Search
  • Follow NativePlanet
Share
» »കാത്തിരിപ്പിനു ശേഷം താജ്മഹല്‍ ഇന്ന് തുറക്കുന്നു! ഒരു ദിവസം അയ്യായിരം പേര്‍ മാത്രം

കാത്തിരിപ്പിനു ശേഷം താജ്മഹല്‍ ഇന്ന് തുറക്കുന്നു! ഒരു ദിവസം അയ്യായിരം പേര്‍ മാത്രം

നീണ്ട ആറുമാസക്കാലത്തെ അടച്ചിടലിനു ശേഷമാണ് താജ്മഹല്‍ തുറക്കുന്നത്. ഒരു ദിവസം 5,000 സന്ദര്‍ശകര്‍ക്കു മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം താജ്മഹല്‍ ഇന്നുമുതല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കും. നീണ്ട ആറുമാസക്കാലത്തെ അടച്ചിടലിനു ശേഷമാണ് താജ്മഹല്‍ തുറക്കുന്നത്. ഒരു ദിവസം 5,000 സന്ദര്‍ശകര്‍ക്കു മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കൊറോണ പ്രതിരേധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 17 മുതലാണ് താജ്മഹല്‍ അ‌ടച്ചത്.

taj mahal

കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം മുമ്പ് ബഫർ സോണിന്റെ ഭാഗമായി തരംതിരിച്ചിരുന്ന നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും സെപ്റ്റംബർ 1 മുതൽ വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരുന്നുവെങ്കിലും കണ്‍ണ്‌െയ്ന്‍മെന്റ് സോണിന്റം സാന്നിധ്യം കാരണം എങ്കിലും തജ്മഹലും ആഗ്രാ കോട്ടയും അടഞ്ഞുതന്നെയായിരുന്നു. താജ്മഹലിനൊപ്പം ഇന്ന് മുതല്‍ ആഗ്രാ കോട്ടയിലും സന്ദര്‍ശകരെ അനുവദിക്കും. 2500 പേര്‍ക്കാണ് ഇവി‌ടെ ഒരു ദിവസം പ്രവേശനമുള്ളത്.

താജ്മഹലിന്റെ പ്രൗഢിയിൽ മങ്ങിപ്പോയ പാഞ്ച് മഹൽ!!താജ്മഹലിന്റെ പ്രൗഢിയിൽ മങ്ങിപ്പോയ പാഞ്ച് മഹൽ!!

ഇക്കാര്യങ്ങള്‍ ഓര്‍ക്കാം

സഞ്ചാരികള്‍ തമ്മില്‍ ആറടി അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ഒരേ ഫോട്ടോ എടുക്കാനാണെങ്കില്‍ പോലും തമ്മിലുള്ള അകലം പാലിക്കണം. എന്നാണ് നിര്‍ദ്ദേശം, എന്നാല്‍ സെല്‍ഫി എടുക്കുന്നതിന് തടസ്സമില്ല.
നേരിട്ട് കറന്‍സി കൈമാറിയുള്ള പണമിടപാടുകളും പ്രോത്സാഹിപ്പിക്കുന്നതല്ല. കാര്‍ഡ് അല്ലെങ്കില്‍ ആപ്പുകള്‍ വഴിയുള്ള പണമിടപാടുകള്‍ക്ക് തയ്യാറായി പോവുക. ലൈസന്‍സ് ഉള്ള ഗൈഡുകള്‍ക്ക് മാത്രമായിരിക്കും താജ്മഹല്‍ പരിസരങ്ങളിലേക്ക് കടക്കുവാനാവുക.
വെള്ളി, ഞായര്‍ ദിവസങ്ങളില്‍ താജ് മഹലും ഞായറാഴ്ചകളില്‍ ആഗ്രാ കോട്ടയും അടഞ്ഞ്കിടക്കും.

ഇവിടങ്ങളില്‍ ടിക്കറ്റ് കൗണ്ടറുകളുണ്ടായിരിക്കില്ല. പകരം ഇലക്ട്രിക് ടിക്കറ്റുകളായിരിക്കും സന്ദര്‍ശകര്‍ക്ക് നല്കുക. സാമൂഹിക അകലം പാലിക്കൽ , മാസ്ക് ധരിക്കുക , സാനിറ്റൈസര്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.

മൃദംഗരൂപത്തില്‍ ഭൂമിയിലെത്തിയ ദേവി, നെയ് വിളക്കേന്തി പ്രാര്‍ത്ഥിച്ചാല്‍ എന്തും സാധിക്കും!!മൃദംഗരൂപത്തില്‍ ഭൂമിയിലെത്തിയ ദേവി, നെയ് വിളക്കേന്തി പ്രാര്‍ത്ഥിച്ചാല്‍ എന്തും സാധിക്കും!!

ലോകടൂറിസത്തില്‍ ഇടം നേടാന്‍ മലരിക്കലിലെ ആമ്പല്‍പാടം, ഒരുങ്ങുന്നത് ഇ-ടൂറിസംലോകടൂറിസത്തില്‍ ഇടം നേടാന്‍ മലരിക്കലിലെ ആമ്പല്‍പാടം, ഒരുങ്ങുന്നത് ഇ-ടൂറിസം

മാസത്തിൽ അ‍ഞ്ച് ദിവസമല്ല, വർഷത്തിലെന്നും കാണാം രാത്രിയിലെ താജ്മഹൽ!മാസത്തിൽ അ‍ഞ്ച് ദിവസമല്ല, വർഷത്തിലെന്നും കാണാം രാത്രിയിലെ താജ്മഹൽ!

മുഗൾ ചക്രവർത്തിമാരെ പരാജയപ്പെടുത്തിയ രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽമുഗൾ ചക്രവർത്തിമാരെ പരാജയപ്പെടുത്തിയ രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽ

Read more about: taj mahal travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X