെ വിഗ്രഹം ലഭിച്ചിരുന്നു. ഇത് നളന്ദയിലെ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതുവഴി ഇത് വിഷ്ണുവിന്റെ ക്ഷേത്രമായിരുന്നു എന്നു വിശ്വസിക്കുന്നവരും ഉണ്ട്. അകത്തെ ചെറിയ ഗുഹയില്‍ ചെറിയ ശില്പങ്ങളും ലിഖിതങ്ങളും കാണാം. അത് ജൈനമതവിശ്വാസികളുടേതാണ്.

PC:Rvikr

വാക്സിനെടുത്തോ? എങ്കിലിതാ യുഎഇയില്‍ നിന്നും യാത്ര പോകാം.. ഈ പത്തുരാജ്യങ്ങള്‍ കാത്തിരിക്കുന്നുവാക്സിനെടുത്തോ? എങ്കിലിതാ യുഎഇയില്‍ നിന്നും യാത്ര പോകാം.. ഈ പത്തുരാജ്യങ്ങള്‍ കാത്തിരിക്കുന്നു

ബിംബംസാരന്‍

ബിംബംസാരന്‍

ഗുഹയെക്കുറിച്ചും ഇവിടുത്തെ നിധികളെക്കുറിച്ചും പറയുന്നതിനു മുന്‍പ് ഈ പ്രദേശം ഭരിച്ചിരുന്ന ബിംബിസാരന്റെ കഥ കൂടി കേള്‍ക്കേണ്ടതുണ്ട്. മഗധയുടെ രാജാവായിരുന്ന ബിംബിസാരന്‍ അളവില്ലാത്ത സ്വത്തുക്കള്‍ക്ക് ഉടമയായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ രാജ്യത്തിന്റെ ഭരണാധികാരിയ അദ്ദേഹം സമ്പാദിച്ചതിന് കണക്കില്ലായിരുന്നു. എന്നാല്‍ പ്രായമായപ്പോള്‍ ബുദ്ധനില്‍ ആകൃഷ്ടനായ ബിംബിസാരന്‍ തന്റെ ജീവിതം ആധ്യാത്മിക തലത്തിലേക്ക് മാറ്റുകയും സ്വത്തുകള്‍ മിക്കവയും ദാനം ചെയ്യുകയും ചെയ്തുവത്രെ. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പുറത്താക്കുവാന്‍ മകനായ അജാതശത്രു ശ്രമിച്ചിരുന്നു.
PC:Oo91

സ്വത്തുക്കള്‍

സ്വത്തുക്കള്‍

മകന്റെ ശ്രമം മനസ്സിലാക്കിയ ബിംബിസാരന്റെ ഭാര്യ അദ്ദേഹത്തിന്റെ സ്വത്തുക്കളെല്ലാം ഒളിപ്പിക്കുവാനായി മാറ്റിയത്രെ. ജൈനമുനിയായിരുന്ന വൈരദേവ മുനിയെയാണ് അവര്‍ ഇതിനായിചുമതലപ്പെടുത്തിയത്. രാജാവിന്റെ സ്വത്തുക്കളില്‍ ഭൂരിഭാഗവും ഇവിടേക്ക് മാറ്റുകയും മുനി ഗുഹയില്‍ പ്രത്യേകമായി നിര്‍മ്മിച്ച നിലവറയിലേക്ക് അത് മാറ്റുകയും ചെയ്തു. പിന്നീട് ഇത് ആരും തുറന്നെടുക്കാതിരിക്കുവാനായി പ്രത്യേക പൂട്ടിട്ട് പൂട്ടിയത്രെ.

PC:Ktoya

മന്ത്രപ്പൂട്ട്‌‌

മന്ത്രപ്പൂട്ട്‌‌

ആര്‍ക്കും ഒരു തരത്തിലും തുറക്കുവാന്‍ സാധിക്കാത്ത മന്ത്രപ്പൂട്ട് ഇട്ടാണത്രെ മുനി സ്വത്ത് പൂട്ടിയിരിക്കുന്നത്. ഇവിടേക്കുള്ല വാതിലും മുനി മന്ത്രവിദ്യയാല്‍ മറച്ചു എന്നാണ് വിശ്വാസം. ഗുഹയ്ക്കുള്ളില്‍ എവിടെയോ നിലവറ ഉണ്ട് എന്നറിയും എന്നല്ലാതെ ഇവിടേക്കുള്ള വാതിലോ എങ്ങനെ എത്തിച്ചേരണമെന്നോ ആര്‍ക്കും കണ്ടുപിടിക്കുവാനായിട്ടില്ല. ഇവിടെ പ്രധാന ഗുഹയിലേക്കു പോകുന്നിടത്ത് ചുവരില്‍ ഒരു വാതിലിന്റെ രൂപം കാണാം. അത്ര വ്യക്തമല്ലെങ്കില്‍ കൂടി അതിലേതെ പ്രാചീന ലിപിയില്‍ കുറേ എഴുത്തു കാണാം. നിഗൂഢ ഭാഷകളിലെഴുതിയിരുന്ന ഇത് വായിച്ചെടുത്താല്‍ നിലവറയിലേക്കുള്ള വാതില്‍ തനിയെ തുറന്നു വരുമെന്നാണ് വിശ്വാസം. ഗുഹയുടെ എതിർവശത്തെ സപ്തപാമി മലനിരകളില്‍ നിന്ന് സോൻ ഭണ്ഡാറിലേക്കു നീളനൊരു തുരങ്കമുണ്ടെന്നാണു ചരിത്രകാരന്മാർ പറയുന്നത്.
PC:Aryan paswan

പീരങ്കി പൊട്ടിച്ചിട്ടും രക്ഷയില്ല

പീരങ്കി പൊട്ടിച്ചിട്ടും രക്ഷയില്ല

നിധി ഒളിപ്പിച്ച കാലം മുതല്‍ തന്നെ അത് തുറക്കുവാനുള്ള ള പല ശ്രമങ്ങളും നടന്നിട്ടുണ്ട്. മുഗളന്മാര്‍ മാത്രമല്ല, ഇവിടെ എത്തുന്നവര്‍ പോലും അത് വായിക്കുവാനുള്ള ഒരു ശ്രമം നടത്തുന്നു. ഇവിടുത്തെ നിധിയെക്കുറിച്ചറിഞ്ഞ് എങ്ങനെയെങ്കിലും അത് കരസ്ഥമാക്കാനെത്തി ബ്രിട്ടീഷുകാരുടെ ഒരു കഥ ഇവിടെ പ്രചാരത്തിലുണ്ട്. പീരങ്കിയുമായെത്തി ഗുഹ തകര്‍ക്കുവാനായിരുന്നുവത്രെ അവരുടെ ശ്രമം എന്നാല്‍ അവരിവിടെയെത്തി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പീരങ്കി ഉപയോഗിച്ചിട്ടും ഈ നിലവറ തുറക്കുവാനായില്ല. ബ്രിട്ടീഷുകാര്‍ ഗുഹയില്‍ നടത്തിയ അതിക്രമത്തിന്റെ അടയാളമായി ഇന്നും അവിടെ ചുവരില്‍ കറുത്ത പാടുകള്‍ കാണാം.
PC:Ktoya
സ്വന്തമായി രാജ്യവും റിസര്‍വ്വ് ബാങ്കും വരെയുണ്ട്!! റിപ്പബ്ലിക് ഓഫ് കൈലാസയു‌ടെ വിശേഷങ്ങള്‍

Read more about: bihar caves mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X