Search
  • Follow NativePlanet
Share
» »ആയില്യം നക്ഷത്രക്കാര്‍ക്കു പോകാം ഈ ക്ഷേത്രത്തില്‍, പ്രാര്‍ത്ഥിച്ചാല്‍ ഏതു രോഗവും അകലും!

ആയില്യം നക്ഷത്രക്കാര്‍ക്കു പോകാം ഈ ക്ഷേത്രത്തില്‍, പ്രാര്‍ത്ഥിച്ചാല്‍ ഏതു രോഗവും അകലും!

ശിവനെ പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്ന ഇവിടെ നിരവധി വിശ്വാസികള്‍ എത്തിച്ചേരാറുണ്ട്. കര്‍ക്കടേശ്വരര്‍ ക്ഷേത്രത്തിന്‍റെ പ്രത്യേകതകളിലേക്ക്

പുരാണകഥകള്‍ കൊണ്ടു മിത്തുകള്‍ കൊണ്ടും ഏറെ പ്രസിദ്ധമാണ് തമിഴ്നാട്ടിലെ ക്ഷേത്രങ്ങള്‍. ശാപത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും കഥകള്‍, ത്യാഗത്തിന്‍റെയും തപസ്സിന്‍റെയും കഥകള്‍...അങ്ങനെ എത്ര പറഞ്ഞാലും തീരില്ല ഈ ക്ഷേത്രങ്ങളുടെ ചരിതം. അത്തരത്തില്‍ പ്രസിദ്ധമായ ഒന്നാണ് തഞ്ചാവൂരില്‍ സ്ഥിതി ചെയ്യുന്ന കര്‍ക്കടേശ്വരര്‍ ക്ഷേത്രം, ശിവനെ പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്ന ഇവിടെ നിരവധി വിശ്വാസികള്‍ എത്തിച്ചേരാറുണ്ട്. കര്‍ക്കടേശ്വരര്‍ ക്ഷേത്രത്തിന്‍റെ പ്രത്യേകതകളിലേക്ക്

 കര്‍ക്കടേശ്വരര്‍ ക്ഷേത്രം

കര്‍ക്കടേശ്വരര്‍ ക്ഷേത്രം

ശിവനെക്കുറിച്ചെഴുതിയിരിക്കുന്ന തേവാരം കൃതികളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിന് ആയിരം മുതല്‍ രണ്ടായിരം വര്‍ഷം വരെ പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടുത്തെ ശിവന്‍ സ്വയംഭൂ ആണ്. സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി രണ്ടു ദേവിമാര്‍ കൂടി ഇവിടെ പ്രതിഷ്ഠയുണ്ട്. രണ്ടുപേരും വ്യത്യസ്ത ശ്രീകോവിലുകളിലാണുള്ളത്.

തിരുത്തുദേവന്‍കുടി അഥവാ നന്ദു കോവില്‍

തിരുത്തുദേവന്‍കുടി അഥവാ നന്ദു കോവില്‍

കര്‍ക്കടേശ്വരര്‍ ക്ഷേത്രം എന്ന പേരു കൂ‌ടാതെ വേറെയും പേരുകളില്‍ ഈ ക്ഷേത്രം അറിയപ്പെ‌ടുന്നുണ്ട്. ഇന്ദ്രന്‍ ഈ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചുവെന്നും തന്റെ തെറ്റുകള്‍ തിരുത്തിയെന്നും വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം അതിനാല്‍ തിരുത്തുദേവന്‍കുടി എന്നറിയപ്പെടുന്നുയ തിരുത്തു എന്നാല്‍ തിരുത്ത് എന്നും ദേവന്‍ എന്നാല്‍ ഇന്ദ്രന്‍ എന്നുമാണ്. കര്‍ക്കിടകത്തിന്‍റെ സാന്നിധ്യമുള്ളതിനാല്‍ നന്ദുകോവില്‍ എന്നുമിതിനു പേരുണ്ട്.

ഞണ്ടും ശിവലിംഗവും

ഞണ്ടും ശിവലിംഗവും

ഇവിടുത്തെ ശിവലിംഗത്തിന് പല പ്രത്യേകതകളും ഉണ്ടെന്നാണ് വിശ്വാസം. ശിവലിംഗത്തില്‍ ഞണ്ട് സൃഷ്ടിച്ച ഒരു ദ്വാരം കാണാം. അതുകൂടാതെ ദേവാധിദേവനായ ഇന്ദ്രന്‍ കാരണമുണ്ടായ ഒരു മുറിപ്പാടും ശിവലിംഗത്തില്‍ കാണുവാന്‍ സാധിക്കും.

ആയില്യം നക്ഷത്രക്കാര്‍ക്ക്

ആയില്യം നക്ഷത്രക്കാര്‍ക്ക്

ആയില്യം നക്ഷത്രക്കാര്‍ക്ക് പ്രാര്‍ത്ഥിച്ചാല്‍ ഏറെ ഗുണഫലങ്ങളുണ്ടാകുമെന്ന് വിശ്വസിക്കുന്ന ക്ഷേത്രമാണിത്. ഏറെ ഊര്‍ജ്വസ്വലരായ ഈ നക്ഷത്രക്കാര്‍ മറ്റുള്ളവര്‍ക്ക് എന്നു നല്ലത് വരണമെന്ന് ആഗ്രഹിക്കുന്നവരും തെറ്റുകള്‍ തിരുത്തുന്നവരുമാണ്. ഇവിടുത്തെ വിനായന പ്രതിഷ്ഠ കര്‍ക്കിടക വിനായകര്‍ എന്നാണ് അറിയപ്പെടുന്നത്. ഇവിടെ എത്തി പ്രാര്‍ത്ഥിക്കുന്ന ആയില്യം നക്ഷത്രക്കാര്‍ക്ക് മറ്റു ഗ്രഹ ദോഷങ്ങളില്‍ നിന്നെല്ലാം മോചനമുണ്ടാകുമെന്നാണ് വിശ്വാസം.നക്ഷത്ര ദിവസമോ അല്ലെങ്കില്‍ ജന്മദിനത്തിലോ ആണ് കൂടുതലും ആയില്യക്കാര്‍ ഇവി‌‌ടെ എത്തുന്നത്.

എന്തുരോഗവും അകലും

എന്തുരോഗവും അകലും

ഇവി‌ടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ ഏതു മാറാരോഗവും അകലുമെന്നാണ് വിശ്വാസം. ഇവിടം ഭരിച്ചിരുന്ന ചോള രാജാവ് ഒരിക്കല‍്‍ തളര്‍ന്നു കിടപ്പിലായി. ഒരു മരുന്നിനും അദ്ദേഹത്തിനു വേണ്ട ഫലം നല്കുവാനായില്ല. നിരവധി ചികിത്സകള്‍ ചെയ്തിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. ഒരിക്കല്‍ അദ്ദേഹത്തെ കാണാനായി രണ്ടു വൃദ്ധ ദമ്പതികള്‍ എത്തി. തങ്ങള്‍ തരുന്ന ചാരവും വെള്ളവും കഴിച്ചാല്‍ രോഗം ഭേദമാകുമെന്നായിരുന്നു അവര്‍ പറഞ്ഞത്. അവര്‍ പറഞ്ഞതനുസരിച്ച് അത് കഴിച്ച രാജാവിന്റെ രോഗം പൂര്‍ണ്ണമായും ഭേദമാവുകയും അദ്ദേഹം എഴുന്നേറ്റ് നില്‍ക്കുകയും ചെയ്തു. ഇതിനു പകരമായി ധാരാളം സമ്പത്ത് രാജാവ് വാഗ്ദാനം ചെയ്തുവെങ്കിലും അവരതെല്ലാം നിഷേധിച്ചു, ഒടുവില്‍ രാജാവിന്‍റെ നിര്‍ബന്ധം സഹിക്ക വയ്യാതെ അവര്‍ ഒരു ശിവക്ഷേത്രം നിര്‍മ്മിക്കുവാന്‍ ആവശ്യപ്പെടുകയും അവിടുത്തെ ശിവലിംഗത്തോട് അലിഞ്ഞു ചേരുകയും ചെയ്തു. അങ്ങനെ അവര്‍ മറ്റാരുമല്ല, ശിവനും പാര്‍വ്വതിയുമാണെന്ന് മനസ്സിലാക്കുകയും ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ ഏതു മാറാരോഗവും മാറുമെന്നാണ് വിശ്വാസം.

കര്‍ക്കിടകത്തിന്‍റെ കഥ

കര്‍ക്കിടകത്തിന്‍റെ കഥ

ഒരിക്കല്‍ തന്റെ യാഗത്തിനിടെ ദുര്‍വ്വാസാവിനെ ഒരു ഗന്ധര്‍വ്വന്‍ കളിയാക്കുവാന്‍ തുടങ്ങി. അദ്ദേഹത്തിന്‍റെ വൃദ്ധരൂപം കണ്ടായിരുന്നു ഗന്ധര്‍വ്വന്‍ കളിയാക്കിയത്. കുറേനേരം സഹിച്ചു നിന്നുവെങ്കിലും ഒടുവില്‍ കോപം സഹിക്കുവാന്‍ വയ്യാതെ ദുര്‍വ്വാസാവ് ഗന്ധര്‍വ്വനെ ഒരു ഞണ്ടായി മാറട്ടെയെന്ന് ശപിച്ചു. പിന്നീട് മനസ്സലിഞ്ഞ മഹര്‍ഷി മനസ്സറിഞ്ഞു ശിവനോട് പ്രാര്‍ത്ഥിച്ചാല്‍ അടുത്ത ജന്മത്തില്‍ മോചനം ലഭിക്കുമെന്ന് ശാപമോചനം നല്കുകയും ചെയ്തു. എന്നാല്‍ ഒരിക്കല്‍ ഇവിടെയെത്തിയ ഇന്ദര്‍ ഇതൊന്നുമറിയാത ആ ഞണ്ടിനെ ദ്രോഹിക്കുവാന്‍ ശ്രമിച്ചതായും കഥകളില്‍ പറയുന്നു. ഒരിക്കല്‍ ചില പ്രത്യേക പൂജകള്‍ക്കായി ഇന്ദ്രനും മറ്റു ദേവന്മാരും ഇവിടെ എത്തുകയുണ്ടായി. ഇവിടുത്തെ പുഷ്കര്‍ണിയില്‍ കുളിച്ച് 1008 പൂക്കള്‍ ശിവന് നേദിക്കുന്നതായിരുന്നു പൂജ. എന്നാല്‍ എല്ലാ ദിവസവും ഒരു പൂ മാത്രം കാണാതാവുന്നത് ദേവന്‍ ശ്രദ്ധിച്ചു. തുടര്‍ന്ന് നോക്കിയപ്പോഴാണ് ഞണ്ടിനെ കാണുന്നതും അതിനെ നശിപ്പിക്കുവാന്‍ ശ്രമിക്കുന്നതും. ഇതു കണ്ട ശിവന്‍ തന്റെ രൂപത്തില്‍ ഞണ്ടിനു ഒളിക്കുവാന്‍ ഒരിടമാക്കി കൊ‌ടുത്തു. ആ ദ്വാരവും ഇന്ദ്രന്‍ അക്രമിച്ചപ്പോഴുണ്ടായ പാടും ഇന്നും ഇവിടുത്തെ ശിവലിംഗത്തില്‍ കാണാം.

ഗണേശ ചതുര്‍ത്ഥി 2020: വിഘ്നങ്ങള്‍ അകറ്റുന്ന പുരാതന ഗണപതി ക്ഷേത്രങ്ങള്‍ഗണേശ ചതുര്‍ത്ഥി 2020: വിഘ്നങ്ങള്‍ അകറ്റുന്ന പുരാതന ഗണപതി ക്ഷേത്രങ്ങള്‍

പൊന്നിന്‍ ചിങ്ങമാസത്തില്‍ കേരളത്തില്‍ പോയിരിക്കേണ്ട പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍പൊന്നിന്‍ ചിങ്ങമാസത്തില്‍ കേരളത്തില്‍ പോയിരിക്കേണ്ട പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍

ശാസ്ത്രത്തെ പരാജയപ്പെടുത്തി വിശ്വാസത്തെ വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങള്‍ശാസ്ത്രത്തെ പരാജയപ്പെടുത്തി വിശ്വാസത്തെ വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങള്‍

Read more about: temple tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X