Search
  • Follow NativePlanet
Share
» » വിശ്വരൂപത്തില്‍ ഭഗവാനെ കാണാം, സ്വര്‍ണ്ണ ആമയും അപൂര്‍വ്വ നിവേദ്യവും

വിശ്വരൂപത്തില്‍ ഭഗവാനെ കാണാം, സ്വര്‍ണ്ണ ആമയും അപൂര്‍വ്വ നിവേദ്യവും

മഹാഭാരതവും കുരുക്ഷേത്ര യുദ്ധവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഈ ക്ഷേത്ര ചരിതം ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ടതാണ്.

ശ്രീകൃഷ്ണ വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമായ ക്ഷേത്രമാണ് പിറവം കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രം. ജീവിതത്തിലെ ഏതു പ്രതിസന്ധിക്കും ഉത്തരമുള്ള ഈ ക്ഷേത്രം തിരുവിതാംകൂറിന്‍റെ അഭിമാന ക്ഷേത്രങ്ങളിലൊന്നാണ്. വര്‍ഷത്തില്‍ 18 ദിവസം മാത്രം ഭഗവാന്‍ വിശ്വരൂപത്തില്‍ ദര്‍ശനം നല്‍കുന്ന കേരളത്തിലെ ഏകക്ഷേത്രം കൂടിയാണ് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രം. മഹാഭാരതവും കുരുക്ഷേത്ര യുദ്ധവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഈ ക്ഷേത്ര ചരിതം ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ടതാണ്.

കക്കാട് ശ്രീപുരുഷമംഗലം ക്ഷേത്രം

കക്കാട് ശ്രീപുരുഷമംഗലം ക്ഷേത്രം


എറണാകുളം ജില്ലയില്‍ പിറവത്തിനു സമീപം കക്കാട് എന്ന സ്ഥലത്താണ് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണനായി പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രം. വിശ്വരൂപത്തില്‍ പതിനെട്ടു ദിവസം ഭഗവാന്‍ ദര്‍ശനം നല്കുന്നു എന്നതു തന്നെയാണ് ഇവിടേയ്ക്ക് എല്ലായ്പ്പോഴും വിശ്വാസികളെ ആകര്‍ഷിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ക്ഷേത്രമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

മഹാഭാരതവും ക്ഷേത്രവും

മഹാഭാരതവും ക്ഷേത്രവും

മഹാഭാരതവും കുരുക്ഷേത്രയുദ്ധവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രമാണിത്. 18 ദിവസം നീണ്ടു നിന്ന കുരുക്ഷേത്ര യുദ്ധത്തിലെ ഭഗവാന്‍ ശ്രീ കൃഷ്ണന്റെ വിശ്വരൂപ ഭാവമാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.

ധനു 1 മുതല്‍ 18 വരെ

ധനു 1 മുതല്‍ 18 വരെ

എല്ലാ വര്‍ഷവും ധനു ഒന്നു മുതല്‍ 18 വരെയാണ് ക്ഷേത്രത്തിലെ ഭഗവാന്റെ വിശ്വരൂപ ദര്‍ശനം നൊത്തുന്നത്. മഹാഭാരത യുദ്ധ സമയത്ത് ഭഗവാന്‍ അര്‍ജുനന് കര്‍മ്മവിഘ്‌നനിവാരണാര്‍ത്ഥം നല്‍കിയ വിശ്വരൂപഭാവത്തിലാണ് ഈ ദിവസങ്ങളില്‍ ഇവിടെ ദര്‍ശനം നല്കുന്നത്. ഇതിലേതെങ്കിലും ഒരു ദിവസം ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചാല്‍ വേണ്ട കാര്യങ്ങള്‍ സാധിക്കുമെന്നാണ് വിശ്വാസം. വിശ്വരൂപ ദർശന മഹോത്സവമായി വലിയ രീതിയിലാണ് ഇതിനെ വിശ്വാസികള്‍ കൊണ്ടാടുന്നത്.

18 ദിവസങ്ങളില്‍

18 ദിവസങ്ങളില്‍

കുരുക്ഷേത്രയുദ്ധത്തിൽ ഓരോ ദിവസവും സംഭവിച്ച കാര്യങ്ങളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ചടങ്ങുകളാണ് 18 ദിവസവും ഇവിടെ നടത്തുന്നത്. യുദ്ധദിവസങ്ങളില്‍ ഭഗവാന്‍ വിശ്വദര്‍ശന രൂപം വഴി പാണ്ഡവരുടെ ദുഖങ്ങള്‍ പരിഹരിച്ച് ധര്‍മ്മം പുനസ്ഥാപിച്ച അതേ വിധത്തിലാണ് ഈ ദിവസങ്ങളില്‍ ക്ഷേത്രത്തിലെത്തുന്നവരുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഭഗവാന്‍ തീര്‍ത്തുകൊടുക്കുക എന്നാണ് വിശ്വസിക്കപ്പെടുന്നത്. വിരാട് രൂപ ഭാഗവത ദര്‍ശനം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

നിവേദ്യം കഴിച്ചാല്‍

നിവേദ്യം കഴിച്ചാല്‍


കൂടാതെ ഈ 18 ദിവസങ്ങളിലും ഭഗവാന് പ്രത്യേക നിവേദ്യമാണ് സമര്‍പ്പിക്കുന്നത്. ദദ്ധന്യം എന്നാണിത് അറിയപ്പെടുന്നത്. മഹാഭാരത യുദ്ധപ്പുറപ്പാടിനു മുന്‍പ് ദിവസവും ഭഗവാന്‍ ഇതാണ് കഴിച്ചിരുന്നതെന്നാണ് വിശ്വാസം. പഞ്ചദ്രവ്യങ്ങളടങ്ങിയ ഈ നിവേദ്യം കഴിച്ചാല്‍ എന്തുരോഗത്തെയും പ്രതിരോധിക്കുവാനുള്ള ശക്തി ലഭിക്കുമെന്നാണ് വിശ്വാസം.

ക്ഷേത്രക്കുളത്തിലെ ആമ

ക്ഷേത്രക്കുളത്തിലെ ആമ

ക്ഷേത്ര വിശ്വാസങ്ങളോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നവയാണ് ഇവിടുത്തെ ക്ഷേത്രക്കുളത്തിലെ സ്വര്‍ണ്ണ നിറത്തിലുള്ള ആമ. ക്ഷേത്രോത്പ്പത്തിയുടെ പിന്നുള്ള യോഗിയാണ് ഇവിടെ സ്വര്‍ണ്ണ നിറത്തിലുള്ള ആമയായി പുനര്‍ജനിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. 2016 സെപ്തംബർ നാലിനാണ് ഈ ആമയെ ആദ്യമായി ഭക്തർ കാണുന്നത്

ഏകദിന വിശ്വരൂപ പൂജ

ഏകദിന വിശ്വരൂപ പൂജ

ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ പൂജാ വഴിപാടുകളില്‍ ഒന്നാണ് ഏകദിന വിശ്വരൂപ പൂജ. ഈ പൂജ കഴിച്ചാല്‍ ജീവിതത്തിലെ ഏതു ബുദ്ധിമുട്ടും മാറി അത് എത്ര അസാധ്യമാണെന്ന് കരുതിയാല്‍ പോലും സാധ്യമാകുമെന്നാണ് വിശ്വസിക്കുന്നത്. ഒരു ദിവസം ഒരാള്‍ക്ക് മാത്രമാണ് ഈ പൂജ ചെയ്യുവാന്‍ സാധിക്കുക.
കുടുംബൈശ്വര്യ പൂജ, രോഗപ്രതിരോധത്തിന് പഞ്ചദ്രവ്യങ്ങളടങ്ങിയ ദദ്ധന്ന്യം, ഋണമോചനം, ആയുരാരോഗ്യം, വൈവാഹിക സൗഖ്യം, സമ്പല്‍സമൃദ്ധി എന്നിവയ്ക്കുള്ള അഷ്ടദ്രവ്യഹവനം, സന്താനസൗഭാഗ്യത്തിന് -താമരമൊട്ടില്‍ നെയ്യ് നിറമുള്ള ഹവനം, വിദ്യാതടസ്സം മാറുന്നതിന്-വിദ്യാഗോപാലമന്ത്രാര്‍ച്ചന, വിദ്യാഗോപാലമന്ത്രം ജപിച്ച-സാരസ്വതഘൃതം, ധനാഭിവൃദ്ധിക്ക്-ആദികൂര്‍മ്മ പൂജ, പാല്‍ പായസം, പഴംപഞ്ചസാര, വെണ്ണനിവേദ്യം, കദളിപ്പഴം, കദളിപഴമിട്ട പാല്‍പായസം തുടങ്ങിയ വഴിപാടുകളും ഇവിടെയുണ്ട്.

ലക്ഷമിനാരായണപൂജ

ലക്ഷമിനാരായണപൂജ


ക്ഷേത്രത്തിലെ മറ്റൊരു പ്രസിദ്ധ പൂജയാണ് ലക്ഷമിനാരായണപൂജ. മംഗല്യഭാഗ്യത്തിനും സന്തുഷ്ട കുടുംബ ജീവിതത്തിനും ഈ പൂജ നടത്തിയാല്‍ മതിയെന്നാണ് വിശ്വാസം, ലക്ഷ്മി, നാരായണന്മാരെയാണ് ഈ പൂജ വഴി ആരാധിക്കുന്നത്. ഈ വഴിപാട് വിശ്വരൂപദര്‍ശന ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതല്ല.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

എറണാകുളം ജില്ലയില്‍ കടുത്തുരുത്തിയില്‍ പിറവത്തിനു സമീപം കക്കാട് എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ പിറവം റോഡ് സ്റ്റേഷന് 12 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കോട്ടയത്തു നിന്നു 40 കിലോമീറ്ററും വൈറ്റിലയില്‍ നിന്നും 30 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. കോലഞ്ചേരിയില്‍ നിന്നും 16 കിലോമീറ്ററും മൂവാറ്റുപുഴയില്‍ നിന്നും 20 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്.

ഒറ്റ രാത്രികൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുവോ? ഈ ക്ഷേത്രങ്ങൾ നിർമ്മിച്ചത് ഒരു രാത്രി കൊണ്ടാണ്!ഒറ്റ രാത്രികൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുവോ? ഈ ക്ഷേത്രങ്ങൾ നിർമ്മിച്ചത് ഒരു രാത്രി കൊണ്ടാണ്!

മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!

ഭൂകമ്പം ഇല്ലാതാക്കിയ ക്ഷേത്രനഗരം, സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ക്ഷേത്രങ്ങള്‍, അത്ഭുതം ഈ ബഗാന്‍ഭൂകമ്പം ഇല്ലാതാക്കിയ ക്ഷേത്രനഗരം, സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ക്ഷേത്രങ്ങള്‍, അത്ഭുതം ഈ ബഗാന്‍

സംസ്കൃതത്തില്‍ രചിച്ച ബൈബിള്‍, സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത കൊട്ടാരം! വിചിത്രമാണ് ചരിത്രംസംസ്കൃതത്തില്‍ രചിച്ച ബൈബിള്‍, സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത കൊട്ടാരം! വിചിത്രമാണ് ചരിത്രം

Read more about: temple krishna temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X