Search
  • Follow NativePlanet
Share
» »പത്മനാഭ സ്വാമി ക്ഷേത്രം നാളെ തുറക്കും, ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്കിങ്

പത്മനാഭ സ്വാമി ക്ഷേത്രം നാളെ തുറക്കും, ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്കിങ്

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രം കൃത്യമായ നിയന്ത്രണങ്ങളോടെയായിരിക്കും പ്രവേശനം.

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ബുധനാഴ്ച മുതല്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രം കൃത്യമായ നിയന്ത്രണങ്ങളോടെയായിരിക്കും പ്രവേശനം. ക്ഷേത്ര ഭരണ സമിതി പുറത്തിറക്കിയ അറിയിപ്പനുസരിച്ച് രാവിലെ 8 മുതൽ രാവിലെ 11 വരെയും വൈകുന്നേരം 5 മണി മുതൽ ദീപരാധന സമയം വരെയുമാണ് ഭക്തർക്ക് ക്ഷേത്രപരിസരത്ത് പ്രവേശിക്കാൻ അനുവാദമുള്ളത്.

തലേദിവസം മുന്‍കൂട്ടി ബുക്ക് ചെയ്തവരെ മാത്രമേ ക്ഷേത്ര ദര്‍ശനത്തിനു അനുവദിക്കുകയുള്ളൂ. രജിസ്ട്രേഷന്‍ നടത്തിയതിന്റെ രേഖയും ആധാര്‍ കാര്‍ഡും ദര്‍ശനത്തിനെത്തുമ്പോള്‍ നിര്‍ബന്ധമായും കരുതേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയവര്‍ എണ്ണത്തില്‍ കുറവാണെങ്കില്‍ വടക്കേനട വഴി തത്സമയ രജിസ്ട്രേഷന്‍ നടത്തി വിശ്വാസികളെ ഉള്ളില്‍ പ്രവേശിപ്പിക്കും. മാസ്ക് ധരിക്കാനും കൈ കഴുകാനും പുറമേയാണിത്.

padmanabhaswamy temple

ഒരേ സമയം 35 വിശ്വാസികളെ മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളില്‍ അനുവദിക്കുക. പത്ത് മിനിട്ടാണ് ക്ഷേത്രത്തിനുള്ളില്‍ ചിലവഴിക്കുവാന്‍ അനുവദിച്ചിരിക്കുന്ന സമയം. ഒരു ദിവസം 665 പേര്‍ക്ക് ഇങ്ങനെ ദര്‍ശനം നടത്തുവാനാകുമെന്നാണ് കരുതുന്നത്.

വിശ്വാസികളെ വടക്കേനട വഴിയാണ് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കുക. അവിടുന്ന് കൊടിമരം, തെക്കേടം, വടക്കേടം എന്നിവിടങ്ങളില്‍ തൊഴുത് അകത്തേ വടക്കേന‌ട വഴി പുറത്തിറങ്ങി തിരുവാമ്പാടി, ശാസ്താംകോവില്‍ എന്നിവ തൊഴുത് പടിഞ്ഞാറെ നടവഴി പുറത്തിറങ്ങുന്ന വിധമാണ് ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. ശ്രീകോവിലിനു മുന്നിലെ ഒറ്റക്കല്‍ മണ്ഡപത്തിലും തിരുവാമ്പാടി ചുറ്റമ്പലത്തിലും പ്രവേശനം അനുവദിക്കില്ല.

ക്ഷേത്രത്തിലെ പ്രവേശന പാസിനായി വടക്കേ നടയില്‍ സ്‌പോട്ട് റജിസ്‌ട്രേഷനും ഓണ്‍ലൈന്‍ റജിസ്‌ട്രേഷനും സൗകര്യങ്ങള്‍ ലഭ്യമാണ്.
മാര്‍ച്ച് 21 നാണ് കൊറോണ ബാധ കേസുകളുടെ എണ്ണത്തിലുള്ള വര്ഡധനവിനെ തുടര്‍ന്ന് ക്ഷേത്രം അടച്ചത്. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ ക്ഷേത്ര പ്രവേശനം അനുവദിക്കുകയുള്ളൂ.

പത്മനാഭ സ്വാമി ക്ഷേത്രം തീര്‍ച്ചയായും സന്ദർശിക്കണം...കാരണം ഇതാണ്!പത്മനാഭ സ്വാമി ക്ഷേത്രം തീര്‍ച്ചയായും സന്ദർശിക്കണം...കാരണം ഇതാണ്!

നിലവറ തുറന്നാൽ ലോകം അവസാനിക്കും...പക്ഷേ തുറന്നില്ലെങ്കിലോ?നിലവറ തുറന്നാൽ ലോകം അവസാനിക്കും...പക്ഷേ തുറന്നില്ലെങ്കിലോ?

തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!!തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!!

സ്ത്രീകൾക്കു പ്രവേശനം രാത്രിയിൽ...മംഗല്യഭാഗ്യത്തിനു പോകാം ഈ ശിവക്ഷേത്രത്തിൽസ്ത്രീകൾക്കു പ്രവേശനം രാത്രിയിൽ...മംഗല്യഭാഗ്യത്തിനു പോകാം ഈ ശിവക്ഷേത്രത്തിൽ

Read more about: temple pilgrimage travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X