Search
  • Follow NativePlanet
Share
» »നാം മലിനമാക്കിയ ഭൂമിക്കായി തിരികെ നല്കാം വരും നാളുകള്‍

നാം മലിനമാക്കിയ ഭൂമിക്കായി തിരികെ നല്കാം വരും നാളുകള്‍

ലോകമിപ്പോള്‍ തിരിച്ചറിവിന്‍റെ പാതയിലൂടെയാണ് യാത്ര ചെയ്യുന്നത്

ലോകമിപ്പോള്‍ തിരിച്ചറിവിന്‍റെ പാതയിലൂടെയാണ് യാത്ര ചെയ്യുന്നത്. ഇത്രയും നാള്‍ തുടര്‍ന്നു വന്ന രീതികളിലൂടെ വീണ്ടും പ്രകൃതിയെ നോവിക്കുകയാണെങ്കില്‍ തിരിച്ചടി ശക്തമായിരിക്കുമെന്നും അതിനാല്‍ പ്രകൃതിയെ പരിപാലിച്ചും സംരക്ഷിച്ചും മുന്നോട്ട് പോവുകയാണ് വേണ്ടതെന്നുമുള്ള തിരിച്ചറിവായിരുന്നു അത്. നമുക്ക് മാത്രമല്ല, ഭാവിയിലെ തലമുറയ്ക്കും ഈ ലോകത്തെ ആവശ്യമാണെന്നും അത് അവര്‍ക്ക് നല്കേണ്ടത് നാമോരോരുത്തരുടെയും കടമായാണെന്നും ലോകം വൈകിയെങ്കിലും തിരിച്ചറിഞ്ഞു കഴിഞ്ഞു.

അടുത്ത കാലത്ത് നടത്തിയ പഠനങ്ങള്‍ അനുസരിച്ച് വനനശീകരണവും പെട്ടന്നുള്ള ഐസ് ഉരുകലും , മണ്ണിന്റെ ചൂടും, സമുദ്രനിരപ്പ് ഉയരുന്നതും , മാലിന്യ ഉൽപാദനവും, ഫോസിൽ ഇന്ധനങ്ങളുടെ ദുരുപയോഗവും എല്ലാം 2025 ഓടെ ഭൂമിയെ ഏറെക്കുറെ അയോഗ്യമാക്കും എന്നാണ് പറയുന്നത്. ഇത് തുടരുന്നത് മനുഷ്യനെ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാകുന്നതിലേക്കും നയിക്കും. എന്നാല്‍ മന്ത്രിവടി ചുഴറ്റി ഭൂമിയെ സംരക്ഷിക്കുകയല്ല, മറിച്ച് ഭൂമിയെ ഹരിതവൽക്കരിക്കുകയും കാര്‍ബണ്‍ കാൽപ്പാടുകൾ കുറയ്ക്കുകയുമാണ് ഇവിടെ ചെയ്യുവാനുള്ള കാര്യം. ഇത് നാമോരോരുത്തരുടെയും കടമ കൂടിയാണ്.

അനാവശ്യമായ വിമാനയാത്ര ഒഴിവാക്കാം

അനാവശ്യമായ വിമാനയാത്ര ഒഴിവാക്കാം

തിരക്കിന്റെ ലോകത്ത് പായുമ്പോള്‍ എളുപ്പത്തില്‍ യാത്രകള്‍ക്കായി വിമാനം തന്നെ വേണ്ടി വന്നേക്കാം, പലപ്പോഴും ചിലവ് കുറച്ചു കൂടുമെങ്കിലും യാത്രയിലെ എളുപ്പവും കുറഞ്ഞ സമയവും കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നു. ബസിലാണെങ്കില്‍ ഒരു രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന യാത്ര പരമാവധി രണ്ടു മണിക്കൂറില്‍ ഒതുക്കാമെന്നതിനാലും യാത്രകളിലം ഓഫറുകളും കൂടുതല്‍ പേരെയും വിമായാത്രയിലേക്ക് ആകര്‍ഷിക്കുന്നു, എന്നാല്‍, ലോകമെമ്പാടുമുള്ള വിമാന യാത്ര ഓരോ ആഴ്ചയും ആയിരക്കണക്കിന് ഗാലൻ ജെറ്റ് ഇന്ധനം കത്തിക്കുകയും ഇതിന്റെ പുക മാലിന്യം അന്തരീക്ഷത്തില്‍ നേരിട്ട് എത്തുകയും ചെയ്യുന്നു. വിമാന യാത്ര പരിസ്ഥിതിക്ക് ഏറ്റവും ദോഷകരമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. വിമാനയാത്ര പലപ്പോഴും അത്യവശ്യം തന്നെയാണ്. അതിനെയല്ല ഇവിൊെ പരാമര്‍ശിക്കുന്നത്. ഏതുതരത്തിലുള്ളതുമായ അനാവശ്യ യാത്രകള്‍ പരമാവധി ഒഴിവാക്കുക എന്നതാണ്. പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍ പരാമവധി ആശ്രയിക്കുക.

മാലിന്യം വലിച്ചെറിയാതിരിക്കാം

മാലിന്യം വലിച്ചെറിയാതിരിക്കാം

എനർജി ആൻഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, ഹിമാചൽ പ്രദേശിൽ ഉൽ‌പാദിപ്പിക്കുന്ന മാലിന്യങ്ങൾ 2041 ആകുമ്പോഴേക്കും പ്രതിദിനം 400 ടണ്ണിൽ നിന്ന് 705 ടണ്ണായി ഉയരുമെന്നാണ് പറയുന്നത്. നിലവില്‍ പോലും മിക്ക വിനോഗ സഞ്ചാര കേന്ദ്രങ്ങളിലും അവിടുത്തെ മാലിന്യങ്ങള്‍ സംസ്കരിക്കുക എന്നത് വലിയ പ്രയാസമായി തീര്‍ന്നിരിക്കുന്നു. ഈ മാലിന്യങ്ങള്‍ കൂടുതലും സഞ്ചാരികല്‍ വലിച്ച‌െറിയുന്നതാണ് എന്താണ് മറ്റൊരു യാഥാര്‍ത്ഥ്യം.

ഹിമാലത്തിലെ അവസ്ഥ ഇങ്ങനെ

ഹിമാലത്തിലെ അവസ്ഥ ഇങ്ങനെ

പാർവതി വാലി, കുളു വാലി, കാൻഗ്ര വാലി തുടങ്ങി നിരവധി ജില്ലകളിലെ മനോഹരമായ ട്രെക്കിംഗ് പാതകളില്‍ ഈ അവസ്ഥയുടെ നേര്‍ചിത്രം കാണാം 10000+ അടി ഉയരത്തിൽപ്പോലും - മരങ്ങൾക്കടിയിലും വെള്ളച്ചാട്ടത്തിനടിയിലും ഒരു ട്രെക്കിംഗ് പാതയുടെ ഓരോ മുക്കിലും വിള്ളലിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കിടക്കുകയാണ്. . ഹീലിംഗ് ഹിമാലയം, വേസ്റ്റ് വാരിയേഴ്സ് തുടങ്ങിയ സംഘടനകൾ മാതൃകാപരമായ സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്.

തടയാം

തടയാം

ഇങ്ങനെ മാലിന്യമിടുന്നതില്‍ നിന്നും ഭൂമിയെ രക്ഷിക്കുവാന്‍ ഒരു കാര്യം മാത്രമേയുള്ളു.... മാലിന്യം വലിച്ചെറിയാതിരിക്കാം യാത്രകളില്‍ വരുന്ന മാലിന്യങ്ങള്‍ അവിടെ കളയാതെ നിങ്ങളുടെ ബാഗില്‍ ക‍ൊണ്ടുവന്ന് മാലിന്യം ഉപേക്ഷിക്കുവാന്‍ സജ്ജമാക്കിയിരിക്കുന്നിടത്ത് വയ്ക്കാം.

പുനരുപയോഗിക്കാം

പുനരുപയോഗിക്കാം

ഒറ്റത്തവണ ഉപയോഗിച്ച് വലിച്ച‌െറിയുന്ന രീതിയില്‍ നിന്നും നമുക്ക് മാറി ചിന്തിക്കാം. പുനരുപയോഗ സാധ്യതയുള്ള സാധനങ്ങളെ കൂടുതല്‍ നിത്യോപയോഗത്തില്‍ ഉള്‍പ്പെടുത്തുക
. വാട്ടർ ബോട്ടിലുകൾ, പാക്കറ്റുകൾ, നാപ്കിനുകൾ, പ്ലാസ്റ്റിക് റാപ്പറുകൾ, കാൻഡി റാപ്പറുകൾ, ഗ്ലാസ് ആൽക്കഹോൾ ബോട്ടിലുകൾ, ടയറുകൾ, ക്യാരി ബാഗുകൾ എന്നിവയാണ് പലപ്പോഴും മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലെയും മാലിന്യങ്ങളിലെ മുഖ്യ ഘടകം.ട്രെക്കിംഗുകളിൽ പോലും, മലകയറുന്നവർ തങ്ങൾ ഉപേക്ഷിക്കുന്ന മാലിന്യത്തെക്കുറിച്ച് തീരെ ബോധവാന്മാരല്ല എന്ന് ഇവിടുത്തെ മാലിന്യങ്ങള്‍ കണ്ടാല്‍ മനസ്സിലാവും.

ഹംപ വാലി, ഖീർഗംഗ, പരാശർ തടാകം, ട്രയണ്ട് തുടങ്ങിയ മനോഹരമായ ട്രെക്കിംഗുകളെ ഉയർന്ന ഉയരത്തിലുള്ള മാലിന്യകേന്ദ്രങ്ങളാക്കി നമ്മുടെ പ്രവര്‍ത്തികള്‍ മാറ്റുന്നു.

എന്തു ചെയ്യാം

എന്തു ചെയ്യാം

പുനരുപയോഗിക്കാൻ‌ കഴിയുന്ന വാട്ടർ ബോട്ടിലുകൾ‌, ടിഫിനുകൾ‌,അങ്ങനെ പരമാവധി സാധനങ്ങള്‍ പറ്റുന്നതു പോലെ നമ്മുടെ തന്നെ ഉപയോഗിക്കാം.ഒരിക്കലും യാത്രയെ മോശമായി ബാധിക്കുന്ന രീതിയില്‍ പാക്ക് ചെയ്തല്ല, സാധിക്കുന്നതു പോലെ മാത്രം സാധനങ്ങള്‍ കരുതാം. പുനരുപയോഗിക്കാൻ‌ കഴിയുന്ന വാട്ടർ ബോട്ടിലുകൾ‌ തീര്‍ച്ചയായും എടുക്കുക, വഴിയില്‍ നിന്നും ഓരോ തവണയും ഓരോ കുപ്പി വെള്ളം വാങ്ങുന്നത് ഒഴിവാക്കാം

പൊതുഗതാഗതം ഉപയോഗിക്കാം

പൊതുഗതാഗതം ഉപയോഗിക്കാം


യാത്രകളില്‍ പൊതുഗതാഗതം പരമാവധി ഉപയോഗിക്കാം,
നിങ്ങൾ ഒരു നഗരത്തിലേക്ക് പോകുമ്പോൾ ഒരു ഉബർ ബുക്ക് ചെയ്യാനോ ലോക്കൽ ക്യാബിൽ കയറാനോ ,സ്വകാര്യ വാഹനം വാടകയ്‌ക്കെടുക്കാനോ തീര്‍ച്ചയായും ആലോചിക്കും. എന്നാല്‍ കഴിവതും സാധ്യമാകുമെങ്കില്‍ പൊതുഗതാഗതം ഉപയോഗിക്കാം.

എല്ലാ നഗരങ്ങളിലും ഉകുറഞ്ഞ ചിലവുള്ളതും പൂർണ്ണമായും പ്രവർത്തനക്ഷമവുമായ ഗതാഗത മാർഗ്ഗങ്ങൾ ഉണ്ട്, ബസുകൾ, മെട്രോകൾ, ലോക്കൽ ട്രെയിനുകൾ എന്നിവയെ സൗകര്യം പോലെ തിരഞ്ഞെടുക്കാം.

താമസത്തിന് ഹോസ്റ്റല്‍

താമസത്തിന് ഹോസ്റ്റല്‍


ചിലവും ഊര്‍ജ്ജവും ഏറെ ആവശ്യമായി വരുന്ന
സിംഗിൾ ഒക്യുപ്പൻസി അല്ലെങ്കിൽ ഡബിൾ ഒക്യുപെൻസി ഹോട്ടൽ മുറികൾക്ക് പകരം ഹോസ്റ്റലുകളും പ്രാദേശിക ഹോം സ്റ്റേകളും തിരഞ്ഞെടുക്കാം.

ഒന്നരമിനിറ്റില്‍ താഴെയുള്ള ഏറ്റവും ചെറിയ വിമാനയാത്ര, പണത്തിന് പകരം പാറക്കല്ല്.. ലോകയാത്രയിലെ വിശേഷങ്ങള്‍ഒന്നരമിനിറ്റില്‍ താഴെയുള്ള ഏറ്റവും ചെറിയ വിമാനയാത്ര, പണത്തിന് പകരം പാറക്കല്ല്.. ലോകയാത്രയിലെ വിശേഷങ്ങള്‍

ഇതിഹാസകാലത്തേയ്ക്ക് വിശ്വാസികളെ എത്തിക്കുന്ന നഗരങ്ങള്‍.. കുരുക്ഷേത്രയും ദണ്ഡകാര്യണ്യവും ഇവിടെയുണ്ട്ഇതിഹാസകാലത്തേയ്ക്ക് വിശ്വാസികളെ എത്തിക്കുന്ന നഗരങ്ങള്‍.. കുരുക്ഷേത്രയും ദണ്ഡകാര്യണ്യവും ഇവിടെയുണ്ട്

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X