Search
  • Follow NativePlanet
Share
» »വിചാരിക്കുന്ന നേരത്ത് മഴ പെയ്യിക്കുന്ന അയ്യനാർ..പക്ഷേ..!!

വിചാരിക്കുന്ന നേരത്ത് മഴ പെയ്യിക്കുന്ന അയ്യനാർ..പക്ഷേ..!!

വരൾച്ചയിൽ നിന്നും കുടിവെള്ളക്ഷാമത്തിൽ നിന്നും ഒക്കെ നാടിനെ മോചിപ്പിക്കുന്ന ഈ വിചിത്ര ക്ഷേത്രത്തെ പരിചയപ്പെടാം...

ക്ഷേത്രങ്ങളുടെ ചരിത്രവും രഹസ്യവും തേടിപ്പോയാൽ എത്തുക വളരെ രസകരമായ കഥകളിലായിരിക്കും. ഭക്തിയും മിത്തും ഐതിഹ്യവുമെല്ലാം കെട്ടുപിണ‍ഞ്ഞു കിടക്കുന്ന കുറേ കഥകൾ. അത്തരത്തിൽ വളരെ വിചിത്രമെന്നു തോന്നിക്കുന്ന ഒരു ക്ഷേത്രമാണ് തമിഴ്നാട്ടിലെ പാപനാശത്ത് സ്ഥിതി ചെയ്യുന്ന സൊരിമുത്തു അയ്യനാർ ക്ഷേത്രം. വിചാരിക്കുന്ന സമയത്ത് മഴ പെയ്യിക്കുന്ന ഈ ദൈവത്തെ കാണുവാനായി മലയാളികൾ ഉൾപ്പെടെ ധാരാളം ആളുകൾ ഇവിടെ എത്തുന്നു. വരൾച്ചയിൽ നിന്നും കുടിവെള്ളക്ഷാമത്തിൽ നിന്നും ഒക്കെ നാടിനെ മോചിപ്പിക്കുന്ന ഈ വിചിത്ര ക്ഷേത്രത്തെ പരിചയപ്പെടാം...

എവിടെയാണിത്.?

എവിടെയാണിത്.?

തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ അംബാസമുദ്രത്തിനടുത്താണ് സൊരിമുത്തു അയ്യനാർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാപനാശമാണ് യഥാർഥ സ്ഥലം. ഈ നാടിന്‌റെ ദൈവം കൂടിയാണ് സൊരിമുത്തു.

കാശിയിൽ പോകുന്നതിന് തുല്യം

കാശിയിൽ പോകുന്നതിന് തുല്യം

ഇവിടുത്ത ആളുകളുടെ വിശ്വാസമനുസരിച്ച് കാശിയിൽ പോകുന്നതിനു തുല്യമായ ഫലം ഇവിടെ ഈ ക്ഷേത്രത്തിൽ പോയാൽ ലഭിക്കുമെന്നാണ്. അതുകൊണ്ടു തന്നെ ഭക്തരുടെ ഇടയിൽ തെങ്കാശി എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.
തെങ്കാശി എന്നറിയപ്പെടുന്നു

കള്ളൻമാരില്ലാത്ത ഗ്രാമം

കള്ളൻമാരില്ലാത്ത ഗ്രാമം

സിനിമകളിലൊക്കെ കാണുന്നതുപോലെ വളരെ വിചിത്രമായ ഒരു സ്ഥലമാണ് ഈ പാപനാശം. ഇവിടുത്തെ ഗ്രാമങ്ങളിൽ കള്ളൻമാരില്ലത്രെ. ഇവിടെ നിന്നും ഒന്നും കടത്തിക്കൊണ്ടുപോകുവാൻ അയ്യനാർ ആരെയും അനുവദിക്കില്ല എന്നാണ് ഇവിടുള്ളവർ വിശ്വസിക്കുന്നത്.

മരങ്ങൾ മുറിക്കാൻ പാടില്ല

മരങ്ങൾ മുറിക്കാൻ പാടില്ല

പാപാനാശത്തിനു ചുറ്റുമുള്ള കാടുകളിൽ നിന്നും ഒരു മരം പോലും ആരും മുറിക്കാൻ പാടില്ല എന്നത് അയ്യനാരുടെ അലിഖിത നിയമമാണ്.അത് എന്താവശ്യമാണെങ്കിലും നടപ്പില്ല എന്നു തന്നെയാണ് ഇവിടുള്ളവർ പറയുന്നത്. ഒരിക്കൽ തിരുചെണ്ടൂർ ക്ഷേത്രത്തിൽ കൊടിമരം നിർമ്മിക്കുവാനായി ഇവിടെ ക്ഷേത്രത്തിനു സമീപത്തെ കാട്ടിൽ നിന്നും മരം മുറിച്ചുവത്രെ. അതു വണ്ടിയിലാക്കി പോകുന്ന സമയത്ത് അവിടെ അസാധാരണമായ സംഭവങ്ങളുണ്ടായെന്നും കൊടിമരത്തിന്റെ തടി അവിടെ തന്നെ ഉപേക്ഷിച്ചു പോയി എന്നുമാണ് കഥ.
തിരുച്ചെണി്ടൂറിലേക്ക കൊടിമരം വണ്ടിയിൽ കൊണ്ടുപോകുമ്പോൾ

സിങ്കംപാട്ടിലെ ജമീൻ

സിങ്കംപാട്ടിലെ ജമീൻ

ബ്രിട്ടീഷുകാരുടെ സമയത്ത്, സിങ്കംപാടി എന്നു പേരായ ജില്ലയിലായിരുന്നു ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. പിന്നീട് തമിഴ്നാട് സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ ഇവിടം തിരുനെൽവേലിയിലാവുകയായിരുന്നു.

മഴ പെയ്യും 24 മണിക്കൂറിനുള്ളിൽ

മഴ പെയ്യും 24 മണിക്കൂറിനുള്ളിൽ

സൊരിമുത്തുവിന്‌‍റെ അടുത്തെത്തി പ്രാർഥനകളും പൂജകളും ഒക്കെ നടത്തിയാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ മഴ പെയ്യുമെന്നാണ് വിശ്വാസം. എന്നാൽ അതിനും ചില നിബന്ധനകളൊക്കെയുണ്ട്.

പൂജയിൽ സംപ്രീതനായാൽ

പൂജയിൽ സംപ്രീതനായാൽ

മഴ പെയ്യും ഇവിടെ എത്തി പ്രാർഥിച്ചു എന്നു പറഞ്ഞാൽ ഒരിക്കലും മഴ പെയ്യില്ലത്രെ. അതിനായി നടത്തുന്ന പൂജകളിലും പ്രാർഥനകളിലും ഒക്കെ അയ്യനാരും സംപ്രീതനാവണം എന്നു തന്നെയാണ് വിശ്വാസം. അയ്യനാർക്കു ആവശ്യം ന്യായമാണെന്നു തോന്നിയാൽ ഉറപ്പായും മഴ പെയ്യുമെത്രെ.
സർക്കാരൻരെ പ്രതിനിധികൾ വരെ ഇവിടെ അനൗദ്യോഗികമായി മഴ പെയ്യുവാൻ പ്രാർഥിക്കാനെത്തുമത്രെ.

ഒരു വെയിലും പാപനാശത്തെ ബാധിക്കില്ല

ഒരു വെയിലും പാപനാശത്തെ ബാധിക്കില്ല

തമിഴ്നാടിൻറെ എല്ലാ ഭാഗങ്ങളിലും കടുത്ത വേനലും ചൂടും അനുഭവപ്പെടുമ്പോൾ ഇവിടെ മാത്രം പ്രസന്നമായ കാലാവസ്ഥയാണത്രെ. ഒരു ചൂടും ഈ സ്ഥലത്തെ ബാധിക്കില്ല എന്നു മാത്രമല്ല, നേരിയ ജലക്ഷാമം പോലും ഇവിടെ അനുഭവപ്പെടില്ല എന്നാണ് ഇവിടെയുള്ളവർ പറയുനന്നത്.

മണിമുത്താർ

മണിമുത്താർ

പാപനാശത്തെ അംബാസമുദ്രത്തിനു സമീപത്തു നിന്നുമാണ് തമിഴ്നാട്ടിലെ പ്രശസ്തമായ മണിമുത്താർ നദി ഉത്ഭവിക്കുന്നത്. അതുകൊണ്ടു തന്നെ ഇവിടെ എത്തുന്നവർക്ക് കാഴ്ചകളും ഒരുപാട് കാണുവാനുണ്ടാകും, മണിമുത്താർ വെള്ളച്ചാട്ടവും മണിമുത്താൻ നദിയും അണക്കെട്ടും ഒക്കെ ഇവിടുത്തെ കാഴ്ചകളാണ്.
PC:K.I. Aroon Joshva Rusewelt
https://en.wikipedia.org/wiki/Manimuthar_River#/media/File:Manimuthar_Falls.jpg

ഗുഹ ജമീൻറെ നിധി ഒളിഞ്ഞിരിക്കുന്ന ഇടം

ഗുഹ ജമീൻറെ നിധി ഒളിഞ്ഞിരിക്കുന്ന ഇടം

പ്രാദേശികമായ വിശ്വാസങ്ങളനുസരിച്ച് ഇവിടെ പാപനാശത്തിനു സമീപം ഒരു ഗുഹയുണ്ടത്രെ. കുറേ നിധി ഒളിപ്പിച്ചിരിക്കുന്നു
എന്നാണ് വിശ്വാസം. അന്നത്തെ ഇവിടുത്തെ നാട്ടുരാജാവിൻരെ കോടിക്കണക്കിനു വിലയുള്ള സ്വത്തുക്കളെല്ലാം ഈ ഗുഹയ്ക്കുള്ളിലുണ്ട് എന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇതിന്‍റെ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ അംബാസമുദ്രത്തിനടുത്താണ് സൊരിമുത്തു അയ്യനാർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
തിരുനെൽവേലിയിൽ നിന്നും കല്ലിടൈക്കുറിച്ചി- അംബാസമുദ്രം-ആൽവാക്കുറിച്ചി- വഴി പാപനാശത്തിലെത്താം.

തമിഴ്നാട്ടിലെ സുവർണ്ണ ക്ഷേത്രം

തമിഴ്നാട്ടിലെ സുവർണ്ണ ക്ഷേത്രം

തമിഴ്നാട്ടിലെ വെല്ലൂരിന് സമീപമാണ് ഇവിടുത്തെ പ്രശസ്തമായ സുവർണ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീപുരം ഗോള്‍ഡന്‍ ക്ഷേത്രം അഥവാ ശ്രീലക്ഷ്മി നാരായണി ക്ഷേത്രമാണ് തമിഴ്‌നാട്ടിലെ സുവര്‍ണ്ണക്ഷേത്രം എന്നറിയപ്പെടുന്നത്. ശ്രീപുരം സ്പിരിച്വൽ പാർക്കിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ചുവരുകളും ശില്പങ്ങളും ഗോപുരവുമെല്ലാം സ്വർണ്ണത്തിൽ പൊതിഞ്ഞിരിക്കുകയാണ്.

PC:Dsudhakar555

തിരുവട്ടാർ ക്ഷേത്രം

തിരുവട്ടാർ ക്ഷേത്രം

തമിഴ്നാട്ടിലെ ഏറെ പ്രത്യേകതയുള്ള ക്ഷേത്രങ്ങളിൽ മറ്റൊന്നാണ് കന്യാകുമാരിയിലെ തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രം. തമിഴ്നാടിന്റെ പത്മനാഭ സ്വാമി ക്ഷേത്രം എന്നാണ് ഇവിടം അറിയപ്പെടുന്നത്. തിരുവനന്തപുരത്തെ ക്ഷേത്രത്തേക്കാളും പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ മാതൃകയിലാണ് കേരളത്തിലെ ക്ഷേത്രം നിർമ്മിച്ചത് എന്നും ഒരു വാദമുണ്ട്.

നീലിയെയല്ല...ദേവിയെ തന്നെ തളച്ചിരിക്കുന്ന ക്ഷേത്രം!!നീലിയെയല്ല...ദേവിയെ തന്നെ തളച്ചിരിക്കുന്ന ക്ഷേത്രം!!

മഹാവിഷ്ണു പൂജിച്ചിരുന്ന ശ്രീകൃഷണ വിഗ്രഹം സൂക്ഷിക്കുന്ന ഗുരുവായൂർമഹാവിഷ്ണു പൂജിച്ചിരുന്ന ശ്രീകൃഷണ വിഗ്രഹം സൂക്ഷിക്കുന്ന ഗുരുവായൂർ

പമ്പ ഒലിച്ച് പോയൊന്നുമില്ല, അയ്യപ്പനെ കാണാം പക്ഷെ ചില നിയന്ത്രണങ്ങള്‍ ഉണ്ട്പമ്പ ഒലിച്ച് പോയൊന്നുമില്ല, അയ്യപ്പനെ കാണാം പക്ഷെ ചില നിയന്ത്രണങ്ങള്‍ ഉണ്ട്

PC:wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X