Search
  • Follow NativePlanet
Share
» »അണക്കെട്ടിനു നടുവിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ

അണക്കെട്ടിനു നടുവിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ

By Elizabath Joseph

ഉയർന്നു പൊങ്ങുന്നതിനോടൊപ്പം വിവാദങ്ങളും കൂടെക്കൂട്ടിയ ഒരു നിർമ്മിതിയാണ് ഗുജറാത്തിലെ പട്ടേൽ പ്രതിമ. ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയായ സർദാർ വല്ലഭായ് പട്ടേലിന്റെ സ്മരണയ്ക്കായി ഒരുക്കിയിരിക്കുന്ന ഈ പ്രതിമ ഐക്യ പ്രതിമ എന്ന പേരിലാണ് അറിയപ്പെടുന്നത് . ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്നറിയപ്പെടാൻ, അമേരിക്കയിലെ സ്റ്റ്യാചു ഓഫ് ലിബർട്ടിയുടെ രണ്ടിരട്ടി വലുപ്പമുള്ള,ഐക്യപ്രതിമയുടെ വിശേഷങ്ങളിലേക്ക്!!!

പട്ടേൽ പ്രതിമ

പട്ടേൽ പ്രതിമ

ഇന്ത്യൻ സ്വാന്ത്ര്യ ചരിത്രത്തിലെ അനിഷേധ്യ നേതാക്കളിലൊരാളായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ സ്മരണയ്ക്കായാണ് ഐക്യപ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഭാരതത്തിന്റെ നിർമ്മാണത്തിൽ മുഖ്യ പങ്ക് വഹിച്ച പട്ടേൽ
സ്വതന്ത്യ ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി കൂടി ആയിരുന്നു. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നാണ് പട്ടേൽ അറിയപ്പെടുന്നത്.

PC:wikipedia

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ

നിർമ്മാണം പൂർത്തിയായപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന വിശേഷണവുമായാണ് പട്ടേൽ പ്രതിമ വന്നത്. 18 മീറ്റർ അഥവാ 597 അടിയാണ് ഈ പ്രതിമയുടെ ഉയരം. എന്നാൽ താഴെ നിന്നും നോക്കുമ്പോൾ ഈ പ്രതിമയുടെ യഥാർഥ ഉയരം 240 മീറ്റർ ആണ്. വെങ്കലത്തിൽ തീർത്ത ഈ പ്രതിമ ലോകമെമ്പാടുമുള്ള സഞ്ചാരികളുയെ യാത്രാ പട്ടികയിൽ ഇടം നേടിയിട്ടുമുണ്ട്.

PC:Vijayakumarblathur

അണക്കെട്ടിനു നടുവിലെ ജലാശയത്തിൽ

അണക്കെട്ടിനു നടുവിലെ ജലാശയത്തിൽ

ഗുജറാത്തിലെ സര്‍ദാർ സരോവർ അണക്കെട്ടിനുുള്ളിലെ ജലാശയത്തിനു നടുവിലുള്ള സാധു ബേട് ദ്വീപിലാണ് ഏകദാ പ്രതിമ സ്ഥിതി ചെയ്യുന്നത്.സർദാർ സരോവർ അണക്കെട്ടിൽ നിന്ന് 3.321 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. എന്നിരുന്നാലും ഇവിടേക്ക് എത്തിപ്പെടാൻ ഏറ്റവും മികച്ച മാര്‍ഗങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

PC:Vijayakumarblathur

പിന്നിലാക്കിയ റെക്കോർഡുകൾ

പിന്നിലാക്കിയ റെക്കോർഡുകൾ

ലോകത്തിലെ തന്നെ വമ്പൻമാരായ പല പ്രതിമകളുടെയും റെക്കോർഡുകൾ തകർത്തു കൊണ്ടായിരിക്കും പട്ടേൽ പ്രതിമ വരിക.
ചൈനയിലെ ഹെനാനിലുള്ള സിപ്രിങ് ടെമ്പിൾ ബുദ്ധ (153 മീറ്റർ),ന്യൂയോർക്കിലെ സ്റ്റ്യാചു ഓഫ് ലിബർടി (93 മീറ്റർ),ബ്രസീലിലെ റിയോജി ജനീറോയിലുള്ള ക്രൈസ്റ്റ് ദ റെഡീമർ(40 മീറ്റർ) എന്നീ പ്രശസ്ത പ്രതിമകളെയാണ് നിർമ്മാണം പൂർത്തിയാകുമ്പോൾ പട്ടേൽ പ്രതിമ പിന്നിലാക്കുക.

PC:wikipedia

മുടക്കമില്ലാത്ത നിർമ്മാണം

മുടക്കമില്ലാത്ത നിർമ്മാണം

നീണ്ട അ‍ഞ്ചു വർഷത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കൊടുവിൽ 2018 ഒക്ടോബർ 31 നു ഏകതാ പ്രതിമ രാജ്യത്തിന് സമർപ്പിച്ചു. കാൽ ലക്ഷത്തോളം പേർ രാപ്പകൽ മുടക്കമില്ലാത്ത അധ്വാനം നടത്തിയിരുന്നുവെന്നാണ് കണക്കുകൾ.

പ്രതിമ മാത്രമല്ല

പ്രതിമ മാത്രമല്ല

പട്ടേൽ പ്രതിമ കാണാനെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത് പല കാഴ്ചകളാണ്. സന്ദർശക കേന്ദ്രം,സംഗ്രഹാലയം, സ്മാരക ഉദ്യാനം, കൺവെൻഷൻ സെന്റർ, പട്ടേലിന്റെ ജീവിതത്തിലെ പ്രധാന കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ലേസർ ഷോ , 500 അടി ഉയരത്തിൽ നിന്നും പട്ടേൽ പ്രതിമ കാണുവാനുള്ള സൗകര്യംതുടങ്ങിയവയൊക്കെ ഈ പ്രതിമയുടെ ഭാഗമായി ഉയർന്നു വന്ന കാര്യങ്ങളാണ്.

 ഉദ്ഘാടനം ഒക്ടോബർ 31 ന്

ഉദ്ഘാടനം ഒക്ടോബർ 31 ന്

സർദാർ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മദിനമായ ഒക്ടോബർ 31 നാണ് പ്രതിമ ഉദ്ഘാടനം ചെയ്തത്. 2013 ഒക്ടോബർ 31 നാണ് ഇതിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചത്..

ഉരുക്കു മനുഷ്യന്റെ ഇരുമ്പ് പ്രതിമ

ഉരുക്കു മനുഷ്യന്റെ ഇരുമ്പ് പ്രതിമ

കാരിരുമ്പും വെങ്കലവും ഉപയോഗിച്ചാണ് ഈ പ്രതിമ നിർമ്മിക്കുന്നത്. ഉരുക്കിനോളം കട്ടിയുള്ള ചട്ടത്തിൽ സിമന്റ് കോൺക്രീറ്റ് കൊണ്ട് പൊതിഞ്ഞാണ് ഇത് നിർമ്മിക്കുന്നത്. ഇതിനു ഏറ്റവും പുറമേയുള്ള ഭാഗം വെങ്കലം കൊണ്ട് പൊതിഞ്ഞിരിക്കുകയാണ്.

PC:Government of India

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച ലോഹം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച ലോഹം

പട്ടേൽ പ്രതിമയുടെ നിർമ്മാണത്തിനാവശ്യമായ ലോഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായാണ് ശേഖരിച്ചത്. പട്ടേലിനോടുള്ള ആദരനായി ആറു ലക്ഷം ഗ്രാമങ്ങളിൽ നിന്നും കർഷകർ ശേഖരിക്കുന്ന ഉരുക്ക് കൊണ്ട് നിർമ്മിക്കും എന്നായിരുന്നു അത്. എന്നാൽ ഈ പറഞ്ഞതിൻറെ മൂന്നിലൊന്ന് സ്ഥലങ്ങളിൽ നിന്നുമാത്രമേ ലോഹം സ്വീകരിക്കുവാൻ പറ്റിയുള്ളൂ എന്നതാണ് യാഥാർഥ്യം.

PC:Vijayakumarblathur

ചൈനയും പ്രതിമയും

ചൈനയും പ്രതിമയും

പട്ടേൽ എന്നും മാറ്റിനിർത്തിയിരുന്ന ചൈനയുടെ കരങ്ങൾ പട്ടേൽ പ്രതിമയിൽ പതിഞ്ഞിട്ടുണ്ട് എന് കാര്യം രാജ്യത്ത് വലിയ ചർച്ചകൾക്കും വിമർശനത്തിനും ഇടയാക്കിയിരുന്നു. പ്രതിമയുടെ ഏറ്റവും പുറമേയുള്ള വെങ്കല രൂപം ചൈനയിൽ നിർമ്മിച്ചു എന്നാണ് റിപ്പോർട്ടുകൾ.

PC:Vijayakumarblathur

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

അഹ്മദാബാദിൽ നിന്നും 201 കിലോമീറ്റർ അകലെയാണ് ഈ പ്രതിമയുള്ളയിടം. ഏകദേശം നാലു മണിക്കൂറാണ് അഹ്മദാബാദിൽ നിന്നും ഇവിടേക്കുള്ള ദൂരം.

Read more about: gujarat monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X