Search
  • Follow NativePlanet
Share
» »വെനീസിനെക്കാളും പത്തിരട്ടി വലുപ്പും... ഈ സുന്ദർബൻ നിങ്ങളെ അത്ഭുതപ്പെടുത്തും! തീര്‍ച്ച!

വെനീസിനെക്കാളും പത്തിരട്ടി വലുപ്പും... ഈ സുന്ദർബൻ നിങ്ങളെ അത്ഭുതപ്പെടുത്തും! തീര്‍ച്ച!

സുന്ദർബൻ പാർക്കിനെക്കുറിച്ചും കണ്ടൽക്കാടുകളെക്കുറിച്ചും രസകരമായ കുറച്ച് കാര്യങ്ങൾ വായിക്കാം...

ഇന്ത്യയുടെ ആമസോൺ, ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടുകളിലൊന്ന്.... എന്തിനധികം കനാലുകളുടെ നാടായ വെനീസിന്‍റെ പത്തിരട്ടിയോളമുള്ള കണ്ടൽക്കാടുകളുടെ ഇടം.... അറിഞ്ഞു വായിച്ചും തേടിപ്പിടിച്ചുമൊക്കെ നോക്കിയാൽ വിശേഷണങ്ങൾ കൊണ്ട് ഒതുങ്ങാത്ത നാടാണ് സുന്ദർബൻ. ഗംഗയുടെയും ബ്രഹ്മപുത്രാ നദിയുടെയും അഴിമുഖത്ത് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കണ്ടൽക്കാടുകൾ ലോകത്തെമ്പാടു നിന്നുമുള്ള സ‍ഞ്ചാരികളുടെ പ്രിയപ്പെട്ട ഭൂമികയാണ്. കാടിന്‍റെ കാഴ്ചകളും കണ്ടലിന്‍റെ മനോഹാരിതയും ഇടയ്ക്കിടെ വന്നുപോകുന്ന ബംഗാൾ കടുവകളും ഒക്കെയായി കണ്ണുകൾക്ക് വിരുന്നാണ് ഇവിടെ എത്തിയാൽ. സുന്ദർബൻ പാർക്കിനെക്കുറിച്ചും കണ്ടൽക്കാടുകളെക്കുറിച്ചും രസകരമായ കുറച്ച് കാര്യങ്ങൾ വായിക്കാം...

സുന്ദരിക്കണ്ടൽ കാടുകൾ

സുന്ദരിക്കണ്ടൽ കാടുകൾ

സുന്ദർബന്‍ എന്ന പേരിൽത്തന്നെ അത്ഭുതം ഒളിപ്പിച്ചിരിക്കുന്ന ഇടമാണിത്. എങ്ങനെയാണ് ഈ പേര് ഒരു കണ്ടൽക്കാടിനു കിട്ടുക എന്നിശയിക്കാത്തവർ കാണില്ല. ഇവിടെ വളരുന്ന സുന്ദരി എന്ന ഇനത്തിലുള്ള കണ്ടലിൽ നിന്നുമാണ് ഇവിടം സുന്ദർബൻ ആയത്. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽവനവും ഇത് തന്നെയാണ്. ബംഗാളി ഭാഷയിൽ പറയുമ്പോൾ ഭംഗിയുള്ള വനം എന്നാണ് ഇതിനർഥമായി വരിക.

PC:Kazi Asadullah Al Emran

കണ്ടൽക്കാടുകൾക്കിയിലെ കടുവകൾ

കണ്ടൽക്കാടുകൾക്കിയിലെ കടുവകൾ

കണ്ടൽക്കാടുകളേപ്പോലെ തന്നെ പ്രസിദ്ധമാണ് ഇവിടുത്തെ കടുവകളും. ലോകത്തിൽ ഇവിടെ മാത്രമാണ് കണ്ടൽക്കാടുകൾക്കിടയിൽ കടുവകൾ വളരുന്നത്. ബംഗാൾ കടുവകളുടെ ആവാസ കേന്ദ്രം എന്ന നിലയിലും ഇവിടം സഞ്ചാരികൾക്കിടയിൽ പ്രസിദ്ധി നേടിയിട്ടുണ്ട്.

PC:Samim Akhter

ഇന്ത്യയിലും ബംഗ്ലാദേശുമായി

ഇന്ത്യയിലും ബംഗ്ലാദേശുമായി

ഇന്ത്യയിലും ബംഗ്ലാദേശിലുമായി പരന്നു കിടക്കുന്ന വിധത്തിലാണ് ഈ കാടുള്ളത്. 10,000 ചതുരശ്ര കിലോമീറ്ററാണ് ഇതിനുള്ളത്. ഇതിൽ 4000 ചതുരശ്ര കിലോമീറ്റർ ഇന്ത്യയിലും ബാക്കി വരുന്ന 6000 ചതുരശ്ര കിലോമീറ്റർ ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുന്നുണ്ട്. പത്മ, ബ്രഹ്മപുത്ര, മേഘ്ന എന്നീ നദികളുടെ സംഗമ സ്ഥാനത്തായാണ് ഈ കണ്ടൽക്കാടുള്ളത്.

PC:Kazi Asadullah Al Emran

 വെനീസിനേക്കാളും പത്തിരട്ടി വലുപ്പം

വെനീസിനേക്കാളും പത്തിരട്ടി വലുപ്പം

കനാലുകൾ കൊണ്ട് ബന്ധിപ്പിക്കപ്പെട്ട ലോക പ്രസശ്തമായ വെനീസിനേക്കാളും പത്തിരട്ടി വലുപ്പമുണ്ട് സുന്ദർബനിലെ കണ്ടൽക്കാടുകൾക്ക്. റോഡുകളില്ലാത്ത വെനീസിൽ കനാലുകളാണ് ഗതാഗതത്തിനായി ഉപയോഗിക്കുന്നത്.
വെനീസിൽ 118 ദ്വീപുകളാണ് ഉള്ളത്. സുന്ദർബനിലാവട്ടെ 102 ദ്വീപുകളുണ്ട്. ഈ 102 ൽ 54 എണ്ണത്തിലും ആളുകൾ വസിക്കുന്നുണ്ട് എന്നതാണ് മറ്റൊരു കാര്യം. ബാക്കിയുള്ള ദ്വീപുകൾ കാടുകളാൽ നിറഞ്ഞു കിടക്കുന്നു.

PC:Kazi Asadullah Al Emran

കണ്ടൽക്കാടുകൾ കണ്ട് കനാലുകളിലൂടെ

കണ്ടൽക്കാടുകൾ കണ്ട് കനാലുകളിലൂടെ

കണ്ടൽക്കാടുകൾക്കും ഫോറസ്റ്റിനും ഒക്കെയിടയിലൂടെയുള്ള യാത്രയാണ് ഇവിടെ സഞ്ചാരികളെ ഏറ്റവുമധികം ആകർഷിക്കുന്നത്. ഈ കണ്ടൽക്കാടുകളിലൂടെ എണ്ണമറ്റ അരുവികളും നദികളും ഒക്കെ കടന്നു പോകുന്നതിനാൽ എല്ലായിടത്തേക്കും ബോട്ടുകളിലും ഫെറികളിലും എത്തിച്ചേരുവാൻ സാധിക്കും എന്ന പ്രത്യേകതയുമുണ്ട്. വള്ളത്തിൽ കണ്ടൽക്കാടുകളിലൂടെ കടന്നു പോകുമ്പോൾ കാണുന്ന ഓരോ കാഴ്ചകളും എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന വിധത്തിലുള്ളവയായിരിക്കും.

PC:Anirnoy

 ഏറ്റവും വലുത് ഗൊസാബ

ഏറ്റവും വലുത് ഗൊസാബ

ഇന്ത്യയുടെ ഭാഗത്ത് ഗോസാബ എന്ന ദ്വീപാണ് സുന്ദർബനിലെ ഏറ്റവും വലിയ ദ്വീപ്, ഇവിടെ ഏറ്റവും അവസാനത്തെ ജനവാസമുള്ള ദ്വീപ് കൂടിയാണ്. മറ്റു ദ്വീപുകളിൽ നിന്നും ഒറ്റപ്പെട്ടു കിടക്കുന്നു എന്നു തന്നെ വിശേഷിപ്പിക്കുവാൻ സാധിക്കുന്ന ഇവിടം സമുദ്ര നിരപ്പിൽ നിന്നും 13 അടി മുകളിലാണ് കിടക്കുന്നത്. പ്രധാന ഇടങ്ങളിൽ നിന്നും ഏറെ അകലെയാണെങ്കിലും ഇവർക്ക് സ്വന്തമായി പ‍ഞ്ചായത്തും സ്കൂളും ഒക്കെയുണ്ട്. ഇത് കഴിഞ്ഞുള്ള ദ്വീപുകളെല്ലാം കാടുകളാൽ നിറഞ്ഞവയാണ്. ഇവിടുത്തെ ദ്വീപുകളിൽ ഗൊസാബയിൽ മാത്രമേ വാഹനസൗകര്യം ലഭ്യമായിട്ടുള്ളൂ.

PC:bri vos

വേലിയേറ്റവും വേലിയിറക്കവും

വേലിയേറ്റവും വേലിയിറക്കവും

ദിവസത്തിൽ രണ്ടു തവണ വീതം വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്ന ഇടമാണ് സുന്ദർബൻ കാടുകൾ. വേലിയേറ്റ സമയത്ത് ആറു മുതൽ പത്ത് അടിവരെയാണ് വെള്ളം ഉയരുന്നത്. വേലിയിറക്ക സമയത്ത് അടിത്തട്ടിലെ ചെളി വരെ കാണുന്ന വിധം വെള്ളമിറങ്ങാറുണ്ട്. എന്തുതന്നെയായാലും സഞ്ചാരികൾക്ക് വേലിയേറ്റ സമയമാണ് ഇവിടുത്തെ പാർക്കും വന്യജീവികളെയും ഒക്കെ കാണുവാൻ പറ്റിയ സമയം.
PC:Akash p Nair

വിധവാ ഗ്രാമം

വിധവാ ഗ്രാമം

സുന്ദർബനിലെ ഒരു ഗ്രാമത്തിനാണ് വിചിത്രമായ ഈ പേരുള്ളത്. എങ്ങനെയാണ് വിധവാഗ്രാമം എന്നു ഈ ഇടത്തിനു പേരുവന്നത് എന്നല്ലേ? ഇവിടുത്തെ ഓരോ കുടുംബത്തിലും കുറഞ്ഞത് ഒരാളെയെങ്കിലും കടുവ കൊന്നിട്ടുണ്ടത്രെ. അത് മിക്കപ്പോഴും പുരുഷന്മാരെയുമാണ്. അങ്ങനെയാണ് ഇവിടം വിഡോ വില്ലേജ് അഥവാ വിധവാ ഗ്രാമം എന്നറിയപ്പെടുവാൻ കാരണം.
PC:Joydeep

പ്രവേശനം അനുമതിയുണ്ടെങ്കിൽ മാത്രം

പ്രവേശനം അനുമതിയുണ്ടെങ്കിൽ മാത്രം

അപൂർവ്വ ജൈവ ആവാസ വ്യവസ്ഥാ പ്രദേശമായതിനാൽ തന്നെ ഇവിടേക്ക് പ്രവേശിക്കുന്നതിന് മുൻകൂട്ടിയുള്ള അനുമതി ആവശ്യമാണ്. ഇവിടുത്തെ വനംവകുപ്പിൽ നിന്നുള്ള അനുമതിയും ഒപ്പം അംഗീകൃത ഗൈഡും കൂടിയുണ്ടെങ്കിൽ മാത്രമേ ഇവിടേക്ക് പ്രവേശനം അനുവദിക്കാറുള്ളൂ.

PC:MD.Mahmodul Hasan

സുന്ദർബൻ ദേശീയോദ്യാനം

സുന്ദർബൻ ദേശീയോദ്യാനം

സുന്ദർബൻ കണ്ടൽക്കാടുകളുടെ ഭാഗമായാണ് സുന്ദർബൻ ദേശീയോദ്യാനമുള്ളത്. യുനസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഈ പ്രദേശം പ്രധാനപ്പെട്ട കടുവാ സംരക്ഷണ കേന്ദ്രം കൂടിയാണ്.

 സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

തണുപ്പു കാലമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. അതുകൊണ്ട് തന്നെ സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള സമയം ഇവിടേയ്ക്കുള്ള യാത്രയ്ക്കായി മാറ്റി വയ്ക്കാം. വേനലില്‍ ചൂടു കുറച്ച് അധികമുണ്ടെങ്കിലും ഇവിടെ വന്യജീവികളെ സന്ദർശിക്കുവാനും പാർക്കിലേക്ക് പോകുവാനുമെല്ലാം പറ്റിയ സമയം വേനലാണ്.

PC:Taritganguly

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കൊൽക്കത്തയിൽ നിന്നും രണ്ടു മണിക്കൂർ സമയമാണ് റോഡ് മാർഗ്ഗം സുന്ദർബനിൽ എത്തിച്ചേരുവാൻ വേണ്ട സമയം. ടാക്സി, ബസ് സർവ്വീസുകൾ ലഭ്യമാണ്. 109 കിലോമീറ്റർ ദൂരമുണ്ട്. സുന്ദർബനിൽ താമസ സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാൽ അതിനനുസരിച്ച് വേണം യാത്ര പ്ലാൻ ചെയ്യുവാൻ.

അറബിക്കടൽ അഭിഷേകം നടത്തുന്ന കടലിനുള്ളിലെ ശിവക്ഷേത്രംഅറബിക്കടൽ അഭിഷേകം നടത്തുന്ന കടലിനുള്ളിലെ ശിവക്ഷേത്രം

പുനലൂരിൽ നിന്നും വെറും 103 കിലോമീറ്റർ... ഇവിടെ പോയില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്!പുനലൂരിൽ നിന്നും വെറും 103 കിലോമീറ്റർ... ഇവിടെ പോയില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്!

PC:Kuilaatanu7

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X