Search
  • Follow NativePlanet
Share
» »ഡെൽഹിയുടെ ശ്വാസകോശമായ സൂരജ്കുണ്ഡ്

ഡെൽഹിയുടെ ശ്വാസകോശമായ സൂരജ്കുണ്ഡ്

കോട്ടയും മസ്ജിദും തടാകങ്ങളും ഒക്കെക്കൊണ്ട് പഴമയുടെ മറ്റൊരു ലോകം സഞ്ചാരികളെ കാണിക്കുന്ന സൂരജ്കുണ്ഡിന്റെ വിശേഷങ്ങളാണ് മലയാളം നേറ്റീവ് പ്ലാനെറ്റ് പരിചയപ്പെടുത്തുന്നത്

കലയും സംഗീതവും വർണ്ണങ്ങളും വിരിയുന്ന സൂരജ്കുണ്ഡ് പരിചയമില്ലാത്ത കലാപ്രേമികൾ കാണില്ല. ചുറ്റിലും മുഴങ്ങി കേൾക്കുന്ന സംഗീതവും വിവിധ നിറങ്ങളിൽ മിന്നി നിൽക്കുന്ന പരിസരവും സാംസ്കാരിക പരിപാടികളും ഒക്കെയുള്ള സൂരജ്കുണ്ഡ് ക്രാഫ്ട് മേളയിലൂടെ അറിയപ്പെടുന്ന നാടാണ് ഹരിയാനയിലെ ഫരീദാബാദിൽ സ്ഥിതി ചെയ്യുന്ന സൂരജ്കുണ്ഡ്. കോട്ടയും മസ്ജിദും തടാകങ്ങളും ഒക്കെക്കൊണ്ട് പഴമയുടെ മറ്റൊരു ലോകം സഞ്ചാരികളെ കാണിക്കുന്ന സൂരജ്കുണ്ഡിന്റെ വിശേഷങ്ങളാണ് മലയാളം നേറ്റീവ് പ്ലാനെറ്റ് പരിചയപ്പെടുത്തുന്നത്...

സൂരജ്കുണ്ഡ്

സൂരജ്കുണ്ഡ്

ഹരിയാനയിലെ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സൂരജ്കുണ്ഡ്. യമുനാ നദിയൂടെ തീരത്ത് സ്ഥിതി ചെയ്യുന്ന സൂരജ്കുണ്ഡ് പ്രസിദ്ധമായിരിക്കുന്നത് ഇവിടുത്തെ തടാകത്തിന്റെ പേരിലാണ്. ആരവല്ലി പർവ്വത നിരകളോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഇവിടം ഒട്ടേറെ കാര്യങ്ങൾക്കു പ്രസിദ്ധമാണ്.

PC:Anupamg

സൂരജ്കുണ്ഡ് എന്നാൽ

സൂരജ്കുണ്ഡ് എന്നാൽ

പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു വലിയ തടാകമാണ് ഇവിടുത്തെ പ്രധാന കാഴ്ച. സൂര്യന്റെ തടാകം എന്നാണ് സൂരജ്കുണ്ഡ് എന്ന വാക്കിന്റെ അർഥം.

PC:Jyoti Prakash Bhattacharjee

എവിടെയാണിത്

എവിടെയാണിത്

ഹരിയാനയിലെ ഫരീദാബാദിനു സമീപമാണ് സൂരജ്കുണ്ഡ് സ്ഥിതി ചെയ്യുന്നത്. ദക്ഷിണ ഡെൽഹിയിൽ നിന്നും എട്ടു കിലോമീറ്റർ ദൂം മാത്രമേ ഇവിടെ എത്തിച്ചേരുവാനുള്ളൂ.

സൂരജ്കുണ്ഡ് അഥവാ സൂര്യന്റെ കുളം

സൂരജ്കുണ്ഡ് അഥവാ സൂര്യന്റെ കുളം

അർധവൃത്താകൃതിയിൽ നിർമ്മിച്ചിരിക്കുന്ന സൂരജ്കുണ്ഡ് ചരിത്രവുമായി ചേർന്നു കിടക്കുന്ന ഒന്നാണ്. ആരവല്ലി മലനിരകളോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ കൃത്രിമ ജലാശയം പത്താം നൂറ്റാണ്ടിൽ തോമർ രാജവംശത്തിലെ സൂരജ് പാൽ നിർമ്മിച്ചതാണെന്നാണ് കരുതപ്പെടുന്നത്. സൂര്യനെ ആരാധിച്ചിരുന്നവരായിരുന്നു തോമർ വിഭാഗക്കാർ. ഈ കുളത്തിന്റെ പടിഞ്ഞാറു ഭാഗത്തായി സൂര്യനു സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രവും കാണാം.

PC:Varun Shiv Kapur

അല്പം ചരിത്രം

അല്പം ചരിത്രം

ചരിത്രം പറയുന്നതനുസരിച്ച് ആദ്യ കാലങ്ങളിൽ ഇവിടെ യാദവ വിഭാഗത്തിൽപെട്ടവരായിരുന്നുവത്രെ വസിച്ചിരുന്നത്. ഇതിനടുത്തുള്ള ലാൽകോട്ട് നിർമ്മിച്ചത് ഇവരാണത്രെ. പിന്നീട് പൃഥ്വിരാജ് ചൗഹാന്റെ കാലത്ത് ലാൽകോട്ട് കിലാ റായ് പിത്തോര എന്ന പേരു സ്വീകരിക്കുകയായിരുന്നു. ഇവിടെ നടന്നിട്ടുള്ള പുരാവസ്തു ഗവേഷണങ്ങൾ പറയുന്നത് ഇവിടെയൊരു സൂര്യക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കാണുവാൻ സാധിക്കും എന്നാണ്. പിന്നീട് സൂരജ്പാൽ ഇവിടെ ജലാശയം നിർമ്മിച്ചപ്പോളാണ് ഇവിടം സൂരജ്കുണ്ഡ് എന്നറിയപ്പെടുവാൻ തുടങ്ങിയത് എന്നും ചരിത്രകാരന്മാർ പറയുന്നു.

PC:Anupamg

ഡെൽഹിയുടെ ദാഹം തീർക്കുവാൻ

മഴവെള്ളം സംഭവിച്ച് വേനൽക്കാലങ്ങളിൽ ഡെൽഹിയുടെ ദാഹം തീർക്കുക എന്ന ഉദ്ദേശത്തിലാണ് ഇത് നിർമ്മിക്കപ്പെട്ടത് 99 ഏക്കറിലായി പരന്നു കിടക്കുന്ന ഇത് മുൻപ് ഒരു വലിയ കാടിന്റെ ഭാഗമായിരുന്നു.

 അനഗ്പൂർ ഡാം

അനഗ്പൂർ ഡാം

സൂരജ്കുണ്ഡിന്റെ മറ്റൊരു ആകർഷണമാണ് അനഗ്പൂർ ഡാംയ ഇവിടെ നിന്നും രണ്ട് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇത് അനഗ്പൂര്‍ ഗ്രാമത്തോട് ചേർന്നാണുള്ളത്. എട്ടാം നൂറ്റാണ്ടിൽ തോമർ രാജവംശത്തിന്റെ സമയത്താണ് ഇത് നിർമ്മിക്കുന്നത്.

PC:Varun Shiv Kapur

അസോളബാട്ടി വന്യജീവി സങ്കേതം

അസോളബാട്ടി വന്യജീവി സങ്കേതം

ഡെൽഹി-ഹരിയാന അതിർത്തിയിൽ ഫരീദാബാദിനോടും ഗുഡ്‌ഗാവിനോടും ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അസോളബാട്ടി വന്യജീവി സങ്കേതം ഇവിടുത്തെ മറ്റൊരു കാഴ്ചയാണ്. ഡെൽഹിയുടെ ഹരിത ശ്വാസകോശമായി വർത്തിക്കുന്ന ഇത് ജൈവവൈവിധ്യത്തിൻറെ കാര്യത്തിൽ പ്രസിദ്ധമാണ്.

PC:Dibyendu Ash

സൂരജ്കുണ്ഡ് ക്രാഫ്ട്മേള

സൂരജ്കുണ്ഡിലെ ഏറ്റവും പ്രധാന ആകർഷണാണ് എല്ലാ വർഷവും ഫെബ്രുവരി 1 മുതൽ 15 വരെ നടക്കുന്ന സൂരജ്കുണ്ഡ് ക്രാഫ്ട്മേള. ഓരോ നാടിന്റെയും കലയെയും സംഗീതത്തെയും സംസ്കാരത്തെയും രുചികളെയും ഒക്കെ കാണിച്ചുതരുന്ന ഇത് ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ മേള കൂടിയാണ്. ഓരോ വർഷവും ഓരോ സംസ്ഥാനത്തെ തീം സ്റ്റേറ്റായി ഇവിടെ തിരഞ്ഞടുക്കും. തങ്ങളുടെ
നാടിന്റെ എല്ലാ വൈവിധ്യങ്ങളും ഇതിനെത്തുന്നവരുടെ മുന്നിൽ ഉയർത്തിക്കാണിക്കുവാൻ സാധിക്കുന്ന വലിയ ഒരു അവസരമാണ് ഇവർ നല്കുന്നത്.

എന്തൊക്കെ വാങ്ങാം

തുണിത്തരങ്ങൾ മുതൽ കലാസൃഷ്ടികൾ വരെ വാങ്ങുവാനുള്ള അവസരമാണ് സൂരജ്ക്രാഫ്ട്മേള ഒരുക്കിയിരിക്കുന്നത്. പെയിൻരിംഗുകൾ, കല്ലിലും മരത്തിലും പുല്ലിലും ചൂരലിലും ഒക്കെ നിർമ്മിച്ചിരിക്കുന്ന കലാവസ്തുക്കൾ, ഭക്ഷണ സാധനങ്ങൾ, മൺപാത്രങ്ങൾ, വീട് അലങ്കരിക്കുവാനുള്ള വസ്തുക്കൾ, ഒക്കെയും ഇവിടെ ന്യാമായ വിലയിൽ ലഭിക്കും.

ഈ വർഷം

ഫെബ്രുവരി 2 മുതൽ 18 വരെയാണ് 2019 ലെ സൂരജ് ക്രാഫ്ട് മേളയുടെ തിയ്യതി. ഇത്തവണത്തെ തീം സ്റ്റേറ്റായി പങ്കെടുത്തുന്നത് മഹാരാഷ്ട്രയാണ്.

ഫരീദ്ഖാന്റെ ശവകൂടിരം

ഫരീദ്ഖാന്റെ ശവകൂടിരം

ചരിത്രത്തേോട് ചേർന്നു കിടക്കുന്ന ഒരിടം എന്ന നിലയിൽ ഇവിടെ കാണുവാനുള്ള ഒരിടമാണ് ഫരീദ്ഖാന്റെ ശവകൂടിരം . ഫരീദാബാദിൻറെ സ്ഥാപകനായ ശൈഖ് ഫരീദിന്‍െറ (ബാബാ ഫരീദ്) ശവകുടീരമാണിത്. മാര്‍ബിളില്‍ നിര്‍മിച്ച രണ്ട് പടുകൂറ്റന്‍ വാതിലുകളാണ് ഈ ശവകുടീരത്തിനുള്ളത്. കിഴക്കുഭാഗത്തെ കവാടം പ്രകാശത്തിന്റെ കവാടം എന്ന് അര്‍ഥം വരുന്ന നൂരി ദര്‍വാസ എന്നും വടക്കുഭാഗത്തേത് സ്വര്‍ഗ കവാടം എന്നര്‍ഥം വരുന്ന ബാഹിഷ്തി ദര്‍വാസ എന്നുമാണ് അറിയപ്പെടുന്നത്. ഛദ്ദര്‍ എന്നറിയപ്പെടുന്ന തുണികളാല്‍ മൂടിയ രണ്ട് കബറുകളാണ് അകത്ത് ഉള്ളത്. ബാബാ ഫരീദിന്റെയും മൂത്ത മകന്റെയുമെന്ന് കരുതുന്ന ഇവ സന്ദര്‍ശിക്കാനും അനുഗ്രഹം തേടാനും പുരുഷന്‍മാര്‍ക്ക് മാത്രമേ അനുമതിയുള്ളൂ.

രാജാ നഹര്‍ സിംഗ് പാലസ്

രാജാ നഹര്‍ സിംഗ് പാലസ്

18-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട രാജാ നഹര്‍ സിംഗ് പാലസ് ഇവിടുത്തെ മറ്റൊരു വിസ്മയമാണ്.
രൂപകല്‍പ്പനയിലെ മികവാണ് പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ കൊട്ടാരത്തെ സഞ്ചാരികളെ ആകർഷിക്കുന്നത്. ജാട്ട് രാജാവായിരുന്ന നഹര്‍ സിംഗിന്‍െറ മുന്‍ഗാമികള്‍ നിര്‍മിച്ച ഈ മനോഹര കൊട്ടാരത്തിന്‍െറ നിര്‍മാണം 1850ലാണ് പൂര്‍ത്തിയാക്കിയത്. തെക്കന്‍ ഡല്‍ഹിയില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഈ കൊട്ടാരം

ഹരിയാനയുടെ ആകർഷണം

ഹരിയാനയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഏറ്റവും പ്രധാന കാര്യങ്ങളിലൊന്ന് ഇവിടുത്തെ സൂരജ് ക്രാഫ്ട് മേളയാണെന്ന് നിസംശയം പറയാം. പീകോക്ക് ലേക്ക് എന്നും അറിയപ്പെടുന്ന സൂരജ്കുണ്ഡ‍് ലേക്കിൽ നടത്തുന്ന കയാക്കിങ്ങിലും ആളുകൾ പങ്കെടുക്കുവാനായി എത്താറുണ്ട്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ന്യൂ ഡെൽഹിയിൽ നിന്നും 20 കിലോമീറ്ററും സൗത്ത് ഡെൽഹിയിൽ നിന്നും എട്ട് കിലോമീറ്ററുമാണ് സൂരജ്കുണ്ഡിലേക്കുള്ള ദൂരം. 25 കിലോമീറ്റർ അകലെയുള്ള ഇന്ദിരാഗാന്ധി വിമാനത്താവളമാണ് സമീപത്തെ വിമാനത്താവളം. ന്യൂ ഡെൽഹി റെയിൽവേ സ്റ്റേഷൻ 22 കിമീ, നിസാമുദ്ദീൻ റെയിൽ വേ സ്റ്റേഷൻ 21 കിമീ എന്നിവയാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.

ശൂന്യമായ ശ്രീകോവിലിലെ അദൃശ്യ വിഗ്രഹത്തെ ആരാധിക്കുന്ന ക്ഷേത്രം ശൂന്യമായ ശ്രീകോവിലിലെ അദൃശ്യ വിഗ്രഹത്തെ ആരാധിക്കുന്ന ക്ഷേത്രം

പട്ട് എന്നാലത് പോച്ചംപള്ളി പട്ട് തന്നെയാവണം... പട്ടിന്റെ നഗരത്തിലെ വിശേഷങ്ങൾ<br />പട്ട് എന്നാലത് പോച്ചംപള്ളി പട്ട് തന്നെയാവണം... പട്ടിന്റെ നഗരത്തിലെ വിശേഷങ്ങൾ

സഞ്ചാരികളെ നോക്കിവെച്ചോ..ഇതാ കണ്ടുതീർക്കുവാൻ ഒരിടം കൂടി!!! സഞ്ചാരികളെ നോക്കിവെച്ചോ..ഇതാ കണ്ടുതീർക്കുവാൻ ഒരിടം കൂടി!!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X