കലാസ്വാദകര്‍ക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ഇടങ്ങളിലൊന്നാണ് ഹരിയാനയിലെ ഫരീദാബാദിലെ സൂരജ്കുണ്ഡ് ക്രാഫ്ട് മേള. ഗ്രാമീണ കലാകാരന്മാര്ക്കും ശില്പികള്ക്കുമെല്ലാം ഒരു വലിയ പ്ലാറ്റ്ഫോം തുറന്നുകൊടുക്കുന്ന മേള ഇന്ത്യയെ എളുപ്പത്തില്‍ പരിചയപ്പെടുവാനുള്ള ഒരു വഴികൂടിയാണ് തുറക്കുന്നത്.
എല്ലാ വര്‍ഷവും മുടക്കമില്ലാതെ ഫെബ്രുവരി ഒന്നു മുതല്‍ 15 വരെയാണ് പ്രശസ്തമായ സൂരജ്കുണ്ഡ് അന്താരാഷ്ട്ര ക്രാഫ്റ്റ് മേള നടന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ കൊവിഡ് സാഹചര്യം കാരണം മേള സംഘടിപ്പിച്ചിരുന്നില്ല

ഏപ്രില്‍ 4 വരെ
ഈ വര്‍ഷം മാര്‍ച്ച് 19ന് ആരംഭിച്ച മേള ഏപ്രില്‍ നാല് വരെ നീണ്ടു നില്ക്കും. രാജ്യാന്തര തലത്തില്‍ നടത്തപ്പെടുന്ന ഈ മേള വഴി നിരവധി കലാകാരന്മാരെ ലോകം അറിയുമെന്നതും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുമെന്നതുമാണ് മേളയെ പ്രസിദ്ധമാക്കുന്നത്.
PC: Koshy Koshy

ടിക്കറ്റ് നിരക്ക്
മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ വഴിയും സൂരജ്കുണ്ഡ് അന്താരാഷ്ട്ര ക്രാഫ്റ്റ് മേള ടിക്കറ്റുകള്‍ ലഭിക്കും. പ്രവര്‍ത്തി ദിവസങ്ങളില്‍ ഒരാള്‍ക്ക് 120 രൂപ വീതവും ആഴ്ചാവസാനങ്ങളില്‍ ഒരാള്‍ക്ക് 180 രൂപാ വീതവുമാണ് ഈടാക്കുന്നത്. ഉച്ചയ്ക്ക് 12.30 മുതല്‍ രാത്രി 9.30 വരെയാണ് പ്രവേശനം.
PC: Koshy Koshy

ലോകത്തിലെ ഏറ്റവും വലിയ കരകൗശല മേള
കൈത്തറിയുടെയും കരകൗശല വസ്തുക്കളുടെയും വൈവിധ്യവും സമ്പന്നതയും ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുവാനും നെയ്തു രംഗത്തെ ഇന്ത്യയുടെ സംഭാവനകള്‍ അറിയുക്കുവാനും എല്ലാം ഇതില്‍ അവസരങ്ങളുണ്ടാവും. ലോകത്തിലെ ഏറ്റവും വലിയ കരകൗശല മേള എന്നും സൂരജ്കുണ്ഡ് അന്താരാഷ്ട്ര ക്രാഫ്റ്റ് മേള അറിയപ്പെടുന്നു. ഓരോ മേളയ്ക്കും ആയിരക്കണക്കിന് സഞ്ചാരികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് എത്തുന്നത്.
PC:Koshy Koshy

ഈ വര്‍ഷം കാശ്മീര്‍
ഓരോ മേളയിലും ഓരോ സംസ്ഥാനത്തെയാണ് തീം ആയി തിരഞ്ഞെടുക്കുന്നത്. 35-ാമത് സൂരജ്കുണ്ഡ് അന്താരാഷ്ട്ര ക്രാഫ്റ്റ് മേളയുടെ തീം ജമ്മു കാശ്മീര്‍ ആണ്. കാശ്മീരിന്റെ പാരമ്പര്യവും സംസ്കാരവും എല്ലാം ഇവിടെ കലാരൂപങ്ങള്‍ വഴിയും കരകൗശല വസ്തുക്കള്‍ വഴിയും അവതരിപ്പിക്കുവാന്‍ സാധിക്കും, ജമ്മു കാശ്മീരിൽ നിന്നുള്ള കലാകാരന്മാർ തദ്ദേശീയമായ കലാപരിപാടികൾ അവതരിപ്പിക്കും. കൂടാതെ നിങ്ങൾക്ക് ജമ് കാശ്മീരിന്റെ തനതായ കലാവസ്തുക്കള്‍ ലഭിക്കുന്ന നിരവധി സ്റ്റാളുകളും കാണുവാന്‍ സാധിക്കും.
PC: rajkumar1220
ആഗ്ര ഒരുങ്ങുന്നു.. താജ് മഹോത്സവം മാര്‍ച്ച് 20 മുതല്‍... അറിയാം വൈവിധ്യങ്ങളുടെ ആഘോഷത്തെ!!