Search
  • Follow NativePlanet
Share
» » അനധികൃത കടന്നുകയറ്റവും അപകടങ്ങളും, സ്വര്‍ഗ്ഗത്തിലേക്കുള്ള പടികള്‍ എടുത്തുമാറ്റുന്നു....

അനധികൃത കടന്നുകയറ്റവും അപകടങ്ങളും, സ്വര്‍ഗ്ഗത്തിലേക്കുള്ള പടികള്‍ എടുത്തുമാറ്റുന്നു....

ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളും ഒരിക്കല്‍ പോയാല്‍ തിരികെ വരുവാന്‍ തോന്നിപ്പിക്കാത്ത ഭംഗിയും... ഇത് ഹവായി... സഞ്ചാരികളുടെ ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗം. അതൊക്കെ മാറ്റി നിര്‍ത്തിയാല്‍ ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ച എന്നത് സ്വര്‍ഗ്ഗത്തിലേക്കുള്ള ആ കോണിപ്പടികളാണ്.
ആകാശത്തിന്റെ കവാടത്തിലേക്കെന്നപോലെ കാല്‍ന‌ടയായി കയറിപ്പോകേണ്ട ഈ പടികള്‍ കുത്തനെയുള്ള കയറ്റമാണ്. ഒവാഹുവിലെ ഏറ്റവും പ്രശസ്തമായ നിരോധിത പാതകളിൽ ഒന്നാണിത്

മനുഷ്യ നിര്‍മ്മിത അത്ഭുതം

മനുഷ്യ നിര്‍മ്മിത അത്ഭുതം

യുഎസ്എയിലെ ഏറ്റവും പ്രശസ്തമായ മനുഷ്യനിർമ്മിത അത്ഭുതങ്ങളിൽ ഒന്നായാണ് സ്റ്റെയര്‍വേ ടു ഹെവന്‍ അറിയപ്പെടുന്നത്. എന്നാല്‍ ഏറ്റവും പുതിയ വാര്‍ത്തകള്‍ അനുസരിച്ച് ഈ പാത പൂര്‍ണ്ണമായം നീക്കം ചെയ്യുവാന്‍ ഒരുങ്ങുകയാണ് ഗവണ്‍മെന്‍റ്. അനധികൃതമായ കടന്നുകയറ്റങ്ങളും പരിപാലനത്തിലെ അമിതമായ ചിലവുമാണ് ഇതിനു കാരണമായി പറയുന്നത്.

1940 കളില്‍

1940 കളില്‍

പേള്‍ ഹാര്‍ബര്‍ അക്രമണത്തിനു ശേഷം

പേള്‍ ഹാര്‍ബര്‍ അക്രമണത്തിനു ശേഷം

രണ്ടാം ലോകമഹായുദ്ധത്തിന്‍റെ കാലത്തായിരുന്നു ഈ പടികള്‍ നിര്‍മ്മിച്ചത്. കൃത്യമായി പറഞ്ഞാല്‍ പേള്‍ ഹാര്‍ബര്‍ കപ്പല്‍ അക്രമിക്കപ്പെട്ട ശേഷം യുഎസ് അധീനതയിലുള്ള കപ്പലുകളിലേക്കും അന്തര്‍വാഹിനികളിലേക്കും ആവശ്യമായ വിവരങ്ങള്‍ കൃത്യമായി എത്തിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു ഇത്.

കഴിഞ്ഞ 34 വര്‍ഷമായി

കഴിഞ്ഞ 34 വര്‍ഷമായി

സൈനിക ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച ഇവിടെ പലപ്പോഴും സഞ്ചാരികളെയും സന്ദര്‍ശകരെയും അനുവദിച്ചിരുന്നില്ല. എങ്കില്‍ത്തന്നെയും കേട്ടറിഞ്ഞ് സ്വര്‍ഗ്ഗത്തിലേക്കുള്ല പടികള്‍ കയറുവാന്‍ ആളുകള്‍ എത്തിക്കൊണ്ടേയിരുന്നു. കഴിഞ്ഞ 34 വർഷമായി പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല എന്നതാണ് നിയമപരമായ കാര്യം. എങ്കിലും ഇന്നും ഓരോ വർഷവും ആയിരക്കണക്കിന് ഔട്ട്ഡോർ പ്രേമികള്‍ സാഹസികത തേടി ഇവി‌ടെ എത്തുന്നു.യാത്രയു‌ടെ പല ഭാഗങ്ങളിലും മേഗം കയ്യെത്തുന്ന ദൂരത്തില്‍ കാണാം.മേഘങ്ങവെ തൊടുന്ന പോലുള്ള അനുഭവമാണ് ഈ ഉയരങ്ങളിലേക്കുള്ള യാത്ര നല്കുന്നത്,
PC:Jstan2000

പൂര്‍ണ്ണമായും അടച്ചേക്കും!

പൂര്‍ണ്ണമായും അടച്ചേക്കും!

പല കാരണങ്ങളാല്‍ പിന്നീട് 1987 -ൽ ഇത് ഉപേക്ഷിക്കപ്പെടുകയും പൊതുജനങ്ങൾക്കായി അടയ്ക്കുകയും ചെയ്തു, എന്നിരുന്നാലും 2003 -ൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. 1950 -കളിൽ ഉപേക്ഷിക്കപ്പെട്ട ശേഷം പടികൾ താരതമ്യേന അജ്ഞാതവും ആളുകള്‍ എത്താത്ത ഇടവുമാി മാറിയെങ്കിലും , പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ ഇവിടം വീണ്ടും പ്രചാരത്തില്‍ വരികയായിരുന്നു.

കാരണമിങ്ങനെ

കാരണമിങ്ങനെ


അതിക്രമിച്ചു കടക്കൽ, വ്യക്തിപരമായ പരിക്കുകൾ, ആക്രമണാത്മക ജീവിവർഗ്ഗങ്ങൾ, പൊതുജനങ്ങളുടെ മൊത്തത്തിലുള്ള സുരക്ഷ എന്നിവ പരിഗണിച്ചാണ് പടികള്‍ പൂര്‍ണ്ണമായും അ‌ടച്ചുപൂട്ടുന്നതെന്ന് ഹോണോലുലു മേയർ റിക്ക് ബ്ലാംഗിയാർഡി പറഞ്ഞു. ഉചിതമായ സൗകര്യങ്ങളോ പാർക്കിംഗോ നൽകാനുള്ള ശേഷി ഇല്ലാത്ത ഈ റെസിഡൻഷ്യൽ പ്രദേശത്തുകൂടി ഹൈക്കിങ് വിനോദ സഞ്ചാര ആവശ്യള്‍ക്കായി കടക്കുന്നത് അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു. 2003 ല്‍ പടികള്‍ മുഴുവന്‍ പൂര്‍ണ്ണമായും നന്നാക്കിയിരുന്നു. അറ്റകുറ്റപ്പണികളുടെ മൊത്തം ചെലവ് $ 875,000 ആയിരുന്നു. നിലവില്‍ അനധികൃതമായി ഇവിടെ പ്രവേശിക്കുന്നവര്‍ക്ക് ആയിരം ഡോളറാണ് ഫൈന്‍.

ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ടയിടം!പക്ഷേ സഞ്ചാരികള്‍ക്ക് സ്വര്‍ഗ്ഗം, സമയം മുതല്‍ നിയമം വരെ വേറെ!!ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ടയിടം!പക്ഷേ സഞ്ചാരികള്‍ക്ക് സ്വര്‍ഗ്ഗം, സമയം മുതല്‍ നിയമം വരെ വേറെ!!

ഹവായിലെ വിലക്കപ്പെട്ട ദ്വീപ്...താമസക്കാര്‍ 70 പേര്‍...പ്രവേശിക്കുവാന്‍ രണ്ടു വഴികള്‍...ഹവായിലെ വിലക്കപ്പെട്ട ദ്വീപ്...താമസക്കാര്‍ 70 പേര്‍...പ്രവേശിക്കുവാന്‍ രണ്ടു വഴികള്‍...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X