Search
  • Follow NativePlanet
Share
» »തിരുവല്ലയിലെ കൃഷ്ണനെ പ്രതിഷ്ഠിച്ച മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും തിരുവല്ലാഴപ്പനും

തിരുവല്ലയിലെ കൃഷ്ണനെ പ്രതിഷ്ഠിച്ച മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും തിരുവല്ലാഴപ്പനും

തിരുവല്ല ക്ഷേത്രത്തിനും ഗുരുവായൂര്‍ ക്ഷേത്രത്തിനും ഒപ്പം പ്രാധാന്യമുള്ള മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്

തിരുവനന്തപുരത്തിനോട് മാത്രമല്ല, കേരളത്തിന്‍റെ തന്നെ ചരിത്രത്തോടും സംസ്കാരത്തോടും ചേര്‍ന്നു കിടക്കുന്ന ക്ഷേത്രമാണ് മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ആയിരത്തിയഞ്ഞൂറിലധികം വര്‍ഷത്തെ പഴക്കവും പാരമ്പര്യവും അവകാശപ്പെടാവുന്ന ഈ ദേവസ്ഥാനം മലയാള മണ്ണിലെ പല പ്രത്യേകതകള്‍ക്കും സാക്ഷ്യം വഹിച്ചയിടം കൂടിയാണ്. തിരുവല്ല ക്ഷേത്രത്തിനും ഗുരുവായൂര്‍ ക്ഷേത്രത്തിനും ഒപ്പം പ്രാധാന്യമുള്ള മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്

മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

തിരുവനന്തപുരത്തെ ഏറ്റവും പ്രാധാന്യമുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ് മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിനോളം തന്നെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം കൊല്ലവര്‍ഷത്തിനും മുന്‍പ് തന്നെ ഇവിടെയുണ്ടായിരുന്നതായി വിശ്വാസമുണ്ട്. ക്ഷേത്രങ്ങള്‍ പോലെ തന്നെ ഇവിടുത്തെ പ്രതിഷ്ഠകള്‍ തമ്മിലും ഈ ബന്ധം ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഐതിഹ്യം ഇങ്ങനെ

സ്വപ്നത്തിലെ ദര്‍ശനവും വിഗ്രഹവും

സ്വപ്നത്തിലെ ദര്‍ശനവും വിഗ്രഹവും


ഒരിക്കല്‍ വിഷ്ണുഭക്തനായ വില്വമംഗലത്ത് സ്വാമിയാര്‍ക്ക് ശ്രീകൃഷ്ണ ദര്‍ശനം ലഭിക്കുകയുണ്ടായി. ദ്വാരകയില്‍ പൂജിച്ചിരുന്ന ഒരു വിഗ്രഹം വെള്ളത്തില്‍ ഒഴുകി നടക്കുന്നുണ്ടെന്നും അത് പ്രതിഷ്ഠ നടത്തണമെന്നുമായിരുന്നു അത്. പിറ്റേന്ന് കുളിക്കുവാനായി കുളത്തിലിറങ്ങിയപ്പോള്‍ സ്വാമിയാരുടെ കൈവശം ആ വിഗ്രഹം എത്തിച്ചേര്‍ന്നു. അതിമനോഹരമായ ഈ വിഗ്രഹം എടുത്ത അദ്ദേഹം ഇത് പ്രതിഷ്ഠിക്കുവാനായി തിരുവല്ലയില്‍ ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ പ്രതിഷ്ഠാ ദിനത്തിനു തൊട്ടുമുന്‍പുള്ള ദിനം അദ്ദേഹത്തിന് സ്വപ്നത്തില്‍ കൃഷ്ണന്‍ പ്രത്യക്ഷപ്പെട്ട് തിരുവല്ലിയില്ല, മലയിന്‍കീഴിലാണ് ക്ഷേത്രം പ്രതിഷ്ഠിക്കേണ്ടതെന്നു ദര്‍ശനം നല്കി,

തിരുവല്ലാഴപ്പന്‍

തിരുവല്ലാഴപ്പന്‍

അങ്ങനെ സ്വാമിയാര്‍ ഈ വിഗ്രഹം മലയിന്‍കീഴ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു എന്നാണ് കരുതപ്പെടുന്നത്. എന്തുതന്നെയായാലും ഇന്നും ആളുകള്‍ ഇവിടുത്തെ ദേവനെ തിരുവല്ലാഴപ്പന്‍ എന്നാണ് വിളിക്കുന്നത്. തിരുവല്ല ക്ഷേത്രവും മലയിന്‍കീഴ് ക്ഷേത്രവും തമ്മില്‍ അക്കാലത്തു തന്നെ അഭേദ്യമായ ബന്ധമുണ്ടായിരുന്നതായിപുരാണ രേഖകള്‍ പറയുന്നു

ഭാഷാ ഭഗവദ്ഗീത

ഭാഷാ ഭഗവദ്ഗീത

മലയാള സാഹിത്യവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രമാണ് മലയിന്‍കീഴ് ക്ഷേത്രം. കണ്ണശ്ശഗീതയുടെ ജന്മത്തിന്‌ സാക്ഷ്യം വഹിച്ച ഇടമാണ് ഈ ക്ഷേത്രം. ഇവിടെ ക്ഷേത്രഗോപുരത്തില്‍ വെച്ചാണ് കണ്ണശ്ശകവികളില്‍ മാധവപണിക്കര്‍ ഭാഷാ ഭഗവദ്ഗീത എഴുതിയത്‌ എന്നാണ് വിശ്വാസം, ഭാഷാപിതാവായ എഴുത്തച്ഛനു മുമ്പു മലയിന്‍കീഴ് മാധവനാണ് ഭഗവദ്ഗീത മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്.

മലയന്‍കീഴ് കൃഷ്ണനും ഓമനത്തിങ്കള്‍ കിടാവും

മലയന്‍കീഴ് കൃഷ്ണനും ഓമനത്തിങ്കള്‍ കിടാവും

മലയാളത്തിലെ ഏറ്റവും പ്രസിദ്ധ താരാട്ടുപാട്ടുകളില്‍ ഒന്നായ ഓമനത്തിങ്കള്‍ കിടാവോ എന്ന പാ‌ട്ടും ഈ ക്ഷേത്രവും തമ്മിലും ബന്ധമുണ്ട്. താരാട്ടിന്‍റെ കര്‍ത്താവായ ഇരിയമ്മന്‍തമ്പിയുടെ മകളാണ് കുട്ടികുഞ്ഞു തങ്കച്ചി. അവര് പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്കേ നടയിലായിരുന്നു താമസിച്ചിരുന്നത് എങ്കിലും മലയന്‍കീഴ് കൃഷ്ണന്‍ കുട്ടികുഞ്ഞു തങ്കച്ചിക്ക് ഏറെ പ്രിയപ്പെട്ട ആളായിരുന്നു. ഒരു കാലത്ത് തിരുവനന്തപുരം നഗരത്തില്‍ വസിച്ചിരുന്നവരുടെ പോലും പ്രിയപ്പെട്ട ക്ഷേത്രമായിരുന്നു ഇത്.

ക്ഷേത്രത്തിലെത്തിയാല്‍

ക്ഷേത്രത്തിലെത്തിയാല്‍

അതിമനോഹരമായ രീതിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. വലിയ ഗോപുരവും നീണ്ട നടപ്പന്തലും ക്ഷേത്രത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. മുന്‍പ് പറഞ്ഞതുപോലെ തിരുവല്ലയിലെ പഞ്ചലോഹ വിഗ്രഹമാണിവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവനും ഗണപതിയും, ശാസ്താവും, ബ്രഹ്മരക്ഷസ്സും, നാഗവും ആണ്. ശ്രീകോവിലിന്റെ കഴുക്കോലില്‍ പുരാതന ലിപികള്‍ ഇന്നും സംരക്ഷിച്ചിട്ടുണ്ട്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

തിരുവനന്തപുരം നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ കാട്ടാക്കട റൂട്ടില്‍ മലയിന്‍കീഴ് ജംഗ്ഷന് സമീപമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാങ്കുന്നുമല, എള്ളുമല എന്നീ രണ്ടു മലകളുടെ താഴ്വരയിലാണ് ക്ഷേത്രമുള്ളത്.

ചിത്രഗുപ്ത ക്ഷേത്രവും സ്വര്‍ഗ്ഗം ലഭിക്കുന്ന ഇടവും! ഇത് കാഞ്ചീപുരംചിത്രഗുപ്ത ക്ഷേത്രവും സ്വര്‍ഗ്ഗം ലഭിക്കുന്ന ഇടവും! ഇത് കാഞ്ചീപുരം

മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!

മൂളിപ്പാട്ടാണ് ഇവരുടെ മെയിന്‍! കോങ്തോങ് ഈണമിട്ട് പേരുവിളിക്കുന്ന നാട്മൂളിപ്പാട്ടാണ് ഇവരുടെ മെയിന്‍! കോങ്തോങ് ഈണമിട്ട് പേരുവിളിക്കുന്ന നാട്

ഉപദേവതകളില്ലാത്ത മഹാക്ഷേത്രം, ഇത് മുഖത്തല മുരാരിക്ഷേത്രംഉപദേവതകളില്ലാത്ത മഹാക്ഷേത്രം, ഇത് മുഖത്തല മുരാരിക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X