Search
  • Follow NativePlanet
Share
» »കുട്ടപ്പൻ സിറ്റി മുതൽ കുവൈറ്റ് സിറ്റി വരെ, കൂടെ ആത്മാവ് സിറ്റിയും

കുട്ടപ്പൻ സിറ്റി മുതൽ കുവൈറ്റ് സിറ്റി വരെ, കൂടെ ആത്മാവ് സിറ്റിയും

കുട്ടപ്പൻ സിറ്റിയും കുവൈറ്റ് സിറ്റിയും ഒക്കെയുള്ള ഇടുക്കിയിലെ പ്രശസ്തമായ കുറച്ച് സിറ്റികൾ പരിചയപ്പെടാം...

കൊച്ചിയും കോഴിക്കോടും ഒന്നും ഒരു സിറ്റിയേ അല്ല ഇടുക്കിക്കാർക്ക്. റെയില്‍വേ സ്റ്റേഷനും വിമാനത്താവളവും മെട്രോ ട്രെയിനുമൊന്നും ഇല്ലെങ്കിലെന്താ.... സിറ്റികളുണ്ടല്ലോ...അതും കേരളത്തിൽ മറ്റൊരിടത്തും ഇല്ലാത്തത്രയും സിറ്റികൾ. ആത്മാവ് സിറ്റി മുതൽ തങ്കപ്പൻ സിറ്റിയും മൈക്ക് സിറ്റിയും ബാലൻ സിറ്റിയും ഒക്കെയുള്ള ഇടുക്കിയിലെ സിറ്റികൾ പുറംനാട്ടുകാർക്ക് എന്നും അത്ഭുതമാണ്. കുട്ടപ്പൻ സിറ്റിയും കുവൈറ്റ് സിറ്റിയും ഒക്കെയുള്ള ഇടുക്കിയിലെ പ്രശസ്തമായ കുറച്ച് സിറ്റികൾ പരിചയപ്പെടാം...

എൻ ആർ സിറ്റി

എൻ ആർ സിറ്റി

ഇടുക്കിയിലെ സിറ്റികളിൽ പുറംനാട്ടുകാർക്ക് കുറച്ചെങ്കിലും കേട്ടു പരിചയമുള്ള ഒരു നാടാണ് എൻ ആർ സിറ്റി.
രാജകുമാരിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ സ്ഥലം എൻ.ആർ. രാഘവൻ എന്നയാളുടെ പേരിൽ നിന്നാണ് സിറ്റിയാവുന്നത്.
മൂന്നാർ കുമളി ഹൈവേയിൽ രാജാക്കാട്- മാങ്ങാത്തൊട്ടി റോഡിലാണ് പ്രശസ്തമായ എൻ ആർ സിറ്റി സ്ഥിതി ചെയ്യുന്നത്. നെടുങ്കണ്ടത്തു നിന്നും 29.5 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

PC:ബിപിൻ

ആത്മാവ് സിറ്റി

ആത്മാവ് സിറ്റി

വളരെ വിചിത്രമായ പേരുള്ള മറ്റൊരു സിറ്റിയാണ് ഇവിടുത്തെ ആത്മാവ് സിറ്റി. മന്ത്രി എം എം മണിയുടെ ഉടുമ്പൻ തോലയിലെ സേനാപതി പഞ്ചായത്തിലാണ് ആത്മാവ് സിറ്റി സ്ഥിതി ചെയ്യുന്നത്.

PC:wikimedia

കുരുവിള സിറ്റി

കുരുവിള സിറ്റി

ആദ്യ കാാലത്ത് ഇവിടെ കുടിയേറിയ തെക്കനാട്ട് കുരുവില എന്ന ആളുടെ പേരിൽ നിന്നുമാണ് കുരുവിള സിറ്റി ഉണ്ടായത്. രാജകുമാരിയ്ക്ക് സമീപമുള്ള ഈ സ്ഥലത്ത് കൂടുതലും കുടിയേറ്റ കർഷകരാണ് താമസിക്കുന്നത്.
ബൈസൺ വാലി-പൂപ്പാറ റൂട്ടിൽ രാജകുമാരിയിൽ നിന്നും 1.6 കിലോമീറ്റര്ഡ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Gibin Mathew

മൈക്ക് സിറ്റി

മൈക്ക് സിറ്റി

ഉച്ചത്തിൽ സംസാരിക്കുന്ന മൈക്ക് ഗോപാലൻ എന്ന മമ്മൂട്ടിയുടെ ലൗഡ് സ്പീക്കർ സിനിമയിലൂടെ നാടറിഞ്ഞ ഒരു സിറ്റിയാണ് മൈക്ക് സിറ്റി. തോപ്രാംകുടിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ നാട് അവിടെ ഉച്ചത്തിൽ സംസാരിക്കുന്ന തൊമ്മിക്കുഞ്ഞിന്റെ ഇരട്ടപ്പേരിൽ നിന്നുണ്ടായ ഇടമാണ്.

PC:Kaspervishnu

 ബാലൻ പിള്ള സിറ്റി

ബാലൻ പിള്ള സിറ്റി

രാമക്കല്‍മേടിനു സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു പേരുകേട്ട സിറ്റിയാണ് ബാലൻപിള്ള സിറ്റി. ഇവിടെ ആദ്യകാല പലചരക്ക് കടക്കാരനായിരുന്ന ബാലൻ പിള്ളയുടെ പേരിൽ നിന്നുമാണ് സിറ്റി വരുന്നത്. എന്നാൽ നമുക്ക് മറ്റൊരു തരത്തിൽ ഈ സിറ്റിയുടെ മുക്കും മൂലയും പരിചിതമാണ്. ലാൽ ജോസിന്റെ എൽസമ്മ എന്ന ആൺകുട്ടി എന്നി ചിത്രത്തിന്റെ മിക്ക ഭാഗങ്ങളും ഇവിടെയായിരുന്നു ചിത്രീകരിച്ചത്.

PC:Jaseem Hamza

കുട്ടപ്പൻ സിറ്റി

കുട്ടപ്പൻ സിറ്റി

കുട്ടപ്പൻ സിറ്റിയ്ക്ക് ആ പേരു കിട്ടിയ കഥ അത്ര പരിചിതമല്ലെങ്കിലും ഈ പേര് സൂപ്പറാണ് എന്ന കാര്യത്തിൽ സംശയമില്ല. ഇവിടുത്തെ ആദ്യകാല താമസക്കാരിൽ നിന്നുമാണ് പേരു വന്നതെന്നാണ് കരുതുന്നത്. ഇടുക്കി രൂപതയുടെ ആസ്ഥാനമായ കരിമ്പനിലാണ് കുട്ടപ്പൻ സിറ്റിയുള്ളത്

PC:wikimedia

ആനക്കുളം സിറ്റി

ആനക്കുളം സിറ്റി

മാങ്കുളത്ത് ആനകൾ വെള്ളം കുടിക്കാൻ സ്ഥിരമായി വരാറുള്ള ഒരു സ്ഥലമുണ്ടത്രെ. ഇടമലച്ചോലയാറ്‍ പുഴയുടെ നടുവിൽ കുളം പോലെയുള്ള ഭാഗത്ത് അൻപതോളം ആനകൾ വരെ വെള്ളം കുടിക്കുവാൻ വരുമത്രെ. അങ്ങനെയാണ് ആ സ്ഥലം ആനക്കുളം സിറ്റിയായി മാറുന്നത്.

PC:Toji Kollakkompil

കുവൈറ്റ് സിറ്റി

കുവൈറ്റ് സിറ്റി

മാങ്കുളത്ത് തന്നെയുള്ള മറ്റൊരു സ്ഥലമാണ് കുവൈറ്റ് സിറ്റി. എങ്ങനെയാണ് ഈ സ്ഥലത്തിന് പേരു വന്നത് എന്നതിനെക്കുറിച്ച് കൃത്യമായ കഥകളൊന്നുമില്ല. കുടിയേറ്റ കർഷകരാണ് ഇവിടെ കൂടുതലുള്ളത്.

PC:Toji Kollakkompil

തൊമ്മന്‍ സിറ്റി

തൊമ്മന്‍ സിറ്റി

ഇവിടുത്തെ പേരുകേട്ട മറ്റൊരു സിറ്റിയാണ് തൊമ്മൻ സിറ്റി . പൊൻമുടിയിൽ കച്ചവടക്കാരനായിരുന്ന തോമസ് എന്നയാളുടെ പേരിൽ നിന്നുമാണ് തൊമ്മൻ സിറ്റി വന്നത്. കൊന്നത്തടി പഞ്ചായത്തിലാണ് ഈ സ്ഥലമുള്ളത്. നെടങ്കണ്ടത്തു നിന്നും മൂന്നാർ-കുമളി ഹൈവേയിൽ 26.3 കിലോമീറ്റർ ദൂരമാണ് കൊന്നത്തടിയിലേക്കുള്ളത്.

PC:Hans A. Rosbach

ഇലപ്പള്ളി സിറ്റി

ഇലപ്പള്ളി സിറ്റി

തൊടുപുഴ-വാഗമൺ സംസ്ഥാന പാതയിൽ സ്ഥിതി ചെയ്യുന്ന ഒരു സിറ്റിയാണ് ഇലപ്പള്ളി സിറ്റി. മൂലമറ്റത്തു നിന്നും 16 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. തൊടുപുഴയിൽ നിന്നും 26 കിലോമീറ്ററുണ്ട് ഇവിടേക്ക്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സമയമാണ് ഇവിടെ സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.
ഇവിടെ മൂലമറ്റം-വാഗമൺ റോഡിൽ സ്ഥിതി ചെയ്യുന്ന ഇലപ്പള്ളി വെള്ളച്ചാട്ടം ഏറെ പ്രശസ്തമാണ്

PC:Franso2012

പള്ളി സിറ്റി

പള്ളി സിറ്റി

ഒരു പള്ളി സ്ഥിതി ചെയ്യുന്നു എന്ന കാരണത്താൽ സിറ്റി പദവി കിട്ടിയ ഒരിടമുണ്ട്. പൊൻമുടിയിലെ കൊന്നത്തടി എന്ന സ്ഥലത്തിനു സമീപം പൊൻമുടി സെന്‍റ് മേരീസ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പള്ളി സിറ്റി എന്ന പേരിൽ അറിയപ്പെടുന്നത്.

PC:Ben3john

തങ്കമണി

തങ്കമണി

പേരിൽ സിറ്റി ഇല്ലെങ്കിലും തങ്കമണി എന്ന പേരു മാത്രം മതി ഈ സ്ഥലത്തെ പ്രത്യേകതയുള്ളതാക്കുവാൻ. ഇടുക്കിയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന തങ്കമണിക്ക് ഈ പേരു കിട്ടയിതിനു പിന്നിൽ പല കഥകളും ഉണ്ട്. പതിറ്റാണ്ടുകൾക്കു മുൻപ് ഇവിടുത്തെ താമസക്കാരായിരുന്ന ആദിവാസി മൂപ്പനു മൂന്നു പെൺമക്കൾ ഉണ്ടായിരുന്നുവത്രെ. അതിൽ തങ്കമണി എന്നു പേരായ മകൾക്ക് സ്ത്രീധനം നല്കിയതാണ് ഈ സ്ഥലം എന്നാണ് പറയുന്നത്.

PC:Kattapana

വാക്കോടൻ സിറ്റി

വാക്കോടൻ സിറ്റി

ശാന്തൻപാറയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു സിറ്റിയാൺണ് വാക്കോടൻ സിറ്റി.

PC:Sibyperiyar

അണക്കര

അണക്കര

ഇടുക്കി ജില്ലയ്ക്ക് പുറത്തുള്ളവർക്ക് അത്ര പരിചിതം അല്ലെങ്കിലും നാട്ടുകാർക്കിടയിൽ ഏറെ പ്രശസ്തമായ സ്ഥലമാണ് അണക്കര. തേക്കടിയിൽ നിന്നും 18 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം പ്രകൃതിഭംഗി കൊണ്ട് ഏറെ അനുഗ്രഹീതമായ സ്ഥലമാണ്. ചക്കുപള്ളം പ‍ഞ്ചായത്തിന്റെ ഭാഗമായ ഇവിടം ഏലകൃഷിക്കു പേരുകേട്ടതാണ്. ഭാരതസർക്കാരും യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമും ചേർന്ന് തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ഒന്നു കൂടിയാണ് അണക്കര. ഇടുക്കി വിമാനത്താവളത്തിൻറെ നിർദ്ദിഷ്ഠ പ്രദേശം കൂടിയാണിത്.

PC:Ben3john

മേരികുളം

മേരികുളം

ഉടുമ്പൻചോല തലൂക്കിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് മേരികുളം. കുട്ടിക്കാനം -കട്ടപ്പന റോഡിലായിട്ടാണ് മേരികുളമുള്ളത്.

അയ്യപ്പൻകോവിൽ

അയ്യപ്പൻകോവിൽ

ഉടുമ്പൻചോല താലൂക്കിൽ തന്നെയുള്ള മറ്റൊരു സ്ഥലമാണ് അയ്യപ്പൻ കോവിൽ. ഇടുക്കി ഡാമിലേക്കുള്ള വെള്ളം ശേഖരിച്ചിരിക്കുന്ന ഒരു സ്ഥലം കൂടിയാണിത്. ഇവിടെ നിന്നും 14 കിലോമീറ്റർ അകലെയാണ് കട്ടപ്പനയുള്ളത്. അയ്യപ്പൻ കോവിൽ തൂക്കുപാലം, അയ്യപ്പൻ കോവിൽ ശാസ്താ ക്ഷേത്രം, തുടങ്ങിയവ.യാണ് ഇവിടുത്തെ ആകർഷണങ്ങൾ.

PC:Swarnavilasam

ബൈസൺ വാലി

ബൈസൺ വാലി

ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രധാന സ്ഥലമാണ് ബൈസൺവാലി. സമുദ്ര നിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. . തിരുവിതാംകൂർ രാജാക്കൻമാരും ഈസ്റ്റ് ഇന്ത്യാകമ്പനിയിടെ ഉദ്യോഗസ്ഥരും ഒക്കെ കാട്ടുപോത്തിനെ വേട്ടയായുവാൻ എത്തിയിരുന്ന സ്ഥലമായാണ് ഇതറിയപ്പെടുന്നത്.

PC:Augustus Binu

നായർ സിറ്റിയും മൈനർ സിറ്റിയും

നായർ സിറ്റിയും മൈനർ സിറ്റിയും

ഇതു കൂടാതെയും ധാരാളം സിറ്റികൾ ഇടുക്കിയിലുണ്ട്. പുളിയൻമല-ബാലഗ്രാം റൂട്ടിലെ പനക്കൽ സിറ്റി, എൻ.ആർ സിറ്റിക്കടുത്തുള്ള പുന്ന സിറ്റി, നെടുങ്കണ്ടത്തെ മൈനർ സിറ്റി, മരിയാപുരം പഞ്ചായത്തിലെ ഇ.എൽ. സിറ്റി, വണ്ടൻമേട്ടിലെ നായർ സിറ്റി, ഉപ്പുതോട്ടിലെ ചാലിസിറ്റി, തോപ്രാംകുടിയിലെ സ്കൂൾ സിറ്റി,
കഞ്ഞിക്കുഴിയിലെ നങ്കി സിറ്റി, കട്ടപ്പനയിലെ നിർമ്മല സിറ്റി, രാജകുമാരിയിലെ കടുക്കാ സിറ്റി, രാജാക്കാട്ടെകലുങ്ക് സിറ്റി, ആനച്ചാലിലെ ഈട്ടി സിറ്റി, ഓടക്കാ സിറ്റി ഒക്കെയും ഇവിടുത്തെ ഇടുക്കിക്കാരുടെ സിറ്റികളാണ്.

കുമളി ഒരു സംഭവമാ...പക്ഷേ കാണേണ്ട പോലെ തന്നെ കാണണം!!കുമളി ഒരു സംഭവമാ...പക്ഷേ കാണേണ്ട പോലെ തന്നെ കാണണം!!

ഇടുക്കി കാണാൻ ഈ കാരണങ്ങൾ മതിയാവില്ല! ഉറപ്പ്!!ഇടുക്കി കാണാൻ ഈ കാരണങ്ങൾ മതിയാവില്ല! ഉറപ്പ്!!

ഈ കണ്ടതൊന്നുമല്ല ഇടുക്കി...യഥാർഥ ഇടുക്കിയെ കാണാം!!ഈ കണ്ടതൊന്നുമല്ല ഇടുക്കി...യഥാർഥ ഇടുക്കിയെ കാണാം!!

ആരുമറിയാത്ത ഒരു വെള്ളച്ചാട്ടം... അതും ഇടുക്കിയില്‍...! ആരുമറിയാത്ത ഒരു വെള്ളച്ചാട്ടം... അതും ഇടുക്കിയില്‍...!

PC:Jaseem Hamza

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X