Search
  • Follow NativePlanet
Share
» »ചിറകെട്ടുന്നതും ഒരു ആചാരമാണ്; ശ്രീരാമ‌‌‌ൻചിറയുടെ വിശേഷങ്ങൾ

ചിറകെട്ടുന്നതും ഒരു ആചാരമാണ്; ശ്രീരാമ‌‌‌ൻചിറയുടെ വിശേഷങ്ങൾ

തൃശൂർ ജില്ലയിലെ പ്രശസ്തമായ ശ്രീരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്ന തൃപ്പയാറി‌ന് അടുത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമാണ് ചെമ്മാപ്പിള്ളി

By Anupama Rajeev

തൃശൂർ ജില്ലയിലെ പ്രശസ്തമായ ശ്രീരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്ന തൃപ്പയാറി‌ന് അടുത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമാണ് ചെമ്മാപ്പിള്ളി. ചെ‌മ്മാ‌പ്പിള്ളിയെ ശ്രീരാമ ഭക്തർക്കിടയിൽ പ്രശ‌സ്തമാക്കുന്നത് അവിടുത്തെ ശ്രീരാമ‌ൻ ചിറയാണ്.

കേരളത്തിലെ പ്രശസ്തമായ ശ്രീരാമ ക്ഷേത്രങ്ങള്‍കേരളത്തിലെ പ്രശസ്തമായ ശ്രീരാമ ക്ഷേത്രങ്ങള്‍

എ‌ല്ലാ വർഷവും ഇവിടെ നടക്കപ്പെടുന്ന ഒരു ആചാരമാണ് ചിറകെട്ടൽ. ശ്രീരാമൻ‌ ചിറയിലെ സേതുബന്ധനം എന്നാണ് ഈ ചടങ്ങ് അറി‌യപ്പെടുന്നത്.

അപൂർവമായ ആചാരം

അപൂർവമായ ആചാരം

ലോകത്ത് എവിടേയും ഇല്ലാത്ത ഒരു ആചാരമാണ് ശ്രീരാമൻ ചിറയിലെ സേ‌തുബന്ധനം എന്ന ആചാരം. സീതാദേ‌വിയെ മോചിപ്പിക്കാൻ ശ്രീരാമ ഭഗവാൻ ലങ്കയിൽ നിന്ന് രാമേശ്വരത്തേക്ക് ചിറകെട്ടിയതിനെ അനുസ്മരി‌‌പ്പിക്കുന്നതാണ് ഈ ചടങ്ങ്.
Photo Courtesy: Epggireesh

പാടശേഖരം

പാടശേഖരം

ചെമ്മപ്പള്ളിയിലെ ഒരു പാട ശേഖരമാണ് ശ്രീരാമൻ ചിറ എന്ന് അറിയപ്പെടുന്നത്. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ചിറകെട്ടൽ ചടങ്ങ് നടത്തുന്നതിനാലാണ് ഈ പാടശേഖരത്തിന് ശ്രീരാമൻ ചിറ എന്ന പേര് ലഭിച്ചത്.
Photo Courtesy: Epggireesh

കന്നിമാസത്തിലെ തിരുവോണം

കന്നിമാസത്തിലെ തിരുവോണം

കന്നിമാസത്തിലെ തിരുവോണം നാളിൽ ആണ് ഇവിടെ ചിറകെട്ടൽ എന്ന ആചാരം നടക്കാറുള്ളത്. ചിറകെട്ടോണം എന്നും ആളുകൾ ഈ ആചാരത്തെ വിളിക്കാറുണ്ട്.
Photo Courtesy: Epggireesh

‌ചടങ്ങുകൾ

‌ചടങ്ങുകൾ

ചിറകെട്ടണ നാളിൽ പുലര്‍ച്ചെ 3 മണിയ്ക്ക്‌ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിയമവെടി കേള്‍ക്കുമ്പോള്‍, ശ്രീരാമന്‍ചിറയില്‍ തൃക്കാക്കരയപ്പനെ എഴുന്നള്ളിച്ചു വയ്ക്കുന്നതോടെയാണ്‌ ചിറകെട്ടോണത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കുന്നത്‌.
Photo Courtesy: Challiyan at Malayalam Wikipedia

ചിറകെട്ട്

ചിറകെട്ട്

പാടശേഖരത്തിന്റെ തെക്ക് ഭാഗത്താണ് ചിറകെട്ടാറുള്ളത്. പാടശേഖരത്തിനു കുറുകേ നീളത്തിലും പുറമേ അര്‍ദ്ധവൃത്താകൃതിയില്‍ വട്ടകെട്ടും കെ‌ട്ടിയാണ് ചിറ നിർമ്മാണം പൂർത്തിയാകുന്നത്. നീളത്തിലുള്ള കെ‌ട്ടിന് ബലം നൽകാനാണ് വട്ടകെട്ട് കെട്ടുന്നത്.
Photo Courtesy: Epggireesh

നിർമ്മാണ വസ്തുക്കൾ

നിർമ്മാണ വസ്തുക്കൾ

മണ്ണ്‌, മുള, ഓല, എന്നിവ കൊണ്ടായിരുന്നു ഇവിടെ ചിറകെട്ടാറു‌ള്ളത്. ഇതിനായി നി‌രവധി ആളുകൾ പണിയെടുത്തിരുന്നു. തൃപ്രയാർ ക്ഷേത്ര‌ത്തിന്റെ നേതൃത്വത്തിലാണ് ചിറകെട്ട് നടന്നിരുന്നത്.
Photo Courtesy: Chitra Ramayana

നരബലി

നരബലി

ചിറ ഉറയ്ക്കാൻ പണ്ട് നരബലി നടന്നിരുന്നതായും പറയപ്പെടുന്നുണ്ട്. ചേന്നൻ എന്ന ഒരാളെ ഇതിനാ‌യി ബലി നൽകിയതിനേക്കുറിച്ച് ഇവിടുത്തെ നാട്ടുകാർക്ക് കേട്ടുകേൾവിയുണ്ട്. ചേന്നൻ കോൾ എന്ന് പണ്ട് ഈ പാടശേഖരത്തെ വിളിച്ചിരുന്നത് ഇതിന്റെ അ‌ടിസ്ഥാനത്തിലാണ്. ഇപ്പോൾ ചെമ്മാപ്പിള്ളി എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.
Photo Courtesy: photobucket

തൃപ്രയാർ ക്ഷേത്രത്തേക്കുറിച്ച്

തൃപ്രയാർ ക്ഷേത്രത്തേക്കുറിച്ച്

തൃപ്രയാര്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് കൊടുങ്ങല്ലൂര്‍ നഗരത്തില്‍ നിന്ന് കൊടുങ്ങല്ലൂര്‍ നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍ ദൂരമാണുള്ളത്. വിഷ്ണുവിന്റെ ഏഴാമത് അവതാരമായ ശ്രീരാമനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ.
Photo Courtesy: Challiyan at Malayalam Wikipedia

ത്രിമൂർത്തി

ത്രിമൂർത്തി

കടല്‍ക്കരയില്‍ നിന്ന് കണ്ടെടുത്തതാണ് ഇവിടത്തെ പ്രതിഷ്ഠയായ വിഗ്രഹമെന്നാണ് ഐതിഹ്യം. ബ്രഹ്മാവിന്റേയും വിഷ്ണുവിന്റേയും ശിവന്റേയും അംശങ്ങള്‍ വിഗ്രഹത്തില്‍ അടങ്ങിയിരിക്കുന്നു എന്ന വിശ്വാസത്തില്‍ ത്രിമൂര്‍ത്തി എന്ന നിലയിലാണ് ഇവിടത്തെ ആരാധന.
Photo Courtesy: Kevinsooryan

ക്ഷേത്രത്തേക്കുറിച്ച്

ക്ഷേത്രത്തേക്കുറിച്ച്

ക്ഷേത്രത്തിന്റെ ശ്രീകോവിലിലും നമസ്കാര മണ്ഡപത്തിലും രാമായണത്തിന്റെ ദൃശ്യാവിഷ്കരണം നല്‍കിയിട്ടുണ്ട്. പുരാതന മ്യൂറലുകളുടെയും നവഗ്രഹങ്ങളുടെയും മരത്തില്‍ കൊത്തിയ രൂപങ്ങളും ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. കൂത്ത് അടക്കം ക്ഷേത്രകലങ്ങള്‍ ഇവിടെ പതിവായി നടക്കാറുണ്ട്.
Photo Courtesy: Challiyan at Malayalam Wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X