Search
  • Follow NativePlanet
Share
» »ആത്മീയതയും സാഹസികതയും ചേര്‍ന്ന ആശ്രമങ്ങള്‍-ഇന്ത്യയിലെ ഏറ്റവും മികച്ച ബുദ്ധാശ്രമങ്ങള്‍

ആത്മീയതയും സാഹസികതയും ചേര്‍ന്ന ആശ്രമങ്ങള്‍-ഇന്ത്യയിലെ ഏറ്റവും മികച്ച ബുദ്ധാശ്രമങ്ങള്‍

ഇതാ ഇന്ത്യയിലെ ഏറ്റവും മികച്ച ബുദ്ധാശ്രമങ്ങള്‍ പരിചയപ്പെടാം

ആശ്രമങ്ങള്‍ എന്നും വേറൊരു ലോകമാണ്. തിരക്കേറിയ ലോകത്തിനോട് ചേര്‍ന്നു നില്‍ക്കുവാന്‍ പറ്റാതെ, മലയിടുക്കുകളിലും കുന്നിന്‍പുറങ്ങളിലും അങ്ങനെ പെട്ടന്നൊന്നും എത്തിച്ചേരുവാന്‍ സാധിക്കാത്ത ഇടങ്ങളില്‍, പ്രകൃതിയോട് ചേര്‍ന്നു നിര്‍മ്മിച്ച ധ്യാന ഇടങ്ങള്‍. ദൈവത്തോട് കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുക എന്നതാണ് ഓരോ ആശ്രമങ്ങളും ലക്ഷ്യമിടുന്നത്. നമ്മുടെ രാജ്യത്തെ ആശ്രമങ്ങളില്‍ ഏറ്റവും പ്രധാനം ബുദ്ധാശ്രമങ്ങളാണ്. ബുദ്ധന്‍റെ ജീവിത രീതികള്‍ പിന്തുടര്‍ന്നും പഠിച്ചും ജീവിക്കുന്ന ചെറിയ പ്രായത്തിലുള്ള സന്യാസിമാരെ മുതല്‍ ജീവിത സായാഹ്നത്തിലെത്തി നില്‍ക്കുന്ന സന്യാസിമാരെ വരെ ഇവിടെ കാണുവാന്‍ സാധിക്കും. ഇതാ ഇന്ത്യയിലെ ഏറ്റവും മികച്ച ബുദ്ധാശ്രമങ്ങള്‍ പരിചയപ്പെടാം

ടാബോ മൊണാസ്ട്രി, ലാഹുല്‍ സ്പിതി

ടാബോ മൊണാസ്ട്രി, ലാഹുല്‍ സ്പിതി

എഡി 996 ല്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഹിമാല്‍ പ്രദേശ് ലാഹുല്‍ സ്പ്തിയിലെ ടാബോ മൊണാസ്ട്രി. ബുദ്ധവിശ്വാസിയായ രാജാവായിരുന്ന യെസെ ഓഡ് എന്ന രാജാവാണ് ഇത് സ്ഥാപിച്ചത്. പിന്നീട് ഏകദേശം 46 വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്‍റെ പൗത്രന്‍ ഇത് പുനര്‍നിര്‍മ്മിക്കുകയും ഇന്നു കാണുന്ന രൂപത്തിലേക്ക് മാറ്റുകയും ചെയ്തു. സ്പിതി പോലൊരു തണുത്തുറഞ്ഞ മരുഭൂമി പ്രദേശത്തെ ഇത്തരത്തിലൊരു നിര്‍മ്മിതി എന്നും സഞ്ചാരികളെ അതിശയിപ്പിക്കുന്നതാണ്. മേയ് മുതല്‍ ഒക്‌ടോബര്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.

PC:Sadia afreen 15

തിക്സേയ് മൊണാസ്ട്രി, ലേ, ലഡാക്ക്

തിക്സേയ് മൊണാസ്ട്രി, ലേ, ലഡാക്ക്

എഡി 1433 ലാണ് തിക്സേയ് മൊണാസ്ട്രി ലേയില്‍ സ്ഥാപിക്കുന്നത്. ലഡാക്കിന്‍റെ കാഴ്ചകളില്‍ ഏറ്റവും കൂടുതല്‍ അത്ഭുതം പകരുന്ന ഇടങ്ങളിലൊന്നാണിത്. കല്ലുകള്‍ നിറഞ്ഞ ഒരു കുന്നിനു മുകളിലായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ബുദ്ധ വിശ്വാസങ്ങളില്‍ അധിഷ്ഠിതമായ പല ആചാരങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.

PC:Aksveer

ഇത്രയും ഭംഗിയുള്ള വെള്ളച്ചാട്ടം നമ്മുടെ നാട്ടിലോ? ഇതും ഒരു നയാഗ്രയാണ്!!ഇത്രയും ഭംഗിയുള്ള വെള്ളച്ചാട്ടം നമ്മുടെ നാട്ടിലോ? ഇതും ഒരു നയാഗ്രയാണ്!!

പാല്‍പങ് ഷെരാബ്ലിങ് മൊണാസ്റ്റിക് സീറ്റ്, ബിര്‍

പാല്‍പങ് ഷെരാബ്ലിങ് മൊണാസ്റ്റിക് സീറ്റ്, ബിര്‍

ഇന്ത്യയിലെ പ്രസിദ്ധമായ മറ്റൊരു ബുദ്ധാശ്രമമാണ് ല്‍പങ് ഷെരാബ്ലിങ് മൊണാസ്റ്റിക് സീറ്റ്. ഹിമാചല്‍ പ്രദേശിലെ തന്നെ ബിര്‍ എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ബിര്‍ന്‍റെ പച്ചപ്പിനോട് ചേര്‍ന്നു നില്‍ക്കുന്ന . പാല്‍പങ് ഷെരാബ്ലിങ് മൊണാസ്റ്റിക് സീറ്റ് ഇന്ത്യയിലെ ഏറ്റവും മികച്ച ബുദ്ധ പഠന കേന്ദ്രങ്ങളില്‍ ഒന്നാണ്. സന്യാസികളുമായി നേരിട്ട് സംവദിക്കുവാനുള്ള അവസരവും ഇവിടെയുണ്ട്. 1975 ല്‍ ആണിത് സ്ഥാപിതമാകുന്നത്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയും സെപ്റ്റംബര്‍ പകുതി മുതല്‍ നവംബര്‍ വരെയുമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.

പഞ്ചഭൂതാംശങ്ങളിലൂടെ ശിവന്‍ വാഴും ക്ഷേത്രങ്ങള്‍, ഭൂമിയുടെ നിലനില്‍പ്പ് പോലും നിയന്ത്രിക്കുംപഞ്ചഭൂതാംശങ്ങളിലൂടെ ശിവന്‍ വാഴും ക്ഷേത്രങ്ങള്‍, ഭൂമിയുടെ നിലനില്‍പ്പ് പോലും നിയന്ത്രിക്കും

തവാങ് മൊണാസ്ട്രി, തവാങ്, ആസാം

തവാങ് മൊണാസ്ട്രി, തവാങ്, ആസാം

1860 ലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ബുദ്ധാശ്രമങ്ങളിലൊന്നായ തവാങ് ബുദ്ധാശ്രമം സ്ഥാപിതമാകുന്നത്. തവാങ് എന്നാല്‍ കുതിര തിരഞ്ഞെടുത്തത് എന്ന അര്‍ഥമാണ്. തവാ‌ങ് മൊണസ്ട്രി സ്ഥിതി ചെയ്യുന്ന സ്ഥലം തെരഞ്ഞെടുത്തത് മെറാഗ്‌ ലാമ ലോദ്രെ ജിംസ്റ്റോയുടെ കുതിരയാണെന്നാണ് പറയപ്പെടുന്നത്. അതിനാലാണ് കുതിര തെരഞ്ഞെടുത്തത് എന്ന് അര്‍ത്ഥം വരുന്ന തവാങ് എന്ന പേര് ഈ സ്ഥലത്തിന് കിട്ടിയത്.എഡി 1680-1681 ല്‍ മേറാക്‌ ലാമ ലോദ്രെ പണികഴിപ്പിച്ചതാണിത്‌. ഗാള്‍ഡെന്‍ നംഗ്യാല്‍ ലാത്സെ എന്നും അറിയപ്പെടുന്ന ഈ വിഹാരം സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി മുകളിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.

ന്യൂജെൻ പിള്ളേരെ ഹരം കൊള്ളിക്കുന്ന തവാങ്ന്യൂജെൻ പിള്ളേരെ ഹരം കൊള്ളിക്കുന്ന തവാങ്

കീ മൊണാസ്ട്രി, സ്പിതി

കീ മൊണാസ്ട്രി, സ്പിതി

കാലത്തിന്റെ അടയാളങ്ങള്‍ ശേഷിപ്പിക്കുന്ന മറ്റൊരു ആശ്രമാമണ് സ്പിതിയിലെ കീ മൊണാസ്ട്രി. പതിനൊന്നാം നൂറ്റാണ്ടിലാണിത് നിര്‍മ്മിക്കുന്നത്. ദ്രോംടോൻ എന്ന സന്യാസിയാണ് ഈ ബുദ്ധവിഹാരം നിർമ്മിച്ചത്. , അതീശ എന്ന ബുദ്ധസന്യാസിയുടെ പ്രധാന ശിഷ്യനായിരുന്നു ദ്രോംടോൻ . കീ ഗൊംപാ എന്നാണ് ഇതിനെ ഇവിടുള്ളവര്‍ വിളിക്കുന്നത്. ലാമമാരുടെ വിദ്യാഭ്യാസ കേന്ദ്രമായ ഈ ആശ്രമം സ്പിതി താഴ്വരയിലെ ഏറ്റവും വലിയ ബുദ്ധവിഹാരം കൂടിയാണ്.
PC:4ocima

ഈ നഗരങ്ങളിലൊരു വീട് വയ്ക്കുന്ന പണമുണ്ടെങ്കില്‍ സ്കോട്ലന്‍ഡില്‍ ഒരു ഗ്രാമം തന്നെ വാങ്ങാംഈ നഗരങ്ങളിലൊരു വീട് വയ്ക്കുന്ന പണമുണ്ടെങ്കില്‍ സ്കോട്ലന്‍ഡില്‍ ഒരു ഗ്രാമം തന്നെ വാങ്ങാം

സ്പിതിയില്‍ നിന്നും വീണ്ടും മുകളിലേക്ക്.. കാത്തിരിക്കുന്നത് നിറംമാറുന്ന തടാകം..മലമുകളിലേക്കുള്ള ട്രക്കിങ്സ്പിതിയില്‍ നിന്നും വീണ്ടും മുകളിലേക്ക്.. കാത്തിരിക്കുന്നത് നിറംമാറുന്ന തടാകം..മലമുകളിലേക്കുള്ള ട്രക്കിങ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X