Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇന്‍ഡോര്‍, സംസ്ഥാനം ഛത്തീസ്ഗഡ്... പട്ടികയിലേ ഇല്ലാതെ കേരളം

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇന്‍ഡോര്‍, സംസ്ഥാനം ഛത്തീസ്ഗഡ്... പട്ടികയിലേ ഇല്ലാതെ കേരളം

ഛത്തീസ്ഗഢ് ഏറ്റവും വൃത്തിയുള്ള സംസ്ഥാനത്തിനുള്ള അവാർഡ് നേടിയപ്പോൾ വാരണാസിയെ ഏറ്റവും വൃത്തിയുള്ള ഗംഗാ ടൗണായി മന്ത്രാലയം പ്രഖ്യാപിച്ചു.

തു‌ടര്‍ച്ചയായി അഞ്ചാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ട് ഇന്‍ഡോര്‍.കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നടത്തിയ സർവേയിലാണ് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോർ ഒന്നാമതെത്തിയത്. ഛത്തീസ്ഗഢ് ഏറ്റവും വൃത്തിയുള്ള സംസ്ഥാനത്തിനുള്ള അവാർഡ് നേടിയപ്പോൾ വാരണാസിയെ ഏറ്റവും വൃത്തിയുള്ള ഗംഗാ ടൗണായി മന്ത്രാലയം പ്രഖ്യാപിച്ചു. വിശദാംശങ്ങളിലേക്ക്

ഇന്‍ഡോര്‍

ഇന്‍ഡോര്‍

ഇന്‍ഡോര്‍ എന്ന പേരുതന്നെ വൃത്തിയുമായി ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് നഗരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെടുന്നത്. സഞ്ചാരികള്‍ക്കിടയിലും ഇന്‍ഡോര്‍ പ്രസിദ്ധമാണ്. രാജ്‌വാഡ കൊട്ടാരവും ലാൽ ബാഗ് പാലസുമാണ് ഇവിടെ പേരുകേട്ടിരിക്കുന്നത്. മധ്യപ്രദേശ് വിനോദ സഞ്ചാരത്തിന്‍റെ പ്രധാന കേന്ദ്രമായാണ് ഇവിടം വര്‍ത്തിക്കുന്നത്.
PC:DeepakNigam

സൂററ്റ്

സൂററ്റ്

ഗുജറാത്തിലെ പ്രസിദ്ധമായ വ്യവസായ നഗരമാണ് സൂററ്റ്. വ്യവസായങ്ങളുടെ പല രീതികളും ഇവിടെ സജീവമാണെങ്കിലും നഗരത്തിന്‍റെ സൗന്ദര്യത്തിന് അതൊന്നും മങ്ങലേല്‍പ്പിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തുണി വ്യവസായം, ഡയമണ്ട് ബിസിനസ് എന്നിവയാണ് ഇവിടുത്തെ പ്രധാന വ്യാപാര മേഖലകള്‍. ഡയമണ്ട് കട്ടിംഗും പോളിഷിംഗും ഇവിടെ ഒരു പ്രധാന ബിസിനസ്സാണ്. ഡുമാസ് ബീച്ച് നഗരത്തില്‍ നിന്നും 27മിനിറ്റ് അകലെയാണ് സ്ഥിതി ചെയ്യുന്നത്.
PC:Rukn950

വിജയവാഡ

വിജയവാഡ

ഇന്ത്യയിലെ വൃത്തിയുള്ള മൂന്നാമത്തെ നഗരം സ്ഥിതി ചെയ്യുന്നത് വിജയവാഡയിലാണ്. പൗരാണിക ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. നിങ്ങൾ ഇവിടെയായിരിക്കുമ്പോൾ തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണ് മനോഹരമായ കനക ദുർഗ്ഗാ ക്ഷേത്രം. ജൈന-ബുദ്ധ സന്യാസിമാർ വിശ്രമകേന്ദ്രങ്ങളായി ഉപയോഗിച്ചിരുന്ന ഉണ്ടാവല്ലി ഗുഹകളും തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടമാണ്. ഏഴാം നൂറ്റാണ്ടിലേതാണ് ഈ ഗുഹ.

PC:Man praveen

നവി മുംബൈ

നവി മുംബൈ

മഹാരാഷ്ട്രയിലെ ആസൂത്രിത നഗരമായ നവി മുംബൈയ്ക്ക് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളില്‍ നാലാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. തിരക്കേറിയ നഗരമായ മുംബൈയിൽ നിന്ന് ഏകദേശം 42 മിനിറ്റ് അകലെയാണ് ഈ നഗരം, നോർത്ത് നവി മുംബൈ, സൗത്ത് നവി മുംബൈ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. നഗരജീവിതത്തിന്റെ എല്ലാ ഘടകങ്ങളും ഇവിടെയുമുണ്ടെങ്കിലും ഇതിനു നടുവിലും വൃത്തി സംരക്ഷിക്കുന്നതാണ് ഇവിടെ എടുത്തു പറയേണ്ട കാര്യം.
PC:Anurupa Chowdhury

പൂനെ

പൂനെ

മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായ പൂനെ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള അഞ്ചാമത്തെ നഗരമാണ്. ആഘാ ഖാൻ കൊട്ടാരം, കോളേജുകൾ, എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഈ നഗരത്തിനുണ്ട്. സഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് പൂനെ. മുംബൈയിൽ നിന്ന് റോഡ് മാർഗം ഏകദേശം 3 മണിക്കൂർ ദൂരമുണ്ട് ഇവിടേക്ക്.

PC:Dheepika Karunakar

വാരണാസി

വാരണാസി

ഇന്ത്യയിലെ ഏറ്റവും മികച്ച ഗംഗാ നഗരമായി സര്‍വ്വേയില്‍ വാരണാസിയെയാണ് തിരഞ്ഞെടുത്തത്. തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് നഗരത്തെ തേടി ഇതേ അംഗീകാരമെത്തുന്നത്. ബിഹാറിലെ മുൻഗറും പട്‌നയും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള കന്റോൺമെന്റിനുള്ള സ്വച്ഛ് സർവേക്ഷൻ അവാർഡുകൾ ഗുജറാത്തിലെ അഹമ്മദാബാദിനെ തേടിയെത്തി.

PC:AKS.9955

വൃത്തിയുള്ള സംസ്ഥാനങ്ങൾ സര്‍വ്വേയില്‍

വൃത്തിയുള്ള സംസ്ഥാനങ്ങൾ സര്‍വ്വേയില്‍

ഈ വർഷത്തെ 'ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം' ആയി ഛത്തീസ്ഗഢ് തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്ര രണ്ടാം സ്ഥാനവും മധ്യപ്രദേശ് മൂന്നാം സ്ഥാനവും , ഗുജറാത്ത് നാലാം സ്ഥാനവും , ആന്ധ്രാപ്രദേശ് അഞ്ചാം സ്ഥാനവും നേടി.ഈ സംസ്ഥാനങ്ങളിൽ 100-ലധികം നഗര തദ്ദേശസ്ഥാപനങ്ങളുണ്ട്.

PC:Dadibaba

ജാർഖണ്ഡും ഹരിയാനയും

ജാർഖണ്ഡും ഹരിയാനയും

100-ൽ താഴെ നഗര തദ്ദേശ സ്ഥാപനങ്ങളുള്ള സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ജാർഖണ്ഡ് ഒന്നാമതും ഹരിയാനയും ഗോവയും തൊട്ടുപിന്നിലെത്തി.
ജില്ല തിരിച്ച് സൂറത്ത് 'ഏറ്റവും വൃത്തിയുള്ള ജില്ല' എന്ന റാങ്ക് നേടി, തൊട്ടുപിന്നാലെ ഇൻഡോറും ന്യൂഡൽഹിയും പട്ടികയിലെത്തി.
PC:Subhojit.sil

യാത്രക്കാരായ സുഹൃത്തുക്കള്‍ക്ക് നല്കാം പുതുവര്‍ഷത്തില്‍ ഈ സമ്മാനങ്ങള്‍യാത്രക്കാരായ സുഹൃത്തുക്കള്‍ക്ക് നല്കാം പുതുവര്‍ഷത്തില്‍ ഈ സമ്മാനങ്ങള്‍

പുത്തന്‍ സാധ്യതകളിലൂടെ കേരളം...കാരവന്‍ ടൂറിസവും സ്റ്റേക്കേഷനും പിന്നെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും!പുത്തന്‍ സാധ്യതകളിലൂടെ കേരളം...കാരവന്‍ ടൂറിസവും സ്റ്റേക്കേഷനും പിന്നെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും!

Read more about: travel city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X