Search
  • Follow NativePlanet
Share
» »വേനലില്‍ തണുപ്പുതേ‌ടി പോകാം...കുളിരുമായി കാത്തിരിക്കുന്നു ഈ ദേശീയോദ്യാനങ്ങള്‍

വേനലില്‍ തണുപ്പുതേ‌ടി പോകാം...കുളിരുമായി കാത്തിരിക്കുന്നു ഈ ദേശീയോദ്യാനങ്ങള്‍

ഇതാ കാടിന്‍റെ പച്ചപ്പിലേക്കും തണുപ്പിലേക്കും നമ്മെ സ്വാഗതം ചെയ്യുന്ന കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം....

വേനലും ചൂടും ആണെങ്കിലും യാത്രകളുടെ പ്ലാനുകള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. എത്ര ചൂട് ആണെങ്കിലും മനസ്സിനും ശരീരത്തിനും ഒരുപോലെ തണുപ്പു പകരുന്ന ചില യാത്രകള്‍ നമുക്കുണ്ട്. അവയില്‍ മിക്കവയും പ്രകൃതിയിലേക്കിറങ്ങിയുള്ളവയാണ്. ഇതാ കാടിന്‍റെ പച്ചപ്പിലേക്കും തണുപ്പിലേക്കും നമ്മെ സ്വാഗതം ചെയ്യുന്ന കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം....

ജിം കോർബറ്റ് നാഷണൽ പാർക്ക്

ജിം കോർബറ്റ് നാഷണൽ പാർക്ക്

ജിം കോര്‍ബെറ്റ് എന്ന പേരുകേള്‍ക്കുമ്പോള്‍ നരഭോജിയായ കടുവ മുതല്‍ ജിം കോര്‍ബറ്റ് എന്ന വേട്ടക്കാരന്‍റെ ചിത്രം വരെ നമ്മുടെ മനസ്സില്‍ വരും. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്ക് ഇന്ത്യയിലെ ആദ്യ ദേശീയോദ്യാനം മാത്രമല്ല, ഏറ്റവും വലിയ കടുവാ സങ്കേതം കൂടിയാണ്. 1200 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന ഈ ദേശിയോദ്യാനം ഉത്തരാഖണ്ഡിലെ നൈനിത്താൾ, പൗരി ജില്ലകളിലായാണ്‌ വ്യാപിച്ചു കിടക്കുന്നത്. മേയ് മുതല്‍ നവംബര്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.

PC:en.wikipedia

കോര്‍ബെറ്റിന്‍റെ കഥയിങ്ങനെ

കോര്‍ബെറ്റിന്‍റെ കഥയിങ്ങനെ

ചമ്പാവതിയില്‍ നിരവധി മനുഷ്യരെ കൊലപ്പെടുത്തിയ നരഭോജി കടുവടെ വകവരുത്തിക്കൊണ്ട് വേട്ടക്കാരനായി മാറിയ കോര്‍ബെറ്റ് മനുഷ്യരെ ആക്രമിക്കുന്ന മൃഗങ്ങളെ മാത്രമേ അദ്ദേഹം വേട്ടയാടി പോന്നു. പിന്നീട് വന്യജീവി പ്രചാരകനും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായി മാറിയതാണ് ഇദ്ദേഹത്തിന്റെ കഥ. 1936 ല്‍ സ്ഥാപിക്കപ്പെട്ട ഇവിടുത്തെ വന്യജീവി സങ്കേതം അക്കാലത്ത് അറിയപ്പെട്ടിരുന്നത് ഹെയ്ലി നാഷണൽ പാർക്ക് എന്നായിരുന്നു. പിന്നീട് ഇന്ത്യൻ ബസ്റ്റാർഡ് വന്യജീവി സങ്കേതം ആയും രാംരംഗ ദേശീയോദ്യാനം ആയും മാറി, ജിം കോർബെറ്റിനോടുള്ള ആദര സൂചകമായി ഇവിടം ജിം കോർബെറ്റ് ദേശീയോദ്യാനമായി മാറ്റി.

PC:Ruby Aderbad

സുന്ദര്‍ബന്‍സ് ദേശിയോദ്യാനം, പശ്ചിബംഗാള്‍

സുന്ദര്‍ബന്‍സ് ദേശിയോദ്യാനം, പശ്ചിബംഗാള്‍

യുനസ്കോയുടെ ലോകപൈതൃക ഇടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ദേശീയോദ്യാനമാണ് പശ്ചിമ ബംഗാളിലെ സുന്ദർബൻ ദേശീയോദ്യാനം. ഒരു കടുവാ സംരക്ഷണ കേന്ദ്രവും ജൈവമണ്ഡലവും കൂടിയാണിത്. 1330 ചതുരശ്ര കിലോമീറ്ററ്‍ വിസ്തൃതിയുള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ‌വനമായ സുന്ദർബൻ ഡെൽറ്റയുടെ ഭാഗം കൂടിയാണ്. 54 ചെറിയ ദ്വീപുകൾ ഉൾക്കൊള്ളുന്ന ഈ പാർക്ക് ഗംഗാ നദിയുടെ നിരവധി വിതരണങ്ങളാൽ ഛേദിക്കപ്പെട്ടിരിക്കുന്നു.

ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വര‌െയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.

PC:joiseyshowaa

ഗ്രേറ്റ് ഹിമാലയന്‍ ദേശിയോദ്യാനം, ഹിമാചല്‍ പ്രദേശ്

ഗ്രേറ്റ് ഹിമാലയന്‍ ദേശിയോദ്യാനം, ഹിമാചല്‍ പ്രദേശ്

ഹിമാചല്‍ പ്രദേശില്‍ കുളുവിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് ഹിമാലയന്‍ ദേശിയോദ്യാനത്തിന് 1171 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ജവഹർലാൽ നെഹ്റു ദേശീയോദ്യാനം എന്നും ഇതറിയപ്പെടുന്നു. 2014 ജൂണിൽ, ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളുടെ പട്ടികയിൽ ഉള്‍പ്പെട്ടു. "ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള മികച്ച പ്രാധാന്യം" എന്ന മാനദണ്ഡത്തിന് കീഴിലായിരുന്നു അത്. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് 375-ലധികം ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. ഇതുവരെ 31 സസ്തനികൾ, 181 പക്ഷികൾ, 3 ഉരഗങ്ങൾ, 9 ഉഭയജീവികൾ, 11 അനെലിഡുകൾ, 17 മോളസ്കുകൾ, 127 പ്രാണികൾ എന്നിങ്ങനെയാണ് ഇവിടെ രേഖപ്പെടുത്തിയ ജൈവവൈവിധ്യം.

PC:Bleezebub

 രണ്‍ഥംഭോര്‍ ദേശീയോദ്യാനം

രണ്‍ഥംഭോര്‍ ദേശീയോദ്യാനം

ജംഗിള്‍ സഫാരികള്‍ക്കും മരത്തിനു മുകളിലെ താമസത്തിനുമെല്ലാം സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമായ ഇടമാണ് രണ്‍ഥംഭോര്‍ ദേശീയോദ്യാനം. രാജസ്ഥാനില്‍ സാവോയ് മധോപൂർ ജില്ലയിലാണ് രൺഥംഭോർ സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് ജയ്പൂരിലെ മഹാരാജാക്കന്മാരു‌ടെ വേട്ടനിലമായിരുന്ന ഇവിടം ഇന്ന് ചരിത്രത്തിലും പ്രകൃതിഭംഗിയിലും ഒരുപോലെ പ്രാധാന്യം അര്‍ഹിക്കുന്ന ഇടമാണ്.

ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.

PC:Farhan Khan

കാസിരംഗ ദേശീയോദ്യാനം

കാസിരംഗ ദേശീയോദ്യാനം

പ്രകൃതി സ്നേഹികളെ സംബന്ധിച്ച് കാഴ്ചകളുടെ പൂക്കാലമൊരുക്കുന്ന നാടാണ് അസമിലെ കാസിരംഗ ദേശീയോദ്യാനം. ഗോലഘട്ട്, നാഗോവൻ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഇത് യുനസ്കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം നേടിയ ദേശീയോദ്യാനമാണ്. കണക്കുകള്‍ അനുസരിച്ച് ലോകത്തിലെ ആകെയുള്ള കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും ഇവിടെയാണത്രെ വസിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. 471 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി.

ഡിസംബര്‍ മുതല്‍ മേയ് വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.

PC:Jyotishpriyanki

പെരിയാന്‍ ദേശീയോദ്യാനം

പെരിയാന്‍ ദേശീയോദ്യാനം


പെരിയാർ നാഷണൽ പാർക്കും വന്യജീവി സങ്കേതവും (PNP) ഇന്ത്യയിലെ കേരളത്തിലെ ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ഒരു സംരക്ഷിത പ്രദേശമാണ്. ആന സംരക്ഷണ കേന്ദ്രം, കടുവ സംരക്ഷണ കേന്ദ്രം എന്നീ നിലകളിൽ ഇത് ശ്രദ്ധേയമാണ്. അപൂർവവും പ്രാദേശികവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യജന്തുജാലങ്ങളുടെ ഒരു കലവറയാണ് ഈ പാർക്ക്. കേരളത്തിലെ രണ്ട് പ്രധാന നദികളായ പെരിയാറിന്‍റെയും പമ്പയു‌ടെയും നീര്‍ത്ത‌ടം കൂ‌ടിയാണിത്.

ഒക്‌ടോബര്‍ മുതല്‍ ജൂണ്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.

PC:Anand2202

നായാട്ടുകേന്ദ്രം ലോക പൈതൃക സ്ഥാനമായി മാറിയ കഥ! കാടനുഭവങ്ങള്‍ നല്കുന്ന രണ്‍ഥംഭോര്‍നായാട്ടുകേന്ദ്രം ലോക പൈതൃക സ്ഥാനമായി മാറിയ കഥ! കാടനുഭവങ്ങള്‍ നല്കുന്ന രണ്‍ഥംഭോര്‍

മുട്ടുകുത്തി നില്‍ക്കുന്ന മരങ്ങളും മരണപ്പെട്ട മരങ്ങളുടെ കാടും... ലോകത്തിലെ വിചിത്രങ്ങളായ കാടുകള്‍മുട്ടുകുത്തി നില്‍ക്കുന്ന മരങ്ങളും മരണപ്പെട്ട മരങ്ങളുടെ കാടും... ലോകത്തിലെ വിചിത്രങ്ങളായ കാടുകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X