Search
  • Follow NativePlanet
Share
» »സമ്മര്‍ ആഘോഷിക്കാന്‍ ഹിമാചലിലെ കിടിലന്‍ സ്ഥലങ്ങള്‍

സമ്മര്‍ ആഘോഷിക്കാന്‍ ഹിമാചലിലെ കിടിലന്‍ സ്ഥലങ്ങള്‍

By Maneesh

വിസ്മയം തേടിയെത്തുന്ന സഞ്ചാരികള്‍ക്ക് ആശ്ചര്യപ്പെടുത്തുന്ന കാഴ്ചകള്‍ മാത്രം ഒരുക്കി വച്ചിട്ടുള്ള ഒരു സംസ്ഥാനം. പറഞ്ഞുവരുന്നത് ഹിമാചല്‍ പ്രദേശിനേക്കുറിച്ചാണ്. 12 ജില്ലകളി‌ലായി പരന്ന് കിടക്കുന്ന ഹിമാചല്‍ പ്രദേശില്‍ സഞ്ചാരികളെ വിസ്മയിപ്പിക്കാത്ത സ്ഥലങ്ങള്‍ ഒന്നും തന്നെയില്ലാ.

സമ്മര്‍ സെയില്‍; ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 35% ഡിസ്‌കൗണ്ട്

ഈ സമ്മര്‍ വെക്കേഷനില്‍ യാത്ര ചെയ്യാന്‍ പറ്റിയ ഹിമാച‌ല്‍ പ്രദേശിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ നമുക്ക് പരിചയപ്പെടാം. ഡല്‍ഹിയില്‍ നിന്നും ഷിംലയില്‍ നിന്നും വളരെ എളുപ്പത്തി‌ല്‍ എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലങ്ങളാണ് ഇവയൊക്കെ.

കുളു മണാലി യാത്രയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍കുളു മണാലി യാത്രയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഷിംലയിലേക്ക് ഒരു ട്രെയിന്‍ യാത്രഷിംലയിലേക്ക് ഒരു ട്രെയിന്‍ യാത്ര

ഹിമാചലിലെ പ്രശസ്തമായ 5 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ഹിമാചലിലെ പ്രശസ്തമായ 5 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

കല്‍പ

കല്‍പ

ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ജില്ലയിലെ ചെറിയൊരു ഗ്രാമമാണ് കല്‍പ. സമുദ്രനിരപ്പില്‍ നിന്നും 2758 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നത്. ഹിമാലയത്തിന്റെയും സത്‌ലജ് നദിയുടെയും സ്വര്‍ഗീയമായ കാഴ്ചയാണ് കല്‍പ ഒരുക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Sanyam Bahga

മാണ്ഢി

മാണ്ഢി

ഹിമാചല്‍ പ്രദേശിലെ ബിയാസ് നദിക്കരയിലുള്ള ചരിത്രപ്രധാനമായ ഈ പുണ്യസ്ഥലം ഋഷി ശ്രേഷ്ഠനായ മാണ്ഢവന്‍റെ കാലശേഷം 'മാണ്ഢവനഗരം' എന്നാണ് അറിയപ്പെട്ടിരുന്നത്. അത് ലോപിച്ചാണ് മാണ്ഢിയായത്. വിശദമായി വായിക്കാം

Photo Courtesy: Ritpr9

രുഖാല

രുഖാല

ഹിമാചല്‍ പ്രദേശിലെ വികസനോന്മുഖമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് രുഖാല. കോട്ഖായി മേഖലയുടെ ഹൃദയഭാഗത്താണ് ഈ ഗ്രാമപ്രദേശം. പ്രകൃതി മനോഹാരിതയ്ക്കും രുചികരമായ ആപ്പിളുകള്‍ക്കുമെന്നപോലെ അതിഥി സല്‍ക്കാരത്തിനും പേര്കേട്ടതാണ് ഈ നാടും നാട്ടുകാരും. വിശദമായി വായിക്കാം

Photo Courtesy: Wikijagdeep

നാര്‍ക്കണ്ട

നാര്‍ക്കണ്ട

മഞ്ഞ്‌ മൂടിയ ഹിമാലയന്‍ മലനിരകളുടെ വശ്യത എന്തെന്നറിയണമെങ്കില്‍ നാര്‍ക്കണ്ടയിലേയ്‌ക്ക്‌ ചെല്ലണം. ഹിമാചല്‍ പ്രദേശിലെ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ നാര്‍ക്കണ്ടയെ പ്രശസ്‌തമാക്കുന്നത്‌ അവിടുത്തെ ആപ്പിള്‍ തോട്ടങ്ങളാണ്‌. വിശദമായി വായിക്കാം
Photo Courtesy: Skmishraindia

രോഹ്രു

രോഹ്രു

ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയില്‍ നിന്നും സുഖകരമായി എത്തിച്ചേരാവുന്ന സ്ഥലമാണിത്. ഷിംലയില്‍ സഞ്ചാരികള്‍ ഏറെയെത്തുന്ന സ്ഥലമായ രോഹ്രുവില്‍ ട്രക്കിങ്, പാരഗ്ലൈഡിങ്, ഹാങ്ങ് ഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും മികച്ച സാധ്യതകളുണ്ട്. വിശദമായി വായിക്കാം
Photo Courtesy: Shimla171207

സലോഗ്ര

സലോഗ്ര

ഹിമാചല്‍പ്രദേശിലെ ഷിംല ജില്ലയിലെ സോളനില്‍ നിന്ന് 5.3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സലോഗ്ര എന്ന പ്രമുഖ വിനോദസഞ്ചാരകേന്ദ്രത്തിലത്തൊം. ടോപ്കി ബെര്‍ച്ച്, മഹി, ബസാല്‍, മഹീഷ്വര്‍, എന്നീ മനോഹരഗ്രാമങ്ങള്‍ സലോഗ്രയെ ആകര്‍ഷകമാക്കുന്നു. വിശദമായി വായിക്കാം
Photo Courtesy: Santanu Paul

കിന്നൗര്‍

കിന്നൗര്‍

ഹിമാചല്‍ പ്രദേശിലെ മനോഹരമായ ജില്ലയാണ് കിന്നൌര്‍. യക്ഷിക്കഥകളുടെ നാട് എന്നും ആളുകള്‍ക്കിടയില്‍ ഇതറിയപ്പെടുന്നു. മഞ്ഞ് മൂടിയ മാമലകളും പച്ചപുല്‍മേടുകളും പഴുത്ത കായ്കനികളുള്ള ഉദ്യാനങ്ങളും മുന്തിരിത്തോട്ടങ്ങളും ഈ പ്രദേശത്തിന് നയനാഭിരാമമായ ചാരുത നല്‍കുന്നു. വിശദമായി വായിക്കാം

Photo Courtesy: Manojkhurana

ബിര്‍

ബിര്‍

ഹിമാചലിലെ പ്രധാനപ്പെട്ടൊരു ടൂറിസം കേന്ദ്രമാണ് ബിര്‍. ടിബറ്റില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ് ബിര്‍ നിവാസികളില്‍ ഏറെയും. ബുദ്ധമതവുമായി ബന്ധപ്പെട്ട ഒട്ടേറെ ആശ്രമങ്ങളും പാഠശാലകളുമെല്ലാം ഇവിടെയുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Dave 'Coconuts' Kleinschmidt

സ്പിതി

സ്പിതി

ഹിമാചല്‍ പ്രദേശിന്റെ വടക്കുകിഴക്കന്‍ ഭാഗത്തായുള്ള ഹിമാലയന്‍ താഴ്‌വരയാണ് സ്പിതി. മധ്യഭാഗത്തായുള്ള സ്ഥലം എന്നാണ് സ്പിതിയെന്ന വാക്കിന്റെ അര്‍ത്ഥം. ഇന്ത്യയ്ക്കും ടിബറ്റിനുമിടയിലാണ് ഈ സ്ഥലത്തിന്റെ കിടപ്പ്. വിശദമായി വായിക്കാം

Photo Courtesy: Amit Parikh (talk)

ഗുഷൈനി

ഗുഷൈനി

ഹിമാചല്‍ പ്രദേശിലെ തിര്‍താന്‍ താഴ്വരയിലെ മനോഹര നഗരമാണ് ഗുഷൈനി. സമുദ്രനിരപ്പില്‍ നിന്ന് 4500 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ‘പുഴമീന്‍രാജ്യം' എന്ന പേരിലും അറിയപ്പെടുന്നു. വിശദമായി വായിക്കാം.
Photo Courtesy: Vir Nakai

മണികരന്‍

മണികരന്‍

ഹിമാചല്‍ പ്രദേശിലെ കുളു താഴ്വരയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് ഒരേസമയം ഹിന്ദുക്കളുടേയും സിക്കുകാരുടേയും പ്രിയ തീര്‍ത്ഥാടനകേന്ദ്രമായ മണികരന്‍. വിശദമായി വായിക്കാം

Photo Courtesy: Nataraja
കുഫ്രി

കുഫ്രി

മഞ്ഞ്‌ മലനിരകളിലൂടെ സാഹസിക യാത്ര ഇഷ്‌ടപ്പെടുന്നവര്‍ ഒരിക്കലും സിംല സന്ദര്‍ശിക്കുന്ന വേളയില്‍ കുഫ്രി ഒഴിവാക്കരുത്‌. സിംലയില്‍ നിന്നും 13കിലോമീറ്റര്‍ ദൂരം മാത്രമെ കുഫ്രിയിലേയ്‌ക്കുള്ളു. വിശദമായി വായിക്കാം

Photo Courtesy: Shahnoor Habib Munmun

നഹന്‍

നഹന്‍

ഇടതൂര്‍ന്ന ഹരിത വനങ്ങളാലും, മഞ്ഞ് പുതച്ച ഗിരിശൃംഖങ്ങളാലും വലയം ചെയ്യപ്പെട്ട ഒരു നഗരമാണ് നഹന്‍.. ഷിവാലിക് കുന്നുകള്‍ക്കിടയിലാണ് നഹന്‍ സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: MikeLynch

റൈസണ്‍

റൈസണ്‍

കുത്തിയൊഴുകുന്ന നദിയെ കീറിമുറിച്ച് റബര്‍ ചങ്ങാടങ്ങളില്‍ തുഴഞ്ഞുപോകുന്ന വാട്ടര്‍ റാഫ്റ്റിംഗ് സാഹസിക വിനോദം ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട സങ്കേതമാണ് കുളുവില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള റൈസണ്‍. വിശദമായി വായിക്കാം
Photo Courtesy: India Untravelled

ഖജ്ജര്‍

ഖജ്ജര്‍

സാഹസിക വിനോദങ്ങളില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്ക് ഉദ്ദിഷ്ട സ്ഥലപ്രാപ്തിയുടെ അനുഭൂതി പകരുന്നതാണ് ഖജ്ജര്‍. ഹിമാചല്‍ പ്രദേശിലെ കാലാടോപില്‍ നിന്ന് 3 ദിവസത്തെ ദുഷ്ക്കരവും ദുര്‍ഘടവുമായ ട്രക്കിംങിനൊടുവിലാണ് ഇവിടെ എത്തിച്ചേരാനാകുക. വിശദമായി വായിക്കാം

Photo Courtesy: SriniG
ലാഹൗള്‍

ലാഹൗള്‍

ഹിമാചല്‍ പ്രദേശില്‍ ഇന്ത്യ- തിബറ്റ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന സ്ഥലമാണ് ലാഹൗള്‍. ലാഹൗള്‍, സ്പിതി എന്നീ രണ്ടു ജില്ലകള്‍ ചേര്‍ത്ത് 1960ലാണ് ലാഹൗള്‍ എന്ന ജില്ല രൂപീകരിച്ചത്. വിശദമായി വായിക്കാം

Photo Courtesy: Himalayan Trails

മഷോബ്ര

മഷോബ്ര

സിംലയിലെ മലനിരകള്‍ക്കിടയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന അതിമനേഹരമായ ചെറു നഗരമാണ്‌ മഷോബ്ര. ഇന്‍ഡസ്‌ , ഗംഗ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന മഷോബ്ര ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നീര്‍മറി പ്രദേശം കൂടിയാണ്‌. വിശദമായി വായിക്കാം
Photo Courtesy: Biswarup Ganguly

ഛെയില്‍

ഛെയില്‍

സമുദ്രനിരപ്പില്‍ നിന്ന് 2226 മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന ഛെയില്‍ ഹിമാചല്‍ പ്രദേശിലെ സൊലന്‍ ജില്ലയിലെ സാധ് ടിബയിലാണ് സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: Subhashish Panigrahi

ധര്‍മശാല

ധര്‍മശാല

ഹിമാചല്‍ പ്രദേശിലെ പ്രശസ്തമായ ഹില്‍സ്റ്റേഷനുകളിലൊന്നാണ് ധര്‍മശാല. തലസ്ഥാനമായ ഷിംലയില്‍ നിന്നും 247 കിലോമീറ്റര്‍ ദൂരത്തായി സ്ഥതിചെയ്യുന്ന ധര്‍മശാല പേരുകേട്ട ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളിലൊന്നുകൂടിയാണ്. വിശദമായി വായിക്കാം
Photo Courtesy: Dave Kleinschmidt

കുള്ളു

കുള്ളു

ബിയാസ് നദിക്കരയിലായി സമുദ്രനിരപ്പില്‍ നിന്നും 1230 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കുള്ളു, പ്രകൃതിസ്‌നേഹികളുടെ
സ്വപ്‌നകേന്ദ്രമാണ്. വിശദമായി വായിക്കാം
Photo Courtesy: Ekabhishek

പാലംപൂര്‍

പാലംപൂര്‍

കാന്‍ഗ്ര താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന ഒരു മലയോര പട്ടണമാണ്‌ പാലംപൂര്‍. മനോഹരമായ ഭൂപ്രകൃതിയും ശുദ്ധവായു നിറഞ്ഞ അന്തരീക്ഷവും പാലംപൂരിന്റെ സവിശേഷതകളാണ്‌. വിശദമായി വായിക്കാം
Photo Courtesy: Sumeet Jain from San Francisco, USA

ഷോഗി

ഷോഗി

ഷിംലയില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ ഓക് മരങ്ങള്‍ അതിരിടുന്ന മനോഹര ഹില്‍സ്റ്റേഷനാണ് ഷോഗി. സമുദ്രനിരപ്പില്‍ നിന്ന് 5700 അടിയാണ് ഇവിടെ ഉയരം. വിശദമായി വായിക്കാം

Photo Courtesy: Bikingdiaries
മണാലി

മണാലി

ഹിമാചല്‍പ്രദേശിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് മനാലി. സമുദ്രനിരപ്പില്‍ നിന്നും 1950 മീറ്റര്‍ ഉയരത്തിലാണ് കുള്ളു ജില്ലയുടെ ഭാഗമായ മനാലി സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Anusharma

കസൗലി

കസൗലി

ഹിമാചല്‍ പ്രദേശിലെ സോലന്‍ ജില്ലയില്‍ ആണ് പ്രസിദ്ധമായ കസൗലി ഹില്‍ സ്റ്റേഷന്‍. സമുദ്ര നിരപ്പില്‍ നിന്ന് 1800 മീറ്റര്‍
ഉയരത്തില്‍ കിടക്കുന്ന ഈ പ്രദേശത്തെ കുറിച്ച് രാമായണത്തില്‍ പരാമര്‍ശമുണ്ട്. വിശദമായി വായിക്കാം
Photo Courtesy: Suman Wadhwa

പര്‍വാനോ

പര്‍വാനോ

ഹിമവാന്റെ മടിത്തട്ടില്‍ നിന്ന് ഹരിയാനയിലെ സമതല ഭൂമിയിലേക്കുള്ള വഴിയിലാണ് പര്‍വാനോ എന്ന മനോഹര നഗരം. വിശദമായി വായിക്കാം
Photo Courtesy: Ekabhishek

ഡ‌ല്‍ഹൗസി

ഡ‌ല്‍ഹൗസി

ഹിമാചല്‍ പ്രദേശിലെ ദൗലാധര്‍ നിരകളിലെ വിനോദ സഞ്ചാര കേന്ദ്രമാണ് ഡല്‍ഹൌസി. 1854 ല്‍ ബ്രിട്ടീഷ്‌ ഗവര്‍ണര്‍ ജനറലായ
ഡല്‍ഹൌസി പ്രഭു തന്റെ വേനല്‍ക്കാല സുഖവാസ കേന്ദ്രമെന്ന നിലയിലാണ് 13 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശം ഒരുക്കിയെടുത്തത്. വിശദമായി വായിക്കാം

Photo Courtesy: Sonusandhu

സന്‍ഗ്ല

സന്‍ഗ്ല

കിന്നൗര്‍ ജില്ലയിലെ ഒരു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് സന്‍ഗ്ല. മനോഹരമായ ഈ സ്ഥലം ബസ്പ താഴ്‌വരയില്‍ ടിബറ്റ് അതിര്‍ത്തിയ്ക്ക് അടുത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്. വെളിച്ചത്തിന്റെ വഴിയെന്നാണ് ടിബറ്റ് ഭാഷയില്‍ സന്‍ഗ്ലയെന്ന വാക്കിന്റെ അര്‍ത്ഥം. വിശദമായി വായിക്കാം

Photo Courtesy: Manojkhurana

ഷിംല

ഷിംല

സമ്മര്‍ റെഫ്യൂജ് എന്നും ഹില്‍സ്റ്റേഷനുകളുടെ രാജകുമാരി എന്നും വിളിപ്പേരുള്ള ഷിംല സമുദ്രനിരപ്പില്‍ നിന്നും 2202 മീറ്റര്‍
ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Bjørn Christian Tørrissen

കാന്‍ഗ്ര

കാന്‍ഗ്ര

മാഞ്‌ജി, ബെനെര്‍ നദികളുടെ സംഗമസ്ഥാനത്ത്‌ സ്ഥിതി ചെയ്യുന്ന, ഹിമാചല്‍പ്രദേശിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌ കാന്‍ഗ്ര. വിശദമായി വായിക്കാം

Photo Courtesy: Suman Wadhwa

കീലോംഗ്

കീലോംഗ്

‘മൊണാസ്ട്രികളുടെ നാട്' എന്ന് അപരനാമമുള്ള ഹിമാചല്‍പ്രദേശിലെ സുന്ദരഭൂമിയാണ് കീലോംഗ്. സമുദ്ര നിരപ്പില്‍ നിന്ന് 3350 ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഹിമാലയ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. വിശദമായി വായിക്കാം

Photo Courtesy: Peter Krimbacher Moebius1,

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X