Search
  • Follow NativePlanet
Share
» » നാലു നൂറ്റാണ്ടിന്‍റെ പാരമ്പര്യവുമായി സഞ്ചാരികളെ കാത്ത് സ്വിറ്റ്സര്‍ലന്‍ഡ്

നാലു നൂറ്റാണ്ടിന്‍റെ പാരമ്പര്യവുമായി സഞ്ചാരികളെ കാത്ത് സ്വിറ്റ്സര്‍ലന്‍ഡ്

ഈ വരുന്ന അന്താരാഷ്ട്ര വിനോദ സഞ്ചാര ദിനത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ അതിശയിപ്പിക്കുന്ന വിനോദ സഞ്ചാര ചരിത്രത്തിലേക്കും അതില്‍ ഇന്ത്യയുടെ പങ്കിലേക്കും പോകാം.

നല്ല തൂമഞ്ഞില്‍ പുതച്ചു കിടക്കുന്ന കുന്നുകളും മലകളും...കണ്ണെടുക്കുവാന്‍ തോന്നാത്ത ഭൂപ്രകൃതി, എവിടേക്ക് തിരിഞ്ഞാലും പച്ചപ്പും പുല്‍ത്തകിടിയും... ഭൂമിയിലെ സ്വര്‍ഗ്ഗമായ സ്വിറ്റ്സര്‍ലന്‍ഡ് പിന്നെയെങ്ങനെ സഞ്ചാരികളുടെ മനസ്സില്‍ കയറിക്കൂടാതിരിക്കും? അത്രയ്ക്കും മനോഹരമാണ് ഈ നാട്. മറ്റൊരു നാടിനും ഒരിക്കലും പകരംതരുവാന്‍ കഴിയാത്ത കുറേയേറെ കാര്യങ്ങളും അനുഭവങ്ങളും തന്നെയാണ് എന്നും സ്വിറ്റ്സര്‍ലന്‍ഡിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.

നന്നായി ബന്ധിപ്പിച്ചിട്ടുള്ളതും സൗകര്യപ്രദവുമായ സ്വിസ് ഗതാഗത സംവിധാനം ഓരോ വിനോദസഞ്ചാരികൾക്കും ഒരു അനുഗ്രഹമാണ്, അതേസമയം സ്വിസ് ജനതയുടെ സ്വാഗതാർഹമായ ആതിഥ്യം സഞ്ചാരികളെ ജീവിതകാലം മുഴുവനും മനസ്സില്‍ സൂക്ഷിക്കുവാനുള്ള ഓർമ്മകള്‍ നല്കുകയും ചെയ്യുന്നു. മറ്റേതു നാടിനേക്കാളും അതിഥി സല്ക്കാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന നാടുകൂടിയാണ് സ്വിറ്റ്സര്‍ലന്‍ഡ്.
ഈ വരുന്ന അന്താരാഷ്ട്ര വിനോദ സഞ്ചാര ദിനത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ അതിശയിപ്പിക്കുന്ന വിനോദ സഞ്ചാര ചരിത്രത്തിലേക്കും അതില്‍ ഇന്ത്യയുടെ പങ്കിലേക്കും പോകാം.

പ്രായം മുപ്പതായോ?വൈകിയി‌ട്ടില്ല!! കണ്ടുതീര്‍ക്കണം നാട്ടിലെ ഈ ഇടങ്ങള്‍പ്രായം മുപ്പതായോ?വൈകിയി‌ട്ടില്ല!! കണ്ടുതീര്‍ക്കണം നാട്ടിലെ ഈ ഇടങ്ങള്‍

 18-ാം നൂറ്റാണ്ടില്‍

18-ാം നൂറ്റാണ്ടില്‍

സ്വിറ്റ്സര്‍ലന്‍ഡ് എന്ന നാട് വിനോദ സഞ്ചാരരംഗത്തിന്‍റെ ചരിത്രത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത് പതിനെ‌ട്ടാം നൂറ്റാണ്ടിലാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, റൊമാന്റിക് പ്രസ്ഥാനത്തിന്റെ അനുയായികൾ തങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുന്ന ശ്രമത്തിന്‍റെ ഭാഗമായി യൂറോപ്പിലുടനീളം സഞ്ചരിക്കുകയും അവരുടെ അനുഭവങ്ങൾ അവരുടെ കലയിലും സാഹിത്യത്തിലും പതിവായി പകരുകയും ചെയ്തു പോന്നിരുന്നു. ആ യാത്രകളിലൊന്നിലാണ് അവര്‍ ഇവിടെ എത്തുന്നത്. ജനീവ തടാകത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് സംസാരിച്ച ജീൻ-ജാക്വസ് റൂസ്സോയുടെ ഒരു കവിത "ലാ നൊവല്ലെ ഹെലോയിസ്" (ദി ന്യൂ എലോയിസ്) വായിച്ച് പിന്നീട് പതിനായിരക്കണക്കിനാളുകളാണ് ഈ തടാകത്തിന്‍റെ സൗന്ദര്യം അന്വേഷിച്ച് ഇവിടെ എത്തിയത്. ഇന്ത്യയിലാവട്ടെ സ്വിസ് ചലനങ്ങളുണ്ടാക്കിയത് യാഷ് ചോപ്രയു‌ടെ ചിത്രങ്ങളാണ്.

 ബ്രിട്ടനില്‍ നിന്നും

ബ്രിട്ടനില്‍ നിന്നും

19-ാം നൂറ്റാണ്ടോ‌ടെ സ്വിറ്റ്സര്‍ലന്‍ഡിനെ തേടിയെത്തുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന ഇവിടുത്തെ പര്‍വ്വതങ്ങളെ തേടിയെത്തിയത് ആദ്യം ബ്രിട്ടീഷുകാരാണ്. മിക്ക പ്രധാന പര്‍വ്വതങ്ങളുടെ സമീപത്തും ഗസ്റ്റ് ഹൗസുകള്‍ ആദ്യമുയര്‍ന്നതും ഈ സന്ദര്‍ശകരെ സ്വീകരിക്കുവാനായിരുന്നു. ഇന്ന് ഈ പര്‍വ്വത നിരകളെല്ലാം സാഹസികരുടെ പ്രിയകേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.

ആല്‍ഫിനിസത്തിന്‍റെ സുവര്‍ണ്ണ കാലഘട്ടം

ആല്‍ഫിനിസത്തിന്‍റെ സുവര്‍ണ്ണ കാലഘട്ടം

1854 മുതല്‍ 1865 വരെയുള്ള കാലഘട്ടം ആല്‍ഫിനിസത്തിന്‍റെ സുവര്‍ണ്ണ കാലഘട്ടം എന്നാണ് അറിയപ്പെടുന്നത്. ബ്രിട്ടീഷ് അരിസ്‌‌ട്രോക്രസി അംഗങ്ങള്‍ ഈ കാലത്താണ് സ്വിസ്സിലെ കുന്നുകളും പര്‍വ്വതങ്ങളും തേടിയുള്ള യാത്ര ആരംഭിക്കുന്നത്. 19-ാം നൂറ്റാണ്ടിന്റെ പകുതിയോടെ വിക്ടോറിയ രാജ്ഞിയുടെ അഞ്ച് ആഴ്ച നീണ്ടു നിന്ന സന്ദര്‍ശനം ഇവിടുത്തെ വിനോദ സഞ്ചാരരംഗത്തിന്റെ തലേവര തന്നെ മാറ്റിമറിച്ചു.

 ഇന്ത്യന്‍ സെലിബ്രിറ്റികള്‍

ഇന്ത്യന്‍ സെലിബ്രിറ്റികള്‍

ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പ്രത്യേകിച്ച് സിനിമാ രംഗത്തുള്ളവരുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നു കൂടിയാണ്. മിക്കവരും ഒഴിവു ദിനങ്ങള്‍ ചിലവഴിക്കുവാനും വേനല്‍ക്കാലം ചിലവഴിക്കുവാനുമെല്ലാം ഇവിടം തിരഞ്ഞെടുക്കുന്നു. സെയ്ഫ് അലി ഖാന്‍, കരീനാ കപൂര്‍, അനുഷ്കാ ശര്‍മ, വിരാട് കോഹ്ലി തുടങ്ങിയവര്‍ ഈ നാടിന്‍റെ കടുത്ത ആരാധകരാണ്.

സുഖപ്പെടുത്തുന്ന സ്ഥലം

സുഖപ്പെടുത്തുന്ന സ്ഥലം

സുഖപ്പെടുത്തുന്ന ഇടമാണ് സ്വിറ്റ്സര്‍ലന്‍ഡ് എന്ന് പണ്ടുകാലം മുതലെ ഒരു വിശ്വാസമുണ്ടായിരുന്നു. ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് ഇവിടം ഏറെ പ്രസിദ്ധമാണ്. മലിനമാകാത്ത പര്‍വ്വതങ്ങളിലെ ശുദ്ധവായു ശ്വസിച്ചാല്‍ ശ്വാസകോശ രോഗങ്ങള്‍ അകലുമെന്നുള്ള വിശ്വാസം ഇവിടേക്ക് വീണ്ടും സന്ദര്‍ശകരെ ആകര്‍ഷിച്ചുക കൊണ്ടേയിരുന്നു. ശുദ്ധവായു ശ്വസിക്കുവാനായി മാത്രം ഇവിടെ എത്തുന്ന സഞ്ചാരികള്‍ പോലുമുണ്ട്.

ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിച്ച ഗതാഗതം

ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിച്ച ഗതാഗതം

വിശാലമായ കൊടുമുടികളിലൂടെയുള്ല പ്രത്യേക കോച്ച് സര്‍വ്വീസുകള്‍ രാജ്യത്തിന്റെ എല്ലാ അറ്റങ്ങളിലേക്കും ജനങ്ങളെ എളുപ്പത്തില്‍ എത്തിക്കുന്നതില്‍ സഹായിക്കുന്നു. 1800കളുടെ പകുതിയില്‍ കണ്ടുപിടിച്ച കോഗ് റെയില്‍വേ എത്ര കുത്തനെയുള്ള കയറ്റങ്ങളും കയറി പോകുന്നത് രസകരമായ കാഴ്ചയാണ്. വിറ്റ്സാനുവില്‍ നിന്നും മ‍ൗണ്ട് റിജിയിലേക്ക് 1871 ലാണ് ആദ്യ കോഗ് റെയില്‍വേ ആരംഭിക്കുന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഗതാഗത മാര്‍ഗ്ഗങ്ങളിലൊന്നുംകൂടിയാണിത്. ട്രാവൽ പാസ് - ഇന്ത്യൻ വിനോദ സഞ്ചാരികളെ സ്വിറ്റ്സർലൻഡിനെ ഒരു ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന ഒരു ജനപ്രിയ സേവനമാണ്.

ജനങ്ങളേറ്റെടുക്കുന്നു

ജനങ്ങളേറ്റെടുക്കുന്നു

1912 ൽ യൂറോപ്പിലെ ഏറ്റവും ഉയർന്ന ട്രെയിൻ സ്റ്റേഷനായ ജംഗ്ഫ്രജോച്ച് (ഉയരം: 3454 മീ) തുറന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ ട്രെയിനുകളുടെ മാത്രമല്ല ഹോട്ടലുകളുടെയും ഗസ്റ്റ്‌ഹൗസുകളുടെയും വലിയ വികസനമാണ് നടന്നത്. അതിനൊത്ത് ഇവിടുത്തെ ഓരോ ഇടങ്ങളും വളര്‍ന്നു.
ഇന്നുവരെ, സ്വിറ്റ്സർലൻഡിലെ പനോരമ ട്രെയിൻ റൂട്ടുകൾ ലോകത്തിലെ ഏറ്റവും മനോഹരമായ റെയിൽ റൂട്ടുകളിലൊന്നാണ്. അതിമനോഹരമായ പർവത പ്രകൃതി ദൃശ്യങ്ങൾ, മനോഹരമായ താഴ്‌വരകൾ, ഗ്രാമങ്ങൾ എന്നിവയിലൂടെയാണ് ഈ യാത്ര കടന്നുപോകുന്നുന്നത്.ബെർണിന എക്സ്പ്രസ്, ഗ്ലേസിയർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ രാജ്യത്തിന്റെ പൈതൃകത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമായി മാറിയിരിക്കുന്നു.

സഞ്ചാരികള്‍ക്കെന്നും പ്രിയം

സഞ്ചാരികള്‍ക്കെന്നും പ്രിയം

സ്വിറ്റ്സർലൻഡ് - സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥയുള്ള ഒരു ചെറിയ, സമ്പന്നവും സമാധാനപരവുമായ രാഷ്ട്രം വളരെ വേഗത്തിൽ ഒരു വിനോദസഞ്ചാരകേന്ദ്രമായി ഉയർന്നുവന്നു. മഞ്ഞുമൂടിയ പർവതങ്ങൾ, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, മനോഹരമായ വെള്ളച്ചാട്ടങ്ങൾ, ഒപ്പം സാംസ്കാരികവും പരമ്പരാഗതവുമായ അനുഭവങ്ങൾ, സാഹസിക വിനോദങ്ങൾ, വൈവിധ്യമാർന്ന ഗ്യാസ്ട്രോണമി എല്ലാം ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, സ്വിസ് ആൽപ്സിലെ ടൂറിസം വ്യവസായം ദേശീയ സമ്പദ്‌വ്യവസ്ഥയിൽ വിലമതിക്കാനാവാത്ത ഘടകമായി മാറി. രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ ഗണ്യമായ ഒരു ഭാഗം വഹിക്കുന്ന വിന്റർ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ഏറ്റവും വിജയകരമായ രാജ്യമായി മാറുവാനും സ്വിറ്റ്സർലൻഡിന് സാധിച്ചിട്ടുണ്ട്.

വര്‍ഷം മുഴുവനും സാന്‍റാ ക്ലോസ് ഇവിടെയുണ്ട്! സാന്‍റാ ക്ലോസ് വില്ലേജില്‍വര്‍ഷം മുഴുവനും സാന്‍റാ ക്ലോസ് ഇവിടെയുണ്ട്! സാന്‍റാ ക്ലോസ് വില്ലേജില്‍

മേക്ക് ഓവറില്‍ എറണാകുളം! കൊവിഡ് കഴിഞ്ഞുള്ള യാത്രക്ക് ഈ ഇടങ്ങള്‍ കൂടിമേക്ക് ഓവറില്‍ എറണാകുളം! കൊവിഡ് കഴിഞ്ഞുള്ള യാത്രക്ക് ഈ ഇടങ്ങള്‍ കൂടി

ഇല്ലാതാവുന്നതിനു മുന്‍പേ പോയിക്കാണാം തുവാലു! കാത്തിരിക്കുന്നത് കാണാക്കാഴ്ചകള്‍!!ഇല്ലാതാവുന്നതിനു മുന്‍പേ പോയിക്കാണാം തുവാലു! കാത്തിരിക്കുന്നത് കാണാക്കാഴ്ചകള്‍!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X