Search
  • Follow NativePlanet
Share
» »രാമനവമിയിൽ സന്ദർശിക്കുവാൻ ഈ ക്ഷേത്രങ്ങള്‍

രാമനവമിയിൽ സന്ദർശിക്കുവാൻ ഈ ക്ഷേത്രങ്ങള്‍

രാമനവമിയിൽ അറിഞ്ഞിരിക്കേണ്ട ഇന്ത്യയിലെ പ്രധാന ക്ഷേത്രങ്ങൾ പരിചയപ്പെടാം.

വൈഷ്ണവ വിശ്വാസികളും ഒപ്പം രാമഭക്തരും ഒരുപോലെ ആഘോഷിക്കുന്ന ഒന്നാണ് രാമനവമി. ശ്രീരാമന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ ദിനത്തിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ രാമ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും ആരാധനകളും ന‌‌ടത്താറുണ്ട്. ശ്രീരാമ ജയന്തിയെന്നും ഈ ദിവസം അറിയപ്പെടുന്നു. ചൈത്രമാസത്തിലെ വെളുത്ത പക്ഷത്തിലെ നവമിയിൽ പുണർതം നാളിലാണ് രാമൻ ജനിച്ചത്. 2020 ൽ ഏപ്രിൽ മാസം രണ്ടാം തിയ്യതി വ്യാഴാഴ്ചയാണ് ശ്രീരാമ നവമി ആഘോഷിക്കുന്നത്. വിശ്വാസികളുടെ ഇടയിൽ ഏറെ പ്രാധാന്യമുള്ള ദിവസം കൂടിയാണിത്. പ്രത്യേക പൂജകളും പ്രാർഥനകളും വ്രതങ്ങളുമായി ഈ ദിവസം അവർ ആഘോഷിക്കും. എങ്കിലും ഈ വർഷം രാജ്യമെങ്ങും ലോക്ഡൗൺ ആയതിനാൽ ക്ഷേത്ര ദർശനങ്ങൾ നടത്തുവാൻ പാടില്ല. എങ്കിലും ഇതാ നമ്മുടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രാമ ക്ഷേത്രങ്ങൾ പരിചയപ്പെടാം...

സീതാ രാമചന്ദ്രസ്വാമി ക്ഷേത്രം

സീതാ രാമചന്ദ്രസ്വാമി ക്ഷേത്രം

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ രാമ ക്ഷേത്രമാണ് തെലങ്കാനയിലെ ഭദ്രാചലത്തു സ്ഥിതി ചെയ്യുന്ന സീതാ രാമചന്ദ്രസ്വാമി ക്ഷേത്രം. ഹിന്ദു പുരാണങ്ങളനുസരിച്ച് മഹാവിഷ്ണുവിന്‍റെ ഏഴാമത്തെ അവതാരമായാണ് ശ്രീരാമനെ കണക്കാക്കുന്നത്. രാമൻ തന്റെ 14 വർഷത്തെ വനവാസക്കാലത്ത് ഭാര്യ സീതയോടും സഹോദരൻ ലക്ഷ്മണനോടുമൊപ്പം ഇവിടുത്തെ ദ്വാരകയിലെ കാട്ടിൽ താമസിച്ചുവെന്നാണ് വിശ്വസിക്കുന്നത്. കല്ലിൽ നിന്നും മനുഷ്യനായി ശാപമോക്ഷം ലഭിച്ച രാമന്‍റെ കടുത്ത ഭക്തയായ ഭദ്രാ എന്ന ഭക്തയിൽ നിന്നുമാണ് ഭദ്രാചലം എന്ന പേരുവന്നതെന്നാണ് കരുതുന്നത്. പിന്നീട് മറ്റുചില കാരണങ്ങളാൽ രാമൻ ഭദ്രയെ ഒരു പാറക്കെട്ട് ആക്കിമാറ്റിയെന്നും പറയപ്പെ‌ടുന്നു.

PC:Adityamadhav83

കാലാറാം ക്ഷേത്രം, നാസിക്ക്

കാലാറാം ക്ഷേത്രം, നാസിക്ക്

ശ്രീരാമ നവമിയിൽ തീർച്ചയായും ഓർത്തിരിക്കേണ്ട മറ്റൊരു ക്ഷേത്രമാണ് നാസിക്കിലെ കാലാറാം ക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രാമക്ഷേത്രം കൂടിയാണിത്. പ്രത്യേക തരത്തിലുള്ള കറുത്ത കല്ലിലാണ് ഇവിടുത്തെ രാമ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. അതിനാലാണ് കാലാ അഥവാ കറുപ്പ് എന്ന വാക്കിൽ നിന്നും കാലാറാം എന്നിവിടുത്തെ ശിവനെ വിളിക്കുന്നത്. 1788 ൽ സര്‍ദാർ രംഗ്റാവൂ ഒദ്ദേക്കർ എന്ന വ്യക്തിക്ക് സ്വപ്നത്തിൽ കിട്ടിയ ദർശനത്തിന്റെ തുടർച്ചയായാണ് ക്ഷേത്രം നിർമ്മിക്കുന്നത്.സമീപത്തെ ഗോദാവരി നദിയിൽ കറുത്ത നിറത്തിലുള്ള ഒരു വിഗ്രഹം കിടപ്പുണ്ടെന്നായിരുന്നു ദർശനം. സ്വപ്നത്തിൽ കണ്ട അതേയിടത്തു നിന്നു തന്നെ വിഗ്രഹം ലഭിച്ചുവെന്നും പിന്നീട് ക്ഷേത്രം നിർമ്മിച്ചെന്നുമാണ് വിശ്വാസം.

PC:Ekabhishek 2

രാംരാജ ക്ഷേത്രം, ഓർച്ച, മധ്യ പ്രദേശ്

രാംരാജ ക്ഷേത്രം, ഓർച്ച, മധ്യ പ്രദേശ്

മധ്യ പ്രദേശിലെ ഓർച്ചയെന്ന പുരാതന, ചരിത്ര നഗരത്തിൽ സ്ഥിതി ചെയ്യുന്ന രാംരാജ ക്ഷേത്രം രാമ വിശ്വാസികളുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. 1500 മുതല്‍ 3000 വരെ വിശ്വാസികളാണ് ഓരോ ദിവസവും ഇവിടെ വിദേശത്തു നിന്നും സ്വദേശത്തുനിന്നുമായി ഇവിടെ എത്തുന്നത്.
ബുന്‍ഡ്വേല രാജപുത്രന്മാരില്‍ മധുകര്‍ ഷാ ആണ് ക്ഷേത്ര നിർമ്മാണം തുടങ്ങിയതെങ്കിലും പൂർത്തിയാക്കുവാനുള്ള നിയോഗം മകനായ വീർ സിംഗ് ഡിയോയ്ക്കായിരുന്നു. കൃഷ്ണനുവേണ്ടിയാണ് അദ്ദേഹം ക്ഷേത്രം നിർമ്മിച്ചതെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയു‌‌ടെ സ്വപ്നത്തിൽ രാമൻ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിന് വേണ്ടി ക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവത്രെ. അങ്ങനെ ആ ക്ഷേത്രം രാമ ക്ഷേത്രമായി മാറുകയായിരുന്നു. രാമനെ രാജാവായി ആരാധിക്കുന്ന ഏക ക്ഷേത്രം കൂടിയാണിത്.

PC:Yann

രാം തീര്‍ഥ് ക്ഷേത്രം, അമൃത്സർ

രാം തീര്‍ഥ് ക്ഷേത്രം, അമൃത്സർ

ലങ്കയിൽ രാവണന്‍റെ കയ്യിൽ നിന്നും രക്ഷപെട്ട് വന്നതിനു ശേഷം സീതയെ കുറച്ചെങ്കിലും രാമൻ ഉപേക്ഷിച്ച നിലയിലായിരുന്നു. ആ സമയത്ത് വാത്മികി മഹർഷിയുടെ ആശ്രമമായിരുന്നു സീതാ ദേവിക്ക് അഭയമായിരുന്നു.ഇവി‌ടെവെച്ചു തന്നെയാണ് സീത അവരുടെ ഇരട്ടകുഞ്ഞുങ്ങൾക്ക് ജന്മം നല്കിയതും. ഇരട്ടകുഞ്ഞുങ്ങളു‌ടെ വഴക്കും ബഹളവും കാരണം രാമൻറെ സൈന്യം ഇവിടെയെത്തിയെന്നും ഇവരെ കണ്ടെത്തിയെന്നും പറയപ്പെടുന്നു. വാത്മികിയുടെ ഈ ആശ്രമത്തിനു ചുറ്റുമാണ് രാമായണത്തിലെ മിക്ക സംഭവങ്ങളും അരങ്ങേറിയിരിക്കുന്നത്. അതുകൊണ്ടു തന്നെ രാമവിശ്വാസികൾക്ക് ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രം കൂടിയാണിത്.

PC:Harvinder Chandigarh

കോദണ്ഡ സ്വാമി ക്ഷേത്രം, തിരുപ്പതി

കോദണ്ഡ സ്വാമി ക്ഷേത്രം, തിരുപ്പതി

ആന്ധ്രയിലെ പ്രധാനപ്പെട്ട രാമ ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പതിക്ക് സമീപം സ്ഥിതി ചെയ്യുന്ന കോദണ്ഡ സ്വാമി ക്ഷേത്രം. ആയിരക്കണക്കിന് വിശ്വാസികൾ ദിവസേന എത്തിച്ചേരുന്ന ഈ ക്ഷേത്രം രാമ-രാവണ യുദ്ധത്തിൽ രാമന്‍റെ വിജയത്തോട് ചേർന്നു നിർത്തുന്ന ഒരു ക്ഷേത്രമാണ്. രാവണനുമായുള്ള യുദ്ധം കഴിഞ്ഞ് സീതയും രാമനും ലക്ഷ്മണനും തിരിച്ച് വന്നവഴി വിശ്രമിച്ച ഇടമാണിത്. രാമനവമിയിൽ ഇവിടെ വലിയ ആഘോഷങ്ങൾ നടക്കാറുണ്ട്.

PC:Siva1249

രാമനാഥ സ്വാമി ക്ഷേത്രം

രാമനാഥ സ്വാമി ക്ഷേത്രം

രാമനുമായി ബന്ധപ്പെട്ടു കിടക്കുന്ന ഏറ്റവും പ്രശസ്തമായ ഇടങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ രാമേശ്വരം. രാമ-രാവണ യുദ്ധവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രധാന ഇടം കൂടിയാണിത്. ലങ്കയിൽ നിന്നും തിരിച്ചുവരുന്ന വഴി രാമനും കൂട്ടരും ആദ്യം ഭൂമിയിൽ ഇറങ്ങിയ ഇടം കൂടിയായിരുന്നു ഇത്. ജനനം കൊണ്ട് ബ്രാഹ്മണനായിരുന്ന രാവണനെ കൊലപ്പെടുത്തിയതിൽ രാമന് ബ്രഹ്മഹത്യാപാപം ഉണ്ടായിരുന്നു. അതിന് പരിഹാരം ചെയ്തത് ഇവിടെ വെച്ചാണെന്നാണ് വിശ്വാസം. സീതാദേവി പ്രതിഷ്ഠ നടത്തിയതും ഹനുമാന്‍ കൊണ്ടുവന്നതുമടക്കം രണ്ടു ശിവലിംഗ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.

PC:M.Mutta

രഘുനാഥ ക്ഷേത്രം, ജമ്മു കാശ്മീർ

രഘുനാഥ ക്ഷേത്രം, ജമ്മു കാശ്മീർ

വ‌‌ടക്കേ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാമ ക്ഷേത്രങ്ങളിലൊന്നാണ് ജമ്മുവിലെ രഘുനാഥ ക്ഷേത്രം. മുഗള്‍ വാസ്തു വിദ്യയിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം ഉപക്ഷേത്രങ്ങളാല്‍ സമ്പന്നം കൂടിയാണ്. ഹൈന്ദവ വിശ്വാസമനുസരിച്ചുള്ള എല്ലാ ദേവന്മാരുടെയും ദേവതകളുടെയും ചിത്രങ്ങള്‍ ഇവിടെ കാണാം.

തൃപ്രയാർ രാമ ക്ഷേത്രം

തൃപ്രയാർ രാമ ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രശസ്തവും പുരാതനവുമായ രാമ ക്ഷേത്രമാണ് തൃശൂർ ജില്ലയിലെ തൃപ്രയാർ രാമ ക്ഷേത്രം. തൃശ്ശൂർ, എറണാകുളം ജില്ലകളിലെ പ്രസിദ്ധമായ നാലമ്പലങ്ങളിലെ ആദ്യക്ഷേത്രമാണിത്.
തൃപ്രയാർ തേവർ, തൃപ്രയാറപ്പൻ എന്നീ പേരുകളിലാണ് ഇവിടെ രാമനെ ആരാധിക്കുന്നത്. ദുഖങ്ങളും ദാരിദ്രവും അകലുവാൻ ഇവി‌ടെ പോയാൽ മതി എന്നാണ് വിശ്വാസം. ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണൻ പൂജ നടത്തിയിരുന്ന വിഗ്രഹങ്ങളാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം. ക്ഷേത്രത്തിനു മുന്നിലൂ‌‌ടെ തൃപ്രയാർ പുഴ ഒഴുകുന്നു.

PC:Challiyan

കനക് ഭവൻ ക്ഷേത്രം, അയോധ്യ

കനക് ഭവൻ ക്ഷേത്രം, അയോധ്യ

രാമന്‍റെ ജന്മസ്ഥലമെന്ന നിലയിൽ പ്രസിദ്ധമാണ് അയോധ്യ. അയോധ്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാമ ക്ഷേത്രമാണ് കനക്ഭവൻ ക്ഷേത്രം. കനകം എന്നാൽ സ്വർണ്ണമെന്നാണല്ലോ. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ സ്വർണ്ണത്തിൽ പൊതിഞ്ഞ ശ്രീരാമന്‍റെയും സീതയുടെയും വിഗ്രഹങ്ങളും കിരീടവും ഒക്കെയാണ് പേരു വരുവാനുള്ള കാരണം. രാമന്റെ വളർത്തമ്മയായ കൈകേയി രാമന്‍റെ വിവാഹ സമ്മാനമായി നിർമ്മിച്ചു നല്കിയ ക്ഷേത്രം കൂടിയാണിത്.

തിരുവില്വാമല, തൃശ്ശൂര്‍

തിരുവില്വാമല, തൃശ്ശൂര്‍

കേരളത്തിലെ പ്രസിദ്ധമായ മറ്റൊരു രാമ ക്ഷേത്രമാണ് തൃശൂർ ജില്ലയിലെ തിരുവില്വാമല ക്ഷേത്രം. ഈ ക്ഷേത്രം പരശുരാമന്‍ നിര്‍മ്മിച്ചതാണെന്നും ഇവിടത്തെ ശ്രീരാമപ്രതിഷ്ഠ സ്വയംഭൂവാണെന്നും വിശ്വാസികള്‍ കരുതുന്നു.

ഗണപതിയെ കിട്ടാനായി പാര്‍വ്വതി ഒന്നും രണ്ടുമല്ല നീണ്ട 12 വർഷങ്ങളാണത്രെ പാർവ്വതി ഈ ഗുഹയിൽ തപസ്സനുഷ്ഠിച്ചത്!!ഗണപതിയെ കിട്ടാനായി പാര്‍വ്വതി ഒന്നും രണ്ടുമല്ല നീണ്ട 12 വർഷങ്ങളാണത്രെ പാർവ്വതി ഈ ഗുഹയിൽ തപസ്സനുഷ്ഠിച്ചത്!!

വര്‍ഷത്തിൽ ആറുമാസം മാത്രം പ്രവേശനം, വിശ്വാസത്തിനും ഉയരെയുള്ള ബദരിനാഥ്വര്‍ഷത്തിൽ ആറുമാസം മാത്രം പ്രവേശനം, വിശ്വാസത്തിനും ഉയരെയുള്ള ബദരിനാഥ്

PC:Aruna

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X