Search
  • Follow NativePlanet
Share
» »സ്പേസ് ‌ടൂറിസ്റ്റ് ആകണോ? കൈനിറയെ പണവും പിന്നെ കാത്തിരിക്കുവാന്‍ ക്ഷമയും മതി!

സ്പേസ് ‌ടൂറിസ്റ്റ് ആകണോ? കൈനിറയെ പണവും പിന്നെ കാത്തിരിക്കുവാന്‍ ക്ഷമയും മതി!

പറന്നുയര്‍ന്ന് ചരിത്രം സൃഷ്ടിച്ച ജെഫ് ജെഫ് ബെസോസിന്റെയും കൂടെയുള്ള 3 പേരുടെയും ബഹിരാകാശ യാത്രയെ ലോകം സ്വീകരിച്ചത് അത്ഭുതത്തോടെയായിരുന്നു. ബഹിരാകാശം കണ്ട് ആകാശ അത്ഭുതങ്ങളെ ചേര്‍ത്തു നിര്‍ത്തിയുള്ള യാത്ര സ്പേസ് ടൂറിസത്തിന് പുതിയ മാനങ്ങളും പ്രതീക്ഷകളുമാണ് നല്കുന്നത്. ആദ്യ ബഹിരാകാശ യാത്രനടന്നത് ജൂലൈ 11ന് ലോക ശതകോടീശ്വരന്‍ റിച്ചഡ് ബ്രാന്‍സന്റെ ഗലാക്റേറിക് കമ്പനി ആയിരുന്നു ന‌ടത്തിയത്. തങ്ങള്‍ക്കും എന്നെങ്കിലും ബഹിരാകാശത്തേയ്കക്ക് പറന്നുയരാമെന്നുള്ള സാധാരണക്കാരുടെ മോഹങ്ങള്‍ക്കു ചിറകു വിരിക്കുന്നതായിരുന്നു ഇത്. കാത്തിരിക്കുവാന്‍ ക്ഷമയും ചിലവഴിക്കുവാന്‍ കോ‌ടിക്കണക്കിന് രൂപയും ഉണ്ടെങ്കില്‍ ഒരു പക്ഷേ, ഭാവിയില്‍ ഇത് സാധ്യമായിക്കൂട എന്നില്ല. സ്പേസ് ടൂറിസത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ആരാണ് സ്പേസ് ടൂറിസം നടത്തുന്നത്

ആരാണ് സ്പേസ് ടൂറിസം നടത്തുന്നത്

നിലവില്‍ രണ്ടു കമ്പനികളാണ് ബഹിരാകാശ വിനോദയാത്ര ന‌ടത്തുന്നത്. റിച്ചാർഡ് ബ്രാൻസൺ സ്ഥാപിച്ച വിർജിൻ ഗാലക്റ്റികും ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനുമാണ് ഈ കമ്പനികള്‍. മിനിറ്റുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ബഹിരാകാശ വിനോദയാത്രയാണ് ഇവര്‍ നല്കുന്നത്.

പ്രവര്‍ത്തനം ഇങ്ങനെ

പ്രവര്‍ത്തനം ഇങ്ങനെ

സാങ്കേതികമായി ചില വ്യത്യാസവങ്ഹള്‍ ഇരു കമ്പനികള്‍ക്കും ബഹിരാകാശ വിനോദ യാത്രയില്‍ ഉണ്ട്.
മൂന്ന് പാരച്യൂട്ടുകളുമായി ഭൂമിയിലേക്ക് മടങ്ങുന്നതിനുമുമ്പ് ബ്ലൂ ഒറിജിന്റെ പുതിയ ഷെപ്പേർഡ് റോക്കറ്റ് ലംബമായി പറന്നുയരുന്നു, ക്രൂ ക്യാപ്സ്യൂൾ കർമ്മൻ രേഖയെ (62 മൈൽ അല്ലെങ്കിൽ 100 ​​കിലോമീറ്റർ ഉയരത്തിൽ) വേർതിരിച്ച് കടക്കുന്നു. അതേസമയം വിർജിൻ ഗാലക്റ്റിക് ഒരു വലിയ കാരിയർ വിമാനം ആണ് ഉപയോഗിക്കുന്നത്, അത് തിരശ്ചീന റൺവേയിൽ നിന്ന് പറന്നുയർന്ന് റോക്കറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബഹിരാകാശ വിമാനം വീഴുന്നു. പിന്നിലേക്ക് നീങ്ങുന്നതിനുമുമ്പ് ഇത് 50 മൈലിലധികം ഉയരത്തിലേക്ക് പോകുന്നു.
ഇത് കൂടാതെ ആറു പേര്‍ക്കു വീതം ഇരു വാഹനങ്ങളിലും സഞ്ചരിക്കാം. ഭാരമില്ലായ്മയും ബഹിരാകാശത്തു നിന്നും ഭൂമിയുടെ കാഴ്ച ആസ്വദിക്കുവാനും ആ യാത്രയില്‍ കുറച്ചു നിമിഷങ്ങള്‍ ലഭിക്കും.

എപ്പോള്‍ പോകാം ബഹിരാകാശത്തേയ്ക്ക്?

എപ്പോള്‍ പോകാം ബഹിരാകാശത്തേയ്ക്ക്?

രണ്ടു ടെസ്റ്റ് പറക്കലുകള്‍ കൂ‌ടി ന‌ടത്തി ശേഷം വിർജിൻ ഗാലക്റ്റിക് 2022 ഓ‌‌ടെ സാധാരണ വാണിജ്യ പറക്കലുകള്‍ ബഹിരാകാശത്തേയ്ക്ക് നടത്തുമെന്നാണ് പറയുന്നത്. വിർജിൻ ഗാലക്റ്റിക്സിന്റെ 600 ‌ടിക്കറ്റുകള്‍ ഇതിനോ‌ടകം വിറ്റുതീര്‍ന്നു. വര്‍ഷത്തില്‍ 400 ഫ്ലൈറ്റുകള്‍ വരെയാക്കി സര്‍വ്വീസ് ഉയര്‍ത്തുവാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ബ്ലൂ ഒറിജിന്‍ ഇത്തരം വിവരങ്ങളൊന്നും പരസ്യപ്പെ‌ടുത്തിയി‌ട്ടില്ല. ഈ വർഷം രണ്ട് ഫ്ലൈറ്റുകൾ കൂടി ആസൂത്രണം ചെയ്യുന്നുവെന്നും , തുടർന്ന് 2022 ൽ കൂടുതൽ ലക്ഷ്യമിടുന്നു എന്നു കമ്പനി പറയുന്നു.

 എത്ര ചിലവാകും

എത്ര ചിലവാകും

വിർജിൻ ഗാലക്റ്റിക് വിറ്റ ആദ്യത്തെ ടിക്കറ്റുകൾ 200,000 യുഎസ് ഡോളറിനും 250,000 യുഎസ് ഡോളറിനും ഇടയിലായിരുന്നു, എന്നാൽ ഭാവിയിലെ വിൽപ്പനയ്ക്കുള്ള ചെലവ് ഉയരുമെന്ന് കമ്പനി നല്കുന്ന സൂചന.

ബ്ലൂ ഒറിജിൻ തുക ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ജൂലൈ 20 ന് ആദ്യത്തെ ക്രൂയിഡ് വിമാനത്തിൽ ഒരു സീറ്റിനായുള്ള പൊതു ലേലത്തിൽ അജ്ഞാതനായ വിജയിക്ക് 28 മില്യൺ യുഎസ് ഡോളർ നൽകിയെങ്കിലും അവരുടെ യാത്ര മാറ്റിവയ്ക്കാൻ തീരുമാനിച്ചിരുന്നു. .ചെയ്തതെന്ന് അറിയില്ല.

ശാരീരിക യോഗ്യതകള്‍

ശാരീരിക യോഗ്യതകള്‍

പ്രത്യേകമായ ശാരീരിക യോഗ്യതയൊന്നും ബഹിരാകാശ വിനോദയാത്രയ്ക്ക് ആവശ്യമായേക്കില്ല. വിർജിൻ ഗാലക്‌ടിക്കിന്റെ പരിശീലനം വെറും അഞ്ച് ദിവസം നീണ്ടുനിൽക്കും. വിക്ഷേണം ന‌ടക്കുന്നതിന്റെ തലേദിവസം അറിയേണ്ടതെല്ലാം നിങ്ങളെ പഠിപ്പിക്കുമെന്ന് ആണ് ബ്ലൂ ഒറിജിന്റെ വാഗ്ദാനം.

സ്പേസ് എക്സ്

സ്പേസ് എക്സ്


ബഹിരാകാശ യാത്രകള്‍ വാഗ്ജാനം ചെയ്യുന്ന ഇലോണ്‍ മസ്കിന്റെ കമ്പനിയാണ് സ്പേസ് എക്സ്. മറ്റു രണ്ടു കമ്പനികളെയും അപേക്ഷിച്ച് കൂടുതൽ ദൈർഘ്യമേറിയ യാത്രകൾ ആണിവര്‍ ഉള്‍പ്പെടുത്തുന്നത്.

യഥാര്‍ത്ഥ 'കണ്‍ജ്യൂറിങ് ഹൗസി'ലേക്ക് പോകാം... പേടിപ്പിക്കുന്ന ഒരു രാത്രിക്ക് പതിനായിരം!യഥാര്‍ത്ഥ 'കണ്‍ജ്യൂറിങ് ഹൗസി'ലേക്ക് പോകാം... പേടിപ്പിക്കുന്ന ഒരു രാത്രിക്ക് പതിനായിരം!

ഫോട്ടോ എടുക്കുവാന്‍ അറിയുമോ എങ്കില്‍ പോകാം ഐസ്ലാന്‍ഡിന്! യാത്രയും ചിലവും ഹോട്ടല്‍വക!ഫോട്ടോ എടുക്കുവാന്‍ അറിയുമോ എങ്കില്‍ പോകാം ഐസ്ലാന്‍ഡിന്! യാത്രയും ചിലവും ഹോട്ടല്‍വക!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X