Search
  • Follow NativePlanet
Share
» »മനശ്ശാന്തി തേ‌ടിപ്പോകാന്‍ ഈ ധ്യാനകേന്ദ്രങ്ങള്‍.. ഓറോവില്ല മുതല്‍ കുരിശുമല ആശ്രമം വരെ...

മനശ്ശാന്തി തേ‌ടിപ്പോകാന്‍ ഈ ധ്യാനകേന്ദ്രങ്ങള്‍.. ഓറോവില്ല മുതല്‍ കുരിശുമല ആശ്രമം വരെ...

ലോകത്തിലേക്ക് ധ്യാനം കൊണ്ടുവന്ന പ്രധാന രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ ഏറ്റവും മികച്ച കുറച്ച് ധ്യാനാശ്രമങ്ങളെ പരിചയപ്പെടാം

ആരോഗ്യമുള്ള മനസ്സും ശരീരവും.. മുന്‍പത്തെക്കാളധികം മനുഷ്യര്‍ പ്രാധാന്യം കല്പ്പിക്കുന്ന രണ്ടു കാര്യങ്ങള്‍... അതുകൊണ്ടു തന്നെ ധ്യാനത്തിനും യോഗയ്ക്കും ആത്മീയ ആരോഗ്യത്തിനുള്ള കാര്യങ്ങള്‍ക്കും ഇന്ന് പ്രചാരം വര്‍ധിച്ചി‌ട്ടുണ്ട്. മനസ്സ് ശാന്തവും നിശ്ശബ്ദവുമാകുമ്പോൾ, ചുറ്റുപാടുകളെക്കുറിച്ച് പൂർണ്ണമായും ബോധവാന്മാരായിരിക്കുമ്പോൾ ശരീരം അനുഭവിക്കുന്ന അഗാധമായ സമാധാനത്തിന്റെ അവസ്ഥയാണ് ധ്യാനം. ഇന്ത്യയെ സംബന്ധിച്ചെ‌ടുത്തോളം ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പരിചയവും അനുഭവസസമ്പത്തും ധ്യാനത്തിന്റെ കാര്യത്തിലുണ്ട്.

ലോകത്തിലേക്ക് ധ്യാനം കൊണ്ടുവന്ന പ്രധാന രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ ഏറ്റവും മികച്ച കുറച്ച് ധ്യാനാശ്രമങ്ങളെ പരിചയപ്പെടാം

ഹിമാലയത്തിലെ ആനന്ദ

ഹിമാലയത്തിലെ ആനന്ദ

രാജ്യത്തെ ഏറ്റവും ആഡംബരവും ആധികാരികവുമായ ആയുർവേദ വെൽനസ് ഡെസ്റ്റിനേഷനാണ് ആനന്ദ ഇൻ ദി ഹിമാലയം, തെഹ്‌രി-ഗർവാളിലെ നരേന്ദ്ര നഗറിലുള്ള മഹാരാജാവിന്റെ കൊട്ടാരത്തിൽ ആണിത് സ്ഥിതി ചെയ്യുന്നത്. ശാന്തതയും പ്രകൃതിയോടൊപ്പമുള്ള താമസവുമാണ് ഇവി‌ടെയുള്ളത്. നിങ്ങളു‌‌ടെ ആവശ്യവും പണവും അനുസരിച്ച് ഇവിടുത്തെ വിവിധ പാക്കേജുകളില്‍ നിന്നും വേണ്ടത് തിരഞ്ഞെ‌ടുക്കാം.

PC:Ralph (Ravi) Kayden

ഓറോവില്‍, പോണ്ടിച്ചേരി

ഓറോവില്‍, പോണ്ടിച്ചേരി

ഇന്ത്യയിലെ ഏറ്റവും വലിയ തത്ത്വചിന്തകരില്‍ ഒരാളായ അരബിന്ദോ ഘോഷ് 1926-ൽ സ്ഥാപിച്ച ശ്രീ അരബിന്ദോ ആശ്രമം ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ധ്യാനകേന്ദ്രമാണ്. യോഗയിൽ ആഴത്തിൽ വേരൂന്നിയ അതിന്റെ സ്ഥാപകന്റെ തത്ത്വചിന്ത, പാരീസിയൻ സംഗീതജ്ഞൻ മിറ അൽഫാസ ഉൾപ്പെടെ നിരവധി അനുയായികളെ പ്രചോദിപ്പിച്ചു. അവരുടെ മാർഗനിർദേശപ്രകാരം, ഓറോവിൽ അല്ലെങ്കിൽ 'സിറ്റി ഓഫ് ഡോൺ' സ്ഥാപിക്കപ്പെടുകയും ചെയ്തു. ഇവിടുത്തെ ഏറ്റവും മികച്ച ധ്യാനകേന്ദ്രമാണ് മാത്രി മന്ദിര്‍. സുവർണ്ണ നിറത്തിലുള്ള ഒരു ഗോളം പോലെ തോന്നിക്കുന്ന ഇതിന്റെ വിസ്മയങ്ങൾ അറിയണമെങ്കിൽ അതിനുള്ളിലേക്ക് കയറണം. യോഗ, ധ്യാനം, ആത്മീയമായ സമ്മേളനങ്ങൾ തുടങ്ങിയവയ്ക്കായി നിർമ്മിച്ചിരിക്കുന്ന ഒരു ക്ഷേത്രമാണിത്. മൂടി നിൽക്കുന്ന നിശബ്ദതയാണ് ഇതിന്റെ പ്രത്യേകത. കെട്ടിടത്തിനുള്ളിൽ ധ്യാനിക്കണമെങ്കിൽ മുൻകൂർ ബുക്കിംഗ് ആവശ്യമാണ്

PC:Mrinal Rai

തുഷിത ധ്യാനകേന്ദ്രം

തുഷിത ധ്യാനകേന്ദ്രം

ഹിമാചല്‍ പ്രദേശില്‍ ധരംശാലയ്ക്ക് സമീപം മക്ലിയോഡ്ഗഞ്ചില്‍
സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ധാന്യകേന്ദ്രമാണ് തുഷിത ധ്യാനകേന്ദ്രം. ‌ടിബറ്റില്‍ നിന്നും പലായനം ചെയ്തുവന്ന ടിബറ്റുകാർക്ക് അഭയം നൽകിയ ഇവി‌ടം ബുദ്ധമത പഠനത്തിന് പേരുകേട്ട നഗരം കൂടിയാണ്. വ്യത്യസ്തങ്ങളായ തരത്തിലുള്ള ധാന്യങ്ങള്‍ ഇവിടെയുണ്ട്. ദൈനംദിന ജീവിതത്തിൽ ഒരാൾ അഭിമുഖീകരിക്കുന്ന വ്യതിചലനത്തിന്റെ എല്ലാ ഉറവിടങ്ങളും ഒഴിവാക്കുകയാണ് റിട്രീറ്റ് ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ സന്ദർശകൻ ടിവി, മൊബൈൽ, വൈഫൈ എന്നിവ ലഭ്യമല്ല, പൂര്‍ണ്ണ അച്ച‌ടക്കമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

PC: RKTKN

ഇഷ യോഗാ സെന്‍റര്‍, കോയമ്പത്തൂര്‍

ഇഷ യോഗാ സെന്‍റര്‍, കോയമ്പത്തൂര്‍

കോയമ്പത്തൂരിലെ വെള്ളിയാങ്കിരി മലനിരകളുടെ താഴ്‌വരയിലാണ് ഈശാ യോഗ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ധ്യാനത്തിനായി ഇവിടെയെത്തുന്നവർ വര്‍ധിച്ച മനസമാധാനത്തോടെയും ഉന്മേഷത്തോടെയും മടങ്ങുന്നത് ഇവിടെ പുതുമയുള്ള കാഴ്ചയല്ല, . ഇഷ യോഗ സെന്റർ ആധുനികതയുടെയും പാരമ്പര്യത്തിന്‍റെയും മനോഹരമായ മിശ്രിതമാണ്. ഇവിടുത്തെധ്യാനസ്ഥലത്തെ ധ്യാൻലിംഗ എന്നാണ് വിളിക്കുന്നത്. ധ്യാനത്തെക്കുറിച്ച് അറിയാത്തവരെപ്പോലും ആഴത്തിലുള്ള ധ്യാനാവസ്ഥ അനുഭവിക്കാൻ ധ്യാൻലിംഗ മണ്ഡലത്തിനുള്ളിൽ ഏതാനും മിനിറ്റുകൾ നിശബ്ദമായി ഇരുന്നാൽ മതി എന്നാണ് പറയപ്പെടുന്നത്.

PC:Wikipedia

കന്‍ഹാ ശാന്തി വനം, ഹൈദരാബാദ്

കന്‍ഹാ ശാന്തി വനം, ഹൈദരാബാദ്

ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം എന്നാണ് ഹൈദരാബാദിലെ ഹാര്‍ട്ട്ഫുള്‍നെസ് ധ്യാന കേന്ദ്രം അറിയപ്പെടുന്നത്. കന്‍ഹ ശാന്തി വനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഗോള ആസ്ഥാനത്ത് ആണിതുള്ളത്. പതിനായിരത്തോള പേർക്ക് ഭക്ഷണം നല്കുവാൻ കഴിയുന്ന അടുക്കളയും വിപുലമായ ജലസംഭരണ സംവിധാനങ്ങളും പച്ചപ്പു നിറഞ്ഞു നിൽക്കുന്ന ആയിരക്കണക്കിന് വൃക്ഷങ്ങളും പ്രത്യേക കേന്ദ്രങ്ങളും ഇവിടെ കാണാം. 30 ഏക്കറില്‍ നിര്‍മിച്ച ധ്യാനകേന്ദ്രത്തില്‍ ഒരേസമയം ഒരു ലക്ഷം ധ്യാന പരിശീലകരെ ഉള്‍ക്കൊള്ളുവാനുള്ള സൗകര്യമുണ്ട്.

ആര്‍ട് ഓഫ് ലിവിങ് ആശ്രമം, ബാംഗ്ലൂര്‍

ആര്‍ട് ഓഫ് ലിവിങ് ആശ്രമം, ബാംഗ്ലൂര്‍

ബാംഗ്ലൂരിലെ പഞ്ചഗിരി കുന്നുകളുടെ മുകളിൽ 65 ഏക്കർ സ്ഥലത്തായാണ് ആര്‍ട് ഓഫ് ലിവിങ് ആശ്രമം സ്ഥിതി ചെയ്യുന്നത്. യോഗ അല്ലെങ്കില്‍ ധ്യാനത്തെക്കുറിച്ചുള്ള സന്ദർശകരുടെ അറിവിനെ അടിസ്ഥാനമാക്കിയുള്ള കോഴ്‌സുകൾ ഇവിടെ ലഭ്യമാക്കുന്നുണ്ട്. എൻട്രി ലെവൽ പ്രോഗ്രാമുകൾ, വർക് ഷോപ്പുകള്‍ തുടങ്ങിയവ തുടക്കക്കാര്‍ക്ക് ഏറെ അനുയോജ്യമായ രീതിയിലാണ് കൂപകല്പന ചെയ്തിരിക്കുന്നത്. യോഗയിലൂടെയും ധ്യാനത്തിലൂടെയും സമ്മർദ്ദത്തെ എങ്ങനെ നേരിടാമെന്ന് ഇവി‌ടെ നിങ്ങള്‍ക്ക് പഠിക്കാം.

PC:Socialconnectblr

റൂട്ട് ഇൻസ്റ്റിറ്റ്യൂട്ട്, ബോധഗയ

റൂട്ട് ഇൻസ്റ്റിറ്റ്യൂട്ട്, ബോധഗയ

ആരോഗ്യം, ധ്യാനം, തത്ത്വചിന്ത എന്നിവയെ കുറിച്ചുള്ള കാര്യങ്ങളിലേക്ക് ആളുകള്‍ എത്തിക്കുന്ന ഇ‌ടമാണ് ബോധ്ഗയയിലെ റൂട്ട് ഇൻസ്റ്റിറ്റ്യൂട്ട്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള ഏത് സമയവും ഇവിടേക്ക് വരാം. ഇവിടെ സെൽ സേവനമോ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ല എന്ന കാര്യം കൂ‌ടി ഓര്‍മ്മിക്കാം.

PC:Katerina Jerabkova

വിപാസന ഇന്‍റര്‍നാഷണല്‍ അക്കാദമി, ഇഗത്പുരി

വിപാസന ഇന്‍റര്‍നാഷണല്‍ അക്കാദമി, ഇഗത്പുരി

ലോകത്തിലെ ഏറ്റവും വലിയ വിപാസന ധ്യാനകേന്ദ്രമാണ് ഇഗത്പുരിയില്‍ സ്ഥിതി ചെയ്യുന്ന വിപാസന ഇന്‍റര്‍നാഷണല്‍ അക്കാദമി. രൂപപ്പെടുത്തിയ 10 ദിവസത്തെ കോഴ്‌സിൽ പങ്കെടുത്ത് ഒരാൾക്ക് ഇത് പഠിക്കാം. കർശനമായ ഷെഡ്യൂളും ആന്തരിക സമാധാനം നേടാനുള്ള ഇച്ഛാശക്തിയും കോഴ്സിനുള്ളതിനാല്‍ ഇതിന്റെ ഫലം നിങ്ങളെ വിട്ടുപോവുകയില്ല. ധ്യാനം സാധാരണയായി ഒരു മന്ത്രം ഉപയോഗിച്ച് അവബോധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, വിപാസന പ്രതികരണമില്ലായ്മ ആവശ്യപ്പെടുന്നു. മനസ്സിനെ ശുദ്ധീകരിച്ച്, കഷ്ടപ്പാടുകളിൽ നിന്നും കഷ്ടതയുടെ ആഴത്തിലുള്ള കാരണങ്ങളിൽ നിന്നും മോചിപ്പിച്ച് സമാധാനവും ഐക്യവും അനുഭവിക്കാൻ വിപാസന നമ്മെ പ്രാപ്തരാക്കുന്നു. മുന്‍കൂ‌ട്ടി പ്ലാന്‍ ചെയ്താല്‍ മാത്രമേ, ഇവിടെ ബുക്കിങ് ലഭ്യമാവുകയുള്ളൂ.

PC:Sage Friedman

കുരിശുമല ആശ്രമം

കുരിശുമല ആശ്രമം

കേരളത്തിലെ പ്രസിദ്ധമായ ആശ്രമങ്ങളില്‍ ഒന്നാണ് വാഗമണ്ണിന് സമീപം സ്ഥിതി ചെയ്യുന്ന കുരിശുമല ആശ്രമം. കുരിശുമല ആശ്രമവും ഡയറി ഫാമുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. സിസ്റ്റേഴ്‌സിയന്‍ എന്ന സന്യാസീ സംഘത്തിലെ അംഗങ്ങളാണ് ഇവിടെയുള്ളവർ. 1958ല്‍ ബെല്‍ജിയംകാരനായ ഫ്രാന്‍സിസ്‌ മാഹിയു ആണ് ഇവിടെ ആശ്രമം സ്ഥാപിച്ചത്.

മണാലിയും മസൂറിയും അല്ലാത്ത ഒന്‍പത് ഇടങ്ങള്‍...ഡല്‍ഹിയില്‍ നിന്നുള്ള യാത്രകള്‍ വ്യത്യസ്തമാക്കാം!!മണാലിയും മസൂറിയും അല്ലാത്ത ഒന്‍പത് ഇടങ്ങള്‍...ഡല്‍ഹിയില്‍ നിന്നുള്ള യാത്രകള്‍ വ്യത്യസ്തമാക്കാം!!

യാത്രകളെ അനുഭവിക്കുവാന്‍ പുതിയ രീതി... 'സ്ലോ ‌ട്രാവല്‍'... ഓ‌ടിവന്നു കണ്ടുപോവുകയല്ല.. ഇത് വേറെ!!യാത്രകളെ അനുഭവിക്കുവാന്‍ പുതിയ രീതി... 'സ്ലോ ‌ട്രാവല്‍'... ഓ‌ടിവന്നു കണ്ടുപോവുകയല്ല.. ഇത് വേറെ!!

Read more about: travel india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X