Search
  • Follow NativePlanet
Share
» »മരിച്ചവരുടെ ഓർമ്മകൾ തേടി ജീവിച്ചിരിക്കുന്നവർ എത്തുന്നയിടം

മരിച്ചവരുടെ ഓർമ്മകൾ തേടി ജീവിച്ചിരിക്കുന്നവർ എത്തുന്നയിടം

മരിച്ചവരുടെ ഓർമ്മകൾ തേടി ജീവിച്ചിരിക്കുന്നവർ എത്തുന്നയിടം...ആത്മാക്കളുടെ വാസസ്ഥലം എന്നറിയപ്പെടുന്ന, പേടിപ്പെടുത്തുന്ന ഓർമ്മകൾ മനസ്സിൽ ഉണർത്തുന്ന ഇടം...കൊൽക്കത്തയിലെ ഏറ്റവും പഴയ ചരിത്ര സ്മാരകങ്ങളിലൊന്നായ സൗത്ത് പാർക്ക് സ്ട്രീറ്റ് സെമിത്തേരി യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങൾക്കു വെളിയിൽ നിലനിൽക്കുന്ന ഏറ്റവും പഴയ സെമിത്തേരി കൂടിയാണ്. ഭയപ്പെടുത്തുന്ന കഥകളോടൊപ്പം ചരിത്രവും മിത്തും ഇഴപിരിഞ്ഞു കിടക്കുന്ന കൊൽക്കത്ത സൗത്ത് പാർക്ക് സ്ട്രീറ്റ് സെമിത്തേരിയുടെ വിശേഷങ്ങൾ

കൊൽക്കത്ത സൗത്ത് പാർക്ക് സ്ട്രീറ്റ് സെമിത്തേരി

കൊൽക്കത്ത സൗത്ത് പാർക്ക് സ്ട്രീറ്റ് സെമിത്തേരി

ചരിത്രത്തിന്റെ നൂലാമാലകളിൽപെട്ടു കിടക്കുന്ന കൊൽക്കത്തയിലെ ഏറ്റവും പഴക്കമുള്ള ചരിത്ര സ്മാരകമാണ് കൊൽക്കത്ത സൗത്ത് പാർക്ക് സ്ട്രീറ്റ് സെമിത്തേരി. ഒരു പള്ളിയുടെ കീഴിൽ അല്ലാതെ, സ്ഥാപിതമായ ലോകത്തിലെ തന്നെ ഏറ്റവും വലിയ സെമിത്തേരികളിൽ ഒന്നു കൂടിയാണിത്. 19-ാം നൂറ്റാണ്ടിൽ അമേരിക്കയിലെയും യൂറോപ്പിലെയും അല്ലാത്ത ഒരിടത്ത് നിർമ്മിച്ച ഏറ്റവും വലിയ ക്രിസ്ത്യൻ സെമിത്തേരി എന്ന ബഹുമതിയും സൗത്ത് സ്ട്രീറ്റിനു സ്വന്തമാണ്.

 ആത്മാക്കൾ കാവലിരിക്കുന്ന എട്ട് ഏക്കർ

ആത്മാക്കൾ കാവലിരിക്കുന്ന എട്ട് ഏക്കർ

കൊൽക്കത്ത നഗരത്തിന്‍റെ ഹൃദയ ഭാഗത്തായി എട്ട് ഏക്കറേളം വരുന്ന സ്ഥലത്താണ് ഈ സെമിത്തേരി സ്ഥിതി ചെയ്യുന്നത്. വലിയ ചുവന്ന ഇഷ്ടിക കൊണ്ട് കെട്ടിയ ചുറ്റുമതിലിനുള്ളിൽ നിർമ്മിച്ചിരിക്കുന്ന ഇതിന്റെ ചരിത്രം രസകരമാണ്.

PC: Ankur P

1767 ൽ

1767 ൽ

1767 ലാണ് ഇവിടെ ആ കാണുന്ന ശവകുടീരം നിർമ്മിക്കുന്നത്. അതിനും മുൻപ് ചതുപ്പു നിലമായിരുന്ന പ്രദേശം ചില നവീകരണങ്ങൾ ഒക്കെ നടത്തി സെമിത്തേരി ആക്കി മാറ്റുകയായിരുന്നു. 1830 വരെ ഇത് ഉപയോഗത്തിലിരുന്നതായി പറയപ്പെടുന്നുണ്ട്. കൊൽക്കത്തയുടെ ഹൃദയ ഭാഗത്തുണ്ടായിരുന്ന പഴയ ശ്മശാനം പൂട്ടുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയതാണെന്നും പറയപ്പെടുന്നു. ഇവിടേക്കുള്ള പാത ബറിയൽ ഗ്രൗണ്ട് റോഡ് എന്നാണ് അറിയപ്പെടുന്നത്. പിന്നീട് ഇത് പാർക്ക് സ്ട്രീറ്റ് എന്നായി മാറുകയായിരുന്നു...പിന്നീട് പഴയ ശ്മശാനഭൂമി 1840കളിൽ പാർക്ക് സ്ട്രീറ്റിന്റെ വടക്ക് ഭാഗവുമായി കൂട്ടിച്ചേർക്കുകയും ചെയ്തു.

PC:Ankur P

1600 ശവകൂടിരങ്ങള്‍

1600 ശവകൂടിരങ്ങള്‍

എട്ട് ഏക്കറിനുള്ളിലായി ഇവിടെ 1600 ശവകുടീരങ്ങൾ കാണുവാൻ സാധിക്കും.

ഇൻഡോ-സാർസനിക് വാസ്തുവിദ്യയിൽ ഗോഥിക് ശൈലി കൂടി ഉൾപ്പെടുത്തിയാണ് ശവകുടീരങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

ഇഷ്ടികയിൽ നടുവിൽ ഒരു താഴിക കുടവും നാലു ഭാഗങ്ങളിലും ഒറീസ്സൻ രീതിയായ രേഖാദ്യൂളും നിർമ്മിച്ചിരിക്കുന്ന വിധത്തിലാണ് ശവകുടീരങ്ങൾ കാണുവാൻ സാധിക്കുക. ഇത് കൂടാതെ ഹൈന്ദവ വിശ്വാസത്തിൻഫെ അടയാളങ്ങളും ഇവിടുത്തെ ചുവരുകളില്‍ പതിപ്പിച്ചിട്ടുണ്ട്.

1768 ൽ അന്തരിച്ച മിസിസ് എസ്. പിയേഴ്സന്റെ ശവകൂടിരമാണ് ഇവിടെയുള്ളവയിൽ ഏറ്റവും പഴയത്.

PC:Ankur P

പ്രശസ്ത വ്യക്തിത്വങ്ങൾ

അക്കാലത്ത് ഇന്ത്യയിലുണ്ടായിരുന്ന പേരുകേട്ട പല വിദേശികളുടെയും ശവകുടീരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ലഫ്റ്റനന്റ് ജനറലായിരുന്ന സർ ജോൺ ക്ലാവറിങ്ങ്, കൊളോണിയൽ അഡ്മിനിസ്ട്രേറ്റർ അഗസ്റ്റസ് ക്ലെവർലൻഡ്, റോയൽ നേവി ഓഫീസറായിരുന്ന ക്യാപ്റ്റൻ എഡ്വേർഡ് കുക്ക്, കവിയും അധ്യാപകനുമായിരുന്ന ഹെന്റി ലൂയിസ് വിവിയൻ ഡിറോസിയെ, ജഡ്ജായിരുന്ന സർ എലീജാ ഇംപേയ്, സസ്യശാസ്ത്രജ്ഞനായിരുന്ന കേണൽ റോബർട്ട് കിഡ്, സർവോയർ ജനറല്‍ ഓഫ് ഇന്ത്യയായിരുന്ന ലെഫ്റ്റനന്റ് കേണൽ കോളിൻ മാക്കെന്‍സി തുടങ്ങിയവരെ ഇവിടെയാണ് സംസ്കരിച്ചിരിക്കുന്നത്.

പേരു മാത്രമല്ല ,ജോലിയും

പേരു മാത്രമല്ല ,ജോലിയും

കൊൽക്കത്ത സൗത്ത് പാർക്ക് സ്ട്രീറ്റ് സെമിത്തേരിയുടെ മറ്റൊരു പ്രത്യേകത എന്നു പറയുന്നത് ശവകുടീരങ്ങളിലെ എഴുത്തുകളാണ്. ബൈബിളിലെ വാക്കുകളും മഹാന്മാരുടെ വാക്കുകളും ഇവിടെ കാണാം. കല്ലറയിൽ അടക്കപ്പെട്ടവരുടെ ജോലി എന്തായിരുന്നു എന്നും ഇവിടെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആർകിടെക്ട്, പരിഭാഷകൻ, ജയിൽ സൂക്ഷിപ്പുകാരൻ, സ്വർണ്ണപ്പണിക്കാരൻ, സ്കൂൾ ടീത്തർ, പ്രിന്റർ, സൂപ്രണ്ട്, പോസ്റ്റ് മാസ്റ്റർ, സർജൻ തുടങ്ങിയ പദവികൾ ഇവിടെ കല്ലറകൾക്കു മുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.

ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ ഒരു സംരക്ഷിത ചരിത്ര സ്മാരകമായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC:Ankur P

രാത്രിയിലെ നിഴലുകൾ

ഏതൊരു സെമിത്തേരിയെയും പോലെ തന്നെ സൗത്ത് പാർക്ക് സ്ട്രീറ്റ് സെമിത്തേരിക്കും പേടിപ്പിക്കുന്ന കഥകളുണ്ട്. രാത്രി കാലങ്ങളില്‍ ഇവിടെ നിന്നും രൂപമില്ലാത്ത ശബ്ദങ്ങളും അതോടൊപ്പം നിഴലുകളും പ്രത്യക്ഷപ്പെടുമത്രെ. അതൊകൊണ്ട് തന്നെ കൊൽക്കത്തയിലെ ഒരു പേടിപ്പെടുത്തുന്ന ഇടമായും ഇവിടം അറിയപ്പെടുന്നു...

മരിച്ചവരുടെ ഓർമ്മകൾ തേടി ജീവിച്ചിരിക്കുന്നവർ എത്തുന്നയിടം

കൊൽക്കത്തയിൽ മുല്ലിക് ബസാറിനു സമീപം പാർക്ക് സ്ട്രീറ്റ് ഏരിയയയിൽ ആതാര്യ ജഗദീഷ് ചന്ദ്രബോസ് റോഡിലാണ് ഈ സെമിത്തേരി സ്ഥിതി ചെയ്യുന്നത്. മദർ തെരേസ സരണിയാണ് എന്നാണ് ഇതിനടുത്ത സ്ഥലത്തിന്റെ പേര്.

പ്രേതങ്ങൾ വാഴുന്ന പുസ്തകാലയം...തലയില്ലാത്ത ആത്മാക്കളുള്ള സ്കൂൾ..പോരേ പേടിക്കുവാൻ!!

കാട്ടിലെ കല്ലെറിയുന്ന പ്രേതം മുതൽ ആശുപത്രിയിലെ അശരീരി വരെ-പേടിപ്പിക്കുന്ന വടക്കു കിഴക്കൻ ഇന്ത്യ

കേരളത്തിലെ പേടിപ്പിക്കുന്ന പ്രേതക്കഥകൾ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more