Search
  • Follow NativePlanet
Share
» »സാഹസികതയും ധൈര്യവുമുണ്ടെങ്കില്‍ പോകാം... എവറസ്റ്റ് ബേസ് ക്യാംപ് ട്രക്കിങ്ങിന്

സാഹസികതയും ധൈര്യവുമുണ്ടെങ്കില്‍ പോകാം... എവറസ്റ്റ് ബേസ് ക്യാംപ് ട്രക്കിങ്ങിന്

ഇതാ എവറസ്റ്റ് ബേസ് ക്യാംപ് ട്രക്കിങ്ങിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ വായിക്കാം....

ലോകമെമ്പാ‌ടുമുള്ള സഞ്ചാരികളു‌ടെ ബക്കറ്റ് ലിസ്റ്റില്‍ തീര്‍ച്ചയായും കാണുമെന്ന് ഉറപ്പുള്ള യാത്രകളിലൊന്ന് എവറസ്റ്റ് ബേസ് ക്യാംപ് ‌ട്രക്കിങ് ആയിരിക്കും. സാഹസികതയും ധൈര്യവും ആവോളമുണ്ടെങ്കില്‍ പോലും മറ്റു പല ഘടങ്ങളും കൂ‌‌ടിച്ചേരേണ്ടതുണ്ട്. ബുദ്ധിമുട്ടുകളും ത്യാഗങ്ങളും സഹിച്ച് പക്ഷേ, യാത്ര പൂര്‍ത്തിയാക്കുന്നവര്‍ വളരെ ചുരുക്കമായിരിക്കും. ഇതാ എവറസ്റ്റ് ബേസ് ക്യാംപ് ട്രക്കിങ്ങിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ വായിക്കാം....

രണ്ട് എവറസ്റ്റ് ബേസ് ക്യാംപുകള്‍

രണ്ട് എവറസ്റ്റ് ബേസ് ക്യാംപുകള്‍

എവറസ്റ്റിനെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല എന്നു പറഞ്ഞതുപോലെ തന്നെയാണ് ബേസ് ക്യാംപിന്‍റെ കാര്യവും. രസകരവും അതിശയിപ്പിക്കുന്നതും ഒക്കെയായി നിരവധി പ്രത്യേകതകള്‍ എവറസ്റ്റ് ബേസ് ക്യാംപിനുണ്ട്. എവറസ്റ്റ് യാത്രയ്ക്കായി രണ്ട് ബേസ് ക്യാംപുകളാണുള്ളത്. എവറസ്റ്റ് ബേസ് ക്യാമ്പ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ എവറസ്റ്റിന്റെ മ‌ടിത്ത‌ട്ടിലാണുള്ളത്. ഒന്ന് ചൈനയിലും അ‌ടുത്തത് നേപ്പാളിലും ആണുള്ളത്.

നോര്‍ത്ത് ക്യാംപും സൗത്ത് ക്യാംപും

നോര്‍ത്ത് ക്യാംപും സൗത്ത് ക്യാംപും

നേപ്പാളിലുള്ളത് രാജ്യത്തിന്റെ കിഴക്കൻ ഭാഗത്തുള്ള ഖുംബു ഗ്ലേസിയറിലാണ് സ്ഥിതി ചെയ്യുന്നത്. ചൈനയിലുള്ളത് ടിബറ്റൻ സ്വയംഭരണ മേഖലയിലെ റോങ്ബുക്ക് ഹിമാനിയിൽ സ്ഥിതി ചെയ്യുന്നു. ടിബറ്റന്‍ ഭാഗത്തുള്ളതിനോ നോര്‍ത്ത് ക്യാംപ് എന്നും നേപ്പാളിലുള്ളതിനെ സൗത്ത് ക്യാംപ് എന്നും വിളിക്കുന്നു. നേപ്പാൾ എവറസ്റ്റ് ബേസ് ക്യാമ്പിനേക്കാൾ താഴ്ന്ന ഉയരത്തിലാണ് (ഏകദേശം 5200m/17,060 അടി) നോർത്ത് ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്നതെങ്കിലും ഏതാനും കിലോമീറ്ററുകൾക്കുള്ളിൽ റോഡ് മാർഗം എത്തിച്ചേരാം.
PC:Hiroki Ogawa

പ്രിയം സൗത്ത് ക്യാംപ്

പ്രിയം സൗത്ത് ക്യാംപ്

നോര്‍ത്ത് ക്യാംപിനേക്കാളും കൂ‌ടുതല്‍ ആളുകള്‍ എത്തുന്നത് സൗത്ത് ക്യാംപിലാണ്. ഇതിനു നിരവധി കാരണങ്ങളുണ്ട്. ഒന്നാമതായി, നോർത്ത് എവറസ്റ്റ് ബേസ് ക്യാമ്പ് വിനോദസഞ്ചാരത്തിനായി വികസിപ്പിച്ചിട്ടില്ല, വളരെ അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. അ‌ടിയന്തര വൈദ്യ സഹായത്തിനുള്ള സൗകര്യങ്ങളും ഇവിടെ ദുര്‍ലഭമാണ്. ഇതും ഇവിടെ ആളുകള്‍ എത്തിച്ചേരാതിരിക്കുന്നതിന് കാരണമാണ്. മാത്രമല്ല, ഹെലികോപ്റ്റർ രക്ഷാപ്രവർത്തനങ്ങളും ഇവിടെയില്ല. മാത്രമല്ല, ഈ വശത്തെ ക്ലൈംബിംഗ് റൂട്ടുകൾ, മിക്ക കേസുകളിലും, സാങ്കേതികമായി കൂടുതൽ വെല്ലുവിളി നിറഞ്ഞതാണ്.
PC:Robert Kern

വ്യാജ എവറസ്റ്റ് ബേസ് ക്യാംപ്

വ്യാജ എവറസ്റ്റ് ബേസ് ക്യാംപ്

ഇതു രണ്ടും കൂടാതെ ഇനി വ്യാജനും കൂടിയോ എന്നല്ലേ ചിന്തിക്കുന്നത്. അങ്ങനെയും ഒരിടം ഉണ്ടത്ര! "എവറസ്റ്റ് ബേസ് ക്യാമ്പ് 5364 മീറ്റർ" ബേസ് ക്യാംപിലേക്കുള്ള യാത്രയില്‍ ചുവന്ന നിറത്തിൽ ചായം പൂശിയ ഒരു പാറയിൽ ഇങ്ങനെയൊരു എഴുത്തു കാണാം. ഇവിടെയെത്തുമ്പോള്‍ ചിലരെങ്കിലും ട്രെക്കിംഗ് നിര്‍ത്താറുമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതിന്‍റെ കഥ മറ്റൊന്നാണ്. എവറസ്റ്റ് പര്യവേഷണങ്ങൾ താമസിക്കുന്ന സ്ഥലം യഥാർത്ഥത്തിൽ ഹിമാനിയുടെ അര കിലോമീറ്റർ മുകളിലാണ്. ഏപ്രിൽ മുതൽ ജൂൺ വരെ ഇവിടെ ക്യാമ്പ് ചെയ്യുന്ന പര്യവേഷണങ്ങൾക്ക് ട്രെക്കിംഗ് നടത്തുന്നവർ ഒരു ശല്യമായി മാറാതിരിക്കുവാനാണത്രെ ഇങ്ങനെയൊരു നീക്കം!
PC:Daniel Oberhaus

ഓരോ വര്‍ഷവും

ഓരോ വര്‍ഷവും

ഓരോ വർഷവും ഏകദേശം 40,000 പേർ സൗത്ത് ബേസ് ക്യാമ്പിലേക്ക് പോകുന്നുണ്ട്. ഇത്രയും പേര്‍ ക്യാംപിലേക്ക് മാത്രം പോകുന്നുണ്ടെങ്കില്‍ എവറസ്റ്റിലേക്ക് എത്ര പേര് പോകുമെന്നല്ലേ? എന്നാല്‍ സംശയിക്കുന്നതുപോലെ ഭീകരമായൊരു സംഖ്യയല്ല ഇത്. വാസ്‌തവത്തിൽ, ഇതുവരെ 4,000 പേർ മാത്രമാണ് എവറസ്റ്റ് കീഴടക്കിയത്.ഒരു വർഷത്തിൽ ഏകദേശം 800 പേർ മാത്രമേ എവറസ്റ്റ് എന്ന സാഹസത്തിന്

PC:Uwe Gille

രാത്രി താമസമില്ല

രാത്രി താമസമില്ല

ക്ലൈംബിംഗ് സീസണുകളിൽ എവറസ്റ്റ് ബേസ് ക്യാമ്പ് ഒരു ചെറിയ പട്ടണം പോലെയാണ്. വാണിജ്യപരവും സ്വകാര്യവും സ്വതന്ത്രവുമായ പര്യവേഷണങ്ങളുള്ള പർവതാരോഹകരുടെ ടീമുകൾക്കായി പലപ്പോഴും 1000-ലധികം കൂടാരങ്ങളുണ്ട്.
എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് ട്രെക്കിംഗ് നടത്തുന്നവർക്ക് അവിടെ രാത്രി ചിലവഴിക്കുക സാധ്യമല്ല. അതിനാൽ ഈ കൂടാരങ്ങളിലെല്ലാം ഒന്നുകിൽ എവറസ്റ്റ് കയറാനെത്തുന്നവര്‍ക്കായുള്ളതോ അല്ലെങ്കിൽ അവരുടെ ശ്രമത്തിൽ പിന്തുണ നൽകുന്നവര്‍ക്കോ ആയുള്ളതാണ്.
PC:Daniel Oberhaus

മാറിമറിയുന്ന സ്ഥാനം

മാറിമറിയുന്ന സ്ഥാനം

ഓരോ തവണയും എവറസ്റ്റ് ബേസ് ക്യാംപിന്‍റെ ലൊക്കേഷന്‍ മാറിക്കൊണ്ടേയിരിക്കും, എവറസ്റ്റ് ബേസ് ക്യാമ്പ് ഖുംബു ഹിമാനിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഗ്ലേഷ്യൽ മൊറെയ്‌നിലോ അല്ലെങ്കിൽ സ്‌ക്രീ-മൂടിയ ഹിമാനിയിലോ സ്ഥാപിച്ചിരിക്കുന്നു - അതിനാൽ ഇത് ഒരു പാറ നിറഞ്ഞ ചന്ദ്ര ഭൂപ്രകൃതിയാണ്. ഇക്കാരണത്താൽ, ഒരു ടെന്റ് അടിക്കുന്നതിന് പരന്ന നിലം കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് എവറസ്റ്റ് ബേസ് ക്യാമ്പ് ഉൾക്കൊള്ളുന്ന പ്രദേശം എല്ലാ സീസണിലും മാറുന്നത് .
PC:Mountaineer prem kumar singh

എവറസ്റ്റ് ബേസ് ക്യാംപല്ല..ചെറിയൊരു ടൗണ്‍ തന്നെ

എവറസ്റ്റ് ബേസ് ക്യാംപല്ല..ചെറിയൊരു ടൗണ്‍ തന്നെ

പറയുന്നത് എവറസ്റ്റ് ബേസ് ക്യാംപ് എന്നാണെങ്കിലും യഥാര്‍ത്ഥത്തില്‍ ചെറിയൊരു ടൗണിന് തുല്യമായ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. ആശുപത്രി, ഹെലിപാഡ്, ടെലികോം ടവർ, മാലിന്യ സംസ്കരണ സംവിധാനം, ചൂടുവെള്ളം, വൈദ്യുതി എന്നിവ ഇവിടെയുണ്ട്. ഏത് സമയത്തും, കുറഞ്ഞത് ആയിരം ആളുകളെങ്കിലും അവിടെ താമസിക്കുന്നു. അത് ശരിക്കും ഒരു കാഴ്ച തന്നെയാണ്.
PC:Thomas Fuhrmann

ബേസ് ക്യാംപ് ട്രക്കിങ്ങിനു പറ്റിയ സമയം

ബേസ് ക്യാംപ് ട്രക്കിങ്ങിനു പറ്റിയ സമയം

ക്യാംപിലേക്കുള്ള യാത്ര എന്നതിനോടൊപ്പം തന്നെ ഏതുതരത്തിലുള്ള കാഴ്ചകള്‍ക്കാണ് നിങ്ങള്‍ക്ക് താല്പര്യം എന്നതുകൂടി അപേക്ഷിച്ച് യാത്രയുടെ സമയം തീരുമാനുക്കാം. മഞ്ഞു പുതഞ്ഞു നില്‍ക്കുന്ന പര്‍വ്വതങ്ങളുടെ മനോഹരമായ കാഴ്ചയാണ് നോക്കുന്നതെങ്കില്‍ ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ഏറ്റവും നല്ല കാലയളവ്. പ്രകൃതി സൗന്ദര്യത്തിലൂടെയുള്ള, പൂക്കളും കിളികളും ഒക്കെ നിറഞ്ഞ കാഴ്ചകളാണ് വേണ്ടതെങ്കില്‍ ഏപ്രിൽ മുതൽ മെയ് വരെയാണ് പറ്റിയ സമയം.

 നേപ്പാള്‍ വഴി പോകുമ്പോള്‍ കരുതേണ്ട കാര്യങ്ങള്‍

നേപ്പാള്‍ വഴി പോകുമ്പോള്‍ കരുതേണ്ട കാര്യങ്ങള്‍


നിങ്ങൾ കാഠ്മണ്ഡുവിലെ സൗത്ത് ബേസ് ക്യാമ്പിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് ഇനിപ്പറയുന്ന രേഖകൾ ഉണ്ടായിരിക്കണം:
• നേപ്പാളി സർക്കാരിൽ നിന്നുള്ള രേഖാമൂലമുള്ള അംഗീകാരം.
• നിങ്ങളുടെ സ്വന്തം നേപ്പാൾ ടൂറിസ്റ്റ് വിസ.
• പാസ്‌പോർട്ട് കയ്യിൽ കരുതിയിരിക്കണം.
• എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ
• നിങ്ങളുടെ പാസ്‌പോർട്ടിന്റെ ആദ്യ പേജിന്റെ പകർപ്പ്.

ലോകഭൂപടത്തിലെ ചുവന്നപുള്ളി! വേഗമേറിയ കാല്‍നട യാത്രികര്‍,.. ലോകത്തിന് മാതൃകയായ സിംഗപ്പൂരെന്ന നഗര-സംസ്ഥാനംലോകഭൂപടത്തിലെ ചുവന്നപുള്ളി! വേഗമേറിയ കാല്‍നട യാത്രികര്‍,.. ലോകത്തിന് മാതൃകയായ സിംഗപ്പൂരെന്ന നഗര-സംസ്ഥാനം

ഹിമാലയത്തെക്കുറിച്ചുള്ള ഒൻപത് വിചിത്ര വിശേഷങ്ങൾഹിമാലയത്തെക്കുറിച്ചുള്ള ഒൻപത് വിചിത്ര വിശേഷങ്ങൾ

Read more about: trekking interesting facts world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X