Search
  • Follow NativePlanet
Share
» »വേനല്‍ യാത്രയിലെ പുത്തന്‍ ട്രെന്‍‍ഡുകള്‍... യാത്ര ചെയ്ത് അടിച്ചുപൊളിക്കാം

വേനല്‍ യാത്രയിലെ പുത്തന്‍ ട്രെന്‍‍ഡുകള്‍... യാത്ര ചെയ്ത് അടിച്ചുപൊളിക്കാം

ഇതാ സമ്മര്‍ യാത്രകളിലെ പുതിയ ട്രെന്‍ഡുകളും മാറ്റങ്ങളും എന്തൊക്കെയാണ് എന്നു നോക്കാം

യാത്രകള്‍ക്ക് പഴയ ആവേശങ്ങള്‍ തിരികെ വന്നതിന്‍റെ സന്തോഷത്തിലാണ് നാമെല്ലാവരും. പഴയതുപോലെ തന്നെ ഉത്സവങ്ങളും ആഘോഷങ്ങളും മറ്റു ചടങ്ങുകളുമെല്ലാം തുടങ്ങിക്കഴിഞ്ഞു. നീണ്ട രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ഉള്ള സമയമായതിനാല്‍ തന്നെ പല മാറ്റങ്ങളും യാത്രകളില്‍ കാണാം... ഇതാ സമ്മര്‍ യാത്രകളിലെ പുതിയ ട്രെന്‍ഡുകളും മാറ്റങ്ങളും എന്തൊക്കെയാണ് എന്നു നോക്കാം

വാക്സിനേഷന്‍

വാക്സിനേഷന്‍

ഭൂരിഭാഗം ആളുകളും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണ്. ബാക്കിയുള്ളവരുടെ വാക്സിനേഷന്‍ നടന്നു വരുന്നു. കൊവിഡിന്‍റെ ഭീതി നേരത്തത്തെയത്ര ഇല്ലാത്തതിനാല്‍ യാത്രകളിലെ നിയന്ത്രണങ്ങള്‍ പലയിടത്തും എടുത്തുമാറ്റിയിട്ടുണ്ട്. രണ്ടു ഡോസ് വാക്സിനും എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നു മാത്രമല്ല, ചിലയിടങ്ങളില്‍ ക്വാറന്‍റൈനും ഒഴിവാക്കിയിട്ടുണ്ട്.

ക്രൂസ് യാത്രകള്‍

ക്രൂസ് യാത്രകള്‍


ക്രൂസ് യാത്രകള്‍ക്ക് കഴിഞ്ഞ കുറച്ചു നാളുകളായി മുന്‍പത്തെക്കാള്‍ പ്രചാരം ലഭിച്ചിട്ടുണ്ട്. യാത്രകളില്‍ വ്യത്യസ്തതയും അധികം ആള്‍ത്തിരക്കും കൂട്ടവുമില്ലാതെ പോകുവാനും താല്പര്യപ്പെടുന്നവരാണ് ക്രൂസ് യാത്രകള്‍ തിരഞ്ഞെടുക്കുന്നത്. കേരളാ ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ കീഴിലെ നെറര്‍റ്റിറ്റി താരതമ്യേന കുറഞ്ഞ ചിലവില്‍ ആഢംബര കപ്പല്‍ യാത്ര നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാം. ഐആര്‍സിടിസിയും വിവിധ നിരക്കില്‍ ആഢംബര കപ്പല്‍ യാത്രകള്‍ ഒരുക്കുന്നുണ്ട്. ലക്ഷദ്വീപിലേക്കും ഗോവയിലേക്കും മാലദ്വീപിലേക്കുമെല്ലാം ഐആര്‍സിടിസിയുടെ പാക്കേജുകള്‍ ലഭ്യമാണ്.

കാത്തിരുന്ന റോഡ് ട്രിപ്പുകള്‍

കാത്തിരുന്ന റോഡ് ട്രിപ്പുകള്‍


നമ്മുടെ സൗകര്യവും സുരക്ഷയും കണക്കിലെടുത്ത് റോഡ് ട്രിപ്പുകള്‍ നേരത്തെ തന്നെ പലരും തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും സമ്മറിലെ പല ട്രക്കിങ്ങുകളും ആരംഭിക്കുന്നതേയുള്ളതുകൊണ്ട് റോഡ് ട്രിപ്പുകളിലേക്ക് കൂടുതല്‍ ആളുകള്‍ വരുവാന്‍ സാധ്യതയുണ്ട്. കുട്ടികളെയും കുടുംബത്തെയും കൂട്ടി പോകുന്നവര്‍ക്ക് എന്തുകൊണ്ടും സുരക്ഷിതത്വം എന്നത് പൊതുഗതാഗതത്തെ ആശ്രയിക്കാതെ സ്വന്തം വാഹനങ്ങളിലോ, അല്ലെങ്കില്‍ വാടകയ്ക്കെടുത്ത വാഹനങ്ങളിലോ പോകുന്നതായിരിക്കും.

ആഢംബര താമസ ഇടങ്ങള്‍

ആഢംബര താമസ ഇടങ്ങള്‍

നേരത്തെ ഏറ്റവും ചിലവ് കുറഞ്ഞ ഇടങ്ങളായിരുന്നു യാത്രകള്‍ക്കായി തിരഞ്ഞെടുത്തിരുന്നതെങ്കില്‍ ഇന്ന് ആളുകള്‍ കുറച്ചു കൂടി ആഢംബര സൗകര്യങ്ങളുള്ള സ്ഥലങ്ങളാണ് യാത്രയിലെ താമസത്തിനായി തിരഞ്ഞെടുക്കുവാന്‍ ശ്രമിക്കുന്നത് എന്നു കാണാം. എല്ലാ സൗകര്യങ്ങളും മുന്നിലെത്തിക്കുന്ന റിസോര്‍ട്ടുകളും ആളുകള‍ക്ക് ഇപ്പോള്‍ പ്രിയപ്പെട്ടതാണ്. ചില സ്ഥലങ്ങളില്‍ പോയാലും അവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍ ഒന്നും കണ്ടില്ലെങ്കിലും ദിവസം മുഴുവനും വില്ലയിലോ റിസോര്‍ട്ടിലോ അവിടുത്തെ ആക്റ്റിവിറ്റികളില്‍ മാത്രം പങ്കെടുക്കാവാനായി എത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.

വേനല്‍ക്കാല യാത്രകള്‍ ചിലവുകുറഞ്ഞതാക്കാം... ഓര്‍ത്തിരിക്കാം ഈ ആറു കാര്യങ്ങള്‍വേനല്‍ക്കാല യാത്രകള്‍ ചിലവുകുറഞ്ഞതാക്കാം... ഓര്‍ത്തിരിക്കാം ഈ ആറു കാര്യങ്ങള്‍

നീണ്ട യാത്രകള്‍

നീണ്ട യാത്രകള്‍

ഈ സമ്മര്‍ സീസണിലെ മറ്റൊരു ആകര്‍ഷണം നീണ്ട യാത്രകളാണ്. ഒന്നും രണ്ടും ആഴ്ചകളും ഇനിയും സമയം ലഭിക്കുകയാണെങ്കില്‍ ഒരു മാസം വരെ നീണ്ടു നില്‍ക്കുന്ന യാത്രകള്‍ ചെയ്യുവാനും ആളുകള്‍ തയ്യാറാണ്. വര്‍ക് അറ്റ് ഹോം ഓപ്ഷന്‍ ഇപ്പോഴും സജീവമായതിനാല്‍ ഇതിന്റെ ഏറ്റവും വലിയ ഗുണമെന്നത് എവിടെനിന്നും യാത്ര ചെയ്യാം എന്നതാണ്. ഓരോ ആഴ്ചയും ഓരോ പ്രദേശത്ത് താമസിച്ച് അവിടം മുഴുവന്‍ കണ്ടുതീര്‍ത്ത് വീണ്ടും അടുത്തയിടത്തോട്ട് മാറുന്ന രീതിയില്‍ യാത്രകള്‍ ക്രമീകരിക്കാം..

അവസാനനിമിഷത്തിലെ പ്ലാനിങ്ങ്

അവസാനനിമിഷത്തിലെ പ്ലാനിങ്ങ്


കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു തരത്തിലും സംഭവിക്കുവാന്‍ സാധ്യതയില്ലാത്ത ഒന്നായിരുന്നു യാത്രകളിലെ അവസാന നിമിഷത്തിലെ പ്ലാനിങ്ങുകള്‍. ഇപ്പോള്‍ മെല്ലെ എല്ലാം തിരികെ വന്നിരിക്കുകയാണ്. നേരത്തെ ആഭ്യന്തര യാത്രകള്‍ നടത്തുവാനാണെങ്കില്‍ തന്നെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ടും എല്ലാം വേണ്ടിവന്നിരുന്നു. എങ്കില്‍ ഇപ്പോള്‍ മിക്കയിടത്തും ഇത്തരം നിബന്ധനകള്‍ എല്ലാം മാറ്റിയിട്ടുണ്ട്.

യാത്രയിലെ സുരക്ഷിതത്വം

യാത്രയിലെ സുരക്ഷിതത്വം

മാസ്ക് ധരിക്കണമെന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതോടെ ജീവിതം തീര്‍ത്തും സാധാരണ നിലയിലേക്ക് മടങ്ങിവന്നിരിക്കുകയാണ്. പലര്‍ക്കും ഇത് ഒരു ആശ്വാസമാണെങ്കിലും സുരക്ഷിതത്വം കണക്കിലെടുത്ത് ആളുകള്‍ മാസ്ക് വയ്ക്കുന്നതു തുടരുവാനാണ് സാധ്യത.

മുട്ടുകുത്തി നില്‍ക്കുന്ന മരങ്ങളും മരണപ്പെട്ട മരങ്ങളുടെ കാടും... ലോകത്തിലെ വിചിത്രങ്ങളായ കാടുകള്‍മുട്ടുകുത്തി നില്‍ക്കുന്ന മരങ്ങളും മരണപ്പെട്ട മരങ്ങളുടെ കാടും... ലോകത്തിലെ വിചിത്രങ്ങളായ കാടുകള്‍

വലുപ്പത്തില്‍ പ്ലൂട്ടോയേക്കാള്‍ വമ്പന്‍...അതിര്‍ത്തിയില്‍ 14 രാജ്യങ്ങള്‍..സംസാരിക്കുന്നത് 200ലധികം ഭാഷകള്‍...വലുപ്പത്തില്‍ പ്ലൂട്ടോയേക്കാള്‍ വമ്പന്‍...അതിര്‍ത്തിയില്‍ 14 രാജ്യങ്ങള്‍..സംസാരിക്കുന്നത് 200ലധികം ഭാഷകള്‍...

Read more about: travel ideas summer travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X