Search
  • Follow NativePlanet
Share
» »സാഹസികരായ സ്ത്രീസഞ്ചാരികള്‍ക്ക് പ്രിയം സ്വിറ്റ്സര്‍ലന്‍ഡ്..പരിധിയില്ലാത്ത വിനോദങ്ങള്‍..ആസ്വദിക്കാം ഈ യാത്ര

സാഹസികരായ സ്ത്രീസഞ്ചാരികള്‍ക്ക് പ്രിയം സ്വിറ്റ്സര്‍ലന്‍ഡ്..പരിധിയില്ലാത്ത വിനോദങ്ങള്‍..ആസ്വദിക്കാം ഈ യാത്ര

സ്ത്രീ സഞ്ചാരികള്‍ക്കായി പ്രത്യേകം സൗകര്യങ്ങളേര്‍പ്പെടുത്തുന്ന സ്വിറ്റ്സര്‍ലന്‍ഡിന്റെ പ്രത്യേകതകള്‍ നോക്കാം...

യാത്രകളുടെ സ്വീകാര്യത ഓരോ ദിവസവു വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ഇടങ്ങള്‍ കാണുവാനും സംസ്കാരങ്ങളെ പരിചയപ്പെടുവാനും വൈവിധ്യമാര്‍ന്ന രുചികള്‍ പരീക്ഷിക്കുവാനും ജീവന്‍പോലും പണയംവെച്ചുള്ള സാഹസിക കാര്യങ്ങളില്‍ പരീക്ഷിക്കുവാനുമൊക്കെ ആളുകള്‍ മടിയൊന്നുംകൂടാതെ കടന്നുവരികയാണ്. നേരത്തത്തെ അപേക്ഷിച്ച്, യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവനാണ് വന്നിരിക്കുന്നത്. വെറും യാത്രകളല്ല, ഭൂമിയുടെ ഏതറ്റത്തും പോയുള്ള സാഹസിക യാത്രകള്‍ക്ക് ബുക്ക് ചെയ്യുന്നതില്‍ 75% പേരും 20 വയസ്സിനും 70 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണെന്നതാണ് ഫോര്‍ബ്സ് മാസികയുടെ കണക്കുകള്‍ പറയുന്നത്.
സ്ത്രീകള്‍ക്കു സുരക്ഷിതമായി യാത്ര ചെയ്യുവാനും സാഹസികവിനോദങ്ങളില്‍ ഏര്‍പ്പെടുവാനും സഹായിക്കുന്ന നിരവധി രാജ്യങ്ങള്‍ നമുക്കറിയാമെങ്കിലും അതില്‍ സ്വിറ്റ്സര്‍ലന്‍ഡ് പലകാരണങ്ങളാല്‍ വ്യത്യസ്തമാണ്. സ്ത്രീ സഞ്ചാരികള്‍ക്കായി പ്രത്യേകം സൗകര്യങ്ങളേര്‍പ്പെടുത്തുന്ന സ്വിറ്റ്സര്‍ലന്‍ഡിന്റെ പ്രത്യേകതകള്‍ നോക്കാം...

സ്ത്രീ സഞ്ചാരികള്‍ക്കായി

സ്ത്രീ സഞ്ചാരികള്‍ക്കായി

സ്ത്രീ സഞ്ചാരികള്‍ക്കായി ഏറ്റവും മികച്ച സൗകര്യങ്ങളേര്‍പ്പെടുത്തുന്ന രാജ്യമാണ് സ്വിറ്റ്സര്‍ലന്‍ഡ്. ഒറ്റയ്ക്കാണു വരുന്നതെങ്കില്‍ പോലും തരിപോലും പേടിക്കാതെ നിങ്ങള്‍ക്കിവിടെ സമയം ചിലവഴിക്കാം. ചിലവഴിക്കുന്ന ഓരോ നിമിഷവും വെറുതയെല്ല എന്നതാണ് ഇവിടുത്തെ ഹൈലൈററ്. കുറച്ച് മണിക്കൂറുകളോ കുറച്ച് ദിവസങ്ങളോ നീണ്ടുനിൽക്കുന്ന എല്ലാത്തരം രസകരമായ അനുഭവങ്ങളും നിങ്ങൾക്ക് കണ്ടെത്താനാകും. വ്യത്യസ്തങ്ങളായ നിരവധി ഇവന്‍റുകളും ഓഫറുകളും നല്കുന്നുണ്ട്.

PC:Chris Holgersson

ഇന്‍റര്‍ലേക്കനിലെ സ്കൈ ഡൈവിങ്

ഇന്‍റര്‍ലേക്കനിലെ സ്കൈ ഡൈവിങ്

ആകാശത്തു നിന്നും നോക്കിയാല്‍ സ്വിറ്റ്സര്‍ലന്‍ഡ് എങ്ങനെയുണ്ടാകുമെന്ന് കണ്ടാലോ... ഇങ്ങനെയൊരു ചിന്തയാണ് നിങ്ങളുടെ മനസ്സിലുള്ളത് എങ്കില്‍ അതിനായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്നതാണ് ഇന്‍റര്‍ലേക്കനിലെ സ്കൈ ഡൈവിങ്. സ്വിസ് ആൽപ്‌സിലെ ബെർണീസ് ഒബർലാൻഡ് മേഖലയിലെ ഇന്‍റര്‍ലേക്കന്‍ നമുക്കെല്ലാം പ്രിയപ്പെട്ട ചില സാഹസിക വിനോദങ്ങളായ സ്കൈ ഡൈവിങ്, കാന്യോണിങ്, ഹാങ് ഗ്ലൈഡിങ്, പാരാഗ്ലൈഡിങ്, സ്കീയിങ് തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം വളരെ പ്രസിദ്ധമാണ്. ഒരു ഹെലികോപ്റ്ററിൽ 10 മിനിറ്റ് മനോഹരമായി പറന്നു തുടങ്ങുന്നതിലൂടെയാണ് യാത്ര ആരംഭിക്കുന്നത്. അത് 14,000 അടിയിൽ എത്തുമ്പോൾ നിങ്ങള‍്‍ക്ക് താഴേക്ക് ചാടാം. 5,500 അടി ഉയരത്തിൽ എത്തുമ്പോഴാണ് പാരച്യൂട്ട് തുറക്കുന്നത്. നിങ്ങൾ നിശബ്ദമായി ഇന്റർലേക്കണിന് മുകളിലൂടെ പറക്കുന്ന 15 മിനിറ്റ് സമയമാണ് ഈ യാത്രയുടെ പ്രത്യേകത.

PC:Rodrigo Curi

മൗണ്ടെയ്നീറിങ്

മൗണ്ടെയ്നീറിങ്

എവിടെ നോക്കിയാലും പര്‍വ്വതതലപ്പുകള്‍ കാണുവാന്‍ കഴിയുന്ന ഇവിടെ മലകയറ്റം പുതുമയുള്ള കാര്യമല്ല. എന്നാല്‍, കൂടുതല്‍ സ്ത്രീകള്‍ ഇതിലേക്ക് കടന്നുവരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. വെറും 48 മീറ്റര്‍ മുതല്‍ 4000 മീറ്റര്‍ വരെ ഉയരത്തിലുള്ള കൊടുമുടികള്‍ ഇവിടെയുണ്ട്. താല്പര്യവും ആരോഗ്യവും ഉള്ള ആര്‍ക്കും കയറുവാന്‍ സാധിക്കുന്നവയാണ് ഇവിടുത്തെ മലകള്‍.

PC:Stéphane Fellay

സെർമാറ്റിലെ പാരാഗ്ലൈഡിങ്

സെർമാറ്റിലെ പാരാഗ്ലൈഡിങ്

പാരാഗ്ലൈഡിങ് തന്നെ വളരെ രസകരവും വ്യത്യസ്തവുമായ ഒരു വിനോദമാണ്. എങ്കിലത് ലോകത്തിലെ ഏറ്റവും മനോഹരമായ, മഞ്ഞുപുതച്ചു കിടക്കുന്ന പര്‍വ്വതത്തിനു മുകളിലൂടെയാകുമ്പോള്‍ പറയുകയും വേണ്ട. സ്വിസ് ആൽപ്‌സിലെ പ്രസിദ്ധ സ്കീ റിസോര്‍ട്ടായ സെർമാറ്റിന് മുകളിലൂടെയുള്ള പാരാഗ്ലൈഡിങ് ആണ് സ്വിറ്റ്സര്‍ലന്‍ഡ് ഒരുക്കിയിരിക്കുന്ന മറ്റൊരത്ഭുതം.

PC:Abigail Griffith

ഗ്ലേസിയർ 3000 - പീക്ക് വാക്ക്

ഗ്ലേസിയർ 3000 - പീക്ക് വാക്ക്

വര്‍ഷത്തിലെല്ലായ്പ്പോഴും മഞ്ഞുപൊഴിയുന്ന, ആൽപ്സ്, മോണ്ട് ബ്ലാങ്ക് എന്നിവയുടെ അതിമനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന,ഗ്ലേസിയർ 3000 - പീക്ക് വാക്ക് സ്വിറ്റ്സര്‍ലന്‍ഡിലെ പകരംവയ്ക്കുവാനാകാത്ത കാഴ്ചകള്‍ നല്കുന്ന സ്ഥലമാണ്. രണ്ട് പർവതശിഖരങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏക സസ്പെൻഷൻ പാലമായ പീക്ക് വാക്കിന്റെ ആസ്ഥാനമാണ് ഗ്ലേസിയർ 3000. അതിമനോഹരമായ കാഴ്ചയ്ക്കായി 107 മീറ്റർ നീളവും 3000 മീറ്റർ ഉയരവുമുള്ള പാലത്തിലൂടെ നടക്കണം.

PC:János Korom

നാലു നൂറ്റാണ്ടിന്‍റെ പാരമ്പര്യവുമായി സഞ്ചാരികളെ കാത്ത് സ്വിറ്റ്സര്‍ലന്‍ഡ്നാലു നൂറ്റാണ്ടിന്‍റെ പാരമ്പര്യവുമായി സഞ്ചാരികളെ കാത്ത് സ്വിറ്റ്സര്‍ലന്‍ഡ്

ഗ്രിൻഡെൽവാൾഡിലെ കാന്യോൺ സ്വിംഗ്

ഗ്രിൻഡെൽവാൾഡിലെ കാന്യോൺ സ്വിംഗ്

90 മീറ്റർ ഫ്രീ-ഫാൾ ആണ് ഇവിടെ സഞ്ചാരികള്‍ക്ക് അനുഭവിക്കുവാന്‍ സാധിക്കുന്ന കാര്യം. തുടർന്ന് ഗ്രിൻഡൽവാൾഡ് ഗ്ലേഷ്യൽ മലയിടുക്കിലെ വിസ്മയിപ്പിക്കുന്ന അഗാധത്തിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ ഉയർന്ന പാറക്കെട്ടുകൾക്കിടയിൽ ചാഞ്ചാടുന്നതുപോലെയുള്ള അനുഭവങ്ങളും ലഭിക്കും.

PC:Christopher Becke

ഇന്റർലേക്കനിലെ ജെറ്റ് ബോട്ട്

ഇന്റർലേക്കനിലെ ജെറ്റ് ബോട്ട്

പെട്ടെന്ന് നിർത്താനോ 360 ​​ഡിഗ്രിയിൽ കറങ്ങാനോ കഴിയുന്ന ഒരു സൂപ്പർ ഫാസ്റ്റ് ബോട്ടാണ് ജെറ്റ് ബോട്ട്. ഇന്റർലേക്കനിലെ
ബ്രിയൻസ് തടാകത്തിൽ ആണ് ജെറ്റ് ബോട്ട് ഓടിക്കുവാന്‍ സാധിക്കുക.

PC:Luis Vidal

എംഗൽബെർഗ് ടിറ്റ്ലിസിലെ ടിറ്റ്ലിസ് റോട്ടർ

എംഗൽബെർഗ് ടിറ്റ്ലിസിലെ ടിറ്റ്ലിസ് റോട്ടർ

ലോകത്തിലെ ആദ്യത്തെ കറങ്ങുന്ന കേബിൾ കാറാണ് ടിറ്റ്ലിസ് റോട്ടർ.. ഇതിലൂടെയാണ് ആണ് ഈ ആകർഷണീയമായ കൊടുമുടിയിലേക്ക് പ്രവേശിക്കുന്നത്. മൂന്ന് കേബിൾ കാറുകളിലൂടെ മൗണ്ട് ടിറ്റ്‌ലിസുമായി എംഗൽബെർഗ് ഗ്രാമത്തിൽ ചേരുന്ന പരസ്പര ബന്ധിതമായ ഗൊണ്ടോള സംവിധാനം ഇവിടെ കാണാം.

PC:Khyta

സ്വയം കണ്ടെത്താം ആസ്വദിക്കാം..ഷോപ്പ് ചെയ്യാം.. വ്യത്യസ്തമായ യാത്രകള്‍ക്കായി ഈ ഇടങ്ങള്‍സ്വയം കണ്ടെത്താം ആസ്വദിക്കാം..ഷോപ്പ് ചെയ്യാം.. വ്യത്യസ്തമായ യാത്രകള്‍ക്കായി ഈ ഇടങ്ങള്‍

ചോക്ലേറ്റും വാച്ചും മാത്രമല്ല! ആല്‍പൈന്‍റെ സൗന്ദര്യവും കാണാം... സ്വിറ്റ്സര്‍ലാന്‍ഡ് വിശേഷങ്ങള്‍ചോക്ലേറ്റും വാച്ചും മാത്രമല്ല! ആല്‍പൈന്‍റെ സൗന്ദര്യവും കാണാം... സ്വിറ്റ്സര്‍ലാന്‍ഡ് വിശേഷങ്ങള്‍

{document1}f

Read more about: travel world solo travel adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X