Search
  • Follow NativePlanet
Share
» »കുറഞ്ഞ ചിലവിൽ വേനൽക്കാലം ആഘോഷിക്കുവാൻ കണ്ണൂരിലെ ഈ ഇടങ്ങൾ

കുറഞ്ഞ ചിലവിൽ വേനൽക്കാലം ആഘോഷിക്കുവാൻ കണ്ണൂരിലെ ഈ ഇടങ്ങൾ

ഇതാ കണ്ണൂരിലെ വേനൽക്കാലം ചിലവഴിക്കുവാൻ പോകുവാൻ പറ്റിയ ഇടങ്ങൾ പരിചയപ്പെടാം....

തണുപ്പൊക്കെ മാറി വേനൽക്കാലത്തിന്റെ വരവാണ് ഇനി. പകൽ സമയവും അവധി ദിവസങ്ങളിലും വീട്ടിലിരിക്കുന്ന കാര്യം ആലോചിക്കുവാന്‍ പോലും പറ്റാത്ത അവസ്ഥ. പക്ഷേ, നാട്ടിലെത്ര ചൂടാണെങ്കിലും കണ്ണൂരുകാരെ അതൊന്നും ബാധിക്കില്ല. വെള്ളച്ചാട്ടങ്ങളും ഹിൽ സ്റ്റേഷനുകളും ഒക്കെയായി തണുപ്പിക്കുവാൻ പറ്റിയ ഇടങ്ങൾ കണ്ണൂരുകാർക്ക് അത്രയധികമുണ്ട്. ഒന്ന് പൈതൽ മലയിലേക്കോ അല്ലെങ്കിൽ അളകാപുരിയിലേക്കോ ഒക്കെ പോയാൽ മാറുന്ന ചൂടാണ് ഇവിടെയുള്ളത്. ഇതാ കണ്ണൂരിലെ വേനൽക്കാലം ചിലവഴിക്കുവാൻ പോകുവാൻ പറ്റിയ ഇടങ്ങൾ പരിചയപ്പെടാം...

പൈതൽമല

പൈതൽമല

എത്ര വലിയ ചൂടിലും കോടമഞ്ഞിറങ്ങുന്ന സുഖമാണ് പൈതൽമലയ്ക്കുള്ളത്. ഒരു രക്ഷയുമില്ലാത്ത ചൂടിൽപ്പെട്ടിക്കുമ്പോൾ ഈ കുന്നുകയറിയാൽ കിട്ടുന്ന സുഖം വേറൊരു നാടിനും തരാൻ കഴിഞ്ഞെന്നു വരില്ല. മുൻകൂട്ടിപറയാതെ എത്തുന്ന കോടമഞ്ഞും കാറ്റും പൈതൽമലയെ എന്നും സ‍ഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കുന്നു. വനത്തിലൂടെ കയറിച്ചെല്ലുന്ന യാത്രയും അതുകഴിഞ്ഞുള്ള യാത്രകളും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകത.

PC:Kamarukv

ഇരിട്ടി

ഇരിട്ടി

ഇരട്ടപ്പുഴകളുടെ നഗരമാണ് ഇരിട്ടി. കണ്ണൂർ നഗരത്തിന്റെ ചൂടിൽ നിന്നും പച്ചപ്പ് തേടി പോകുമ്പോൾ ഒരു സ്റ്റോപ്പ് എല്ലാവർക്കും ഇരിട്ടിയായിരിക്കും എന്നതിൽ സംശയമില്ല. കേരളത്തിന്‍റെ കൂർഗ്ഗ് എന്നറിയപ്പെടുന്ന ഇവിടെ മിക്കപ്പോഴും സമ്മിശ്രമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ബാവലി പുഴ, ആറളം നദി, വേണി നദി എന്നീ മൂന്നു പുഴകളാണ് ഇരിട്ടിയെ പച്ചപ്പ് അണിയിക്കുന്നത്. കണ്ണൂരിലെ പ്രധാന നഗരങ്ങളിൽ നിന്നെല്ലാം ഒരേ ദൂരമാണ് ഇവിടേക്കുള്ളത്. കണ്ണൂരിൽ നിന്ന് 42 കിലോമീറ്ററും തലശ്ശേരിയിൽ നിന്ന് 42 കിലോമീറ്ററും തളിപ്പറമ്പിൽ നിന്ന് 47 കിലോമീറ്ററും ആണ് ഇരിട്ടിയിലേക്കുള്ള ദൂരം.

PC:Akhilzid

ആറളം വന്യജീവി സങ്കേതം

ആറളം വന്യജീവി സങ്കേതം

കാടകങ്ങളിലേക്കുള്ള യാത്രയാണ് ചൂടാറ്റുവാൻ വേണ്ടതെങ്കിൽ ആറളത്തിനു പോകാം. കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ കാടും വന്യജീവി സങ്കേതവും ഒക്കെയാണ് ഇത്. പശ്ചിമ ഘട്ടത്തിന്‍റെ ഒരു ചെരുവിലായി സ്ഥിതി ചെയ്യുന്ന ആറളം ട്രക്കിങ്ങിനും കാട്ടിലേക്കുള്ള യാത്രയ്ക്കും ഒക്കെ പറ്റിയ ഇടമാണ്. കണ്ണൂരിൽ നിന്നും 60 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. പൂമ്പാറ്റകളും പക്ഷികളും ആനയും കടുവയും ഒക്കെയായി കാഴ്ചകൾ ഒരുപാടുണ്ട് ഇവിടെ കാണുവാന്‍.രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെയാണ് പ്രവേശന സമയം....

PC:Vinayaraj

കൊട്ടിയൂർ

കൊട്ടിയൂർ

കണ്ണൂരിലെ നാടൻ കാഴ്ചകളും നാട്ടു ജീവിതവും കലർപ്പില്ലാത്ത ഗ്രാമഭംഗിയും ഒക്കെ കാണണമെങ്കിൽ പോകുവാന്‍ പറ്റിയ ഇടമാണ് കൊട്ടൂയൂർ. ബാവലിപ്പുഴയുടെ തീരത്തുള്ള ഈ നാട് അറിയപ്പെടുന്നത് തന്നെ ദക്ഷിണ കാശി എന്ന പേരിലാണ്. വയനാട് ജില്ലയോട് ചേർന്നു കിടക്കുന്ന കൊട്ടിയൂരിൽ പ്രകൃതി ഭംഗിയാർന്ന കാഴ്ചകളാണ് കാണുവാനുള്ളത്.

PC:Vijayakumarblathur

ധർമ്മടം തുരുത്ത്

ധർമ്മടം തുരുത്ത്

അറബിക്കടിലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ധർമ്മടം തുരുത്ത് കണ്ണൂരിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. വേലിയിറക്ക സമയത്ത് മാത്രം എത്തിപ്പെടുവാൻ സാധിക്കുന്ന പച്ചപുതച്ച ഈ തുരുത്തിലേക്ക് സാഹസികരാണ് കൂടുതലായും എത്തുക.

വാഴമല

വാഴമല

കണ്ണൂർ ജില്ലയിൽ അധികം അറിയപ്പെടാത്ത ഇടങ്ങളിലൊന്നാണ് വാഴമല. മഞ്ഞുപെയ്യുന്ന വൈകുന്നേരങ്ങളും ആകാശത്തെ മുട്ടി നിൽക്കുന്ന കൂറ്റൻമരങ്ങളും. പച്ച പുതച്ച കാഴ്ചകളാണ് ചുറ്റോടുചുറ്റും....വളവുകളും തിരിവുകളും പിന്നിട്ട് ചെന്നു നിൽക്കുന്ന ഈ നാട് മാത്രം മതി എത്ര ദിവസം വേണമെങ്കിലും ഒരു മടുപ്പുമില്ലാതെ താമസിക്കുവാൻ. കണ്ണൂരിലെ വേനൽക്കാലം മനോഹരമാക്കുവാന്‍ വേണ്ടതെല്ലാമുള്ള ഇവിടം കണ്ണൂർ ജില്ലയിൽ പാനൂരിന് സമീപമാണ് വാഴമല സ്ഥിതി ചെയ്യുന്നത്.പാനൂരിന് അടുത്തുള്ള പൊയിലൂരിൽ നിന്നും 12 കിലോമീറ്ററും ചെറുവാഞ്ചേരിയിൽ നിന്നും 15 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. കോളയാട് നിന്നും ഇവിടേക്ക് എട്ടു കിലോമീറ്ററുണ്ട്.

കാലാങ്കി

കാലാങ്കി

വളരെ കുറച്ചു മാസങ്ങൾക്കു മുൻപ് മാത്രം സഞ്ചാരികളുടെ ലിസ്റ്റിലേക്ക് കയറിപ്പറ്റിയ ഇടമാണ് കാലാങ്കി. മഞ്ഞും വെള്ളച്ചാട്ടവും കാടുകളുമൊക്കെയായി സഞ്ചാരികളെ ആകർഷിക്കുന്ന ഇവിടം ഇരിട്ടിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. കാഴ്ചകളുടെ ഒരു പറുദീസ തന്നെയാണ് കാലാങ്കി സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. കണ്ണൂരിൽ നിന്ന് ഇരിട്ടി- ഉളിക്കൽ -മാട്ടറ വഴി കാലാങ്കിയിലെത്താം. 58 കിലോമീറ്ററാണ് ദൂരം.

അളകാപുരി വെള്ളച്ചാട്ടം

അളകാപുരി വെള്ളച്ചാട്ടം


ഇരിട്ടിക്ക് സമീപമുള്ള കാഞ്ഞിരക്കൊല്ലിക്ക് അടുത്താണ് അളകാപുരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. എത്തിപ്പെട്ടാൽ ഒരു ദിവസം മുഴുവൻ ചിലവഴിക്കുവാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. നത്തിനുള്ളിലേക്ക് നിർമ്മിച്ചിരിക്കുന്ന നടവഴിയിലൂടെ കയറി വെള്ളച്ചാട്ടത്തിലെത്താം. മഴക്കാലത്താണ് ഈ വെള്ളച്ചാട്ടം അതിന്റെ മുഴുവൻ ഭംഗിയിലും കാണുവാൻ സാധിക്കുക. ഇരിട്ടി- മണിക്കടവ് വഴിയും ശ്രീകണ്ഠപുരം-പയ്യാവൂർ-കുന്നത്തൂർ പാടി വഴിയും ഇവിടെ എത്താം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X