Search
  • Follow NativePlanet
Share
» »ഇരട്ട നന്ദികളും നിർമ്മാണത്തിലെ പ്രത്യേകതകളുമായി സുഗ്രീവേശ്വർ ക്ഷേത്രം

ഇരട്ട നന്ദികളും നിർമ്മാണത്തിലെ പ്രത്യേകതകളുമായി സുഗ്രീവേശ്വർ ക്ഷേത്രം

പറഞ്ഞു തീരാത്ത വിശേഷങ്ങളുള്ള തിരുപ്പൂർ സുഗ്രീവേശ്വർ ക്ഷേത്രം.

എത്ര പറഞ്ഞാലും തീരാത്ത വിസ്മയങ്ങളാണ് ക്ഷേത്രങ്ങൾക്കുള്ളത്. നൂറ്റാണ്ടുകൾക്കും മുൻപ്, യാതൊരു സാങ്കേതീക വിദ്യകളും നിലവിലില്ലാതിരുന്ന ഒരു കാലത്ത് നിർമ്മിച്ച ക്ഷേത്രങ്ങളുടെ വാസ്തു വിദ്യകൾ മാത്രം മതി ആ കാലഘട്ടത്തെ മുഴുവനായും അടയാളപ്പെടുത്തുവാൻ. അത്തരത്തിലൊരു ക്ഷേത്രമാണ് തമിഴ്നാട്ടിലെ തിരുപ്പൂരിന് സമീപമുള്ള സുഗ്രീശ്വരർ ക്ഷേത്രം. ആർക്കിയോളജിക്കൽ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് പ്രത്യേകതകൾ ഒരുപാടുണ്ട്...

വിസ്മയങ്ങളിലേക്ക്

വിസ്മയങ്ങളിലേക്ക്

സുഗ്രീശ്വരർ ക്ഷേത്രത്തിലേക്ക് കയറിച്ചെല്ലുന്നതേ വ്യത്യസ്തമായ കുറേയേറെ കാഴ്ചകളിലേക്കാണ്. സാധാരണ തമിഴ്ന ക്ഷേത്രങ്ങളുടെ കെട്ടും മട്ടും നോക്കുമ്പോൾ സുഗ്രീശ്വരർ ക്ഷേത്രം അതിൽ നിന്നെല്ലാം ബഹുദൂരം മാറിയാണുള്ളത്. ക്ഷേത്ര ദർശനം തന്നെ അതിനുദാഹരണമാണ്.
പതിവിൽ നിന്നും വ്യത്യസ്തമായി തെക്ക് ദിശയിലേക്കുദർശനവും കാവൽ നിൽക്കുന്ന രണ്ടു നന്ദികളിലും മാത്രമൊതുങ്ങുന്നതല്ല ഇവിടുത്തെ കാഴ്ചകൾ. കല്പപ്ണികളും കൊത്തുപണികളും ഒക്കെ ഇവിടെ കാണാം...
ക്ഷേത്രത്തിന്റെ ചരിത്രം തിരഞ്ഞിറങ്ങിയാൽ എത്തി നിൽക്കുക പത്താം നൂറ്റാണ്ടിലാണ്. ആ സമയത്താണ് പാണ്ഡ്യ രാജാക്കന്മാരുടെ നേതൃത്വത്തിൽ ഇവിടെ ഇങ്ങനെയൊരു ക്ഷേത്രം നിർമ്മിക്കുന്നത്. എന്നാൽ ഇവിടെ നിന്നും കണ്ടെത്തിയ ചില രേഖകൾ അനുസരിച്ച് അഞ്ചാം നൂറ്റാണ്ടിൽ ഇവിടെ ഗോത്ര വിഭാഗക്കാരും ആദിവാസികളും ഒക്കെ എത്തിയിരുന്നുവെന്നും ഇവിടെ ശിവലിംഗത്തിൽ ആരാധന നടത്തി എന്നുമാണ് വിശ്വാസം.

സുഗ്രീശ്വരനായി ശിവൻ

സുഗ്രീശ്വരനായി ശിവൻ

ശിവനെയാണ് സുഗ്രീശ്വരനായി ഇവിടെ ആരാധിക്കുന്നത്. വാനര രാജാവായിരുന്ന സുഗ്രീവൻ ശിവനെ ആരാധിച്ച ഇടമായതിനാലാണ് ശിവ ന്‍സുഗ്രീശ്വരനായത് എന്നാണ് വിശ്വാസം. താലപുരാണത്തിലാണ് ഈ കഥയുള്ളത്. പാണ്ഡ്യ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഇവിടെ തെക്കോട്ടേക്കാണ് ക്ഷേത്ര ദർശനം. കൊത്തിയ കല്ലുകളിൽ നിർമ്മിച്ച ഇവിടെ ധാരാളം ലിഖിതങ്ങളും കൊത്തുപണികളും കാണുവാൻ സാധിക്കും. തമിഴ് ഭാഷയിൽ തന്നെയാണ് ലിഖിതങ്ങളുള്ളത്.
ഇത് കൂടാതെ എടുത്തു പറയേണ്ട ഒന്ന് ഇവിടുത്തെ കൊത്തുപണികളാണ്. പുരാണത്തിലെ പല സംഭവങ്ങളും ഇവിടുത്തെ ചുവരുകളെ അലങ്കരിക്കുന്നു. കൂടാത ക്ഷേത്ര പരിസരത്തു നിന്നും കണ്ടെടുത്തിട്ടുള്ള പുരാതന ശില്പങ്ങൾ ഇവിടെ ക്ഷേത്രത്തിനുള്ളിൽ പ്രതിഷ്ഠിച്ചിട്ടുമുണ്ട്.

ക്ഷേത്രത്തിൽ

ക്ഷേത്രത്തിൽ

രണ്ടു ക്ഷേത്രവിമാനങ്ങളുൾപ്പെട്ടതാണ് ക്ഷേത്ര നിർമ്മിതി. ഒന്നു ശിവനും അടുത്തത് അമ്മനുമാണ് സമർപ്പിച്ചിരിക്കുന്നത്. പാണ്ഡ്യ കാലത്തെ നിർമ്മാണ രീതിയാണ് ഇവിടെയുള്ളത്. എന്നാൽ ശ്രീകോവിവിലന്റെ ഗോപുര നിർമ്മിച്ചിരിക്കുന്നത് ചോള ശൈലിയിലാണ്. ശിവ ക്ഷേത്രത്തിനു മുന്നിലായി രണ്ടു നന്ദിപ്രതിമകളെ കാണാം. ഇതിൽ ഒരു നന്ദിയുടെ കൊമ്പുകള്‍ ഒടിഞ്ഞുപോയ നിലയിലാണ്. അഞ്ച് ശിവലിംഗങ്ങളുടെ പ്രതിഷ്ഠയും ഇവിടെയുണ്ട്. മൂന്നെണ്ണം ക്ഷേത്രത്തിനു പുറത്തും ഒരെണ്ണം ശ്രീകോവിലിലും അടുത്തത് കാണാത്ത ഒരിടത്തുമായാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
നല്ലപോലെ വെളിച്ചം കടക്കുന്നതും വിശാലവുമായി നിർമ്മിച്ചിരക്കുന്ന ഗർഭ ഗൃഹമുള്ളതിനാൽ ഇവിടെ നിന്നുള്ള ദർശനം വളരെ എളുപ്പമാണ്.

പുരാണത്തിൽ ഇങ്ങനെ

പുരാണത്തിൽ ഇങ്ങനെ

ഇവിടുത്തെ രണ്ടു നന്ദികളിൽ ഒന്നിന്റെ മുറിഞ്ഞ കൊമ്പിനെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്. രാത്രി കാലങ്ങളിൽ ഈ നന്ദിയ്ക്ക് ജീവൻവച്ച് അട് അടുത്തുള്ള പാടത്തും മറ്റും പോയി അവിടം നശിപ്പിക്കുമായിരുന്നു. ഇത് കണ്ടെത്തുന്നതിനായി ഒരിക്കൽ ഒരു കൃഷിക്കാരന്‍ രാത്രിയിൽ കാവലിരിക്കുകയും ഇതിനെ കണ്ടെത്തുകയും ചെയ്തു. പെട്ടന്നു തന്നെ അയാൾ നന്ദിയുടെ ചെവി മുറിച്ചു. അങ്ങനെ ചെയ്താൽ പിറ്റേദിവസം അതിനെ എളുപ്പത്തിൽ കണ്ടെത്താം എന്ന ധാരണയിലാണ് കർഷകൻ അങ്ങനെ ചെയ്തത്. എന്നാൽ പിറ്റേന്ന് അങ്ങനെയൊരു നന്ദിയെ കണ്ടെത്തുവാൻ അവർക്കായില്ല. എന്നാൽ ക്ഷേത്രത്തിലെ നന്ദിയെ ചെവി മുറിഞ്ഞ് രക്തം ഒലിക്കുന്ന നിലയിൽ അവർ കണ്ടു. ഇടനെ പരിഹാരമായി മറ്റൊരു നന്ദിയെ അവിടെ സ്ഥാപിച്ചെങ്കിലുംഅടുത്ത ദിവസം തന്ന യഥാർഥ നന്ദി തിരിച്ചെത്തി എന്നാണ് പറയുന്നത്. ‌
കൊത്തുപണികളാൽ അതിമനോഹരമാണ് ക്ഷേത്രത്തിന്റെ ഉൾഭാഗം. ടെൽ ഇട്ടതുപോലെയത്രയും മനോഹരമായാണ് ഇവിടെ ചിലഭാഗങ്ങളുള്ളത്.
വിനായകന്‍, ദക്ഷിണാമൂര്‍ത്തി, സുബ്രഹ്മണ്യന്‍, ചണ്ഡീശ്വരന്‍, കാല ഭൈരവന്‍ എന്നിങ്ങവെ വേറെയും പ്രതിഷ്ഠകൾ ഇവിടെയുണ്ട്.

സ്വർണ്ണ നിറമാകുന്ന ചുവരുകൾ

സ്വർണ്ണ നിറമാകുന്ന ചുവരുകൾ

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇന്ന് ക്ഷേത്രം പരിപാലിക്കപ്പെടുന്നത്. ഇവിടുത്തെ പല വിഗ്രഹങ്ങൾക്കും ലിഖിതങ്ങൾക്കും ചുവരെഴുത്തുകൾക്കും ഒക്കെയുള്ള ചരിത്ര പ്രാധാന്യം മനസ്സിലാക്കിയാണ് ഇവിടം സംരക്ഷിക്കപ്പെടുന്നത്. കൂടാതെ ക്ഷേത്രത്തിന്റെ നിർമ്മാണ് പ്രത്യേകതകളും എടുത്ത് പറയേണ്ടതാണ്. സൂര്യാസ്തമയ സമയത്ത് ക്ഷേത്രച്ചുവരുകൾ സ്വർണ്ണ നിറത്തിലേക്ക് മാറുന്ന ഒരു കാഴ്ചയും ഇവിടെയുണ്ട്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തമിഴ്നാട് തിരുപ്പൂരിൽ സർക്കാർ പെരിയപാളയം എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുപ്പൂരിൽ നിന്നും ഇവിടേക്ക് ചെറിയ ഇടവേളകളിൽ ബസുകൾ ലഭ്യമാണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം കോയമ്പത്തൂരും റെയിൽവേ സ്റ്റേഷൻ തിരുപ്പൂരുമാണ്.

തടാകത്തിനു നടുവിൽ, സസ്യാഹാരിയായ മുതല കാവൽ നിൽക്കുന്ന അന്തപുരം പത്മനാഭ സ്വാമി ക്ഷേത്രംതടാകത്തിനു നടുവിൽ, സസ്യാഹാരിയായ മുതല കാവൽ നിൽക്കുന്ന അന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം

ബുദ്ധമതത്തിൽ നിന്നും ഹിന്ദുമതത്തിലേക്ക് മാറിയ ക്ഷേത്രം....പിന്നിൽ പെരുന്തച്ചൻബുദ്ധമതത്തിൽ നിന്നും ഹിന്ദുമതത്തിലേക്ക് മാറിയ ക്ഷേത്രം....പിന്നിൽ പെരുന്തച്ചൻ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X