അപൂര്‍വ്വമായ പല ശിവക്ഷേത്രങ്ങളെക്കുറിച്ചും നമ്മള് കേട്ടിട്ടുണ്ട്. ധ്യാനരൂപത്തിലുള്ള ശിവപ്രതിഷ്ഠയുള്ള ക്ഷേത്രവും ശിവനെ വേതാളമായി ആരാധിക്കുന്ന ഇടവും ഒക്കെ നമ്മുടെ നാട്ടിലുണ്ട്. അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തുവാന്‍ സാധിക്കുന്ന ഇടങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ തിരുവെങ്കടു ഗ്രാമത്തിലുള്ള ശ്വേതാരണ്യേശ്വർ ക്ഷേത്രം. ഈ ക്ഷേത്രത്തെക്കുറിച്ചും അതിന്റെ ചരിത്രം, ഐതിഹ്യങ്ങള്‍, വിശ്വാസങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായി വായിക്കാം.

അഘോരരൂപത്തിലുള്ള ശിവന്
ശിവന്റെ പ്രതിഷ്ഠകളില്‍ അപൂര്‍വ്വമായ അഘോരരൂപത്തിലാണ് ശ്വേതാരണ്യേശ്വർ ക്ഷേത്രത്തില്‍ ആരാധിക്കുന്നത്. ശിവലിംഗരൂപത്തില്‍ ആരാധന നടത്തുന്ന ഇവിടെ ബ്രഹ്മവിദ്യാംബികയായി പാര്‍വ്വതിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ചോളരാജാക്കന്മാരാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ പതിനാറാം നൂറ്റാണ്ടിൽ വിജയനഗര രാജാക്കന്മാരാണ് ഇപ്പോഴത്തെ കൊത്തുപണികൾ നിർമ്മിച്ചത്.

നവഗ്രഹക്ഷേത്രങ്ങളിലൊന്ന്
നവഗ്രഹക്ഷേത്രങ്ങളില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. ബുധ ഗ്രഹമാണ് ഇവിടുള്ളത്. ശിവനെ തൊഴുത ശേഷം മാത്രമേ ഇവിടെ ബുധനെ തൊഴാന്‍ പാടുള്ളൂ. സാധാരണ ക്ഷേത്രങ്ങളെ അപേക്ഷിച്ച് വലിയ ക്ഷേത്രസമുച്ചയമാണ് ഇവിടുള്ളത്. രണ്ട് ഏക്കറോളം ഇത് വ്യാപിച്ചു കിടക്കുന്നു. ശ്വേതരണ്യേസരർ, അഘോര, നടരാജൻ എന്നിവരുടെ ആരാധനാലയങ്ങൾ ഈ ക്ഷേത്രത്തിലുണ്ട്

ദിനം ആറു പൂജകള്‍
രാവിലെ ആറു മണിക്കും രാത്രി എട്ടുമണിക്കും ഇടയിലായി ദിവസവും ആറു പൂജകള്‍ ക്ഷേത്രത്തില്‍ നടക്കുന്നു. രാവിലെ 8.30-ന് കാലശാന്തി, 10.30-ന് രണ്ടാംകാലം , ഉച്ചയ്ക്ക് 12.30-ന് ഉച്ചിക്കാലം, വൈകീട്ട് 6.00-ന് സന്ധ്യ, രാത്രി 8.00-8.00-ന് ഇടയിൽ സായരക്ഷയ് എന്നിവയാണ്വ. നാല് വാർഷിക ഉത്സവങ്ങളും ഉണ്ട്. തമിഴ് മാസമായ ആവണിയിലെ (ജൂൺ-ജൂലൈ) ചിത്ര പൗർണമിയും ആവണി തിരുമഞ്ജനവുമാണ് ക്ഷേത്രത്തിൽ ആഘോഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങൾ.

ഐതിഹ്യങ്ങളിലൂടെ
ക്ഷേത്രത്തെയും വിശ്വാസങ്ങളെയും സംബന്ധിച്ച് പലവിത ഐതിഹ്യങ്ങള്‍ ഇവിടെ കാണാം. അതിലൊന്ന് തിരുവെങ്ങാട്ട് മരുത്വാസുരൻ എന്നൊരു അസുരനമായി ബന്ധപ്പെട്ടതാണ്. ഒരിക്കല്‍ ബ്രഹ്മാവിനോട് തപസ്സുചെയ്ത് പ്രത്യത്യേക സിദ്ധികള്‍ നേടിയ ഈ അസുരന് ജനങ്ങളെയും ദേവന്മാരെയും ഒരുപോലെ ഉപദ്രവിക്കുവാന്‍ തുടങ്ങി. ഇതില്‍നിന്നും രക്ഷനേടുവാന്‍ എല്ലാവരും ചേര്‍ന്ന് ശിവനോട് പ്രാര്‍ത്ഥിക്കുകയും ശിവന് അഘോരമൂര്‍ത്തിയായി അവതാരമെടുക്കുകയും ചെയ്തു. ഇന്നത്തെ തിരുവെങ്ങാട് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ മരത്തിന്റെ ചുവട്ടിൽ മരുത്വാസുരനെ വധിച്ചു. ശ്വേതരണ്യം, ആദി ചിദംബരം, എന്നും ഇവിടം അറിയപ്പെടുന്നു. ഇന്ദ്രനും സൂര്യനും ബുധനും ചന്ദ്രനുമെല്ലാം ഇവിടെ ശിവനെ ആരാധിച്ചിട്ടുണ്ടത്രെ.

ആദിചിദംബരം
ഞായറാഴ്ച രാത്രികളില്‍ ഇവിടുത്തെ അഘോരമൂര്ത്തിയോട് പ്രാര്‍ത്ഥിച്ചാല്‍ ധാരാളം ഫലങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ചിദംബരത്തിൽ നൃത്തം ചെയ്യുന്നതിനുമുമ്പ് ശിവൻ ആദ്യമായി നൃത്തം ചെയ്തത് ഇവിടെയാണ് എന്നതിനാലാണ് ഈ ക്ഷേത്രം ആദി ചിദംബരം എന്നറിയപ്പെടുന്നത്. ഇതോടൊപ്പം പറയേണ്ടതാണ് ഇവിടുത്തെ മൂന്ന് തീര്‍ത്ഥക്കുളങ്ങളുടെ കാര്യവും. സൂര്യ തീർഥം, ചന്ദ്ര തീർഥം, അഗ്നി തീർഥം എന്നിങ്ങനെയാണ് ഇവയുടെ പേരുകള്‍. ശിവൻ താണ്ഡവ നൃത്തമാടിയപ്പോൾ വീണ വിയർപ്പുതുള്ളികൾ ആണ് തീർഥകുളങ്ങളായി മാറിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ബുധക്ഷേത്രം
ബുധഗ്രഹത്തിനായി സമര്പ്പിക്കപ്പട്ടിരിക്കുന്ന ക്ഷേത്രങ്ങളിലൊന്നുകൂടി ആയതിനാല്‍ ധാരാളം വിശ്വാസികള്‍ ഇവിടെ എത്തുന്നു. മൂന്നാമത്തെ ക്ഷേത്രക്കുളത്തിന്റെ എതിര്വശത്തായണ് ബുധന്റെ ശ്രീകോവിലുള്ളത്. ബുധൻ ഒരു വ്യക്തിയുടെ സംസാരശേഷിയെ സ്വാധീനിക്കും എന്നാണ് വിശ്വാസം.

കാശിക്കു സമം
കാശിയില്‍ പോയി പ്രാര്‍ത്ഥിക്കുന്നതിനു തുല്യമാണ് ഈ ക്ഷേത്രത്തില്‍ വരുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. തിരുവയ്യരു, മയിലാടുതുറൈ, തിരുവിടൈമരുതൂർ, തിരുവെങ്കാട്, ചായവനം, ശ്രീവാഞ്ചിയം എന്നിവ കാശിക്ക് തുല്യമായി കണക്കാക്കപ്പെടുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിന് ചുറ്റും നഗരം കേന്ദ്രീകരിച്ചിരിക്കുന്ന പോലെ, കാവേരി നദിയുടെ തീരത്തുള്ള ഈ പട്ടണങ്ങളിലെ ക്ഷേത്രങ്ങൾ, അതായത് തിരുവൈയാറിലെ അയ്യപ്പർ ക്ഷേത്രം, തിരുവിടൈമരുതൂരിലെ മഹാലിംഗേശ്വര ക്ഷേത്രം, മയിലാടുതുറൈയിലെ മയൂരനാഥസ്വാമി ക്ഷേത്രം, സായവനത്തിലെ ചയവനേശ്വര ക്ഷേത്രം, ശ്വേതരണ്യേശ്വര ക്ഷേത്രം. ശ്രീവഞ്ചിയത്തെ തിരുവെങ്കാട്, ശ്രീവഞ്ചിനാഥസ്വാമി കോവിൽ എന്നിവയാണ് പട്ടണങ്ങളുടെ കേന്ദ്രബിന്ദു

ബുധന്‍ നക്ഷത്രദേവത ആയവര്‍
ബുധന്‍ നക്ഷത്രദേവത ആയിട്ടുള്ള രാശിക്കാര്‍ ശ്വേതാരണ്യേശ്വർ ക്ഷേത്രം സന്ദര്‍ശിക്കുന്നത് നല്ലതാണ്. മാധ്യമ പ്രവർത്തകർ, അധ്യാപകർ, സാഹിത്യകാരന്മാർ, തുടങ്ങി പൊതുരംഗത്ത് പ്രാവര്ത്തിക്കുന്നവര് ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ കര്‍മ്മരംഗത്ത് വളര്ച്ചുണ്ടാകുവാന് സഹായിക്കും. പഠനമികവിന് വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ വരാം

ക്ഷേത്രസമയം
ക്ഷേത്രം രാവിലെ 6 മുതൽ 12 മണി വരെയും വൈകിട്ട് 4-8:30 വരെയും തുറന്നിരിക്കും

എത്തിച്ചേരുവാന്‍
തഞ്ചാവൂരിൽ നിന്ന് 95 കിലോമീറ്റർ (59 മൈൽ) അകലെ സീർകാഴി - പൂമ്പുഹാർ റോഡിലെ തിരുവെങ്കാട് എന്ന ഗ്രാമത്തിലാണ് ശ്വേതരണ്യേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തഞ്ചാവൂരില്‍ നിന്നും ബസ് മാര്‍ഗ്ഗം ഇവിടേക്ക് വരാം.
പോയാല്‍ തിരികെ വരുവാന്‍ പോലും തോന്നില്ല... സഞ്ചാരികളെ പിടിച്ചുനിര്‍ത്തുന്ന ഗാംങ്ടോക്ക്
ഡല്‍ഹിയില്‍ നിന്നുള്ള യാത്രാചെലവും താമസവും അടക്കം മൂവായിരത്തില്‍ താഴെ...പരിചയപ്പെടാം ഈ സ്ഥലങ്ങളെ