Search
  • Follow NativePlanet
Share
» »കർക്കടകത്തിലെ ഷഷ്ഠി.. പുണ്യത്തിനായി അറിയാം ഈ സുബ്രഹ്മണ്യ ക്ഷേത്രങ്ങള്‍

കർക്കടകത്തിലെ ഷഷ്ഠി.. പുണ്യത്തിനായി അറിയാം ഈ സുബ്രഹ്മണ്യ ക്ഷേത്രങ്ങള്‍

കര്‍ക്കിടകത്തിലെ ഷഷ്ഠി ദിനം 2020 ജൂലൈ 26 ഞായറാഴ്ചയാണ് വരുന്നത്. ഇതാ നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

വിശ്വാസികള്‍ക്ക് പ്രത്യേകിച്ച് സുബ്രഹ്മണ്യ സ്വാമി ഭക്തര്‍ക്ക് ഏറ്റവും പ്രാധാന്യമുള്ള ദിവസങ്ങളാണ് ഷഷ്ഠി. അതിലേറ്റവും പ്രധാനപ്പെട്ടതാണ് കര്‍ക്കിടക മാസത്തിലെ ഷഷ്ഠി. അന്നേ ദിവസം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ഥിക്കുന്നത് ഏറെ ഗുണകരമാണെന്നാണ് വിശ്വാസം. ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് സന്താനങ്ങളുടെ ഗുണത്തിനും സര്‍പ്പദോഷ പരിഹാരത്തിനും സഹായകമാണെന്നാണ് കരുതപ്പെടുന്നത്. കര്‍ക്കിടകത്തിലെ ഷഷ്ഠി ദിനം 2020 ജൂലൈ 26 ഞായറാഴ്ചയാണ് വരുന്നത്. ഇതാ നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

കോവിഡ് മഹാമാരിക്കാലത്ത് പുറത്തേയ്ക്കിറങ്ങുന്നത് പരമാവധി ഒഴിവാക്കണം എന്നതു കൂടി ഇതോടൊപ്പം ഓര്‍മ്മിക്കാം.

കരിക്കാട് സുബ്രഹ്മണ്യ ധര്‍മ്മ ക്ഷേത്രം

കരിക്കാട് സുബ്രഹ്മണ്യ ധര്‍മ്മ ക്ഷേത്രം

കേരളത്തിലെ സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന ക്ഷേത്രമാണ് മലപ്പുറം ജില്ലയിലെ കരിക്കാട് സുബ്രഹ്മണ്യ ധര്‍മ്മ ക്ഷേത്രം. മൂന്നു പ്രതിഷ്ഠയും ഓരോ പ്രതിഷ്ഠയ്ക്കുമുള്ള മൂന്ന് പൂജാരിമാരുമാണ് ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. ബാലമുരുകന്‍, വേലായുധന്‍, അയ്യപ്പന്‍ എന്നീ മൂന്നു പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. സുബ്രഹ്മണ്യനെ ബാലമുരുകനായാണ് ഇവിടെ ആരാധിക്കുന്നത്. ഇവിടുത്തെ ഏറ്റവും പഴക്കം ചെന്ന ശ്രീകോവിലും ബാലമുരുകന്‍റേതാണ്. ടിപ്പുവിന്റെ പടയോട്ടത്തിനുശേഷം തിരികെയെത്തിയപ്പോള്‍ ഇവിടത്തെ വിഗ്രഹം കാണാത്തതുകാരണം വേറെ വിഗ്രഹമുണ്ടാക്കിയെന്നും അതാണ് വേലായുധസ്വാമിയുടെ വിഗ്രഹമെന്നും പിന്നീട് കുളത്തില്‍ നിന്ന് പഴയവിഗ്രഹംകിട്ടിയെന്നും അതാണ് ബാലമുരുകന്റെ വിഗ്രഹമെന്നും കരുതുന്നു.ഇവിടെ ക്ഷേത്രത്തില്‍ മൂന്ന് ദേവന്‍മാര്‍ക്കും തുല്യ പ്രാധാന്യമായതിനാല്‍ ഉത്സവത്തിന് അവര്‍ മൂന്നു പേരും മൂന്ന് ആനകളുടെ പുറത്ത് ഒരുമിച്ചാണ് എഴുന്നള്ളുന്നത്.

PC:Dvellakat

കിടങ്ങൂര്‍ സുബ്രഹ്മണ്യ ക്ഷേത്രം

കിടങ്ങൂര്‍ സുബ്രഹ്മണ്യ ക്ഷേത്രം

മൂവായിരത്തിലധികം വര്‍ഷം പഴക്കമുള്ള കിടങ്ങൂര്‍ സുബ്രഹ്മണ്യ ക്ഷേത്രം കോട്ടയം പാലായിലെ കിടങ്ങൂരാണ് സ്ഥിതി ചെയ്യുന്നത്. ബാലമുരുകനം ബ്രഹ്മചാരീ ഭാവത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ നേരിട്ട് ദര്‍ശനം നടത്തുവാനോ പ്രവേശിക്കുവാനോ ചില നിബന്ധനകളുണ്ട്. മുരുകന്‍ ബ്രഹ്മചാരീ ഭാവത്തില്‍ നില്‍ക്കുന്നതിനാലാണ് ഇത്. നാലമ്പലത്തിലാണ് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തത്. പത്തു വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്കു മാത്രമേ ഭഗവാനെ നേരിട്ടു തൊഴുവാൻ അനുമതിയുള്ളൂ. പ്രായപൂർത്തിയായ സ്ത്രീകളെ മുരുകന്റെ അമ്മയുടെ സ്ഥാനത്തായാണ് കണക്കാക്കുന്നത്. അവർ ദര്‍ശനത്തിനെത്തിയാൽ ബഹുമാനമാി മുരുകൻ എഴുന്നേറ്റ് നിൽക്കേണ്ടതുണ്ട്. അതിനാൽ ഇവിടെ പത്ത് വയസ്സിനു മുകളിലുള്ള സ്ത്രീകളെ മുരുകനെ നേരിട്ട് ദർശിക്കുവാൻ അനുവദിക്കാറില്ല. എന്നാൽ ഇതിനർഥം 10 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ഭഗവാനേ കാണാനേ പാടില്ല എന്നല്ല. പകരം ക്ഷേത്ര ഇടനാഴിൽ നിന്ന്, ഭവവാന് പ്രാർഥിക്കുന്നവരെ നേരിട്ട് കാണുവാൻ കഴിയാത്ത വിധമാണ് ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത്.
കിടങ്ങൂർ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനമായ ചടങ്ങുകളിലൊന്നാണ് സ്‌കന്ദഷഷ്ഠിവ്രതം. തുലാമാസത്തിലെ ഷഷ്ഠിയാണ് ഇവിടെ പ്രസിദ്ധം

ഫോട്ടോ കടപ്പാട്- കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഫേസ്ബുക്ക് പേജ്

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

കേരളത്തിലെ പ്രസിദ്ധമായ മറ്റ‍ൊരു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യ ക്ഷേത്രം എന്ന പ്രസിദ്ധിയും ഇതിനുണ്ട്. കേരളത്തിലെ പഴനി എന്നറിയപ്പ‌ടുന്ന ഈ ക്ഷേത്രം വലിയൊരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ആറടിയില്‍ കൂടുതല്‍ ഉയരമുള്ള സുബ്രഹ്മണ്യസ്വാമി പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ശിവ വിഷ്ണു സുബ്രഹ്മണ്യ ഭാവങ്ങള്‍ ഒത്തൊരുമിച്ച വിഗ്രഹമാണ് ഇവിടെയുള്ളത്. മൂന്നു പേര്‍ക്കുമുള്ള ഉത്സവങ്ങളും മൂന്നായി ഇവിടെ നടത്തുവാറുണ്ട്.

PC:Youtube

കൊടുമ്പ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

കൊടുമ്പ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

കേരളത്തിലെ പുരാതനമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിലെ കൊടുമ്പ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. കേരളത്തിലെ പഴനി എന്നം പകുതി പഴനി എന്നും ഈ ക്ഷേത്രത്തിനു പേരുണ്ട്. ദ്രാവിഡ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ വള്ളിയോടും ദേവയാനിയോടുമൊപ്പമാണ് സ്വാമിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
ശിവന്‍, ഉമാദേവി, പരശുരാമന്‍, കൃഷ്ണന്‍, ശാസ്താ, ‌ഭൈരവന്‍ തുടങ്ങിയ ഉപദേവതകളും ഇവിടെയുണ്ട്.
തൈപ്പൂയമാണ് ഇവിടുത്തെ പ്രധാന ആഘോഷം. ക്ഷേത്രത്തിലെ രാജഗോപുരം കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള രാജഗോപുരങ്ങളില്‍ രണ്ടാം സ്ഥാനത്താണുള്ളത്.

PC:Tirukodimadachengunrur

പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

ജാതിയില്ലാതെ എല്ലാ ഹൈന്ദവ വിശ്വാസികള്‍ക്കുമായി തുറന്ന കേരളത്തിലെ ആദ്യ ക്ഷേത്രമാണ് കോട്ടയം ചങ്ങനാശ്ശേരിയിലെ പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. കേരളത്തിലെ പുരാതന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളിലൊന്നായ ഇവിടെ താരകാസുരനെ വധിച്ചശേഷം അത്യുഗ്രഭാവത്തിൽ നിൽക്കുന്ന സുബ്രഹ്മണ്യനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:RajeshUnuppally.

നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

പാണ്ഡവരും വ്യാസ മഹര്‍ഷിയുമെല്ലാം ആരാധിച്ചെന്നു കരുതപ്പെടുന്ന അതിവിശുദ്ധമായ ക്ഷേത്രങ്ങളില‍ൊന്നാണ് കോട്ടയം ജില്ലയിലെ നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. ദേവസേനാപതിയായി ആയാണ് സുബ്രഹ്മണ്യനെ ഇവിടെ ആരാധിക്കുന്നത്.താരകാസുരനെ വധിച്ചശേഷം അത്യുഗ്രഭാവത്തിൽ നിൽക്കുന്ന സുബ്രഹ്മണ്യനാണ് ഇവിടുത്തെ പ്രതിഷ്ഠ. ആറാട്ടും തൈപ്പൂയവുമാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍. തനി കേരളീയ ശൈലിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

PC:Ashok Rajan

മൂന്നാര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

മൂന്നാര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

ഇടുക്കി മൂന്നാറിലെ സുബ്രഹ്മണ്യ ക്ഷേത്രമാണ് മൂന്നാര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. ഇവിടുത്തെ ഒരു ചെറിയ കുന്നിനു മുകളിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രം നേരത്തെ മുതുവന്‍ വിഭാഗത്തില്‍പ്പെട്ട ആളുകളുടെ ക്ഷേത്രമായിരുന്നു. കുറേ കാലങ്ങളോളം പൂട്ടിക്കിടന്ന ക്ഷേത്രം വളരെ ശോചനീയാവസ്ഥയില്‍ എത്തിയിരുന്നു. പിന്നീട് തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ മൂന്നാര്‍ സന്ദര്‍ശിച്ചപ്പോള്‍ ക്ഷേത്രത്തിന്‍റെ അവസ്ഥ ബോധ്യപ്പെടുകയും അവര്‍ ക്ഷേത്രം പുതുക്കി പണിയുകയുമായിരുന്നു. ഇന്ന് മൂന്നു നേരം ക്ഷേത്രത്തില്‍ പൂജകളുണ്ട്.


PC:കാക്കര

കുന്നതൃക്കോവിൽ സുബ്രഹ്മണ്യക്ഷേത്രം

കുന്നതൃക്കോവിൽ സുബ്രഹ്മണ്യക്ഷേത്രം

തൃശൂര്‍ ജില്ലയിലെ പ്രസിദ്ധമായ സുബ്രഹ്മണ്യക്ഷേത്രമാണ് കൊടകര്ക്ക് സമീപമുള്ള കുന്നതൃക്കോവിൽ സുബ്രഹ്മണ്യ ക്ഷേത്രം. സുബ്രഹ്മണ്യ ക്ഷേത്രം, വിഷ്ണു ക്ഷേത്രം, ശിവ ക്ഷേത്രം എന്നീ മൂന്നു ക്ഷേത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇത്. കേരളത്തിലെ പഴനി എന്നും ഈ ക്ഷേത്രത്തിനു പേരുണ്ട്. പഴനി ക്ഷേത്രം പോലെ തന്നെ പടിഞ്ഞാറാണ് സുബ്രഹ്മണ്യന്‍റെ ദര്‍ശനം. വൃശ്ചികമാസത്തിലെ സ്കന്ദഷഷ്ഠിയാണ്‌ ഇവിടത്തെ മുഖ്യ ആഘോഷം. കൊടകര ഷഷ്ഠി എന്നറിയപ്പെടുന്ന ഇത് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നു കൂടിയാണ്.

PC:Rajeevvadakkedath

 ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം

ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം

തിരുവനന്തപുരത്തെ ഉള്ളൂര്‍ കൊച്ചുള്ളൂരില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ബാല സുബ്രഹ്മണ്യ ക്ഷേത്രമാണ് ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഭൂരിബാഗവും കരിങ്കല്ലില്‍ തീര്‍ത്തിരിക്കുന്ന അപൂര്‍വ്വമായ ക്ഷേത്രം കൂടിയാണിത്.
നെടുമങ്ങാട് രാജാക്കന്മാരുടെ ആയിരുന്നു ഈ ക്ഷേത്രം. അക്കാലത്ത് അയ്യപ്പനായിരുന്നു ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ഒരിക്കൽ രാജാവിന് ഒരു സ്വപ്നത്തിൽ അയ്യപ്പന്‍ പ്രത്യക്ഷപ്പെട്ട് തന്റെ സഹോദരനായ സുബ്രഹ്മണ്യനെക്കൂടി ഇവിടെ പ്രതിഷ്ഠിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഇവിടെ സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. ശാസ്താവ്, ഗണപതി, ശിവൻ, നാഗദൈവങ്ങൾ എന്നിവരാണ് ഇവിടത്തെ ഉപദേവതകൾ. ക്ഷേത്രക്കുളമാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം.

PC: Dvellakat

പയ്യന്നൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം

പയ്യന്നൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ പെരുമ്പപ്പുഴയുടെ തീരത്തായാണ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന സുബ്രഹ്മണ്യസ്വാമി അറിയപ്പെടുന്നത് പയ്യന്നൂര്‍ പെരുമാള്‍ എന്നപേരിലാണ്.കേരളത്തിലെ പഴനി എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. പരശുരാമനാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. താരകാസുരനെ വധിച്ചശേഷമുള്ള സുബ്രഹ്മണ്യനെയാണ് ഇവിടെ ആരാധിക്കുന്നത്. ഏകദേശം ആറടിയോളം ഉയരമുള്ള വിഗ്രഹമാണ് ഇവിടുത്തേത്.കാവി വസ്ത്രം ധരിച്ച സന്യാസിമാര്‍ക്ക് ഈ ക്ഷേത്രത്തില്‍ പ്രവേശനമില്ല. ഉപനയനമുള്ള ക്ഷത്രിയരും ഇവിടെ പ്രവേശിക്കാറില്ല.

ശിവ വിഷ്ണു സുബ്രഹ്മണ്യഭാവങ്ങള്‍ ഒത്തൊരുമിച്ച ഹരിപ്പാട് ക്ഷേത്രംശിവ വിഷ്ണു സുബ്രഹ്മണ്യഭാവങ്ങള്‍ ഒത്തൊരുമിച്ച ഹരിപ്പാട് ക്ഷേത്രം

ഒരു രൂപ പോലും വാടകയില്ല, ശ്രീകൃഷ്ണന്‍റെ പിന്തുടര്‍ച്ചക്കാരന്‍ നിര്‍മ്മിച്ച കോട്ടയുടെ കഥ!!ഒരു രൂപ പോലും വാടകയില്ല, ശ്രീകൃഷ്ണന്‍റെ പിന്തുടര്‍ച്ചക്കാരന്‍ നിര്‍മ്മിച്ച കോട്ടയുടെ കഥ!!

ചന്ദനവും ശര്‍ക്കരയും പിന്നെ പച്ചപ്പും!! മറയൂര്‍ കാത്തിരിക്കുന്നു സഞ്ചാരികള്‍ക്കായിചന്ദനവും ശര്‍ക്കരയും പിന്നെ പച്ചപ്പും!! മറയൂര്‍ കാത്തിരിക്കുന്നു സഞ്ചാരികള്‍ക്കായി

Read more about: temple kerala pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X