നിധി ഒളിപ്പിച്ചിരിക്കുന്ന കൊട്ടാരങ്ങള്‍, സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗുഹകള്‍, നിലവറകളില്‍ മറഞ്ഞിരിക്കുന്ന അമൂല്യമായ സമ്പത്തുകള്‍...അങ്ങനെ അളവില്ലാത്ത സമ്പത്തിന്റെ ചരിത്രം പറയുന്ന ഒട്ടേറെ ഇടങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി സ്വര്‍ണ്ണ നിക്ഷേപമുള്ള നദി നമ്മുടെ രാജ്യത്തുണ്ട്. കേട്ടിട്ട് അത്ഭുതം തോന്നുണ്ടോ? ധാതുക്കളുടെ നിക്ഷേപം കൊണ്ടും വ്യത്യസ്തമായ സംസ്കാര രീതികള്‍ കൊണ്ടും പ്രശസ്തമായ ജാര്‍ഖണ്ഡിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ചിരിക്കുന്ന നദിയുള്ളത്. നിഗൂഢതകള്‍ നിറയെ ഉള്ള ജാര്ഖണ്ഡിനെപ്പോലെ തന്നെ ഈ നദിയും നിഗൂഢതകള്‍ ഏറെ ഒളിപ്പിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി സ്വര്‍ണ്ണത്തിന്റെ നിക്ഷേപം ഉണ്ടെന്ന് കരുതപ്പെടുന്ന ഇവിടെ നിന്നും സ്വര്‍ണ്ണം ലഭിച്ചുവെന്ന് പലരും അവകാശപ്പെടാറുമുണ്ട്.
ഒറ്റരാത്രി കൊണ്ട് കോടീശ്വരനാക്കുന്ന സ്ഥലങ്ങള്‍...അതും ഇന്ത്യയില്‍!!

നിഗൂഢതകള്‍ നിറഞ്ഞ ജാര്‍ഖണ്ഡ്
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി രഹസ്യങ്ങളും നിഗൂഢതകളും ഏറെയുള്ള സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. ഒട്ടേറെ ഗോത്ര വിഭാഗക്കാര്‍ അധിവസിക്കുന്ന ഇവിടം പുറംലോകത്തിന് ഏറെക്കുറെ അന്യമാണെന്ന് പറയാം. പ്രാദേശികമായ വിശ്വാസങ്ങള്‍ ധാരാളമുള്ള ഇവിടെ ധാരാളം നിഗൂഢതകള്‍ ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

സ്വര്‍ണ്ണം ഒഴുകുന്ന സുബര്‍ണരേഖാ നദി
ജാര്‍ഖണ്ഡിലെ പ്രധാനപ്പെട്ട നദികളിലൊന്നാണ് സുവര്‍ണ്ണരേഖ അഥവാ സുബര്‍ണരേഖ എന്നറിയപ്പെടുന്ന നദി. ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ ഒഡീഷ എന്നീ സ്ംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന ഈ നദിയ്ക്ക് കഥകളും മിത്തുകളും ധാരാളമുണ്ട്. കഥകളനുസരിച്ച് ഈ നദിയില്‍ സ്വര്‍ണ്ണത്തിന്റെ നിക്ഷേപം ഉണ്ട് എന്നാണ് കരുതപ്പെടുന്നത്.
PC: Antorjal

പേരുവന്ന വഴി
റാഞ്ചിയിലെ പിസ്കാ എന്നു പേരായ ഗ്രാമത്തില്‍ നിന്നുമാണ് സുബര്‍ണരേഖ നദി ഉദ്ഭവിക്കുന്നത്. സുബര്‍ണ്ണരേഖ എന്നാല്‍ സ്വര്‍ണ്ണത്തിന്റെ രേഖ അഥവാ രാജി എന്നാണ് അര്‍ഥം. ഈ നദിയുടെ അടിത്തട്ടുകളില്‍ സ്വര്‍ണ്ണത്തിന്റെ നിക്ഷേപം ഉണ്ട് എന്നാണ് ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നത്. മാത്രമല്ല, ഇവിടെ പ്രചരിക്കുന്ന കഥകളുെം പുരാണങ്ങളും അനുസരിച്ച് ഇവിടെ നിന്നും പലര്‍ക്കും സ്വര്‍ണ്ണത്തിന്റെ തരികള്‍ കിട്ടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും ആളുകള്‍ ഇവിടെ സ്വര്‍ണ്ണം തിരഞ്ഞ് എത്താറുണ്ട്. സസ്വര്ണ്ണത്തരികള് കിട്ടിയെന്ന് അവകാശപ്പെട്ട് പലരും രംഗത്തു വന്നിട്ടുമുണ്ട്.
PC:Pinakpani

സ്വര്‍ണ്ണം വന്ന വഴി
സുബര്‍ണ്ണരേഖ നദിയില്‍ സ്വര്‍ണ്ണ നിക്ഷേപം എത്തിയതിനെക്കുറിച്ച് പല പഠങ്ങളും ഗവേഷണങ്ങളും നടന്നിട്ടുണ്ട്. ചിലര്‍ പറയുന്നതനുസരിച്ച് സുബര്‍ണ്ണരേഖ നദിയുടെ സഹായകനദിയായ കര്‍കരി നദിയില്‍ നിന്നുമാണ് ഇവിടെ സ്വര്‍ണ്ണം എത്തിയതെന്നാണ്. കാരണം ഈ നദിയിലെ മണലില്‍ മുന്‍പ് സ്വര്‍ണ്ണത്തിന്റെ അംശങ്ങള്‍ കണ്ടെത്തിയിരുന്നു. സുബര്‍ണ്ണരേഖ നദിക്ക് ഏകദേശം 474 കിലോമ മീറ്റര്‍ നീളവും സഹായക നദിയായ കര്കരിയ്ക്ക് 37 കിലോമീറ്റര്‍ നീളവുമാണുള്ളത്.
PC: NASA

ഗ്രാമീണരുടെ അതിജീവനം
നദിയില്‍ സ്വര്‍ണ്ണത്തിന്റെ അംശം ഉണ്ട്..ഇല്ല തുടങ്ങിയ കാര്യങ്ങളില്‍ തര്‍ക്കം ഉണ്ട് എങ്കിലും ഇവിടുത്തെ ഗ്രാമീണരുടെ മുഖ്യ ജീവനോപാദിയാണ് ഈ രണ്ടു നദികളും. അതിരാവിലെ മുതല്‍ നേരം വൈകും വരെ ഇവിടെ നദിയില്‍ നിന്നും സ്വര്‍ണ്ണത്തരികള്‍ ശേഖരിക്കുന്ന മുതിര്‍ന്നവരും കുട്ടികളും ഇവിടുത്തെ പ്രധാന കാഴ്ചയാണ്. മുതിര്‍ന്നവര്‍ നദിയില്‍ നിന്നും സ്വര്‍ണ്ണമടങ്ങിയ മണല്‍ കൊണേടുവരുമ്പോള് കുട്ടികള്‍ അതില്‍ നിന്നും സ്വര്‍ണ്ണം വേര്‍തിരിക്കുകയാണ് ചെയ്യുന്നത്.
PC: Skmishraindia

സ്വര്‍ണ്ണം വേര്‍തിരിക്കല്‍
നദിയിയില്‍ നിന്നും കിട്ടുന്ന മണലില്‍ നിന്നും സ്വര്‍ണ്ണം വേര്‍തിരിക്കുന്നത് ഇവിടുത്തെ ഗോത്രവിഭാഗത്തില്‍ പെട്ട ആളുകളുടെ മുഖ്യതൊഴിലുകളിലൊന്നാണ്. നൂറ്റാണ്ടുകളായി, പൂര്വ്വികന്മാരില് നിന്നും പകര്‍ന്നു കിട്ടയ പോലെ ഈ തൊഴിലിനെ കാണുന്നവരാണ് ഇവിടെയുള്ളവര്‍.സ്വര്ണ്ണെ വേര്‍തിരിക്കുക എന്നത് അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ് ഇപ്പോള്‍.
ഒത്തിരി ക്ഷമ വേണ്ടിവരുന്ന ഈ തൊഴിലില്‍ ചില ഗിവസങ്ങളില് ഒന്നും കിട്ടിയില്ല എന്നുതന്നെ വരും. എങ്കിലും പ്രതീക്ഷ കൈവിടാതെ അധ്വാനിക്കുന്നവരാണ് ഇവിടെയുള്ളവര്‍.

അരിമണി പോലെ
നദിയില്‍ നിന്നും ലഭിക്കുന്ന സ്വര്ണ്ണത്തരികള്ക്ക് അരിമണിയുടെ രൂപമാണ് ഉണ്ടാവുക.ദിവസം മുഴുവനും അധ്വാനിക്കുന്ന ഒരാള്‍ക്ക ശരാശരി അറുപത് മുതല്‍ 60 വരെ സ്വര്ണ്ണത്തരികളാണ് ഒരു മാസം ലഭിക്കുക. ചില മാസങ്ങളില്‍ 20 എണ്ണമൊക്കെ മാത്രമായിരിക്കും കിട്ടുക. വര്‍ഷത്തില്‍ നദിയില്‍ വെള്ളം പൊങ്ങുന്ന രണ്ടു മാസം ഒഴികെയുള്ള സമയം മുഴുവനും ഇവിടെ ആളുകള്‍ പ്രവര്‍ത്തന നിരതരായിരിക്കും.

ഒരു തരി പൊന്നിന്റെ വില
അസംസ്കൃത വസ്തുവായി ലഭിക്കുന്ന ഇവിടുത്തെ സ്വര്ണ്ണത്തരികള്ക്ക് വളരെ കുറഞ്ഞ വില മാത്രമേ ഗ്രാമീണര്‍ക്ക് ലഭിക്കാറുള്ളൂ. ഏകദേശം 80 മുതല്‍ 100 രൂപ വെയ വിലയ്ക്കാണ് കച്ചവടക്കാര്‍ ഗ്രാമീണരില്‍ നിന്നും ഇത് എടുക്കുന്നത്. എന്നാല്‍ ഇതിന്രെ വിപണിമൂല്യം എന്നത് 300 രൂപയ്ക്കും മുകളിലാണ്. ഇതിന്റെ കാര്യങ്ങളിലും വിപണനത്തിലും അജ്ഞരായ ഗ്രാമീണരെ കബളിപ്പിക്കുന്ന അവസ്ഥയും ഇവിടെയുണ്ട്.
PC: Sumita Roy Dutta

എത്തിച്ചേരാന്‍
ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും ഏകദേശം 16 കിലോമീറ്റര്‍ അകലെയുള്ള പിസ്കാ അഥവാ നാഗ്രി എന്നു പേരായ ഗ്രാമത്തില്‍ നിന്നുമാണ് നദി ഉദ്ഭവിക്കുന്നത്. ഇവിടെ എത്തിപ്പെടുക എന്ന്ത് വളരെ ബുദ്ധിമുട്ടില്ലാത്ത ഒന്നാണ്.

ജഗനാഥ ക്ഷേത്രം റാഞ്ചി
റാഞ്ചിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇവിടുത്തെ ജഗനാഥ ക്ഷേത്രം. 1691 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ ക്ഷേത്രം പുരിയിലെ ജഗന്ധ ക്ഷേത്രത്തിനു സമാനമായ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രാദേശികമായി ധാരാളം ആളുകള്‍ എത്തിച്ചേരുന്ന ഇവിടം ചെറിയൊരു കുന്നിന്റെ മുകളിലായാണ് ഉള്ളത്. റാഞ്ചിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രമുള്ളത്.
PC:wikipedia

ജോന വെള്ളച്ചാട്ടം
ഹാങ്ങിങ് വാലി വാട്ടര്‍ ഫാള്‍സിനു ഉത്തമ ഉദാഹരണമാണ് റാഞ്ചിക്ക് സമീപം സ്ഥിതി ചെയ്യുന്ന ജോന വെള്ളച്ചാട്ടം. ഏകദേശം 43 മീറ്റര്‍ ഉയരത്തില്‍ നിന്നുമാണ് ഇവിടെ വെള്ളം താഴേക്ക് പതിക്കുന്നത്. ബുദ്ധനെ ആരാധിക്കുന്ന ക്ഷേത്രമാണ് ഇതിനു സമീപത്തെ ആകര്‍ഷണം. റാഞ്ചിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം ഉള്ളത്.
PC:wikipedia.