Search
  • Follow NativePlanet
Share
» »മലയാളത്തിൽ ഹിറ്റായ തമിഴ്നാട് ലോക്കേഷനുകൾ

മലയാളത്തിൽ ഹിറ്റായ തമിഴ്നാട് ലോക്കേഷനുകൾ

By Maneesh

പൊള്ളാച്ചി ചന്ത മലയാളികൾക്ക് ഇത്ര സുപരിചിതമാകാൻ കാരണം സിനിമകൾ തന്നെയാണ്. ഷാഫി, വൈശാഖ്, അൻവർ റഷീദ് തുടങ്ങിയ സൂപ്പർ ഹിറ്റ് സംവിധായകരുടെയൊക്കെ ഇഷ്ടലൊക്കേഷൻ തമിഴ്നാട് ആണ്. പാലക്കാടൻ ഗ്രാമത്തിന്റെ കഥപറയാൻ പലപ്പോഴും തേനിയിലെ വയൽ‌ നിലങ്ങളാണ് ഷൂട്ട് ചെയ്യാറ്.

ചെറുപ്പത്തിൽ നാട് വിട്ട് പോകുന്ന നായകൻമാർ ഒരു കാലത്ത് മുംബൈയിലേക്കായിരുന്നു പോയതെങ്കിൽ, പിന്നീട് വന്ന മലയാള സിനിമകളിലെ നായകർ തമിഴ്നാട്ടിലേക്കാണ് വണ്ടികേറുന്നത്. അവർ തേനിയിലേയും മധുരയിലേയും പൊള്ളാച്ചിയിലേയും രാജക്കൻമാരായി മാറുന്നു.

ന്യൂജനറേഷൻ കാലത്തിന് തൊട്ടുമുൻപ് വരെ ഭൂരിഭാഗം മലയാള സിനിമകളും ഷൂട്ട് ചെയ്തിരുന്നത് തമിഴ്നാട്ടിൽ ആയിരുന്നു. ദാവണിചുറ്റിയ നായികമാരും സൂര്യകാന്തി പൂക്കൾ നിറഞ്ഞ പാടങ്ങളും ട്രാക്ടർ ഓടിക്കുന്ന നായകനുമൊക്കെ നിറഞ്ഞിരുന്ന ഒരു മലയാള സിനിമാക്കാലം ഓർക്കാൻ തമിഴ്നാട്ടിലെ ചില സ്ഥലങ്ങളിലേക്ക് പോകാം.

മധുര

മധുര

പോക്കിരിരാജ പോലുള്ള നിരവധി സൂപ്പർ ഹിറ്റ് മലയാളം സിനിമകൾ മധുരയുടെ പശ്ചാത്തലത്തിൽ എടുത്തിട്ടുള്ളതാണ്. മധുരയിലെ ഏറ്റവും വലിയ ആകർഷണം അവിടുത്തെ മധുര മീനാക്ഷി ക്ഷേത്രമാണ്. കീഴക്കിന്റെ ഏഥൻസ് എന്ന് അറിയപ്പെടുന്ന മധുരയുടെ മനോഹാരിതയാണ് മലയാള സംവിധായകരെ മധുരയിലേക്ക് ആകർഷിപ്പിക്കാൻ കാരണം. കൂടുത‌ൽ വായിക്കാം

Photo: Jungpionier

പൊള്ളാച്ചി

പൊള്ളാച്ചി

മിനികോടമ്പക്കം എന്നാണ് പൊള്ളാച്ചി അറിയപ്പെടുന്നത് ഏറ്റവും കൂടുതൽ മലയാള സിനിമ ചിത്രീകരിച്ചിട്ടുള്ള തമിഴ്നാട്ടിലെ ലൊക്കേഷനാണ് പൊള്ളാച്ചി. അൻവർ റഷീദ് സംവിധാനം ചെയ്ത അണ്ണൻതമ്പി, ജയറാം നായകനായ മൈലാട്ടം തുടങ്ങി നിരവധി സിനിമകൾ പൊള്ളാച്ചിയുടെ പശ്ചാത്തലത്തിൽ എടുത്തിട്ടുള്ളതാണ്. കൂടുത‌ൽ വായിക്കാം
Photo: Valliravindran

തേനി

തേനി

മലയാള സിനിമാക്കാരുടെ തമിഴ്നാട്ടിലെ ഇഷ്ടലൊക്കേഷനുകളിൽ ഒന്നാണ് തേനി. ഗ്രാമീണ കഥപറയുന്ന സിനിമകളുടെ ഗാന ചിത്രീകരണങ്ങൾ കൂടുതലും തേനി കേന്ദ്രീകരിച്ചായിരിക്കും നടക്കാറുള്ളത്. തേനിയിലെ വൈഗൈ ഡാം, ആണ്ടിപ്പട്ടി തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതലായും ഷൂട്ട് നടക്കുന്നത്. കൂടുത‌ൽ വായിക്കാം
Photo: Sivaraj.mathi

ചെന്നൈ

ചെന്നൈ

നമ്മുടെ ദാസനും വിജയനും എത്തിച്ചേരുന്ന ദുബായ് മലയാളിക്ക് പെട്ടെന്ന് മറക്കാൻ മറ്റുവോ. പണ്ട് മദ്രാസ് എന്ന് അറിയപ്പെട്ടിരുന്ന ചെന്നൈയിലാണ് നാടോടിക്കാറ്റ് ഷൂട്ട് ചെയ്തത്. ഈ അടുത്ത് പുറത്തിറങ്ങിയ നേരം എന്ന സിനിമയും ചെന്നൈ പശ്ചാത്തലമാക്കി എടുത്ത സിനിമയാണ്. കൂടുത‌ൽ വായിക്കാം
Photo: Aravind Sivaraj

പഴനി

പഴനി

ജയറാം നായകനായ മഴവിൽ കാവടി കണ്ടവരൊന്നും പഴനി എന്ന സ്ഥലം മറക്കില്ല. പഴനിയും മലയാള സംവിധായകരുടെ ഇഷ്ടലൊക്കേഷനാണ്. തമിഴ്നാട്ടിലെ ദിണ്ടിക്കൽ ജില്ലയിലാണ് പഴനി സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ മുരുകൻ ‌ക്ഷേത്രം ഏറേ പ്രശസ്തമാണ്. കൂടുതൽ വായിക്കാം

Photo: Nikrishnaa
കന്യാകുമാരി

കന്യാകുമാരി

കന്യാകുമാരിയിൽ ഒരു കവിത, മേഘമൽഹാർ തുടങ്ങിയ നിരവധി റൊമാന്റിക് സിനിമകൾ ചിത്രീകരിച്ചത് കന്യാകുമാരിയിൽ വച്ചാണ്. നിരവധി സിനിമകളുടെ ഗാന ചിത്രീകരണം നടക്കാറുള്ളതും കന്യാകുമാരിയിൽ വച്ചാണ്. കൂടുത‌ൽ വായിക്കാം

Photo: Kainjock

നാഗർകോവിൽ

നാഗർകോവിൽ

തിരുവതാംകൂർ പശ്ചാത്തലത്തിൽ എടുത്തിട്ടുള്ള സിനിമകളുടെ ലൊക്കേഷനാണ് നാഗർകോവിൽ. ഈ അടുത്തകാലത്ത്, ഒഴിമുറി തുടങ്ങിയ സിനിമകൾ ചിത്രീകരിച്ചിരിക്കുന്നത് നാഗർകോവിലിൽ വച്ചാണ്. കൂടുതൽ വായിക്കാം
Photo: PlaneMad

ചിദംബരം

ചിദംബരം

അരവിന്ദന്റെ ചിദംബരം എന്ന സിനിമ ചിത്രീകരിച്ചത് തമിഴ്നാട്ടിലെ ചിദംബരത്താണ്. നടരാജ ക്ഷേത്രം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ചിദംബരം. ക്ഷേത്രങ്ങൾ തന്നെയാണ് ചിദംബരത്തിൽ എത്തുന്ന സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാര്യവും. കൂടുത‌ൽ വായിക്കാം

Photo: BishkekRocks
കുട്രാളം

കുട്രാളം

റാഫിമെക്കാർട്ടിൻ സംവിധാനം ചെയ്ത തെങ്കാശിപ്പട്ടണം എന്ന സിനിമ ചിത്രീകരിച്ചത് കുട്രാളത്ത് വച്ചാണ്. തെങ്കാശി എന്ന സ്ഥലം കുട്രാളത്താണ് സ്ഥിതി ചെയ്യുന്നത്. നിരവധി ബോളിവുഡ് സിനിമകളും കുട്രാളത്ത് വച്ച് ചിത്രീകരിച്ചിട്ടുണ്ട്. കുട്രാളം വെള്ളച്ചാട്ടം പല പാട്ട് സീനുകളിലും കാണാം. കൂടുത‌ൽ വായിക്കാം
Photo: Mdsuhail

സേലം

സേലം

മോഹൻലാൽ നായകനായ ശിക്കാർ എന്ന സിനിമയുടെ ചിലഭാഗങ്ങൾ ഷൂട്ട് ചെയ്തത് സേലത്ത് വച്ചാണ്. സേലവും മലയാള സിനിമാക്കാരുടെ ഇഷ്ടലൊക്കേഷനാണ്. കൂടുത‌ൽ വായിക്കാം

Photo: Surya Prakash.S.A.
കോയമ്പത്തൂർ

കോയമ്പത്തൂർ

കോയമ്പത്തൂർ നിരവധി മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് തമിഴ്നാട്ടിലെ കോയമ്പത്തൂർ. കോയമ്പത്തൂർ കേന്ദ്രീകരിച്ച് നിരവധി സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. ബാബകല്ല്യാണി, അൻവർ തുടങ്ങിയ സിനിമകൾ കോയമ്പത്തൂരിൽ ചിത്രീകരിച്ചതാണ്. ഈ അടുത്ത് ഇറങ്ങിയ സലാല മൊബൈൽസ് എന്ന സിനിമയുടെ ചിലഭാഗങ്ങളും കോയമ്പത്തൂരിൽ നിന്നാണ് ചിത്രീകരിച്ചത്. കൂടുതൽ വായിക്കാം
Photo: Sodabottle

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X