Search
  • Follow NativePlanet
Share
» »താജ്മഹല്‍ സന്ദര്‍ശിക്കുന്നവര്‍ അറിയാന്‍

താജ്മഹല്‍ സന്ദര്‍ശിക്കുന്നവര്‍ അറിയാന്‍

By Maneesh

താജ് മഹലിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കണമെന്ന് തോന്നുന്നില്ല. ലോകത്തുള്ള മിക്കാവറും സഞ്ചാരപ്രിയര്‍ക്ക് താജ്മഹലിനെക്കുറിച്ച് അറിയാം. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ യമുനാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ലോകത്തിലെ സപ്താത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിനെക്കുറിച്ച് അറിയാത്ത ഇന്ത്യക്കാര്‍ ഉണ്ടാകില്ല. താജ് മഹലിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത പല കാര്യങ്ങളും ഉണ്ടാകും. താജ് മഹലിനെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങള്‍ ഇവിടെ വായിക്കാം.

താജ്മഹലിന്റെ സ്ഥാനം

ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് താജ്മഹല്‍ സ്ഥിതി ചെയ്യുന്നത്. ഡല്‍ഹിയില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ അകലെയാണ് താജ് മഹല്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഡല്‍ഹിയില്‍ വസിക്കുന്ന സഞ്ചാര പ്രിയരായ മലയളികളില്‍ ഭൂരിഭാഗം ആളുകളും താജ്മഹല്‍ സന്ദര്‍ശിച്ചിട്ടുണ്ടായിരിക്കും. പ്രശസ്തമയാ ഗോള്‍ഡന്‍ ട്രായാംഗിളിന്റെ ഭാഗമാണ് ആഗ്ര. ഗോള്‍ഡന്‍ ട്രയാംഗിളിനെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ വായിക്കുക

<strong>കൂടുതല്‍ ചിത്രങ്ങള്‍</strong></a><em> Photo Courtesy: <a href=Dcastor" title="കൂടുതല്‍ ചിത്രങ്ങള്‍ Photo Courtesy: Dcastor" />കൂടുതല്‍ ചിത്രങ്ങള്‍ Photo Courtesy: Dcastor

താജ് മഹല്‍ കാണാന്‍ ആഗ്രയിലേക്ക്

ഡല്‍ഹിയില്‍ നിന്ന് നിരവധി ട്രെയിനുകള്‍ ആഗ്രയിലേക്ക് പുറപ്പെടുന്നുണ്ട്. റോഡുമാര്‍ഗമാണെങ്കിലും ആഗ്രയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. റോഡ് വഴിയാണെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് മൂന്ന് മണിക്കൂര്‍ യാത്രയെ ആഗ്രയിലേക്കുള്ളു. ചെലവ് ചുരുക്കിയുള്ള യാത്രയാണ് ലക്ഷ്യമെങ്കില്‍ ട്രെയിന്‍ തന്നെ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ആഗ്രയേക്കുറിച്ച് കൂടുതല്‍ വായിക്കാം

രാത്രിയില്‍ താജ്മഹല്‍ സന്ദര്‍ശിക്കാം

വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ഏഴുമണി വരെ താജ്മഹല്‍ സന്ദര്‍ശിക്കാം. പൗര്‍ണമി നാളുകളിലും അതിന് മുന്‍പും പിന്നിലുമുള്ള രണ്ട് ദിവസങ്ങളിലും രാത്രിയിലും സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ട്. രാത്രി എട്ടരമുതല്‍ പന്ത്രണ്ടര വരെയാണ് പ്രവേശന സമയം.

താജ്മഹല്‍ രാത്രിയില്‍ സന്ദര്‍ശിക്കാന്‍ 500 രൂപയാണ് പ്രവേശന ഫീസ്. നിലാവില്‍ കുളിച്ച് നില്‍ക്കുന്ന താജ്മഹല്‍ കാണാന്‍ ധാരളം സഞ്ചാരികളുണ്ടാകും. അതിനാല്‍ 24 മണിക്കൂര്‍ മുന്‍പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഓഫീസില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം.

താജ് മഹലിലേക്കുള്ള മൂന്ന് വഴികള്‍

തെക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായി താജ്മഹലിലേക്ക് മൂന്ന് ഗേറ്റുകളാണുള്ളത്. പടിഞ്ഞാണ് ഭാഗത്തുള്ള ഗേറ്റാണ് പ്രധാന ഗേറ്റ്. അതിനാല്‍ ഇവിടെയാണ് നീളമുള്ള ക്യൂ കാണാന്‍ കഴിയുക. കിഴക്കേ ഗേറ്റ് വഴി പ്രവേശിക്കുന്നവര്‍ ടിക്കറ്റ് എടുക്കാന്‍ ഒരു കിലോമീറ്റര്‍ ദൂരമുള്ള ശില്‍പ്ഗ്രാം വരെ പോകണം. പകല്‍ സമയത്ത് 20 രൂപയാണ് ടിക്കറ്റ് നിരക്ക്.

താജ്മഹലിനേക്കുറിച്ച് കൂടുതല്‍ വായിക്കാം

താജ് മഹോത്സവം

താജ് മഹലിന് സമീപത്തെ ശില്‍പഗ്രാമിലാണ് എല്ലാവര്‍ഷവും ഫെബ്രുവരി 18 മുതല്‍ 27 വരെ താജ്മഹോത്സവം ആഘോഷിക്കപ്പെടുന്നത്. ഇന്ത്യന്‍ സംസ്‌കാരം, മുഗള്‍ ശൈലി എന്നിവ പ്രകടമാകുന്ന കാലാപ്രകടനങ്ങളും കരകൗശല പ്രദര്‍ശനവും ഈ സമയത്തുണ്ടാകും. ആനകളും ഒട്ടകങ്ങളും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടത്തുന്ന എഴുന്നെള്ളത്തും ഈ മഹോത്സവത്തിന് അരങ്ങേറും. മൈസൂര്‍ ദസറയെ അനുസ്മരിപ്പിക്കുന്ന ചടങ്ങുകളാണ് ഇവിടെ ഉണ്ടാകാറുള്ളത്. മൈസൂര്‍ ദസറയുടെ വിശേഷങ്ങള്‍ വായിക്കാം

http://commons.wikimedia.org/wiki/File:Yamuna_River,_Agra,_Uttar_Pradesh,_India.jpg

കൂടുതല്‍ ചിത്രങ്ങള്‍</a></strong><em> Photo Courtesy: <a href=RAJKUMAR 1220" title="കൂടുതല്‍ ചിത്രങ്ങള്‍ Photo Courtesy: RAJKUMAR 1220" />കൂടുതല്‍ ചിത്രങ്ങള്‍ Photo Courtesy: RAJKUMAR 1220

അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

സൂര്യപ്രകാശത്തിന്റെ തീവ്രത അനുസരിച്ച് താജ്മ്ഹലിന്റെ നിറത്തിന് മാറ്റം വന്നുകൊണ്ടിരിക്കും. സൂര്യന്‍ ഉദിക്കുന്ന സമയത്താണ് താജ്മഹല്‍ കാണാന്‍ ഏറ്റവും ഭംഗി.

പ്രവേശന കവാടത്തില്‍ യാചകരുടെ നിര തന്നെയുണ്ട്. യാചകരില്‍ നിന്നും പിടിച്ചുപറിക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

തിരക്കില്‍ നിന്ന് ഒഴിഞ്ഞ് മാറി, പ്രവേശന ഫീസ് നല്‍കാതെ താജ്മഹല്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, യമുന നദിയുടെ കരയില്‍ നിന്നാല്‍ സുന്ദരമായി താജ്മഹല്‍ കാണാം.

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് താജ്മഹല്‍ സന്ദര്‍ശിക്കാന്‍ മികച്ച സമയം. അല്ലെങ്കില്‍ കടുത്ത ചൂടും, കനത്തമഴയും നിങ്ങളെ വലയ്ക്കും.

ആഗ്രയിലെ കാഴ്ചകള്‍

ആഗ്രയില്‍ താജ്മഹല്‍ മാത്രമാണ് കാണാനുള്ളതെന്ന് കരുതരുത്.

ആഗ്രയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

ആഗ്രയുടെ സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X