Search
  • Follow NativePlanet
Share
» »ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് അന്‍റാര്‍ട്ടിക്കയിലുമുണ്ട് ഇന്ത്യന്‍ പോസ്റ്റ് ഓഫീസ്

ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് അന്‍റാര്‍ട്ടിക്കയിലുമുണ്ട് ഇന്ത്യന്‍ പോസ്റ്റ് ഓഫീസ്

വാട്സ് ആപ്പിന്‍റെയും മെസഞ്ചറിന്‍റെയും ഈ കാലത്ത് പോസ്റ്റ് ഓഫീസും കത്തുകളുമെല്ലാം പഴഞ്ചനായിരിക്കുകയാണ്. ഇന്നത്തെ തലമുറയിലെ മിക്കവര്‍ക്കും വലിയ പരിചയം കൂടി കാണില്ലെങ്കിലും പഴമക്കാര്‍ക്ക് ഒരുപാട് ഓര്‍മ്മകളുറങ്ങുന്ന ഒന്നാണ് കത്തുകളും കാര്‍ഡുകളുമെല്ലാം. ചുവന്ന നിറത്തിലുള്ള തപാല്‍പെട്ടിയും കത്തുകളുമായി വരുന്ന പോസ്റ്റ് മാനുമെല്ലാം ഇന്ന് കുറേയേറെ പഴയ കാഴ്ചകളായി മാറിയി‌ട്ടുണ്ട്.
വ്യത്യസ്തത നിറഞ്ഞ ഒരുപാട് പോസ്റ്റ് ഓഫീസുകളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. തടാകത്തിലൂടെ ഒഴുകി നടക്കുന്നതും ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതുമെല്ലാമായി വിസ്മയിപ്പിക്കുന്ന കുറേയേറെ പോസ്റ്റ് ഓഫീസുകള്‍. കുറച്ചുകൂടി വിസ്മയിപ്പിക്കുന്ന ഒരു പോസ്റ്റ് ഓഫീസിനെക്കുറിച്ചാണ് ഇന്നു പറയുന്നത്. അന്‍റാര്‍ട്ടിക്കയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ പോസ്റ്റ് ഓഫീസാണ് ഇന്നത്തെ താരം.

അന്‍റാര്‍ട്ടിക്കയിലെ ഇന്ത്യന്‍ പോസ്റ്റ് ഓഫീസ്

അന്‍റാര്‍ട്ടിക്കയിലെ ഇന്ത്യന്‍ പോസ്റ്റ് ഓഫീസ്

കേള്‍ക്കുന്ന പോലെ തന്നെ വിചിത്ര വിശേഷങ്ങളാണ് അന്‍റാര്‍ട്ടിക്കയിലെ ഇന്ത്യന്‍ പോസ്റ്റ് ഓഫീസിന്റേത്. കത്തുകളയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഒരിടം എന്നതിനേക്കാള്‍ ഉപരിയായി ധാരാളം പ്രത്യേകതകളും വിശേഷങ്ങളും ഈ പോസ്റ്റ് ഓഫീസിനുണ്ട്.

രാജ്യത്തിന് പുറത്തു സ്ഥാപിച്ച ആദ്യ പോസ്റ്റ് ഓഫീസ്

രാജ്യത്തിന് പുറത്തു സ്ഥാപിച്ച ആദ്യ പോസ്റ്റ് ഓഫീസ്

ഇന്ത്യയ്ക്ക് പുറത്ത് സ്ഥാപിച്ച ആദ്യ പോസ്റ്റ് ഓഫീസ് എന്ന വിശേഷണം അന്‍റാര്‍ട്ടിക്കയിലെ പോസ്റ്റ് ഓഫീസിനാണുള്ളത്. അന്റാർട്ടിക്കയിലെ മൂന്നാമത്തെ ഇന്ത്യൻ പര്യവേഷണ സമയത്താണ് 'ദക്ഷിൺ ഗംഗോത്രി' ഇന്ത്യയുടെ സയന്റിഫിക് ബേസ് സ്റ്റേഷനിൽ 1988ൽ സ്ഥാപിച്ചത്.

ഗോവയ്ക്കു കീഴില്‍

ഗോവയ്ക്കു കീഴില്‍

1998ല്‍ ഗോവ പോസ്റ്റ് ഓഫീസ്‌ ഡിപാർട്മെന്റിന്റെ കീഴിലായിരുന്നു ഈ പോസ്റ്റ് ഓഫീസ് 1990 ൽ ഈ പോസ്റ്റ് ഓഫീസ്‌ ഡീകമ്മീഷൻ ചെയ്തു. അന്‍റാര്‍ട്ടിക്കയിലെ ഗവേഷകരുടെ സൗകര്യത്തിനും അവരുടെ ആശയവിനിമയത്തിനും ഒക്കെയായാണ് ഇങ്ങനെയൊരു പോസ്റ്റ് ഓഫീസ് നിര്‍മ്മിച്ചത്.

മഞ്ഞിലെ പോസ്റ്റ് ഓഫീസ്

മഞ്ഞിലെ പോസ്റ്റ് ഓഫീസ്

അന്‍റാര്‍ട്ടിക്ക പോലുള്ള, ലോകത്തിന്റെ അങ്ങേയറ്റത്ത് മനുഷ്യര്‍ക്ക് അധികം വസിക്കുവാന്‍ സാധിക്കാത്ത ഒരിടത്തെ പോസ്റ്റ് ഓഫീസ് എന്നതു തന്നെയാണ് ഈ പോസ്റ്റ് ഓഫീസിന്‍റെ പ്രത്യേകത. പോസ്റ്റ് ഓഫീസിനോടൊപ്പം തന്നെ ഐസ് ഉരുക്കുന്ന പ്ലാന്‍റ് , ലാബോറട്ടറി, സ്റ്റോറേജ്, താമസസൗകര്യം തുടങ്ങിയവയെല്ലാം ഇവിടെ ഗവേഷ സംഘത്തിനായി ഒരുക്കിയിരുന്നു.

ഇന്നൊരു ചരിത്ര സ്ഥാനം

ഇന്നൊരു ചരിത്ര സ്ഥാനം


പിന്നീട് ദക്ഷിണ്‍ ഗംഗോത്രി കനത്ത മഞ്ഞുവീഴ്ചയില്‍ മൂ‌ടിപ്പോയതിനെ തുടര്‍ന്ന് ഇവിടം ഡീകമ്മീഷന്‍ ചെയ്തു. ഇന്നിവിടം ഒരു ചരിത്ര സ്ഥാനം മാത്രമാണ്. അന്‍റാര്‍ട്ടിക്കയിലെത്തുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ ഇവിടെ എത്തുകയും ഫോട്ടോ എടുത്തു മടങ്ങുകയും ചെയ്യുന്നു. 1989 ല്‍ ഗംഗോത്രി ക്യാപം ഉത്ഘനനം ചെയ്തെടുക്കുകയും അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്ന കേന്ദ്രമായി മാറ്റിയെടുക്കുയും ചെയ്യുന്നു.

പതിനായിരത്തോളം കത്തുകള്‍

പതിനായിരത്തോളം കത്തുകള്‍

പോസ്റ്റ് ഓഫീസ് തുടങ്ങിയ ആദ്യ വര്‍ഷം തന്നെ പതിനായിരത്തോളം കത്തുകള്‍ ഈ പോസ്റ്റ്
ഈ ഓഫീസില്‍ പോസ്റ്റ് ചെയ്യുകയും റദ്ദാക്കുകയും ചെയ്തിരുന്നുവത്രെ.

ഇന്ന് മൈത്രിയില്‍

ഇന്ന് മൈത്രിയില്‍

ഇന്ന് അന്‍റാര്‍ട്ടിക്കയിലെ ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത് മൈത്രി സ്റ്റേഷനിലാണ്. 1988 ലാണ് ഷ്രിമാര്‍ മരുപ്പച്ചയില്‍ മൈത്രി സ്റ്റേഷന്‍ സ്ഥാപിക്കുന്നത്. ഇന്ത്യയുടെ സ്ഥിരം പര്യവേക്ഷണ സ്ഥാപനമായ മൈത്രിയാണ് ഇന്ത്യയുടെ അന്‍റാര്‍ട്ടിക് പ്രവേശന കവാടം. ‌

അടുത്ത യാത്ര പിരമിഡ് കാണാനാവട്ടെ! ടൂറിസ്റ്റ് വിസ ഫ്രീയാക്കി ഈജിപ്ത്അടുത്ത യാത്ര പിരമിഡ് കാണാനാവട്ടെ! ടൂറിസ്റ്റ് വിസ ഫ്രീയാക്കി ഈജിപ്ത്

യാത്ര ഇങ്ങോട്ടേയ്ക്കാണോ? ശവസംസ്കാരത്തിനുള്ള തുക കൂടി കൊടുത്തുവേണം ഇനി പോകുവാന്‍യാത്ര ഇങ്ങോട്ടേയ്ക്കാണോ? ശവസംസ്കാരത്തിനുള്ള തുക കൂടി കൊടുത്തുവേണം ഇനി പോകുവാന്‍

മരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടംമരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടം

Read more about: interesting facts travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X