Search
  • Follow NativePlanet
Share
» »ചൂടില്‍ നിന്നു രക്ഷപെടാം... ബീച്ചില്‍ പോയി പണിയെടുക്കാം.. ഈ ദ്വീപുകള്‍ കാത്തിരിക്കുന്നു

ചൂടില്‍ നിന്നു രക്ഷപെടാം... ബീച്ചില്‍ പോയി പണിയെടുക്കാം.. ഈ ദ്വീപുകള്‍ കാത്തിരിക്കുന്നു

നാടും നഗരവും മെല്ലെ ചൂടിലേക്ക് കടക്കുകയാണ്... അതോടെ സഞ്ചാരികള്‍ ഈ ചൂടിനെ തളയ്ക്കുവാനുള്ള വഴികള്‍ തേടുവാനും തുടങ്ങിക്കഴിഞ്ഞു.

നാടും നഗരവും മെല്ലെ ചൂടിലേക്ക് കടക്കുകയാണ്... അതോടെ സഞ്ചാരികള്‍ ഈ ചൂടിനെ തളയ്ക്കുവാനുള്ള വഴികള്‍ തേടുവാനും തുടങ്ങിക്കഴിഞ്ഞു. ആളുകളധികമില്ലാത്ത ദ്വീപുകളും ഇടങ്ങളുമാണ് നിലനിലെ സാഹചര്യത്തില്‍ ആഴുകള്‍ മുന്‍ഗണന നല്കുന്നത്. യാത്രയിലെ രസങ്ങള്‍ മാത്രമല്ല, ലീവ് ഒഴിവാക്കി പണിയെടുക്കുവാന്‍ കൂടി സാധിക്കുന്ന ഇടങ്ങള്‍ നോക്കുന്നുണ്ടെങ്കില്‍ ഇതാ ഈ ദ്വീപുകള്‍ നോക്കാം....

 കവായ്, ഹവായ്

കവായ്, ഹവായ്

നമ്മുടെ അവധിക്കാലത്ത് എന്തുവേണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നുവോ അതെല്ലാമായി കാത്തിരിക്കുന്ന ഒരിടമാണ് ഹവായ് ദ്വീപിലെ കവായ്. പച്ചപ്പും ഹരിതാഭയും ആയി ജീവിക്കുവാനും ജോലി ചെയ്യുവാനും വളരെ അനുയോജ്യമാണ് ഇവിടം. പൊതുവേ വര്‍ക് ഫ്രം ഹോം ഓപ്ഷന്‍ ഉള്ള ആളുകള്‍ ഇവിടെയെത്തി പകല്‍ ജോലി ചെയ്ച് വൈകുന്നേരത്തോടു കൂടി കാഴ്ചകള്‍ കാണാനിറങ്ങുന്നത് ഇവിടുത്തെ സ്ഥിരം ദൃശ്യങ്ങളിലൊന്നാണ്. കടലിനോട് ചേര്‍ന്നുള്ള കാടിന്‍റെ കാഴ്ചകള്‍ ഇവിടെ ആസ്വദിക്കാം. ഇന്റർനെറ്റ് കണക്റ്റിവിറ്റിയ്ക്ക് സഞ്ചാരികള്‍ കവായ്ക്ക് മുഴുവന്
മാര്‍ക്കും നല്കുന്നു. വര്‍ഷം മുഴുവനും നിരവധി പരിപാടികളാല്‍ ഇവിടം സജീവമാണ്. പ്രാദേശിക ഹവായിയൻ സംസ്കാരം അനുഭവിക്കാന്‍ ഏറ്റവും മികച്ച ഇടമാണിത്.

ഫ്ലോറിയാന, ഗാലപ്പഗോസ്

ഫ്ലോറിയാന, ഗാലപ്പഗോസ്


ജോലിയും അവധിക്കാലവും ഒരുമിച്ച് ആസ്വദിക്കുവാനുള്ള മറ്റൊരിടമാണ്
ഇക്വഡോറിന്റെ തീരത്തുള്ള ഫ്ലോറിയാന. ഇന്‍ര്‍നെറ്റ് കണക്റ്റിവിറ്റിയുടെ കാര്യത്തില്‍ അത്രയുറപ്പ് എല്ലായ്പ്പോഴും പറയുവാനാകില്ലെങ്കിലും ഇവിടുത്തെ കാഴ്ചകളും ആകര്‍ഷണങ്ങളും നിങ്ങളെ ഇവിടത്തന്നെ പിടിച്ചുനിര്‍ത്തും എന്ന കാര്യത്തില്‍ സംശയമില്ല. ഫ്ലോറേനയിലെ പ്രധാന നഗരം പ്യൂർട്ടോ വെലാസ്കോ ഇബാറയാണ്. സ്കൂബാ ഡൈവിങ് ഇവിടെ ചെയ്യുവാന്‍ സാധിക്കുന്ന ഒന്നാണ്.

ഗ്രാൻഡ് കേമാൻ, കേമാൻ ദ്വീപുകൾ

ഗ്രാൻഡ് കേമാൻ, കേമാൻ ദ്വീപുകൾ


ക്രൂസ് ടൂറിസത്തിന്‍റെ കാര്യത്തില് മികച്ച സാധ്യതകളുള്ള ഇടമാണ് കേമാന്‍ ഐലന്‍ഡിലെ ഗ്രാൻഡ് കേമാൻ. കരീബിയന്‍ ദ്വീപസമൂഹത്തിന്‍റെ ഭാഗമായ ഇവിടംപ്രധാന പ്രദേശത്തില്‍ നിന്നും 400 മൈല്‍ അകലെയാണുള്ളത്. ധാരാളം സാഹസിക അനുഭവങ്ങള്‍ ഈ പ്രദേശം സഞ്ചാരികള്‍ക്ക് നല്കുന്നു. ക്വീൻ എലിസബത്ത് II ബൊട്ടാണിക് പാർക്ക്, പെഡ്രോ സെന്റ് ജെയിംസ് നാഷണൽ ഹിസ്റ്റോറിക് സൈറ്റ്, കേമാൻ ക്രിസ്റ്റൽ ഗുഹകൾ, കേമാൻ ടർട്ടിൽ സെന്റർ എന്നിവ ഇവിടെ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടങ്ങളാണ്.

ലൗകാല ദ്വീപ്, ഫിജി

ലൗകാല ദ്വീപ്, ഫിജി

വേനല്‍ക്കാല യാത്രകളില്‍ ചൂടില്‍ നിന്നും രക്ഷപെടുവാനായി പോകുവാന്‍ പറ്റിയ മറ്റൊരിടമാണ് ഫിജിയിലെ ലൗകാല ദ്വീപ്. റെഡ് ബുൾ ഉടമ ഡയട്രിച്ച് മാറ്റെസ്‌ചിറ്റ്‌സിന്റെ ഉടമസ്ഥതയിലുള്ള ഈ ദ്വീപ് ഒരു രാത്രിയിൽ ഏകദേശം $5,000 എന്ന നിരക്കിൽ ഏകദേശം 25 സ്വകാര്യ വില്ലകൾ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ സാധാരണ യാത്രകള്‍ ആഗ്രഹിക്കുന്നവര്‍ ഇവിടം തിരഞ്ഞെടുക്കാതിരിക്കുകയായിരിക്കും നല്ലത്. അത്യാഢംബരമായ സൗകര്യങ്ങളുള്ള വില്ലകളാണ് ഇവിടെയുള്ളത്.

സുഖമായി യാത്ര പോകാം... കൊവിഡ് നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച രാജ്യങ്ങളും നഗരങ്ങളുംസുഖമായി യാത്ര പോകാം... കൊവിഡ് നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച രാജ്യങ്ങളും നഗരങ്ങളും

പിറ്റ്കെയ്ൻ ദ്വീപ്, യുണൈറ്റഡ് കിംഗ്ഡം ഓവർസീസ് ടെറിട്ടറി

പിറ്റ്കെയ്ൻ ദ്വീപ്, യുണൈറ്റഡ് കിംഗ്ഡം ഓവർസീസ് ടെറിട്ടറി


ന്യൂസിലൻഡിൽ നിന്ന് 3,300 മൈൽ അകലെ ദക്ഷിണ പസഫിക്കിൽ സ്ഥിതിചെയ്യുന്ന പിറ്റ്കെയ്ൻ ദ്വീപ് വര്‍ക്കേഷനും സമ്മര്‍ യാത്രകള്‍ക്കും അനുയോജ്യമായ ഇടമാണ്.
പിറ്റ്‌കെയ്‌ൻ ഐലൻഡ്‌സ് മറൈൻ റിസർവ്, ഹെൻഡേഴ്‌സൺ ദ്വീപ്, യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകൾ എന്നിവ ഇവിടെ കാണാം.

സെന്‍റ് ബാര്‍ട്സ്, കരീബിയന്‍

സെന്‍റ് ബാര്‍ട്സ്, കരീബിയന്‍

വേനലിന്‍റെ ചൂടിനെ തളയ്ക്കുവാന്‍ അന്താരാഷ്ട്ര ഡെസ്റ്റിനേഷന്‍ നോക്കുകയാണെങ്കില്‍ ധൈര്യമായി തിരഞ്ഞെടുക്കുവാന്‍ പറ്റിയ സ്ഥലമാണ് കരീബിയൻ ദ്വീപായ സെന്റ് ബാർട്ട്സ്. പ്രധാന ഭൂപ്രദേശത്തുനിന്നും 400 മൈലിലധികം അകലെയുള്ള ഇവിടം ബജറ്റ് സഞ്ചാരികള്‍ക്ക് പറ്റിയ ഒരിടമായിരിക്കില്ല, സമ്പന്നരുടെയും പ്രശസ്തരുടെയും കളിസ്ഥലമായി അറിയപ്പെടുന്ന ഇവിടം അതിമനോഹരമായ കാഴ്ചകള്‍ക്ക് പ്രസിദ്ധമാണ്. ഉഷ്ണമേഖലാ പറുദീസ എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഭക്ഷണപ്രിയര്‍ക്ക് ധാരാളം സാധ്യതകള്‍ ഇവിടെയുണ്ട്.

പാമർസ്റ്റൺ, കുക്ക് ദ്വീപുകൾ

പാമർസ്റ്റൺ, കുക്ക് ദ്വീപുകൾ


കുക്ക് ദ്വീപുകളിലൊന്നായ പാമർസ്റ്റൺ വിദൂരത്തുള്ള ദ്വീപ് മാത്രമല്ല, ആള്‍ത്താമസമില്ലാത്ത ഇടം കൂടിയാണ്. ഇന്‍റര്‍നെറ്റിന്റെ കാര്യത്തില്‍ അത്രയും ഉറപ്പ് പറയുവാന്‍ സാധിക്കില്ലെങ്കിലും ഇതിന്റെ സ്ഥാനം ഇതിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നു. ദ്വീപ് ഭൂരിഭാഗവും കടൽത്തീരമാണ്.

വേനല്‍ യാത്രയിലെ പുത്തന്‍ ട്രെന്‍‍ഡുകള്‍... യാത്ര ചെയ്ത് അടിച്ചുപൊളിക്കാംവേനല്‍ യാത്രയിലെ പുത്തന്‍ ട്രെന്‍‍ഡുകള്‍... യാത്ര ചെയ്ത് അടിച്ചുപൊളിക്കാം

വേനലില്‍ തണുപ്പുതേ‌ടി പോകാം...കുളിരുമായി കാത്തിരിക്കുന്നു ഈ ദേശീയോദ്യാനങ്ങള്‍വേനലില്‍ തണുപ്പുതേ‌ടി പോകാം...കുളിരുമായി കാത്തിരിക്കുന്നു ഈ ദേശീയോദ്യാനങ്ങള്‍

Read more about: summer islands travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X