Search
  • Follow NativePlanet
Share
» »സൂര്യകാന്തിപ്പാടം കാണുവാനിനി അതിര്‍ത്തി കടക്കേണ്ട, ആലപ്പുഴ വരെ പോയാല്‍ മതി

സൂര്യകാന്തിപ്പാടം കാണുവാനിനി അതിര്‍ത്തി കടക്കേണ്ട, ആലപ്പുഴ വരെ പോയാല്‍ മതി

കാഴ്ചയില്‍ തെങ്കാശിയിലെ സൂര്യകാന്തി പാടങ്ങളേക്കാള്‍ ഒരുപടി മുന്നില്‍ തന്നെയാണ് ഇവിടുത്തെ കാഴ്ച.

കണ്ണെത്താദൂരത്തോളം പൂത്തുവിടര്‍ന്നു കിടക്കുന്ന സൂര്യകാന്തിപ്പാ‌ടം.. കുറച്ചു കാലം മുന്‍പായിരുന്നുവങ്കില്‍ ഈ കാഴ്ച കാണുവാന്‍ തെങ്കാശിയിലോ ഗൂഡല്ലൂരോ ഒക്കെ പോകേണ്ടി വന്നേനെ. എന്നാലിതാ പൂത്തുലഞ്ഞു നില്‍ക്കുന്ന സൂര്യകാന്തിപ്പാ‌ടങ്ങളു‌ടെ അതിമനോഹര കാഴ്ചയുമായി നില്‍ക്കുന്നത് ആലപ്പുഴയാണ്. അതേ കെട്ടുവള്ളവും പാടവും തോടും കായലും നല്ല അടിപളി നാടന്‍ ഭക്ഷണവുമായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന നമ്മുടെ നമ്മുടെ സ്വന്തം ആലപ്പുഴ തന്നെ.

Sun Flower Fields in Alappuzha

എസ് പി സുജിത്ത് എന്ന യുവകര്‍ഷകനാണ് ആലപ്പുഴയുടെ കാഴ്ചകളെ മാറ്റിയ സൂര്യകാന്തി ഇവിടെ കൃഷി ചെയ്യുന്നത്. കാഴ്ചയില്‍ തെങ്കാശിയിലെ സൂര്യകാന്തി പാടങ്ങളേക്കാള്‍ ഒരുപടി മുന്നില്‍ തന്നെയാണ് ഇവിടുത്തെ കാഴ്ച. രണ്ടര ഏക്കറോളം വരുന്ന പാടത്താണ് സൂര്യകാന്തി കൃഷി ചെയ്തിരിക്കുന്നത്. ഇതിനിടയിലായി ഉള്ളികൃഷിയും കണിവെള്ളരി കൃഷിയും സജീവമാണ്.

ഷൂട്ടിങ്ങുകള്‍ക്കായി നിരവധി ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. മികച്ച പശ്ചാത്തല കാഴ്ചയാണ് സൂര്യകാന്തിപാടം നല്കുന്നത് എന്നതിനാല്‍ ദൂരദേശങ്ങളില്‍ നിന്നു പോലും ഇതു കാണുവാനും ഷൂട്ട് നടത്തുവാനുമായി ഇവിടെ ആളുകള്‍ എത്തുന്നു. പത്ത് രൂപയുടെ പാസ് എ‌ടുത്തു വേണം പാടത്തിലേക്ക് പ്രവേശിക്കുവാന്‍.

ചിരിക്കുന്ന ബുദ്ധനും ഇന്ത്യയിലെ വന്മതിലും.. രാജസ്ഥാന്‍ ഒരുക്കിയ അത്ഭുതങ്ങള്‍ചിരിക്കുന്ന ബുദ്ധനും ഇന്ത്യയിലെ വന്മതിലും.. രാജസ്ഥാന്‍ ഒരുക്കിയ അത്ഭുതങ്ങള്‍

പണമുണ്ടെങ്കില്‍ പറക്കാം... ലോകത്തിലെ ഏറ്റവും ആഢംബരം നിറഞ്ഞ ഫാഷന്‍ നഗരങ്ങളിലൂടെപണമുണ്ടെങ്കില്‍ പറക്കാം... ലോകത്തിലെ ഏറ്റവും ആഢംബരം നിറഞ്ഞ ഫാഷന്‍ നഗരങ്ങളിലൂടെ

കോടീശ്വരന്മാരുടെ കളിസ്ഥലവും ഏറ്റവുമൊടുവില്‍ പുതുവര്‍ഷമെത്തുന്നിടവും!! പക്ഷേ, സഞ്ചാരികള്‍ക്കിവിടം വേണ്ടകോടീശ്വരന്മാരുടെ കളിസ്ഥലവും ഏറ്റവുമൊടുവില്‍ പുതുവര്‍ഷമെത്തുന്നിടവും!! പക്ഷേ, സഞ്ചാരികള്‍ക്കിവിടം വേണ്ട

വെള്ളച്ചാട്ടത്തിലിറങ്ങി, ഗുഹയിലൂടെ നൂണ്ട്, പാറപ്പുറങ്ങളിലൂടെ ഒരു ട്രക്കിങ്ങ്!! ഈ താഴ്വര അത്ഭുതപ്പെടുത്തുംവെള്ളച്ചാട്ടത്തിലിറങ്ങി, ഗുഹയിലൂടെ നൂണ്ട്, പാറപ്പുറങ്ങളിലൂടെ ഒരു ട്രക്കിങ്ങ്!! ഈ താഴ്വര അത്ഭുതപ്പെടുത്തും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X