Search
  • Follow NativePlanet
Share
» »സ്റ്റോറി ടെല്ലിങ്ങ് ടൂറിസം- കഥ പറഞ്ഞും അറിഞ്ഞുമൊരു യാത്ര!

സ്റ്റോറി ടെല്ലിങ്ങ് ടൂറിസം- കഥ പറഞ്ഞും അറിഞ്ഞുമൊരു യാത്ര!

ഓരോ പ്രദേശത്തിന്‍റെയും അറിയാക്കഥകൾ സഞ്ചാരികളിലേക്ക് എത്തിക്കുന്ന സ്റ്റോറി ടെല്ലിങ് ടൂറിസം പദ്ധതിയെക്കുറിച്ച് വായിക്കാം.

എല്ലാത്തിനും പിന്നിൽ ഒരു കഥകാണും! ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, രസിപ്പിക്കുന്ന ചിലപ്പോൾ വേദനിപ്പിക്കുന്ന, മനസ്സിനെ പിടിച്ചിരുത്തുന്ന കഥകൾ. അതുപോലെ തന്നെ ഓരോ സ്ഥലങ്ങൾക്കും ഓരോ നാടുകൾക്കും ഒരു കഥ പറയുവാനുണ്ട്. ഒന്നല്ല, ചിലപ്പോൾ ഒരായിരം കഥകൾ. അതിജീവനത്തിന്റെയും അടിച്ചമർത്തലിന്റെയും മാത്രമല്ല, എങ്ങനെ ഇന്നത്തെ രൂപത്തിലെത്തി എന്നു വരെ പറയുന്ന, ആരു കേൾക്കാത്ത, ഒരിടക്കും എഴുതപ്പെട്ടിട്ടില്ലാത്ത കഥകൾ. ഇന്നലെകളുടെ താളുകളിലേക്ക് എന്നോ മറഞ്ഞുപോയ ഈ കഥകൾ കേൾക്കണമെന്ന് ഒരാഗ്രഹം തോന്നുന്നില്ലേ? കഥകൾ കേട്ട്, പഴയ കാലത്തെ മനസ്സിൽ കണ്ട് ഇന്നത്തെ ഈ മാറ്റത്തിൽ അത്ഭുതം കൂറിയൊരു യാത്ര ചെയ്യണ്ടെ?!!

സ്റ്റോറി ടെല്ലിങ്ങ് ടൂറിസം

സ്റ്റോറി ടെല്ലിങ്ങ് ടൂറിസം

കേൾക്കാത്ത കഥകൾ കേട്ട് അറിയപ്പെടാത്ത ചരിത്രം വായിച്ചെടുത്ത് സഞ്ചാരത്തിൽ പുതിയ മാനം നല്കുവാന്‍ കേരളാ ടൂറിസം. ചരിത്രകഥകൾ കേട്ടും നാടോടിക്കഥകളിലൂടെയും എഴുതപ്പെടാത്ത, ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ലാത്ത ചരിത്രം കണ്ടെത്തി യാത്ര ചെയ്യുന്ന പുത്തൻ അനുഭവങ്ങളാണ് സ്റ്റോറി ടെല്ലിങ്ങ് ടൂറിസം പദ്ധതിയെന്ന പേരിൽ നടപ്പാക്കുന്നത്.

വേറിട്ട കഥകൾ കേൾക്കാം

വേറിട്ട കഥകൾ കേൾക്കാം

പ്രാചീന ചരിത്രവും നാടോടി വിജ്ഞാനീയവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകളും ഉൾക്കൊള്ളുന്ന അറിയപ്പെടാതെയും രേഖപ്പെടുത്താതെയും പോയ വേറിട്ട ചരിത്ര കഥകൾ സമാഹരിച്ച് സംരക്ഷിക്കുന്നതോടൊപ്പം വിദേശ ടൂറിസ്റ്റുകൾക്ക് സഞ്ചാരം കൂടുതൽ അനുഭവവേദ്യമാക്കാനാണ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യം.

യാത്ര രസകരമാക്കാം

യാത്ര രസകരമാക്കാം

തനിമയും സ്വത്തവും ഒട്ടും മാറാതെ എന്താണോ പറയുന്നത് അത് അങ്ങനെ തന്നെ കഥകളിലൂടെ അവതരിപ്പിച്ച് സഞ്ചാരം കൂടുതൽ ആസ്വാദ്യകരമാക്കുവാനും വിദേശ സഞ്ചാരികളെ കൂടുതൽ ഇവിടേക്ക് ആകർഷിക്കുവാനുമാണ് സ്റ്റോറി ടെല്ലിങ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ചരിത്രകഥകൾ ശേഖരിക്കുവാനും അത് പ്രസിദ്ധീകരിക്കുവാനും മാത്രമല്ല, അതിന്റെ ഭാഗമായുള്ള സെമിനാറുകളും ശില്പശാലകളും പരിശീലന പരിപാടികളും സ്റ്റോറി ടെല്ലിങ്ങിന്‍റെ ഭാഗമായി വരും.

കാഴ്ചകാണൽ മാത്രമല്ല യാത്ര

കാഴ്ചകാണൽ മാത്രമല്ല യാത്ര

വെറുതെ വന്നിറങ്ങി കുറേ കാഴ്ചകൾ കണ്ട് കുറേ പകര്‍ത്തി പോകുന്നവരല്ല യഥാർഥ സഞ്ചാരികൾ. ഒരു നാടിനെ മൊത്തത്തിൽ അറിഞ്ഞ് അനുഭവിച്ച് മനസ്സിലാക്കി യാത്ര ചെയ്യുമ്പോളാണ് ഓരോ യാത്രയും സഫലമാകുന്നത്. അങ്ങനെയുള്ള യാത്രകരെ ഒരു നാടിനെ എല്ലാ വിധത്തിലും പരിചയപ്പെടുത്തി കൊടുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. കാഴ്ചകൾ കാണുന്നതിനൊപ്പം ചരിത്രവും മിത്തും കഥകളും അറിയുവാൻ സാധിക്കുന്നതിനാൽ വളരെ ആകർഷകമായിരിക്കും ഇത്. കഥയുടെ രൂപത്തിലുള്ള ഗവേഷണ പ്രബന്ധങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും കൂടാതെ വിദേശ ഭാഷകളിലും പുസ്തക രൂപത്തിലാക്കും. പരിശീലനം ലഭിച്ച സംരംഭകർക്ക് സ്റ്റോറി ടെല്ലിങ് യാത്രകള് നടത്തുവാൻ കഴിയുന്ന രീതിയിലായിരിക്കും വരിക.

ചരിത്രം മാത്രമല്ല

ചരിത്രം മാത്രമല്ല

ചരിത്രത്തോടൊപ്പം മിത്തുകൾ, ജീവിതകഥകകൃഷി, നാടൻകലകൾ, അനുഷ്ഠാന ജീവിതം, ഉപജീവനത്തിനായുള്ള പുതിയ കണ്ടെത്തലുകൾ, ആചാരങ്ങൾ തുടങ്ങിവയെല്ലാം ഇതിൽ പഠനത്തിന് വിധേയമാക്കും.

തുടക്കം ബേക്കലിൽ

തുടക്കം ബേക്കലിൽ

ടൂറിസം വകുപ്പിന് കീഴിലുള്ള ബേക്കൽ റിസോർട്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (ബി.ആർ.ഡി.സി.) നേതൃത്വത്തിൽ കാസർകോഡ് ജില്ലയിലെ ബേക്കലിൽ ഇതിന് തുടക്കം കുറിച്ച് കഴിഞ്ഞു.

അർഹതയുണ്ടെങ്കിൽ കുറഞ്ഞ ചിലവിൽ പോകാം... അറിഞ്ഞിരിക്കാം റെയിൽവേ നല്കുന്ന ഈ ഇളവുകൾഅർഹതയുണ്ടെങ്കിൽ കുറഞ്ഞ ചിലവിൽ പോകാം... അറിഞ്ഞിരിക്കാം റെയിൽവേ നല്കുന്ന ഈ ഇളവുകൾ

പര്യാതന്‍ പര്‍വ് പദ്ധതി: ഇനി യാത്ര ചെയ്താൽ മാത്രം മതി...കാശ് സർക്കാർ തരുംപര്യാതന്‍ പര്‍വ് പദ്ധതി: ഇനി യാത്ര ചെയ്താൽ മാത്രം മതി...കാശ് സർക്കാർ തരും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X