നാട്ടിലെ പൊരിഞ്ഞ ചൂടിനെ തളയ്ക്കുവാന്‍ ആളുകള്‍ യാത്രയെ ആശ്രയിച്ചു തുടങ്ങിയിരിക്കുകയാണ്. ആഴ്ചാവസാനങ്ങള്‍ മുഴുവനും യാത്രകള്‍ക്കു വേണ്ടി മാത്രമായി മാറ്റിവെച്ചിരിക്കുകയാണ് മിക്കവരും... പൊതുവെ ചൂടുകാലത്ത് ബീച്ച് ഡെസ്റ്റിനേഷനുകളും പച്ചപ്പും ഹരിതാഭയും നിറഞ്ഞു നില്ക്കുന്ന ഇടങ്ങളുമാണ് വേനല്‍യാത്രകളില്‍ ആളുകള്‍ക്ക് പ്രിയപ്പെട്ടത്. വേഗം പോയി വരാതെ, രണ്ടോ മൂന്നോ ദിവസം നിന്നു ആസ്വദിക്കുവാന്‍ പറ്റിയ, സമ്മറിലെ വീക്കെന്‍ഡ് യാത്രകളില്‍ തിരഞ്ഞെടുക്കുവാന്‍ സാധിക്കുന്ന ഇടങ്ങള്‍ പരിചയപ്പെടാം....

ഗോകര്‍ണ
നാടു മുഴുവന്‍ ചൂടില്‍ കത്തിനില്‍ക്കുകയാണെങ്കിലും ഇതൊന്നുമേശാതെ നില്ക്കുന്ന ഇടമാണ് ഗോകര്‍ണ. അറബിക്കടലിന്റെ ചാരെ നില്ക്കുന്ന. പച്ചപ്പും കടല്ഭംഗിയും ആവോളമുള്ള ദോകര്ണ്ണ ഉത്തര കന്നഡ ജില്ലയില്‍ ഗംഗാവലി, ആഗ്നാശിനി നദികളുടെ സംഗമസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്.
PC:Aleksriis

ബീച്ചുകളും ക്ഷേത്രങ്ങളും
ബീച്ചുകളും ക്ഷേത്രങ്ങളും ആണ് ഇവിടുത്തെ ആകര്ഷണങ്ങള്. അവയുടെ വൈബ് അനുഭവിക്കുവാനാണ് സഞ്ചാരികള്‍ ഇവിടെ എത്തുന്നത്. അഞ്ച് ബീച്ചുകളാണ് സഞ്ചാരികള്‍ക്ക് എക്സ്പ്ലോര്‍ ചെയ്യുവാനായി ഉള്ളത്. ഗോകർണ, കുഡ്ലെ, ഓം, ഹാഫ് മൂൺ, പാരഡൈസ് എന്നിവയാണവ. ബീച്ചുകളില്‍ നിന്നു നടന്ന് കുന്നില്പുറങ്ങള് കയറി വീണ്ടും ബീച്ചുകള്‍ കണ്ടുള്ള ബീച്ച് ട്രക്കിങ് ആണ് ഇവിടുത്തെ ആകര്‍ഷണം.
PC:Robert Helvie

സ്കന്ദാഗിരി
ബാംഗ്ലൂരില്‍ നിന്നും ഒരു ദിവസത്തെ യാത്രയ്ക്കായി മാറ്റിവയ്ക്കുവാന്‍ പറ്റിയ ഇടമാണ് സ്കന്ദാഗിരി. വെള്ളിയാഴ്ച രാത്രിയോടെയോ അല്ലെങ്കില്‍ ശനിയാഴ്ച വൈകിട്ടോടെയോ കയറി രാത്രി അവിടെ ടെന്റടിച്ച് താമസിച്ച് പിറ്റേന്ന് സൂര്യോദയം കണ്ട് തിരിച്ചിറങ്ങുവാന്‍ സാധിക്കുന്ന തരത്തിലാണ് ഇവിടുത്തെ യാത്രകള്‍ ആളുകള്‍ പ്ലാന്‍ ചെയ്യുന്നത്. സ്കന്ദാഗിരിയുടെ മുകളില്‍ ട്രക്കിങ് നടത്തി എത്തുവാന്‍ നാലു മുതല്‍ അഞ്ച് മണിക്കൂര്‍ വരെ സമയം ആവശ്യമായി വരും. ണ്. സമുദ്ര നിരപ്പിൽ നിന്നും 4429 അടി ഉയരത്തിൽ ആണിവിടം സ്ഥിതി ചെയ്യുന്നത്.

കന്ദവര ഹള്ളിയിൽ നിന്നും
നന്ദി ഹില്‍സ് കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം ആളുകള്‍ വീക്കെന്‍ഡ് ട്രിപ്പിനായി തിരഞ്ഞെടുത്തുന്ന സ്കന്ദാഗിരി ചിക്കബെല്ലാപൂര്‍ ജില്ലയുടെ ഭാഗമാണ്. ബെംഗളുരുവിൽ നിന്നും 70 കിലോമീറ്ററും ചിക്കബെല്ലാപൂരിൽ നിന്നും 5 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ദേവനഹള്ളി വഴിയും ഡൊഡ്ഡബെല്ലാപൂര്‍ വഴിയും ഇവിടേക്ക് വരാം. സ്കന്ദാഗിരി കുന്നിലേക്കുള്ള യാത്ര കന്ദവര ഹള്ളി എന്ന ഗ്രാമത്തിൽ നിന്നുമാണ് ആരംഭിക്കുന്നത്.
PC:mmindia

ഡണ്ടേലി
പച്ചപ്പും വിനോദവും സാഹസികാനുഭവങ്ങളും കാടിന്റെ കാഴ്ചകളും വേണ്ടവര്‍ക്ക് പറ്റിയ സ്ഥലങ്ങളിലൊന്ന് ഡണ്ടേലിയാണ്. ദക്ഷിണേന്ത്യയുടെ സാഹസിക തലസ്ഥാനം എന്നു സഞ്ചാരികള്‍ വിളിക്കുന്ന ഇവിടം കാളിന്ദി നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. വേനല്‍ക്കാലത്തും മഴക്കാലത്തും ഒരുപോലെ യാത്രചെയ്യുവാന്‍ അനുയോജ്യമാണെങ്കിലും ചൂടില്‍ നിന്നു രക്ഷപെടുവാനുള്ള ഇടമെനന് നിലയിലാണ് കൂടുതലും സഞ്ചാരികള്‍ ഡണ്ടേലിയെ തിരഞ്ഞെടുക്കുന്നത്.

റാഫ്ടിങ് മുതല്‍ മൗണ്ടെയ്ന് ബൈക്കിങ് വരെ
ശ്വാസോച്ഛ്വാസം വേഗത്തിലാക്കുന്നതും ഹൃദയമിടിപ്പ് കൂട്ടുന്നതുമായ നിരവധി അഡ്വഞ്ചറസ് ആക്റ്റിവിറ്റികള്‍ ഇവിടെ കാണാം. റിര്‍ റാഫ്ടിങ്, മൗണ്ടന്‍ ബൈക്കിങ്, മൗണ്ടൻ ബൈക്കിംഗ്, സൈക്ലിംഗ്, കയാക്കിംഗ്, കനോയിംങ് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്.

ഹംപി
ചൂടുകാലത്തെ യാത്രകള്‍ക്ക് അത്ര അനുയോജ്യമല്ലെങ്കില്‍ കൂടിയും നിരവധി സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്ന ഇടമാണ് കര്‍ണ്ണാടകയിലെ തന്നെ ഹംപി. രണ്ടും മൂന്നും ദിവസം വിശ്രമമില്ലാതെ തന്നെ കാണുവാന്‍ പറ്റിയ കാഴ്ചകള്‍ ഇവിടെയുണ്ട്. പാറക്കൂട്ടങ്ങളിലെ നഗരമായ ഹംപി കല്ലുകളില്‍ കൊത്തിയെടുത്ത നാടാണ്. എണ്ണമറ്റ ക്ഷേത്രങ്ങളും വിജയനഗര സാമ്രാജ്യത്തിന്റെ അറ്റമില്ലാത്ത കാഴ്ചകളും അവശേഷിപ്പുകളുമെല്ലാം ഇവിടെ കണ്ടുതീര്‍ക്കുവാനായി നിരന്നു കിടക്കുകയാണ്. വെയില് അതിന്റെ കാഠിന്യത്തിലെത്തും മുന്നേ യാത്രകള്‍ തീര്‍ക്കുന്നതായിരിക്കും ഹംപി യാത്ര ക്ഷീണമില്ലാതെ തീര്‍ക്കുവാന്‍ പറ്റിയ വഴി. ഉച്ചകഴിഞ്ഞ് വെയില് താഴ്ന്നു കഴിയുമ്പോള്‍ വേണമെങ്കില്‍ യാത്രകള്‍ പുനരാരംഭിക്കുകയും ചെയ്യാം.

ഹംപിയില്‍ കാണാം
യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളിലൊന്നായ ഹംപിയില്‍ കാണേണ്ട ഇടങ്ങള്‍ ഒരുപാടുണ്ട്. വിരൂപാക്ഷ ക്ഷേത്രം, വിജയ വിറ്റാല ക്ഷേത്രം, ലോട്ടസ് മഹല്‍, ക്വീന്‍സ് ബാത്ത്, എലഫന്റ് സ്റ്റേബിള്‍, ഹംപി ബസാര്‍, ഹിപ്പി ഐലന്‍ഡ്, മാതംഗ ഹില്‍, മോണോലിത്തിക് ബുള്‍, ബഡവലിംഗ ക്ഷേത്രം, സനാന എന്ക്സോഷര്, തുടങ്ങിയവ ഇവിടെ നിര്‍ബന്ധമായും കാണേണ്ട സ്ഥലങ്ങളാണ്.

കുംതാ ബീച്ച്
കര്‍ണ്ണാടകയിലെ സമ്മര്‍ യാത്രകളില്‍ തിരഞ്ഞെടുക്കുവാന്‍ പറ്റിയ മറ്റൊരിടമാണ് കുംതാ ബീച്ച്. അധികം സഞ്ചാരികളൊന്നും എക്സ്പ്ലോര്‍ ചെയ്തിട്ടില്ലാത്ത കുംതാ യഥാര്‍ത്ഥത്തില്‍ അഞ്ച് ബീച്ചുകള്‍ ചേരുന്ന കാഴ്ചയാണ് നല്‍കുന്നത്. വാനല്ലി ബീച്ച്, മംഗോഡ്ലു ബീച്ച്, കാഡ്ലെ ബീച്ച്, ബഡാ ബീച്ച്, നിർവാണ ബീച്ച് എന്നിവയാണവ.
PC:wikimedia

കാഴ്ചകള്‍ കാണാം
അഘനാശിനി നദിയുടെ രണ്ടു കരകളിലായുള്ള നഗരങ്ങളാണ് ഗോകര്‍ണ്ണയും കുംതയും. ശുദ്ധമായ മണൽ, മനംമയക്കുന്ന സൂര്യാസ്തമയങ്ങൾ, ഉന്മേഷദായകമായ പ്രഭാതങ്ങൾ എന്നിവയാണ് ഇവിടുത്തെ പ്രത്യേകതകള്‍. ഇവിടെ നിങ്ങള്‍ക്ക് ബീച്ച് ട്രക്കിങ് ആസ്വദിക്കാം.
PC:Hegdekumta
ബെംഗളുരുവിൽ നിന്നും 50 കിമീ അകലെ ഇങ്ങനെയൊരു ട്രക്കിങ്ങ് ഇടമുള്ളത് കേട്ടിട്ടുണ്ടോ ?
കനാലിന്റെ സൗന്ദര്യവുമായി ഈ നഗരങ്ങള്‍... ഹാംബര്‍ഗ് മുതല്‍ സ്റ്റോക്ക്ഹോം വരെ നീളുന്ന പട്ടിക