Search
  • Follow NativePlanet
Share
» »രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ

രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ

ഭാരതീയ ഹൈന്ദവ വിശ്വാസത്തോട് ഏറ്റവും അധികം ചേര്‍ന്നു നില്‍ക്കുന്ന ദൈവസങ്കല്പമാണ് ശ്രീരാമന്‍. നമ്മുടെ രാജ്യത്ത് എവിടെ പോയാലും കേള്‍ക്കുവാന്‍ സാധിക്കുന്ന പരിചിത നാമങ്ങളിലൊന്ന് ശ്രീരാമന്‍റെ ആയിരിക്കും. ലോകം മുഴുവന്‍ ആരാധിക്കുന്ന ദൈവമായ രാമന്‍ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമാണ്. നന്മയുടെയും നീതിയു‌ടെയും മാതൃകയായി വാഴ്ത്തപ്പെടുന്ന ശ്രീരാമന്‍ ഇന്ന് മനുഷ്യരൂപത്തില്‍ ആരാധിക്കപ്പെടുന്ന ഏറ്റവും പഴയ ദൈവരൂപം കൂടിയാണ്. ഇതാ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ രാമക്ഷേത്രങ്ങള്‍ പരിചയപ്പെ‌ടാം.

 രാമ നവമി

രാമ നവമി

അയോധ്യയിലെ ദശരഥ രാജാവിന്റെയും മഹാറാണി കൗസല്യയുടെയും മകനായി ജന്‍മമെടുത്ത രാമന്റെ ജന്ന ദിവസമാണ് രാമനവമിയായി ആഘോഷിക്കുന്നത്. 2021 ല്‍ ഏപ്രില്‍ 21 നാണ് രാമ നവമി ആഘോഷിക്കുന്നത്. ചാന്ദ്ര കലണ്ടറിലെ ആദ്യ മാസമായ ചൈത്ര മാസത്തിലെ ഒമ്പതാം ദിവസമാണ് ഇത്

 അയോധ്യ റാം മന്ദിര്‍, ഉത്തര്‍ പ്രദേശ്

അയോധ്യ റാം മന്ദിര്‍, ഉത്തര്‍ പ്രദേശ്


ശ്രീരാമന്റെ ജന്മസ്ഥലമായ അയോദ്ധ്യ ഇന്ത്യയിലെ ഒരു പുരാതന നഗരമാണ്. സരിയു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവിടം ഹൈന്ദവ വിശ്വാസമനുസരിച്ചുള്ള സപ്തപുരിതീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. രാമന്റെ ജന്‍മഭൂമിയും ഇതുതന്നെയാണ് എന്നാണ് വിശ്വാസം. ഫൈസാബാദ് ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ശ്രീരാമന്‍ ജനിച്ച ഇടമെന്ന് വിശ്വസിക്കപ്പെടുന്നതിനാല്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് തീര്‍ത്ഥാടകരരാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ഇവിടേക്ക് എത്തുന്നത്. 2020 ഓഗസ്റ്റ് 5 ന് അയോദ്ധ്യയിലെ രാം ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപന ചടങ്ങ് നടന്നിരുന്നു.

തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം

തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം

തൃശൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ രാമ ക്ഷേത്രങ്ങളില്‍ ഒന്നാണ്. വിഷ്ണുവിന്‍റെ അവതാരമായ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. കടലില്‍ മുങ്ങിപ്പോയ ഈ വിഗ്രഹം ചേറ്റുവ പ്രദേശത്തെ ഒരു മുക്കുവനാണ് ലഭിച്ചത് എന്നാണ് ഐതിഹ്യം പറയുന്നത്. മര്യാദാ പുരുഷോത്തമന്‍ ശ്രീരാമനെ ഉഗ്രഭാവത്തില്‍ ആണിവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഖര-ദൂഷണ-ത്രിശ്ശിരസ്സുക്കളെയും അവരുടെ സൈന്യത്തെയും വധിച്ചശേഷമുള്ള അത്യുഗ്രഭാവത്തിൽ ചതുർബാഹു വിഷ്ണുരൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. ലക്ഷ്മി ദേവിയും ഭൂമി ദേവിയും ഇവിടെ ഭഗവാന്‍റെ രണ്ടു ഭാഗത്തുമായി പ്രതിഷ്ഠിച്ചിട്ടുമുണ്ട്. ഇവിടെയെത്തി ശ്രീ ദേവി ഭൂദേവീ സമേതനായ തൃപ്രയാറപ്പനോ‌ട് പ്രാര്‍ഥിച്ചാല്‍ ജീവിതത്തിലെ ദുഖങ്ങളും ദാരിദ്രങ്ങളുമെല്ലാം അകലുമെന്നാണ് വിശ്വാസം.
PC:Challiyan

കാലാറാം മന്ദിര്‍, നാസിക്ക്

കാലാറാം മന്ദിര്‍, നാസിക്ക്

ഇന്ത്യയിലെ ഏറ്റവും മനോഹരമായ രാമക്ഷേത്രങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്രയില്‍ സ്ഥിതി ചെയ്യുന്ന കാലാറാം മന്ദിര്‍. നാസിക്കിലെ പഞ്ചവടി ഭാഗത്ത് ആണ് ഈ ക്ഷേത്രമുള്ളത്. ഇവിടുത്തെ രണ്ടടി ഉയരത്തില്‍ കറുത്ത കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന രാമന്റെ പ്രതിമയില്‍ നിന്നുമാണ് ക്ഷേത്രത്തിന് കാലാ റാം മന്ദിര്‍ എന്ന പേരു ലഭിച്ചത്. സീതാ ദേവിയുടെയും ലക്ഷ്മണന്‍റെയും വിഗ്രഹങ്ങളും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. 14 വര്‍ഷത്തേയ്ക്ക് അയോധ്യയില്‍ നിന്നും നാടുകടത്തപ്പെട്ട രാമന്‍ പത്താം വര്‍ഷമായപ്പോള്‍ സീതയ്ക്കും ലക്ഷ്മണനും ഒപ്പം ഗോദാവരി നദിക്കരയിലെ പഞ്ചവടിയില്‍ താമസിക്കാനെത്തി എന്നാണ് വിശ്വാസം. ഗോദാവരി നദിയിൽ രാമന്റെ ഒരു കറുത്ത പ്രതിമ ഉണ്ടെന്ന് സ്വപ്നം കണ്ട സർദാർ രംഗരൂ ഒഡേക്കറാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. അടുത്ത ദിവസം നദിയിൽ നിന്ന് പുറത്തെടുത്ത് കളരം മന്ദിറിൽ സ്ഥാപിച്ചു.
PC:Ekabhishek 2

രാം രാജാ ക്ഷേത്രം, മധ്യ പ്രദേശ്

രാം രാജാ ക്ഷേത്രം, മധ്യ പ്രദേശ്

രാമനെ രാജാവായി ആരാധിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രമാണ് മധ്യ പ്രദേശിലെ രാം രാജ ക്ഷേത്രം. ഒരു രാജാവിന് നല്കുന്ന എല്ലാ ബഹുമതികളോടു കൂടിയുമാണ് രാമനെ ഇവിടെ ആരാധിക്കുന്നത്. അകത്തളങ്ങള്‍ വളരെ മനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച രാമ ക്ഷേത്രം കൂടിയാണ്. രാമ രാജ ക്ഷേത്രത്തിലെ ശ്രീരാമന്റെ വിഗ്രഹം ആദ്യം ചതുർഭുജ് ക്ഷേത്രത്തിൽ സൂക്ഷിക്കേണ്ടതായിരുന്നു. ഇപ്പോൾ അത് നിലകൊള്ളുന്ന സ്ഥലത്ത് പ്രതിഷ്ഠിച്ചു കഴിഞ്ഞാല്‍ അവിടെ നിന്നും നീക്കുവാന്‍ സാധിക്കാത്തതിനാല്‍ ഇവിടെ തന്നെയത് നില്‍ക്കുന്നു.
PC:Yann

കനകഭവന്‍ ക്ഷേത്രം, അയോധ്യ

കനകഭവന്‍ ക്ഷേത്രം, അയോധ്യ

രാമന്റെ ജന്മസ്ഥലമായ അയോധ്യയിലെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ രാമക്ഷേത്രങ്ങളാണ്. ഈ നഗരത്തിൽ നിങ്ങൾ എവിടെ പോയാലും നിങ്ങൾക്ക് എല്ലായ്പ്പോഴും രാമന്റെ പേര് കേൾക്കാനാകും. അയോദ്ധ്യയിലെ ഏറ്റവും മികച്ച രാമക്ഷേത്രങ്ങളിലൊന്നാണ് കനക് ഭവൻ ക്ഷേത്രം. കനക് എന്നാൽ സ്വർണം എന്നാണ് അർത്ഥമാക്കുന്നത്. രാമന്റെയും സീതയുടെയും വിഗ്രഹങ്ങളും സ്വർണ്ണാഭരണങ്ങളും സ്വർണ്ണ സിംഹാസനവുമാണ് ഈ ക്ഷേത്രത്തിന് ഈ പേര് നൽകിയിരിക്കുന്നത്. നിങ്ങൾ ഈ പുണ്യക്ഷേത്രം സന്ദർശിക്കുമ്പോഴെല്ലാം, സൂര്യോദയത്തിനോ സൂര്യാസ്തമയത്തിനോ സാക്ഷ്യം വഹിക്കുന്നത് ഒരിക്കലും നഷ്‌ടപ്പെടുത്തരുത്. ശ്രീകോവിലിന്റെ പ്രധാന മതിൽ കിഴക്ക് അഭിമുഖമായിട്ടാണ് കനക് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീരാമന്റെ രണ്ടാനമ്മയായ കെയ്കെയുടെ വിവാഹസമ്മാനമായിട്ടാണ് ഈ ക്ഷേത്രം ആദ്യം നിർമ്മിച്ചത്. പിന്നീട് ഇത് പുനർനിർമിച്ചു.

 രാം തീര്‍ത്ഥ് ക്ഷേത്രം, അമൃത്സര്‍

രാം തീര്‍ത്ഥ് ക്ഷേത്രം, അമൃത്സര്‍

ലങ്കയിൽ നിന്ന് വന്ന ശേഷം മര്യാദാ രാമനായ ശ്രീരാമന്‍ സീതയെ ഉപേക്ഷിച്ചിരുന്നു. ആ സമയത്ത് സീത വാൽമീകി മുനിയുടെ ആശ്രമത്തിൽ അഭയം പ്രാപിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ആ ഇടമാണ് ശ്രീരാം തീർത്ഥ്. ലവനും കുശനും സീത ജന്മം നല്കിയതും ഇവിടെ വെച്ചുതന്നെയാണ് എന്നാണ് വിശ്വാസം. ലവനും കുശനും പ്രഭു രാമന്റെ സൈന്യവും തമ്മിലുള്ള പോരാട്ടം ഇവിടെ നടന്നത് ശ്രീരാം തീര്‍ത്ഥ് ക്ഷേത്രത്തിലാണ്. രാമായണത്തിന്റെ ഇതിഹാസം മുഴുവൻ ഈ ആശ്രമത്തിൽ വെച്ചാണ് വാത്മികി രചിച്ചതെന്നാണ് വിശ്വാസം. . ഇത്തരം സുപ്രധാന സംഭവങ്ങളുടെ ഒരു പരമ്പര ശ്രീരാം തീർത്ഥക്ഷേത്രത്തെ ഇന്ത്യയിലെ ഏറ്റവും പവിത്രമായ രാമക്ഷേത്രങ്ങളിലൊന്നായി മാറ്റുന്നു.
PC:Harvinder Chandigarh

ആലത്തിയൂർ ശ്രീരാമ ഹനുമാൻ ക്ഷേത്രം

ആലത്തിയൂർ ശ്രീരാമ ഹനുമാൻ ക്ഷേത്രം

കേരളത്തിലെ മറ്റൊരു പ്രസിദ്ധമായ രാമ ക്ഷേത്രമാണ് ആലത്തിയൂര്‍ ശ്രീരാമ ഹനുമാന്‍ ക്ഷേത്രം. ഹനുമാൻ സീതയെ തിരക്കി ലങ്കയിലേക്കു പോകുന്നതിനു മുൻപ് ഇവിടെവെച്ചാണ് ശ്രീരാമൻ ഹനുമാന് നിർദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തത് എന്നാണ് വിശ്വാസം. ശ്രീരാമനേക്കാള്‍ ഹനുമാന് പ്രാധാന്യം നല്കുന്ന ക്ഷേത്രം കൂടിയാണിത്. കേരളത്തിലെ ഹനുമാന്‍ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം കൂടിയാണിത്. സീതയെ തേടി ഹനുമാല്‍ ലങ്കയിലേക്ക് ചാടിയ സംഭവത്തെ അനുസ്മരിപ്പിക്കുന്നതിനായി ഒരു മണല്‍ തിട്ടയും ഇവിടെ കാണുവാന്‍ സാധിക്കും. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ട സമീപത്താണ് ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. ആഗ്രഹ സാഫല്യത്തിനാണ് കൂടുതലും വിശ്വാസികള്‍ ഇവിടെ എത്തുന്നത്.

PC:Suresh Babunair

കുമാരനില്ലാത്ത ഊരിലെ ദേവി ക്ഷേത്രം, വിശ്വസിച്ചു പ്രാര്‍ത്ഥിച്ചാല്‍ അഭിവൃദ്ധി...കുമാരനല്ലൂരമ്മയുടെ വിശേഷങ്ങള്‍

ദേവി വളയെറിഞ്ഞയിടത്തെ ക്ഷേത്രം!! അപൂര്‍വ്വമായ പൂജകള്‍..അറിയാം വളയനാട് ദേവി ക്ഷേത്രം

Read more about: temples festivals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X