Search
  • Follow NativePlanet
Share
» »ശ്രീരാമന്‍ പ്രതിഷ്ഠിച്ച സൂര്യ നാരായണന്‍! കതിരൂരിന്‍റെ അഭിമാനമായ സൂര്യ ക്ഷേത്രം

ശ്രീരാമന്‍ പ്രതിഷ്ഠിച്ച സൂര്യ നാരായണന്‍! കതിരൂരിന്‍റെ അഭിമാനമായ സൂര്യ ക്ഷേത്രം

സൂര്യ ഭഗവാനെ പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്ന തലശ്ശേരി കതിരൂരിലെ സൂര്യ നാരായണ ക്ഷേത്രത്തിന്‍റെ പ്രത്യേകതകളിലേക്കും വിശേഷങ്ങളിലേക്കും!!

കെട്ടുകഥകളാലും ചരിത്രസംഭവങ്ങളാലും സമ്പന്നമാണ് കണ്ണൂരിലെ ക്ഷേത്രങ്ങള്‍. ഓരോ നാടിന്‍റെയും കഥകളോട് ചേര്‍ന്ന് ഓരോ ക്ഷേത്രങ്ങള്‍ കണ്ണൂരില്‍ കാണാം. തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രവും തൃച്ചംബരം ക്ഷേത്രവും പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയും മൃദംഗശൈലേശ്വരി ക്ഷേത്രവും തലശ്ശേരി ജഗനാഥ ക്ഷേത്രവുമെല്ലാം ഇത്തരത്തില്‍ നാടിന്‍റെ കഥകളോട് ഭാഗമായ ക്ഷേത്രങ്ങളാണ്. അത്തരത്തില്‍ ഏറെ പ്രസിദ്ധമായ മറ്റൊരു ക്ഷേത്രമാണ് തലശ്ശേരി കതിരൂരിലെ സൂര്യ നാരായണ ക്ഷേത്രം. സൂര്യ ഭഗവാനെ പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകതകളിലേക്കും വിശേഷങ്ങളിലേക്കും!!

 കതിരവന്‍റെ ഊര്

കതിരവന്‍റെ ഊര്

കതിരവന്‍ അഥവാ സൂര്യന്‍റെ ഊര് ആണ് കതിരൂര്‍ ആയത് എന്നാണ് വിശ്വാസം. കതിരവപുരം ആയിരുന്നു ആദ്യ സ്ഥലനാമം എന്നുമൊരു വിശ്വാസം ഇവിടെയുണ്ട്. സൂര്യ ഭഗവാന്റെ നാടിന് മറ്റേത് പേരാണ് ഇതിലും യോജിക്കുക. തലശ്ശേരിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിശ്വാസികളടെയും തീര്‍ത്ഥാടകരുടെയും പ്രധാന സങ്കേതങ്ങളിലൊന്നും കണ്ണൂരിലെ എണ്ണപ്പെട്ട തീര്‍ത്ഥാടന കേന്ദ്രവും കൂടിയാണ്.

 രാമന്‍ പ്രതിഷ്ഠിച്ച ക്ഷേത്രം

രാമന്‍ പ്രതിഷ്ഠിച്ച ക്ഷേത്രം

ക്ഷേത്ര വിശ്വാസങ്ങളനുസരിച്ച് ശ്രീരമനാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം. രാമ-രാവണ യുദ്ധവുമായി ബന്ധപ്പെടുത്തിയാണ് ക്ഷേത്ര പ്രതിഷ്ഠാ കഥയുള്ളത്. സീതാ ദേവിയെ അന്വേഷിച്ച് രാവണ നിഗ്രഹത്തിനായി ലങ്കയിലേക്കു പോകും വഴി രാമന് ഇവിടെ വെച്ചാണ് അഗസ്ത്യ മുനി സൂര്യ ദേവനെ പ്രകീര്‍ത്തിച്ചുള്ള ആദിത്യ ഹൃദയമന്ത്രം പകര്‍ന്നു നല്കിയത് എന്നാണ് വിശ്വാസം. യുദ്ധത്തിനടയില്‍ രാവണനെ വധിക്കും മുന്‍പ് ആദിത്യ ഹൃദയമന്ത്രം രാമന്‍ മൂന്നു തവണ ജപിക്കുകയും രാവണനെ എളുപ്പത്തില്‍ കീഴടക്കുകയും ചെയ്തുവത്രെ. പിന്നീട് തിരികെ വരും വഴി രാമന്‍ ഇവിടെ എത്തി സൂര്യ പ്രതിഷ്ഠ നടത്തി എന്നാണ് വിശ്വാസം.
PC:keralatourism

മറ്റൊരു കഥ

മറ്റൊരു കഥ

മറ്റൊരു വിശ്വാസമനുസരിച്ച് ലങ്കയില്‍ യുദ്ധത്തിനു പോകുംവഴി രാമന്‍ പെരളശ്ശേരിയിലും മകേരിയിലും സുബ്രഹ്മണ്യനെ പ്രതിഷ്ഠിക്കുകയുണ്ടായി. ഇതറിഞ്ഞ കതിരൂരിലെ ബ്രാഹ്മണന്‍മാര്‍ ചേര്‍ന്ന് രാമനെ പ്രീതിപ്പെടുത്തുവാനായി പ്രാര്‍ത്ഥനയും തപസ്സും ആരംഭിച്ചു. തപസ്സില്‍ പ്രസാദിച്ച രാമന്‍ കതിരൂരിലെത്തി അവരെ അനുഗ്രഹിച്ചു. രാമന് അവിടെ സൂര്യന്‍റെ സാന്നിധ്യം അനുഭവപ്പെടുകയും അങ്ങനെ രാമന്‍ കതിരൂരില്‍ സൂര്യ നാരായണ വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ഇന്ന് ഇവിടെ കാണുന്ന ക്ഷേത്രം 13-ാം നൂറ്റാണ്ടിലാണ് നിര്‍മ്മിച്ചത് എന്നാണ് വിശ്വാസം.

PC: kerala tourism

സൂര്യാനുഗ്രഹത്തിനായി

സൂര്യാനുഗ്രഹത്തിനായി

ധാരാളം വിശ്വാസികള്‍ എത്തിച്ചേരുന്ന ക്ഷേത്രമാണിത്. മിക്കവരും സൂര്യന്‍റെ അനുഗ്രഹങ്ങള്‍ക്കായാണ് ഇവിടെ എത്തുന്നത്. ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ സൂര്യ ഭഗവാന്‍റെ അനുഗ്രഹം ലഭിക്കുമെന്നും സൂര്യദശാകാലം നന്നാവുമെന്നും ജാതകത്തിലെ മറ്റു ഗ്രഹദോഷങ്ങള്‍ അകലുമെന്നും വിശ്വാസമുണ്ട്. . വിഷ്ണു സങ്കൽപത്തിൽ സൂര്യനാരായണനും, ശിവ സങ്കൽപത്തിൽ മാർത്താണ്ഡശിവനും, ദേവീ സങ്കൽപത്തിൽ ഗായത്രിയുമാണ് ഇവിടുത്തെ സൂര്യദേവന്‍ എന്നാണ് വിശ്വാസം.സൂര്യനും മഹാവിഷ്ണുവും കൂടിച്ചേർന്ന അത്യപൂർവ്വ പ്രതിഷ്ഠയാണ് ഇത്. ഉപദേവതകളായി ശ്രീ പരമേശ്വരനും ശ്രീ ഗണപതിയും ഇവി‌‌ടെ ആരാധിക്കുന്നു.

PC:Suryanarayana-temple-kadirur FB Page

സ്വയംവര പൂജ

സ്വയംവര പൂജ

മംഗല്യ ഭാഗ്യത്തിനായി വിശ്വാസികള്‍ ആശ്രയിക്കുന്ന ക്ഷേത്രം കൂടിയാണ് കതിരൂര്‍ സൂര്യനാരായണ ക്ഷേത്രം. എല്ലാ തിങ്കളാഴ്ചകളിലും ഇവിടെ സ്വയംവര പൂജ നടക്കുന്നു. വിവാഹം കഴിക്കുവാന്‍ ആഗ്രഹിക്കുന്നവരും വിവാഹ തടസ്സങ്ങള്‍ നേരിടുന്നവരും ഇതില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിച്ചാല്‍ ഫലം ഉണ്ടാകുമെന്നാണ് വിശ്വാസം. സാധാരണ ഗതിയില്‍ രണ്ട് അല്ലെങ്കില്‍ മൂന്ന് പൂജ ആകുമ്പോഴേയ്ക്കും വിവാഹം ശരിയാകുമെന്നാണ് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്.
PC:Suryanarayana-temple-kadirur FB Page

പൂജകള്‍ ഇങ്ങനെ

പൂജകള്‍ ഇങ്ങനെ

പ്രത്യേകതയുള്ള ധാരാളം പൂജകള്‍ ഇവിടെയുണ്ട്. ഫെബ്രുവരി 25 മുതൽ മാർച്ച് 02 വരെയുള്ള ഏഴ് ദിവസത്തെ ഉത്സവച്ചടങ്ങുകൾ ആണ് ഇവിടുത്തെ പ്രധാന ആഘോഷം. ധ്വജ പ്രതിഷ്ഠക്ക് ശേഷം കുംഭ മാസത്തിൽ നടക്കുന്ന പ്രതിഷ്ഠാ മഹോൽസവമാണ് പ്രധാന ഉൽസവം. പുനപ്രതിഷ്ഠ ദിനമായ മാര്‍ച്ച് ഒന്നും വലിയ ആഘോഷമാണ് ഇവിടെയുള്ളത്. മണ്ഡല മഹോത്സവവും മേടമാസത്തിലെ രോഹിണി, ശിവരാത്രി, നവരാത്രി എന്നിവയും ഇവിടുത്തെ പ്രധാന ആഘോഷമാണ്.
ഉയാസ്തമന പൂജ, നിറമാല, സൂര്യനാരായണ പൂജ, ശിവപൂജ, മൃത്യുഞ്ജയ ഹോമം, പ്രദോഷപൂജ, ദേവീപൂജ, സോമവാരപൂജ എന്നിവയും രണ്ടാം ശനിയാഴ്ച നവഗ്രഹപൂജയും ഇവിടെ നടക്കാറുണ്ട്.

ദാരു ശില്പങ്ങളും ചിത്രപ്പണികളും

ദാരു ശില്പങ്ങളും ചിത്രപ്പണികളും

അതിമനോഹരമായ രീതിയില്‍ ദാരു ശില്പങ്ങളും ചിത്രപ്പണികളും ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ദശാവതാരങ്ങളുടെ രൂപമാണ് ദാരു ശില്പമായി ഒരുക്കിയിരിക്കുന്നത്. രണ്ടു നിലകളുള്ള ശ്രീകോവിലിലെ മുകള്‍ നിലയിലാണ് ഈ ശില്പങ്ങളുള്ളത്. ചുവര്‍ ചിത്രങ്ങളും ഇവിടെ ക്ഷേത്രത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കാണാം.

PC:Blog

ക്ഷേത്ര സമയം

ക്ഷേത്ര സമയം

കതിരൂര്‍ സൂര്യ നാരായണ ക്ഷേത്രം എന്നും രാവിലെ അഞ്ചു മുതൽ പതിനൊന്നു മണി വരെയും ശേഷം വൈകിട്ട് അഞ്ച് മണി മുതൽ 7.45 വരെയും വിശ്വാസികള്‍ക്കായി തുറന്നിരിക്കും. മറ്റു ജില്ലകളില്‍ നിന്നും ഇവിടെ വിശ്വാസികളെത്താറുണ്ട്.
PC:Suryanarayana-temple-kadirur FB Page

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്ക് സമീപമാണ് ക്ഷേത്രമുള്ളത്. തലശ്ശേരിയില്‍ നിന്നും കതിരൂരിലേക്ക് 6 കിലോമീറ്റര്‍ ദൂരമുണ്ട്. തലശ്ശേരി-കൂര്‍ഗ് അന്തര്‍ സംസ്ഥാന പാതയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തലശ്ശേരി-കൂത്തുപറമ്പ് റൂട്ടും ഇതു തന്നെയാണ്.

തപസ്സിരിക്കുന്ന സൂര്യന്‍, എണ്ണ വലിച്ചെടുക്കുന്ന വിഗ്രഹം, അപൂര്‍വ്വം ഈ സൂര്യ ക്ഷേത്രവും ആദിത്യപുരവും!!<br />തപസ്സിരിക്കുന്ന സൂര്യന്‍, എണ്ണ വലിച്ചെടുക്കുന്ന വിഗ്രഹം, അപൂര്‍വ്വം ഈ സൂര്യ ക്ഷേത്രവും ആദിത്യപുരവും!!

മൃദംഗരൂപത്തില്‍ ഭൂമിയിലെത്തിയ ദേവി, നെയ് വിളക്കേന്തി പ്രാര്‍ത്ഥിച്ചാല്‍ എന്തും സാധിക്കും!!<br />മൃദംഗരൂപത്തില്‍ ഭൂമിയിലെത്തിയ ദേവി, നെയ് വിളക്കേന്തി പ്രാര്‍ത്ഥിച്ചാല്‍ എന്തും സാധിക്കും!!

വെള്ളത്തിനു പകരം നെയ്യൊഴുകുന്ന ആറും വെണ്ണ പിടിച്ചു നില്‍ക്കുന്ന കണ്ണനും!!ചരിത്രത്തിലെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രം<br />വെള്ളത്തിനു പകരം നെയ്യൊഴുകുന്ന ആറും വെണ്ണ പിടിച്ചു നില്‍ക്കുന്ന കണ്ണനും!!ചരിത്രത്തിലെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X