Search
  • Follow NativePlanet
Share
» »രാമനവമിയുടെ പുണ്യം പകരും രാമക്ഷേത്രങ്ങൾ

രാമനവമിയുടെ പുണ്യം പകരും രാമക്ഷേത്രങ്ങൾ

ശ്രീ രാമനെ ആരാധിക്കുന്ന കേരളത്തിലെ പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങൾ പരിചയപ്പെടാം...

കേരളത്തിൽ പ്രത്യേകതകളുള്ള ക്ഷേത്രങ്ങളൊരുപാടുണ്ടെങ്കിലും എടുത്തു പറയേണ്ടത് ഇവിടുത്തെ രാമ ക്ഷേത്രങ്ങളാണ്. വിഷ്ണുവിന്‍റെ അവതാരങ്ങളിൽ ഏഴാമത്തെ അവതാരമായ ശ്രീരാമനു വിശ്വാസികളുടെ മനസ്സിൽ എന്നും പ്രത്യേക സ്ഥാനമുണ്ട്. രാമായണ പാരായണവും നാമജപവും ഒക്കെയായി രാമനെ സ്മരിക്കാത്ത വിശ്വാസികൾ കാണില്ല. ശ്രീ രാമനെ ആരാധിക്കുന്ന കേരളത്തിലെ പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങൾ പരിചയപ്പെടാം...

തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം

തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം

കേരളത്തിലെ ഏറ്റവും പുരാതനമായ രാമ ക്ഷേത്രങ്ങളിലൊന്നാണ് തൃശൂർ ജില്ലയിലെ തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം. നാലമ്പല ക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ക്ഷേത്രവും ഇതു തന്നെയാണ്. ശ്രീകൃഷ്ണൻ ദ്വാരകയിൽ പൂജ ചെയ്തുകൊണ്ടിരുന്ന വിഗ്രഹമാണ് ഇവിടെ പൂജിക്കുന്നത് എന്നാണ് വിശ്വാസം. സർവ്വ ദുരിതങ്ങളും ദുഖങ്ങളും അകലുവാൻ തൃപ്രയാറപ്പനെ സന്ദർശിച്ചാൽ മതി എന്നാണ് വിശ്വാസം. വെ‌‌ടിവഴിപാ‌‌ടാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാ‌‌ട്. മീനൂ‌ട്ട് ഇവിടുത്തെ പ്രധാന വഴിപാടുകൂടിയാണ്.

PC:Challiyan

വെളിനല്ലൂർ ശ്രീരാമ ക്ഷേത്രം

വെളിനല്ലൂർ ശ്രീരാമ ക്ഷേത്രം

കൊല്ലം ജില്ലയിൽ ഇത്തിക്കരയാറിനു സമീപം സ്ഥിതി ചെയ്യുന്ന വെളിനെല്ലൂർ രാമക്ഷേത്രം കേരളത്തിലെ മറ്റൊരു രാമ ക്ഷേത്രമാണ്. പഴക്കം കൊണ്ടും പുരാണ സംഭവങ്ങളോ‌‌ട് കൊണ്ടും ഏറെ പ്രസിദ്ധമാണ് ഇത്. ശ്രീരാമനെ കൂടാതെ ഇവിടെ പ്രധാന പ്രതിഷ്ഠ ഇണ്ടിളിയപ്പനാണ്. കർക്കിടകവാവു ബലിതർപ്പണത്തിന് സമീപ ജില്ലകളിൽ നിന്നുപോലും ഇവി‌ടെ ആളുകൾ എത്താറുണ്ട്.

തിരുവങ്ങാട് ക്ഷേത്രം

തിരുവങ്ങാട് ക്ഷേത്രം

കേരളത്തിലെ മറ്റൊരു പ്രധാനപ്പെട്ട രാമ ക്ഷേത്രമാണ് കണ്ണൂർ തലശ്ശേരിയിലെ തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം. ചെമ്പൻ അമ്പലം എന്നും ഇതറിയപ്പെടുന്നു. ക്ഷേത്രത്തിന്‍റെ മേൽക്കൂര ചെമ്പുതകിടു കൊണ്ട് നിർമ്മിച്ചതിനാലാണ് ഇങ്ങനെയൊരു പേര് കിട്ടിയിരിക്കുന്നത്. ഖരവധം കഴിഞ്ഞ ഉടനെ ഉള്ള നിലയിലുള്ള ഭാവമാണ് ഇവിടുത്തെ പ്രതിഷ്ഠയ്ക്ക്. ടിപ്പു സുൽത്താന്റെ പടയോട്ടവുമായി ബന്ധപ്പെ‌ട്ട പല കഥകലും ഈ ക്ഷേത്രത്തിന് പറയുവാനുണ്ട്. ഇരട്ടമതിലകമുള്ള ഏക ക്ഷേത്രം കൂടിയാണ് തിരുവങ്ങാട്. രണ്ടാം മതിലകത്തേയ്ക്കുള്ള പ്രവേശനകവാടത്തിന് മുകളിലായി ശ്രീരാമപട്ടാഭിഷേകത്തിന്റെ രൂപം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.

PC:Dvellakat

കടവല്ലൂർ ശ്രീരാമസ്വാമിക്ഷേത്രം

കടവല്ലൂർ ശ്രീരാമസ്വാമിക്ഷേത്രം

ഭീമസേനന്റെ പുത്രൻ ഘടോൽകൻ പ്രതിഷ് നടത്തിയ ക്ഷേത്രമാണ് കടവല്ലൂർ രാമസ്വാമിക്ഷേത്രം. അയ്യായിരത്തിലധികം വർഷത്തെ പഴക്കം ഈ ക്ഷേത്രത്തിനുണ്ട് എന്നാണ് വിശ്വാസം. തൃശൂർ, മലപ്പുറം ജില്ലകളുടെ അതിർത്തിയിലായാണ് ക‌‌ടവല്ലുർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രതിഷ്ഠ രാമസങ്കല്പമാണെങ്കിലും മഹാവിഷ്ണുവാണുള്ളത്. ശ്രീരാമന്റെ പിതാവ് ദശരഥ രാജാവ് പൂജിച്ചിരുന്ന വിഗ്രഹമാണ് ഇവിടുത്തേത് എന്നാണ് വിശ്വാസം.

ആലത്തിയൂർ ശ്രീരാമ ഹനുമാൻ ക്ഷേത്രം

ആലത്തിയൂർ ശ്രീരാമ ഹനുമാൻ ക്ഷേത്രം


രാമനെയും ഹനുമാനെയും ആരാധിക്കുന്ന ആലത്തിയൂർ ഹനുമാൻ ക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂരിനടുത്താണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ ശ്രീരാമനേക്കാൾ ഹനുമാന് പ്രാധാന്യം നല്കിയിരിക്കുന്ന ക്ഷേത്രം കൂടിയാണിത്. ഹനുമാൻ ക്ഷേത്രം എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നതും. ഹനുമാൻ സീതയെ തിരക്കി ലങ്കയിലേക്കു പോകുന്നതിനു മുൻപ് ഇവിടെവെച്ചാണ് ശ്രീരാമൻ ഹനുമാന് നിർദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തത് എന്നാണ് വിശ്വാസം. വിടെ ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഒരു തിട്ട കെട്ടിയിട്ടുണ്ട്. ഈ തിട്ടയുടെ ഒരറ്റത്ത് കടലിന്റെ പ്രതീകമായി ഒരു വലിയ കരിങ്കല്ല് വെച്ചിട്ടുണ്ട്. വിശ്വാസികൾ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ ചാടുന്നു. ഇങ്ങനെ ചെയ്താൽ ആരോഗ്യവും ദീർഘായുസ്സും ലഭിക്കുമെന്നാണ് വിശ്വാസം.

PC:Suresh Babunair

തിരുവല്വാമല ക്ഷേത്രം

തിരുവല്വാമല ക്ഷേത്രം

ശ്രീരാമനെയും ലക്ഷ്മണനെയും ആരാധിക്കുന്ന തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രം തൃശൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തില‌ എടുത്തു പറയേണ്ട രാമ ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്. ക്ഷേത്രം പരശുരാമന്‍ നിര്‍മ്മിച്ചതാണെന്നും ഇവിടത്തെ ശ്രീരാമപ്രതിഷ്ഠ സ്വയംഭൂവാണെന്നും വിശ്വാസികള്‍ കരുതുന്നു. ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്ന് പുനർജ്ജനി ഗുഹയാണ്. വൃശ്ചികമാസത്തിൽ ഗുരുവായൂർ ഏകാദശി ദിവസം മാത്രമേ ഇതിനകത്ത് പ്രവേശനമുള്ളൂ

PC:Aruna

തൃപ്പൂണ്ണിത്തുറ ശ്രീരാമ സ്വാമി ക്ഷേത്രം

തൃപ്പൂണ്ണിത്തുറ ശ്രീരാമ സ്വാമി ക്ഷേത്രം

എറണാകുളം ജില്ലയിലെ രാമ ക്ഷേത്രങ്ങളിലൊന്നാണ് തൃപ്പൂണിത്തുറയ്ക്ക് സമീപമുള്ള ശ്രീരാമ സ്വാമി ക്ഷേത്രം. ഗൗര സാരസ്വത ബ്രാഹ്മണരാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ശ്രീരാമൻ, സീത, ലക്ഷ്മണൻ എന്നിവർ ഒരുമിച്ച് നിൽക്കുന്ന പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.

രാമനവമിയിൽ സന്ദർശിക്കുവാൻ ഈ ക്ഷേത്രങ്ങള്‍രാമനവമിയിൽ സന്ദർശിക്കുവാൻ ഈ ക്ഷേത്രങ്ങള്‍

ഗണപതിയെ കിട്ടാനായി പാര്‍വ്വതി ഒന്നും രണ്ടുമല്ല നീണ്ട 12 വർഷങ്ങളാണത്രെ ഈ ഗുഹയിൽ തപസ്സനുഷ്ഠിച്ചത്!!ഗണപതിയെ കിട്ടാനായി പാര്‍വ്വതി ഒന്നും രണ്ടുമല്ല നീണ്ട 12 വർഷങ്ങളാണത്രെ ഈ ഗുഹയിൽ തപസ്സനുഷ്ഠിച്ചത്!!

PC: Rajesh Unuppally

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X