Search
  • Follow NativePlanet
Share
» »സന്താന സൗഭാഗ്യമില്ലാത്ത മലയാളി ദമ്പതികൾ തേടുന്ന മുട്ടിലിഴയുന്ന ഉണ്ണിക്കണ്ണൻ

സന്താന സൗഭാഗ്യമില്ലാത്ത മലയാളി ദമ്പതികൾ തേടുന്ന മുട്ടിലിഴയുന്ന ഉണ്ണിക്കണ്ണൻ

വിവാഹം കഴിഞ്ഞിട്ടും മക്കളിലാതെ വിഷമിക്കുന്ന ദമ്പ‌തികളുടെ അഭയ കേന്ദ്രമാ‌ണ് ദൊഡ്ഡമളൂർ

By Anupama Rajeev

വിവാഹം കഴിഞ്ഞിട്ടും മക്കളിലാതെ വിഷമിക്കുന്ന ദമ്പ‌തികളുടെ അഭയ കേന്ദ്രമാ‌ണ് ദൊഡ്ഡമളൂർ. കർണാടകയിലെ രാമനഗര ജില്ലയിലെ ചെന്നപട്ടണ താലൂ‌ക്കിലെ ചെറിയ ഒരു ഗ്രാമമാണ് ദൊഡ്ഡമളൂർ.

ദൊഡ്ഡമളൂരിലെ അംബേഗ‌ളു നവനീത കൃഷ്ണ ക്ഷേ‌ത്രത്തിലാണ് സന്താന സൗഭാഗ്യം തേടി കേരളത്തിൽ നിന്ന് പോലും ദമ്പതിമാർ എത്തിച്ചേരുന്നത്. ഈ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ച് മക്കളുണ്ടായൽ ‌ദമ്പതിമാർ ഇവിടെ വന്ന് തൊട്ടിൽ കെട്ടുന്ന ആചാ‌രമുണ്ട്.

നവനീത കൃഷ്ണ ക്ഷേത്രത്തിന് മുന്നിലുള്ള മരത്തിൽ കെട്ടി‌യിട്ടിരിക്കുന്ന തൊട്ടി‌ലുകൾ തന്നെയാണ് നവനീത കൃഷ്ണൻ എന്ന മുട്ടിൽ ഇഴയുന്ന ഉണ്ണിക്കണ്ണൻ നൽകിയിട്ടുള്ള അനുഗ്രഹങ്ങൾക്കുള്ള തെളിവുകൾ.

പുത്ര ദോഷത്തിനും ശയന ദോഷത്തിനും പരിഹാരം തേടി നിരവധി ദമ്പതികൾ ഇവിടെ എത്താറുണ്ട്.

നിങ്ങൾക്കോ നിങ്ങൾക്ക് പരിചയത്തിലുള്ള ദമ്പതികൾക്കോ മക്കളിലെങ്കിൽ സന്താന സൗഭാഗ്യത്തിനായി ഈ ക്ഷേത്രത്തിൽ സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിശദമായി വായിക്കാം

01. ദൊഡ്ഡമള്ളൂർ

01. ദൊഡ്ഡമള്ളൂർ

കർണ്ണാടകയിലെ രാമനഗര ‌ജില്ലയിലെ ചെന്നപ്പട്ടണ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു ഗ്രാമമാണ് ദൊഡ്ഡമള്ളൂർ, മള്ളൂർ എന്നും ഈ ഗ്രാമം അറിയപ്പെടുന്നുണ്ട്. കണ്വാ നദിയുടെ തീരത്തായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്

Photo Courtesy: Paneendragautham

02. പ്രസിദ്ധി

02. പ്രസിദ്ധി

ക്ഷേത്രങ്ങളാണ് മള്ളൂർ ഗ്രാമത്തെ മലയാളികൾക്കിടയിൽ പ്രശസ്തമാക്കുന്നത്. ശ്രീ രാമപ്രമേയ സ്വാമി ക്ഷേത്രം, അര‌വിന്ദവല്ലി, അംബേഗ‌ളു നവനീത കൃഷ്ണ എന്നീ ക്ഷേത്രങ്ങളാണ് ഈ ഗ്രാമത്തെ പ്രശസ്തമാക്കുന്നത്.
Photo Courtesy: Brunda Nagaraj

03. എത്തിച്ചേരാൻ

03. എത്തിച്ചേരാൻ

ബാംഗ്ലൂർ മൈസൂർ റോഡിലെ ചെന്ന‌പ‌ട്ടണയിൽ നിന്ന് 3 കിലോമീറ്റർ അകലെ‌യായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് 60 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.
Photo Courtesy: Brunda Nagaraj

04. മുട്ടിൽ ഇഴയുന്ന ഉണ്ണിക്കണ്ണൻ

04. മുട്ടിൽ ഇഴയുന്ന ഉണ്ണിക്കണ്ണൻ

മുട്ടി‌ൽ ഇഴയുന്ന ഉണ്ണിക്കണ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന അമ്പേഗൽ കൃഷ്ണ ക്ഷേത്രത്തിലാണ് നവദമ്പതിമാർ സന്താന സൗഭാഗ്യം തേടി എത്തുന്നത്. അപ്രമേയ സ്വാമി ക്ഷേത്ര സമുച്ഛയ‌ത്തിലാണ് ഈ ചെറിയ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Brunda Nagaraj

05. ഐതിഹ്യം

05. ഐതിഹ്യം

ആന്ധ്രപ്രദേശിലെ ഗോദവരി നദിയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്ന ഭദ്രാചലത്തിൽ താമസി‌‌ച്ചിരുന്ന ധനികയായ തായമ്മ സ്ത്രീയുടെ കാഴ്ച ശക്തിപെട്ടന്ന് നഷ്ടമായി. അതിൽ വിഷമിച്ചിരുന്ന സ്ത്രീക്ക് ഉണ്ണിക്കണ്ണന്റെ ദർശനമുണ്ടായി.
Photo Courtesy: Brunda Nagaraj

06. എന്താണ് ദർശനം?

06. എന്താണ് ദർശനം?

ദൊഡ്ഡമള്ളൂരിൽ എത്തി ത‌ന്നെ സേവി‌ച്ചാൽ കാഴ്ച ശക്തി തിരിച്ച് ലഭിക്കുമെ‌ന്നായിരുന്നു ഉണ്ണിക്കണ്ണൻ പറഞ്ഞത്. അങ്ങനെ അവർ ദൊഡ്ഡമള്ളൂർ എന്ന സ്ഥലം അന്വേക്ഷിച്ച് കണ്ടു പിടിച്ചു.
Photo Courtesy: Brunda Nagaraj

07. അ‌ത്ഭുതം!

07. അ‌ത്ഭുതം!

ദൊഡ്ഡമള്ളൂരിൽ എത്തിയ ആ സ്ത്രീ ദിവസം മുഴുവൻ ഉണ്ണിക്കണ്ണന്റെ മുന്നിൽ വന്ന് നിന്ന് പ്രാർത്ഥിക്കാൻ ആരംഭിച്ചു. അ‌ങ്ങനെ ആ സ്ത്രീക്ക് കാ‌ഴ്ച ശക്തി ഉണ്ടായി. അതേ തുടർന്ന് ‌ധനികയായ ആ സ്ത്രീ ഉണ്ണികൃഷ്ണനെ സേവിച്ച് അവിടെ തന്നെ കഴി‌ഞ്ഞു കൂടി. ഈ സ്ത്രീയാണ് ക്ഷേത്രത്തിൽ ചില നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
Photo Courtesy: Brunda Nagaraj

08. രണ്ടാമത്തെ കഥ

08. രണ്ടാമത്തെ കഥ

ഏകദേശം നൂ‌‌റ്റി മുപ്പ‌ത് വർഷങ്ങൾക്ക് മുൻപ് മൈസൂർ രാജക്കന്മാരുടെ ഭരണകാലത്ത് നടന്നതായി പറയുന്ന ഒരു കഥ കൂടി ഈ ക്ഷേത്ര‌ത്തേക്കുറിച്ച് പ്രചരിക്കുന്നുണ്ട്. ഒരിക്കൽ ദൊഡ്ഡമള്ളൂർ ക്ഷേ‌ത്രം സന്ദർശിച്ച മൈസൂർ മഹാരാജാവ് അവിടുത്തെ കൃഷ്ണന്റെ ആർച്ച വിഗ്രഹത്തിൽ ആകൃഷ്ടനായി.
Photo Courtesy: Brunda Nagaraj

09. വിഗ്രഹം കൊണ്ടു പോയ രാജാവ്

09. വിഗ്രഹം കൊണ്ടു പോയ രാജാവ്

രാജാവ് തിരികെ കൊട്ടാരത്തിലേക്ക് പോയപ്പോൾ ആ വി‌ഗ്രഹവും കൊണ്ടുപോയി അന്ന് രാത്രി കൃഷ്ണ ഭഗവാൻ രാജാവിന് സ്വപ്ന ദർശനം നൽകി വിഗ്രഹം ക്ഷേത്രത്തി‌ൽ തിരികെ കൊണ്ട് വയ്ക്കാൻ അറിയിച്ചു.
Photo Courtesy: Brunda Nagaraj

‌10. തീ‌പിടിച്ച മൈസൂർ കൊട്ടാരം

‌10. തീ‌പിടിച്ച മൈസൂർ കൊട്ടാരം

എന്നാൽ രാജാവ് ഇത് ചെവികൊണ്ടില്ലാ. അതി‌ന്റെ ‌പരിണത ഫലമാണത്രേ മുൻപുണ്ടായിരുന്ന മൈസൂർ കൊട്ടാരത്തിന് തീ പിടിച്ചത്. അങ്ങനെ രാജാവ് വിഗ്രഹം ക്ഷേത്രത്തിൽ തിരികെ കൊണ്ടു വച്ചു എന്നാണ് കഥ.
Photo Courtesy: Brunda Nagaraj

11. സ്ഥ‌ലപുരാണം

11. സ്ഥ‌ലപുരാണം

മള്ളൂർ എന്ന സ്ഥലത്തിന് ആ ‌പേര് ലഭിച്ചതിന് പിന്നിൽ രസകരമായ ഒരു ഐതിഹ്യം പ്രചരിക്കുന്നുണ്ട്. ഒരിക്കൽ ശാരംഗധരൻ എന്ന രാജാവ് ‌തന്റെ ശത്രു‌ക്കളുടെ അവയവങ്ങൾ വിച്ഛേ‌ദിച്ച് സമീപത്തെ നദിയിലേക്ക് എറിഞ്ഞു.
Photo Courtesy: Brunda Nagaraj

12. ഭാഗവത നാമം

12. ഭാഗവത നാമം

അവയവം വിച്ഛേദിക്കപ്പെട്ടവ‌ർ ഭാഗവത നാമം ഉറക്കെ ഉച്ചരി‌ച്ചു കൊണ്ട് ക്ഷേത്രത്തിന് സമീപത്തേക്ക് നീങ്ങി. ക്ഷേത്രത്തി‌ൽ ദിവ്യ ജ്യോതി ദർശനം നട‌ത്തിയ അവരി‌ൽ ദൈവം ‌പ്രാസാദിച്ചു. അവയഭം‌ഗം വന്ന അവരുടെ ശരീ‌ര‌ത്തിൽ അവയങ്ങൾ വീണ്ടും മു‌ളച്ചു.
Photo Courtesy: Brunda Nagaraj

13. മുളൈയ്ത്തത്

13. മുളൈയ്ത്തത്

മുളച്ചത് എന്ന വാക്കിന്റെ തമിഴ് വാക്കായ മുളയ്ത്തത് എന്ന വാക്കിൽ നിന്ന് മുളൈത്തൂരും പിന്നെ മു‌ള്ളൂരുമായി മാറിയെന്നാണ് ഐതിഹ്യം പറയുന്നത്.
Photo Courtesy: Brunda Nagaraj

14. ഋഷിമാർ

14. ഋഷിമാർ

കണ്വമഹർഷിയും ക‌പിള മഹർഷിയും അപ്രമേയനെ പൂജി‌‌‌ച്ച് ഇപ്പോഴും ഈ ക്ഷേത്രത്തിൽ കഴിയുന്നുണ്ടെന്ന ഒ‌രു വിശ്വാസം നില നിൽക്കുന്നുണ്ട്.
Photo Courtesy: Brunda Nagaraj

15. ദക്ഷിണ അയോധ്യ

15. ദക്ഷിണ അയോധ്യ

ദക്ഷിണ അയോധ്യ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. വനവാസ കാലത്ത് ശ്രീ രാമൻ ഈ ക്ഷേത്രത്തിൽ എത്തി പൂജ നടത്തിയിരുന്നു എന്ന വിശ്വാസത്തിലാണ് ദക്ഷിണ അയോധ്യ എന്ന് ഈ സ്ഥലം അറിയപ്പെടുന്നത്. അപ്രമേയ ക്ഷേ‌ത്രം ശ്രീ രാമാപ്രമേയ ക്ഷേത്രം എന്ന് അറിയപ്പെടാനുള്ള കാരണവും ഇതാണ്.
Photo Courtesy: Brunda Nagaraj

16. ചതുർവേദ മംഗള പുര

16. ചതുർവേദ മംഗള പുര

ചതുർവേദ മംഗള‌പുര എന്നും ഈ സ്ഥ‌ലം അറിയപ്പെടുന്നുണ്ട്. ചതുർവേദങ്ങളിൽ പാണ്ഡിത്യം നേടിയവർ താമസിച്ചിരുന്ന സ്ഥലമായതിനാലാണ് ചതുർവേദ മംഗള പുര എന്ന് ഈ സ്ഥലം അറിയപ്പെടാൻ കാരണം
Photo Courtesy: Brunda Nagaraj

17. ജ്ഞാന മണ്ഡപ ക്ഷേത്രം

17. ജ്ഞാന മണ്ഡപ ക്ഷേത്രം

വേദങ്ങളിൽ അറിവ് നേടാൻ ആഗ്രഹിക്കുന്നവർ എത്തിച്ചേർന്നിരുന്ന സ്ഥലമായ‌തിനാൽ ജ്ഞാന മണ്ഡപ ക്ഷേത്രം എന്നും ഈ സ്ഥലം അറിയപ്പെട്ടിരുന്നു.
Photo Courtesy: Brunda Nagaraj

18. രാജേന്ദ്ര സിംഹ ‌നഗരി

18. രാജേന്ദ്ര സിംഹ ‌നഗരി

ചോള രാജാവായിരുന്ന രാജേന്ദ്ര സിംഹന്റെ സാമ്രാജ്യ‌ത്തിന്റെ തലസ്ഥാനമായിരുന്നു മള്ളൂർ. രാജേന്ദ്ര സിംഹ ‌നഗരി എന്നായിരുന്നു ഈ സ്ഥലം അറിയപ്പെട്ടിരുന്നത്.
Photo Courtesy: Brunda Nagaraj

19. ചരിത്രം

19. ചരിത്രം

3000 വർഷത്തെ പഴക്കമു‌ള്ള ക്ഷേത്രമായിട്ടാണ് പല ചരിത്രകാ‌‌രന്മാരും ഈ ക്ഷേത്രത്തെ വിലയിരു‌ത്തുന്നത്. ചരിത്ര രേഖകൾ പരിശോ‌ധിച്ചാൽ 1500 വർ‌ഷത്തിൽ കുറയാത്ത പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് കാണാം.
Photo Courtesy: Brunda Nagaraj

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X