Search
  • Follow NativePlanet
Share
» »മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം

മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം

പേരില്‍ മാത്രമല്ല, വിശ്വാസങ്ങളിലും ആചാരങ്ങളിലും കൗതുകം സൂക്ഷിക്കുന്ന ക്ഷേത്രം... ഉത്തരമലബാറിന്‍റെ വിശ്വാസങ്ങളോടും ഐതിഹ്യങ്ങളോടും ചേര്‍ന്നു നില്‍ക്കുന്ന അപൂര്‍വ്വ വിശ്വാസ കേന്ദ്രങ്ങളിലൊന്നായ മഡിയൻ കൂലോം ക്ഷേത്രം കാസര്‍കോഡിന്‍റെ അടയാളങ്ങളില്‍ ഒന്നാണ്. ജാതിമത വ്യത്യാസങ്ങളില്ലാതെ ഏവരെയും ഒരുപോലെ കരുതുന്ന ഈ ക്ഷേത്രത്തിന് പഴമയുടെ അ‌ടയാളങ്ങള്‍ നിരവധിയുണ്ട്. കാസര്‍കോഡിന്‍റെ വിശ്വാസങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന മഡിയന്‍ കൂലോം ക്ഷേത്രത്തിന്‍റെ ചരിത്രവും പ്രത്യേകതകളും അറിയാം...

മഡിയൻ കൂലോം ക്ഷേത്രം

മഡിയൻ കൂലോം ക്ഷേത്രം

കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാടു നിന്നും നാലുകിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മഡിയന്‍ കൂലോം ക്ഷേത്രം. വിശ്വാസങ്ങളും ഐതിഹ്യകളും പരസ്പരം ഇഴചേര്‍ന്നു കി‌ടക്കുന്ന ഈ ക്ഷേത്രത്തിന് കാസര്‍കോഡിന്റെ മാത്രമല്ല, ഉത്തരമലബാറിന്റെ വിശ്വാസ ചരിത്രത്തില്‍ തന്നെ പ്രത്യേക സ്ഥാനമാണുള്ളത്. അഞ്ഞൂറ് വര്‍ഷത്തോളം പഴക്കമാണ് ക്ഷേത്രത്തിനുള്ളതെന്നാണ് കരുതുന്നതെങ്കിലും ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്ത ലിഖിതങ്ങളില്‍ ക്ഷേത്രപഴക്കം 1100 വര്‍ഷം വരെ പറയുന്നുണ്ട്. ഭദ്രകാളിയെ ആരാധിക്കുന്ന മഡിയൻ കൂലോത്ത‌് ഭഗവതി, ക്ഷേത്രപാലകൻ എന്നിവയാണ‌് പ്രധാന ആരാധനാമൂർത്തികൾ .

PC:Kannan shanmugam

പൂജയിലെ പ്രത്യേകതകള്‍

പൂജയിലെ പ്രത്യേകതകള്‍

സാധാരണ ക്ഷേത്രങ്ങളില്‍ കാണാത്ത പല പ്രത്യേകതകളും ഇവിടെ കാണാം. അബ്രാഹ്മണര്‍ പൂജ ചെയ്യുന്ന ക്ഷേത്രമെന്ന വിശേഷണവും മഡിയന്‍ കൂലോം ക്ഷേത്രത്തിനുണ്ട്. ക്ഷേത്രത്തിലെ ഉഷപൂജയും സന്ധ്യാ പൂജയും നടത്തുന്നത് മണിയാണി അഥവാ യാദവ വിഭാഗക്കാരും ഉച്ചപൂജ നടത്തുന്നത് ബ്രാഹ്മണരുമാണ്.
PC:keralaculture

പ്രവേശനം എല്ലാവര്‍ക്കും

പ്രവേശനം എല്ലാവര്‍ക്കും

കേരളത്തില്‍ 1936 ല്‍ ക്ഷേത്രപ്രവേശന വിളംബരം വരുന്നതിനു മുന്‍പ് തന്നെ എല്ലാ വിഭാഗത്തില്‍പെട്ട ആളുകള്‍ക്കും ഇവിടെ ക്ഷേത്രത്തിലേക്ക് പ്രവേശനം ഉറപ്പാക്കിയിരുന്നു. കര്‍ഷക പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിലായിരുന്നു ഇത്.
PC:keralatourism

ചരിത്രം

ചരിത്രം

നീലേശ്വരം രാജവംശത്തിന്‍റെ ഉത്ഭവത്തോടു കൂടി ക്ഷേത്രമായി മാറിയ കാവില്‍ നിന്നുമാണ് മഡിയന്‍ കൂലോം ക്ഷേത്രത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. വടക്ക് ചിത്തിരി പുഴ മുതൽ തെക്ക് ഒളവറ പുഴ വരെ വ്യാപിച്ച് കിടന്ന അള്ളട സ്വരൂപമായിരുന്നു ഈ പ്രദേശം. കേരള വര്‍മ്മ രാജയ്ക്കു വേണ്ടി അള്ളട ദേശം പിടിച്ചടക്കുവാനുള്ള തന്ത്രങ്ങളില്‍ നിന്നും കഥയിലേക്ക് വരാം, ചിറക്കല്‍ കോലത്തിരിയുടെയും സാമൂതിരിയുടെയും അനന്തരവളായിരുന്ന ഭാഗീരഥി തമ്പുരാട്ടിയു‌ടെ പുത്രനാണ് കേരളവര്‍മ്മ. അള്ളട ദേശം പിടിച്ചടക്കുവാനുള്ള സാമൂതിരിയുടെയും കോലത്തിരിയുടെയും സംയുക്ത സൈന്യത്തിന്‍റെ പടനായകനായിരുന്നുവത്രെ ക്ഷേത്രപാലകന്‍. നേരിട്ടുള്ള യുദ്ധം ഒരു വര്‍ഷം പിന്നിട്ടിട്ടും അള്ളട ദേശം പിടിച്ചടക്കുവാന്‍ സാധിക്കാതിരുന്ന ക്ഷേത്രപാലകന്‍ ചതിയിലൂടെ കോനാതിരിയെ വധിച്ച് ദേശം പിടിച്ചടക്കുവായിരുന്നുവത്രെ. പിന്നീട് ആ ദേശത്തിന്‍റെയത്രയും അധീപനും തെയ്യങ്ങളുടെ തെയ്യവുമായി ക്ഷേത്രപാലകന്‍ മാറി.
PC:Vijayanrajapuram

മഡിയന്‍ വന്ന കഥ

മഡിയന്‍ വന്ന കഥ

പ്രദേശത്തിന് മഡിയന്‍ എന്ന പേരു വന്നതിനെക്കുറിച്ച് പല കഥകളും ഇവിടെ ഇന്നും പ്രചാരത്തിലുണ്ട്. അതിയമാനെല്ലൂരെന്ന സ്ഥലപ്പേര് ആദ്യം അതിയാലൂരാവുകയും അത് പിന്നീട് മഡിയന്‍ ആയി മാറുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. വാഴയും പുകയിലയുമൊക്കെ ധാരാളമായി ഇവിടെ വളര്‍ന്നിരുന്നതിനാല്‍ കന്നഡയില്‍ മഡിസ്ഥല എന്നായിരുന്നു പേരെന്നാണ് അതിലൊരു കഥ. മറ്റൊന്നനുസരിച്ച് കാളരാത്രിയമ്മയുടെ നിവേദ്യമായ തണ്ണീരമൃത് നെയ്യപ്പത്തിന്‍റെ ഗന്ധത്തില്‍ ആകര്‍ഷകനായി തുടര്‍യാത്രയില്ലെന്നു പറഞ്ഞു. അങ്ങനെ മടിപിടിച്ചു നിന്ന ക്ഷേത്രപാലകനെ മടിയാ എന്നു വിളിക്കുകയും കാലങ്ങള്‍ക്കു ശേഷം നാട് മഡിയന്‍ എന്നായി മാറുകയും ചെയ്തുവത്രെ. മറ്റൊരു കഥയനുസരിച്ച് ദേവിയെ തപസ്സനുഷ്ഠി‌ച്ച ക്ഷേത്രപാലകനു മുന്നില്‍ ദേവി മടിയില്‍ കുട്ടിയ ഇരുത്തിയ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടുവത്രെ. അത് പിന്നീട് മഡിയന്‍ എന്ന പേരിലേക്ക് നയിച്ചു എന്നാണ് വിശ്വാസം.
PC:Manoj Karingamadathil

ഉത്സവങ്ങളും ആഘോഷങ്ങളും

ഉത്സവങ്ങളും ആഘോഷങ്ങളും

മഡിയന്‍ കൂലോത്തെ ഉത്സവമെന്നാല്‍ ഈ നാടിന്‍റെ കൂടി ആഘോഷമായാണ് കരുതുന്നത്. പാട്ടുത്സവം, കലശമഹോത്സവം,പൂരമഹോത്സവം എന്നിവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍. നാടിന്റെ ഉത്സവമായ പാട്ടുത്സവം ജാതിമത ഭേദമന്യേയാണ് ഇവിടെ ആഘോഷിക്കുന്നത്. പ്രദേശത്തെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ ആരാധനാ മൂര്‍ത്തികളുടെ സംഗമവും പാട്ടുത്സവത്തിന്റ പ്രത്യേകതയാണ്. വ്യത്യസ്തങ്ങളായ തെയ്യങ്ങളുടെ സമ്മേളനം കൂടിയാണ് പാട്ടുത്സവ കാലം. സാധാരണയായി ധനുമാസത്തിലെ 27, 28, 29, 30 തീയതികളാണ് ഈ ഉത്സവം നടക്കുന്നത്. മെയ്, ജൂൺ മാസങ്ങളിൽ കലശമഹോത്സവം, ഡിസംബർ, ജനുവരി മാസത്തിൽ പൂരമഹോത്സവം നടക്കും.
PC:Kannan shanmugam

വരുകളില്‍

വരുകളില്‍

ചുവര്‍ചിത്രങ്ങളാലും കൊത്തുപണികളാലും ധാരുശില്പങ്ങളാലും ഏറെ സമ്പന്നമാണ് മഡിയന്‍ കൂലോം ക്ഷേത്രം. പടിഞ്ഞാറൻ ഗോപുരത്തിൽ അമൃതമഥനം, കാളിയമർദ്ദനം, അനന്തശയനം എന്നിവ ഇവിടെ എടുത്തുപറയേണ്ട ചിത്രങ്ങളാണ്. പാലാഴി മഥന സമയത്ത് വാസുകിയെ കയറാക്കി പര്‍വ്വതം കടയുന്നതിന്‍റെ കൊത്തുപണികള്‍ക്കു പിന്നിലെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. രാമായണം, മഹാഭാരതം എന്നിവയിലെ പ്രധാന കഥാ സന്ദര്‍ഭങ്ങള്‍ തിടപ്പള്ളിക്ക് സമീപത്തെ മണ്ഡപത്തില്‍ കാണുവാന്‍ കഴിയും. മരങ്ങളില്‍ നിന്നും ചെടികളില്‍ നിന്നും ലഭിക്കുന്ന നിറങ്ങളുപയോഗിച്ചാണ് ഇവിടെ ചുവര്‍ചിത്രങ്ങള്‍ക്കും കൊത്തുപണികള്‍ക്കും നിറം നല്തിയിരിക്കുന്നത്. ഖജുരാഹോയിലെ രതിശില്പങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ശില്പങ്ങളും ക്ഷേത്രത്തില്‍ കാണാം.

PC:Kannan shanmugam

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാടിന് സമീപമാണ് മഡിയന്‍ കൂലോം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാഞ്ഞങ്ങാടു നിന്നും നാലു കിലോമീറ്റര്‍ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. കാഞ്ഞങ്ങാട്-കാസര്‍കോഡ് റൂട്ടില്‍ ബേക്കല്‍ കോട്ടയിലേക്ക് പോകുന്ന വഴി മഡിയന്‍ ജംങ്ഷനില്‍ നിന്നും അരകിലോമീറ്റര്‍ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. ഏറ്റവും അ‌ടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ കാഞ്ഞങ്ങാടും വിമാനത്താവളം മംഗലാപുരവുമാണ്.

ശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്‍റെ രൂപത്തിലെത്തിയ ദേവി വരെ! കേരളത്തിലെ അപൂര്‍വ്വ ക്ഷേത്രങ്ങളിലൂടെശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്‍റെ രൂപത്തിലെത്തിയ ദേവി വരെ! കേരളത്തിലെ അപൂര്‍വ്വ ക്ഷേത്രങ്ങളിലൂടെ

രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെരാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ

കുമാരനില്ലാത്ത ഊരിലെ ദേവി ക്ഷേത്രം, വിശ്വസിച്ചു പ്രാര്‍ത്ഥിച്ചാല്‍ അഭിവൃദ്ധി...കുമാരനല്ലൂരമ്മയുടെ വിശേഷങ്ങള്‍കുമാരനില്ലാത്ത ഊരിലെ ദേവി ക്ഷേത്രം, വിശ്വസിച്ചു പ്രാര്‍ത്ഥിച്ചാല്‍ അഭിവൃദ്ധി...കുമാരനല്ലൂരമ്മയുടെ വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X