Search
  • Follow NativePlanet
Share
» »ജനിക്കുവാനും മരിക്കുവാനും അനുമതിയില്ലാത്ത നാട്! ആര്‍ക്കുവേണെമങ്കിലും ജീവിക്കാം ആര്‍ട്ടിക്കിലെ ഈ മരുഭൂമിയില്‍

ജനിക്കുവാനും മരിക്കുവാനും അനുമതിയില്ലാത്ത നാട്! ആര്‍ക്കുവേണെമങ്കിലും ജീവിക്കാം ആര്‍ട്ടിക്കിലെ ഈ മരുഭൂമിയില്‍

ഭൂമിയുടെ അങ്ങുദൂരെ വടക്കേ അറ്റം...വിദൂരമെന്നോ ഭൂമിയു‌ടെ കോണ്‍ എന്നോ എന്തു വേണമെങ്കിലും നിങ്ങള്‍ക്ക് ഈ പ്രദേശത്തെ വിശേഷിപ്പിക്കാം... ഒരു പക്ഷേ, ലോകത്തില്‍ ഏറ്റവുമധികം ആളുകളുടെ ബക്കറ്റ് ലിസ്റ്റില്‍ കയറിക്കൂടിയിരിക്കുന്ന ഈ സ്ഥലം അങ്ങ് നോര്‍വെയിലാണ്. ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ഹോട്ടലും സൂപ്പര്‍ മാര്‍ക്കറ്റും സിനിമ തിയേറ്ററു ലൈബ്രറിയും എല്ലാം കാണണമെങ്കില്‍ ഇവിടേക്ക് വരണം... ഇത് സ്വാൽബാർഡ്, ആർട്ടിക് സമുദ്രത്തിലെ നോർവീജിയൻ ദ്വീപ സമൂഹം.
ലോകത്തിന്റെ വടക്കേ അറ്റത്തുള്ള, മഞ്ഞുമൂടിക്കിടക്കുന്ന, ചിലപ്പോള്‍ രാവും പകലും തമ്മില്‍ തിരിച്ചറിയുവാന്‍ പോവുമാകാത്ത, ഹിമക്കരടികള്‍ നിറഞ്ഞ ഈ ദ്വീപസമൂഹം ഔട്ട്ഡോര്‍ ടൂറിസത്തിന്‍റെ പ്രധാന കേന്ദ്രമായി മാറി‌ട്ട് കാലങ്ങളായി. സ്വാൽബാർഡിനെക്കുറിച്ചുള്ള രസകരമായ വിവരങ്ങളിലേക്ക്...

ആളുകളെക്കാള്‍ ഹിമക്കരടികള്‍ ഉള്ള നാട്

ആളുകളെക്കാള്‍ ഹിമക്കരടികള്‍ ഉള്ള നാട്

ഇത് ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ജനവാസകേന്ദ്രമാണെങ്കിലും മനുഷ്യരേക്കാള്‍ അധികം ഇവിടെയുള്ളത് ഹിമക്കരടികളാണ്. 2004 ൽ നോർവീജിയൻ പോളാർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ ഇവിടെ സ്വാൽബാർഡിലെ ധ്രുവക്കരടികളുടെ എണ്ണം ഏകദേശം 2,650 ഉം മുതല്‍ 3,600 വരെയാണ്. ഈ കണക്കെടുക്കുമ്പോൾ, ദ്വീപസമൂഹത്തിന്റെ തലസ്ഥാനമായ ലോംഗിയർബീനിൽ ഏകദേശം 2,000 ആളുകളും സ്വാൽബാർഡിൽ മൊത്തത്തില്‍ 2,600 പേരും താമസിച്ചിരുന്നു.

 നോര്‍വെക്കാര്‍ക്കും പാസ്പോര്‍ട്ട്

നോര്‍വെക്കാര്‍ക്കും പാസ്പോര്‍ട്ട്


സ്വാൽബാർഡിലേക്ക് യാത്ര ചെയ്യുമ്പോൾ നോർവീജിയക്കാർ പോലും അവരുടെ പാസ്‌പോർട്ട് കാണിക്കേണ്ടതുണ്ട്. നോർവേ യൂറോപ്യൻ ഷെങ്കൻ പ്രദേശത്തിന്റെ ഭാഗമാണെങ്കിലും ദ്വീപസമൂഹം അങ്ങനെയല്ല. ലോംഗ്യർബിയൻ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ ഓസ്ലോ വിമാനത്താവളത്തിലെ നോൺ-ഷെങ്കൻ മേഖലയിൽ നിന്ന് പുറപ്പെടുന്നു.

പുറത്തിറങ്ങുമ്പോള്‍ തോക്ക് കരുതാം

പുറത്തിറങ്ങുമ്പോള്‍ തോക്ക് കരുതാം

ഇവിടുത്തെ ജനവാസ കേന്ദ്രങ്ങള്‍ക്ക് പുറത്തിറങ്ങുമ്പോള്‍ തോക്ക് കൈവശം കരുതണമെന്ന് ഒരു നിയമമുണ്ട്. 2012 ലെ ഒരു നിയമത്തിൽ, സ്വാൽബാർഡിന്റെ ഗവർണർ ആണിത് പുറത്തിറക്കിയത്. എപ്പോള്‍ വേണമെങ്കിലും മുന്നില്‍വന്നു പെടുന്ന ധ്രുവക്കരടിയെ ഭയപ്പെടുത്താനുള്ള മാർഗം എന്ന നിലയിലാണിത്

 47 ദേശീയ ഉദ്യാനങ്ങളിൽ ഏഴെണ്ണവും

47 ദേശീയ ഉദ്യാനങ്ങളിൽ ഏഴെണ്ണവും


നോർവേയിലെ 47 ദേശീയ ഉദ്യാനങ്ങളിൽ ഏഴെണ്ണം സ്വാൽബാർഡിലാണ്. ഭാവി തലമുറകൾക്കായി പ്രകൃതിയെ സംരക്ഷിക്കുന്നത് ഉറപ്പാക്കാനാണ് നോർവേയിലെ ദേശീയ ഉദ്യാനങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. നോർവേയിലുടനീളം അവ ചിതറിക്കിടക്കുന്നു, അവയിൽ 85 ശതമാനവും പർവതപ്രദേശങ്ങളാണ്.
സ്വാൽബാർഡിന്റെ ഭൂമിയുടെ അറുപത് ശതമാനം സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
ഫോർലാൻഡെറ്റ്, ഇന്ദ്രേ വിജ്‌ഡെഫ്‌ജോർഡൻ, നോർഡൻസ്‌കിയോൾഡ് ലാൻഡ്, നോർഡ്രെ ഇസ്ഫ്‌ജോർഡൻ, നോർഡ്‌വെസ്റ്റ്-സ്പിറ്റ്സ്ബെർഗൻ, സാസൻ-ബെൻസോ ലാൻഡ്, സോർ-സ്പിറ്റ്സ്ബെർഗൻ എന്നിവയാണ് ഇവിടുത്തെ ഏഴ് ദേശീയോദ്യാനങ്ങൾ.

ആര്‍ട്ടിക് മരുഭൂമി

ആര്‍ട്ടിക് മരുഭൂമി

സ്വാൽബാർഡിനെ ആര്‍ട്ടിക് ഡെസേര്‍ട്ട് എന്നാണ് വിളിക്കുന്നത്. പാറയും മഞ്ഞും, തണുത്ത താപനിലയും കുറഞ്ഞ ഈർപ്പവും ആണ് ഇതിനു കാരണം. ഈ പ്രദേശത്ത് കുറഞ്ഞ മഴ ലഭിക്കുന്നു, വായു ഒരു 'ചൂടുള്ള' മരുഭൂമിയിലെന്നപോലെ വരണ്ടതാണ്. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വാൽബാർഡിലെ ശരാശരി താപനില അതിവേഗം വർദ്ധിക്കുകന്നതായി കണ്ടെത്തിയിട്ടുണ്ട്.

പച്ചപ്പ് പത്ത് ശതമാനത്തില്‍ താഴെ മാത്രം!

പച്ചപ്പ് പത്ത് ശതമാനത്തില്‍ താഴെ മാത്രം!

ദ്വീപുകളിൽ ഭൂരിഭാഗവും പാറയും മഞ്ഞും കൊണ്ട് മൂടിയിരിക്കുന്നു. അതിനാല്‍ ഇവിടെ സസ്യങ്ങൾ വളരുന്നത് അസാധ്യമാണ്. ഭൂപ്രദേശത്തിന്റെ 10% ൽ താഴെ മാത്രമേ സസ്യങ്ങളുള്ളൂ. ചെറിയ പ്രദേശങ്ങളാണെങ്കിലും സ്വാൽബാർഡിന്റെ സസ്യജാലങ്ങൾ അതിശയകരമാംവിധം വൈവിധ്യപൂർണ്ണമാണ്.

പകല്‍സമയത്തും നോര്‍ത്തേണ്‍ ലൈറ്റ് കാണാം

പകല്‍സമയത്തും നോര്‍ത്തേണ്‍ ലൈറ്റ് കാണാം

പകൽ സമയത്ത് നിങ്ങൾക്ക് നോര്‍ത്തേണ്‍ ലൈറ്റ് കാണുവാന്‍ സാധിക്കുന്ന ഇടം കൂടിയാണ് ഇത്. കൂടാതെ ഏപ്രിൽ പകുതി മുതൽ ജൂലൈ പകുതി വരെ നാല് മാസത്തേക്ക് ഇവിടെ സൂര്യൻ അസ്തമിക്കുന്നില്ല. ആ മാസങ്ങളിൽ ഏതാണ്ട് മൂന്ന് മാസവും, പകൽ മുഴുവനും ഇരുട്ടായതിനാൽ, ഏത് സമയത്തും അറോറ ബോറിയാലിസ് കാണാൻ സാധിക്കും. ഒക്ടോബർ, ഫെബ്രുവരി മാസങ്ങളിൽ നിങ്ങൾക്ക് അതിശയകരമായ നീല ആർട്ടിക് വെളിച്ചം പകൽ സമയത്ത് ആസ്വദിക്കാം

മരിക്കുവാന്‍ അനുമതിയില്ല

മരിക്കുവാന്‍ അനുമതിയില്ല

സ്വാൽബാർഡിൽ മരിക്കാൻ നിങ്ങൾക്ക് അനുവാദമില്ല. സ്വാൽബാർഡിലെ പെർമാഫ്രോസ്റ്റ് കാരണം, മൃതദേഹങ്ങൾ അഴുകാത്തതിനാൽ ശവസംസ്കാരം സാധ്യമല്ല. എന്നിരുന്നാലും, ഒരു ചെറിയ സെമിത്തേരി ഉണ്ട്, പക്ഷേ 1950 മുകല്‍ ഇവിടെ ആരെയും അടക്കിയിട്ടില്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് ഏഴ് ഖനിത്തൊഴിലാളികളെ കൊന്ന ഒരു ഇൻഫ്ലുവൻസ വൈറസിന്റെ അംശം ഇപ്പോഴും സംരക്ഷിക്കപ്പെട്ട ശരീരങ്ങളിൽ അടങ്ങിയിരിക്കുമെന്ന ഭയമായിരുന്നു ഒരു കാരണം.

ജനിക്കുവാനും

ജനിക്കുവാനും

മരിക്കുവാന്‍ ഇവിടെ അനുമതി ഇല്ലാത്തതുപോലെ ജനിക്കുവാനും സ്വാൽബാർഡിൽ അനുവാദമില്ല. ഒരു ഗർഭിണിയായ സ്ത്രീക്ക് നിശ്ചിത തീയതിക്ക് ഏതാനും ആഴ്ചകൾ ശേഷിക്കുമ്പോൾ, പ്രസവിക്കാൻ ആയി പ്രധാന ഭൂപ്രദേശത്തേക്ക് പോകണം എന്നാണ് ഇവിടുത്തെ നിയമം.

ആര്‍ക്കും ജീവിക്കാം

ആര്‍ക്കും ജീവിക്കാം

പ്രദേശത്തിന്റെ പരമാധികാരം നോര്‍വ്വേയ്ക്ക് കീഴിലാണെങ്കിലും 1925 മുതൽ ഇവിടെ ആര്‍ക്കു വേണമെഹ്കിലും ജീവിക്കാം. ദ്വീപുകൾ പൂർണ്ണമായും വിസ രഹിത മേഖലയാണ് എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. ഇത് എല്ലാ ഉടമ്പടിയിലും ഒപ്പിട്ട പൗരന്മാർക്ക് അവിടെ ജീവിക്കാനുള്ള അവകാശം നൽകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവിടെ വസിക്കുന്നത്. ഏകദേശം 40 ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെ നമുക്ക് ഇവിടെ കാണുവാന്‍ സാധിക്കും,ലോംഗിയർബീൻ 1990 കളുടെ തുടക്കത്തിൽ ഒരു ഖനന സമൂഹമായി മാറിയതോടെയാണ് ഇവിടം ലോകശ്രദ്ധ ആകര്‍ഷിക്കുകയും ജനങ്ങള്‍ ഇവിടേക്ക് വരുവാന്‍ ആരംഭിക്കുകയും ചെയ്തത്.

ചെരുപ്പ് അഴിക്കാം

ചെരുപ്പ് അഴിക്കാം

ലോംഗ് ഇയർബീനിൽ താമസിച്ചിരുന്നവർ ഖനിത്തൊഴിലാളികൾ ആയിരുന്ന കാലത്തെ ചില രീതികള്‍ ഇന്നും ഇവിടെ കാണാം. കെട്ടിടങ്ങളിൽ പ്രവേശിക്കുമ്പോൾ നിങ്ങളുടെ ഷൂസ് അഴിക്കുക എന്നത് അതിലൊന്നാണ്. കെട്ടിടങ്ങളുടെ ഉൾവശം കറുത്ത പൊടി മൂടുന്നത് തടയാൻ ആയിരുന്നു ഷൂ അഴിക്കുക എന്ന നിര്‍ദ്ദേശം വച്ചത്.

പൂച്ചകള്‍ക്ക് നിരോധനം

പൂച്ചകള്‍ക്ക് നിരോധനം

ലോംഗ് ഇയർബീനിലെ താമസക്കാർക്ക് പൂച്ചകളെയൊന്നും ദ്വീപിലേക്ക് കൊണ്ടുവരാൻ അനുവാദമില്ല. പ്രാദേശിക ജന്തുജാലങ്ങളെ സംരക്ഷിക്കുന്നതിനും പ്രാദേശിക പക്ഷിമൃഗാദികളെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് പൂച്ചകളെ നിരോധിച്ചുള്ള നിയമം പാസാക്കിയിരിക്കുന്നത്.

സൈന്യമില്ലാത്ത രാജ്യം, സന്തോഷമുള്ള ജനങ്ങള്‍..പിന്നെ കണ്ടാലും തീരാത്ത കാഴ്ചകളുംസൈന്യമില്ലാത്ത രാജ്യം, സന്തോഷമുള്ള ജനങ്ങള്‍..പിന്നെ കണ്ടാലും തീരാത്ത കാഴ്ചകളും

Read more about: travel world interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X